Translate

Saturday, November 30, 2013

പാഠം 1. ഭൂമി ഉരുണ്ടതാണ്



ഭൂമി ശാസ്ത്രം പഠിപ്പിക്കാനല്ല ഇതെഴുതിയത്

കോടിക്കണക്കിനു ജനങ്ങളുണ്ടായിട്ടും
നാഴികകളുടെ അകലെ
 ഒരിക്കലും കണ്ടുമുട്ടുമെന്ന് സ്വപ്നേപി കരുതാത്തവർ മുന്നിലെത്തുമ്പോൾ
 എനിക്ക്ഈ ഭൂമി ശാസ്ത്ര സത്യം
ഒരു മനസ്സിലുരുകുന്ന ഈയം മാത്ര മാകുന്നു .
നഷ്ടമായ കൗമാര കുതൂഹലങ്ങളും പ്രണയക്കിനാക്കളും
 ചിതൽപുറ്റ് പറിച്ചെറിഞ്ഞു നിശ്ചല ചിത്രങ്ങളായി ഓടിയെത്തുന്നു.

ഇന്നു നിൻറെ മുഖം  ഈ Facebook ൽ കണ്ടില്ലെന്നത് സമാധാനം.
മനസ്സിൽ എഴുതിയിട്ട ചിത്രത്തിനെ അലങ്കോലമാക്കിയില്ല എന്നതും . നന്ദി .
ഇതൊരു വിഷാദ കാമുകന്റെ ജൽപനമല്ല.
ഒരു ആകസ്മികതയുടെ കൊച്ചു സാന്ത്വനം മാത്രം.


ആയിരക്കണക്കിന് നാഴികകൾ ക്കപ്പുറത്ത്
 ഞാനറിയാതെ നീ എന്റെ അയൽ വാസിയായിരുന്നത്
 ഇന്ന്ഞാനിന്നറിയുന്നു ; വർഷങ്ങൾക്കുശേഷം .

ഒരു പക്ഷെ ഞാൻ കയറിയ ആ ആളൊഴിഞ്ഞ Subway carൽ  നിന്റെ സ്വപ്നങ്ങളുടെ നിശ്വാസങ്ങൾ നിറഞ്ഞിരുന്നിരിക്കാം .
 പറന്നു പോയ എതിർ ജനാലയിൽ
നിൻറെ  വസ്ത്രാഞ്ചലം ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ മനസ്സ് വിഷാദ ഭാരത്താൽ കുനിഞ്ഞിരുന്നത് നീ കണ്ടുവോ എന്നറിഞ്ഞില്ല .
ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം
 നമുക്കു വീണ്ടും ഒരു പുതു മന്ദഹാസത്തിൽ പരിചയ പ്പെടാം .യാതൊരു മുൻവിധികളില്ലാതെ.
ഞാൻ മനസ്സുകൊണ്ടൊരുങ്ങുകയാണ് ,
 നീയറിയാതെ ...

Friday, November 29, 2013

Malpractice

മാൽ പ്രാക്ടീസ്‌

എഴുമണി...
 കാക്കകൾ ആശുപത്രി വശത്തെ കാനകളിൽ പിക്കാസോ ചിത്രങ്ങൾ വരയ്ക്കുമ്പോൾ  ആ മരം കോച്ചുന്ന തണുപ്പിൽ തുരുമ്പെടുത്ത ട്രോളിയിൽ അയാൾ കിടന്നു... ഊഴവും കാത്ത്.

പുറത്തു ഒപെരേഷൻ തിയ്യേറ്ററിൽ കയറ്റിയ രോഗികളുടെ ബന്ധുക്കൾ ആശങ്കാകുലരായി  വരിക്ക ചക്കമേൽ ഈച്ചകളെ പ്പോലെ പറ്റിനിന്നു .
പച്ചവസ്ത്രക്കാരി ജാനകി വാതിൽ തള്ളി തല പുറത്തേക്കിട്ട് വിളിച്ചു .
"മുഹമ്മദു കുഞ്ഞിന്റെ ആള്കാരുണ്ടോ ?"
"ഇജ്ജൊന്നു മാറ്യെ വെക്കം ഉമ്മളെ വിളിക്യാന്നു "
ഹാജ്യാര് ഉന്തി തള്ളി മുന്നിലെത്തി
ജാനകി യുടെ തല മേത്തൻ മണിയുടെ കണക്കിന് അപ്രത്യക്ഷമായത് ആ നിമിഷം തന്നെ .
"ഒന്നു് ദൂരത്തോട്ടു മാറി നിക്കണം ..." ജാനകി യുടെ തല ആജ്ഞാസ്വരത്തിൽ വീണ്ടും .
"മുഹമ്മദു കുഞ്ഞിന്റെ ആളാ ...നേരത്തേ വിളിച്ച തല്ലേ ?"
"ആ ...ഈ എഴുതിയ മരുന്നും ഗ്ലുകോസ് കുപ്പീം വാങ്ങി വേഗം വരണം . കേസ് ഇപ്പോ എടുക്കാൻ പോകുവാ "
ഹാജ്യാര് കുറിപ്പടി പോക്കറ്റിലിട്ടു കോണിപ്പടി ലക്ഷ്യമായി കുതിച്ചു .
"ആരാ മണികണ്ഠൻ ?"
"മണികണ്ഠൻ ...മണികണ്ഠൻ ..." പുരുഷാരം കൂടി വിളിച്ചു .
പുറകിൽ സ്വസ്ഥമായി പത്രം വായിച്ചിരുന്ന മണികണ്ഠൻ സട കുടഞ്ഞെനീട്ടു.
"ഒപെരെഷൻ കഴിഞ്ഞോ ദൈവമേ ..."
"അമ്മയുടെ ജീവന് ആപത്തൊന്നും വരുത്തല്ലേ എന്റെ ഗുരുവായൂരപ്പാ !"
"നിങ്ങളാണോ മണികണ്ഠൻ ?"
"അതേ ...ഞാൻ ഇവിടെത്തന്നെ യുണ്ടായിരുന്നു ."
"എവിടെയായിരുന്നു ഇത്രയും നേരം കേസ് ടേബിളിൽ കയറ്റാൻ നേരം ഇയാൾ എവിടെ പോയി കിടക്കുവാ ?"
"വല്ല കുഴപ്പവും ?"
"ഏയ്‌...നിങ്ങളെ വിളിക്കാൻ പറഞ്ഞു സാരമ്മാര് "
ചെരുപ്പ് പുറത്തിട്ടോളൂ
"ഇതിലേക്ക് കേറിക്കോ " ട്രോളി ചൂണ്ടി തോമസ്‌ പറഞ്ഞു .
മണികണ്ഠൻ മുകളിലേക്ക് നോട്ടമിട്ടു മനസ്സിലെ അങ്കലാപ്പ് നാമം ചൊല്ലി അടക്കി നിർത്തി.
അമ്മക്ക് രക്തദാനം വേണമായിരിക്കും അതാണ്‌ ഇനി .
ഭഗവാനേ എങ്ങിനെയെങ്കിലും അമ്മയുടെ ജീവൻ നിലനിർത്തിയാൽ ഞാനൊരു ശയന പ്രദക്ഷിണം നടത്തിക്കോളാമേ ...ഗുരുവായൂരപ്പാ കാക്കണേ ...
ട്രോളിയുടെ യാത്ര നിലച്ചു .
"ജൊസെഫ് സാറേ ഈ പെഷിയെന്റ്റ് ഏതു മുറിയിലാ പോകുന്നത് ?"
"അയാള്ടെ പേരെന്താ ?"
"നിങ്ങടെ പേരെന്താ ?"
"മണികണ്ഠൻ "
"ആ... മണികണ്ഠൻ യുറോളജി കേസാ ... നാലിലാ"

മുഖം മൂടി കെട്ടിയ പച്ച വസ്ത്ര ധാരികളുടെ ചോദ്യങ്ങൾക്ക് അയാൾക്ക് ഉത്തരമില്ലായിരുന്നു .
"ലെഫ്റ്റ് ഒര്കിടെക്ടമി " അത് മാത്രം അയാൾ കേട്ടു . പിന്നെ ഒരു പ്ലാസ്ടിക് മാസ്കും മുഖത്തേക്ക് അമർന്നു .
പിന്നെ നടന്നതെല്ലാം ഒരു സ്വപ്നമായിരുന്നു .
ജാനകി അനസ്തേഷ്യ ഓഫീസിന്റെ പുറകുവശത്തെ ട്രോളിയിൽ ഉറക്കമായ വൃദ്ധനെ കുലുക്കിയുണർത്തി.
"നിങ്ങളെ ആരും വിളിച്ചില്ലേ ഇതുവരെ ?"
"ആ ....ഇല്ലാ."
"എന്താ പേര് ?"
"മണികണ്ഠൻ "
"ജൊസെഫ് സാറേ , ഇതാ വേറെ മണികണ്ഠൻ"
"ഇതാരപ്പോ വേറെ കേസ്"
"നാലില് ഇപ്പൊ കേസ് കഴിഞ്ഞ് ആ മണികണ്ഠൻ പോയെല്ലോ "
"ഇനി കേസൊന്നും ഇല്ല ഇവിടെ "
"അപ്പൊ എൻറെ ഒപെരാശൻ ?"
"ആ ...ഞങ്ങൾക്കറിയില്ല "
അവർ കൈമലർത്തി

ദൂരെ നാലാം വാർഡിൽ മയക്കം ഉണരുമ്പോൾ അസ്ഥാനത്തുള്ള വേദന മറ്റേ മണികണ്ഠൻ അറിഞ്ഞു.
"ഇങ്ങനെയാണോ ഇവിടെ ബ്ലഡ്‌ എടുക്കുന്നത്‌ ?" അയാൾക്ക് അന്ന്  ഉത്തരം കിട്ടാത്ത  ഒരേ ചോദ്യം അതായിരിക്കാം .

ആഴ്ചകൾ കഴിഞ്ഞു പത്രത്തിൽ വാർത്ത വന്നപ്പോൾ ഷേവു ചെയ്യുന്നിടെ ബാർബർ ഷാപ്പിലെ കൊച്ചുകുട്ടൻ അയാളോടു പറഞ്ഞു "ഇനീപ്പ പറഞ്ഞിട്ടെന്തു കാര്യം ...നീ പേരങ്ങിട് മാറ്റിക്കോ ... കണ്ടൻ ന്നു "

[ഈ കഥയിൽ പേരുകൾ മാറിയെങ്കിലും പലരും ജീവിച്ചിരിക്കുന്നുണ്ടായിരിക്കും . ക്ഷമിക്കുമല്ലോ. അവലംബം ഒരു പഴയ പത്ര വാർത്തമാത്രം ]

Sunday, November 24, 2013

പിരിയുന്ന വിവരം



ഒരു എണ്‍പതുകളിലെ ഉച്ച .
സെൻറ് അന്തോനീസ് ബസ്സിൽ ഉറക്കം തൂങ്ങി പൊടിക്കാറ്റ് ശ്വസി ച്ചുള്ള യാത്രാ മദ്ധ്യേ പെട്ടെന്ന് നിന്നതിന്റെ ഞെട്ടൽ കൌതുകത്തിന് വഴിമാറി .
വഴി തടഞ്ഞ യുവാക്കൾ . ആരെയും ഞാൻ ഒരിക്കലും കണ്ടിട്ടില്ല .
"കണ്ടക്ടരെവിടെ ?"
കാക്കി ധാരി തിരക്കിനിടയിലൂടെ ഉന്തി തള്ളി ടിക്കറ്റ്‌ റാക്കും ലതർ ബാഗുമായി മുൻ വാതിലിൽ നിന്നും ചാടി .
എന്റെ മുഖത്തേക്ക് വിയര്പു ഗന്ധം ആലേപനം ചെയ്തു കൊണ്ട് ആകാംഷ ഭരിതനായ സഹയാത്രികന്റെ മേൽ ശരീരം ജനൽ കമ്പികൾ ക്ക് വെളിയിലേക്ക് .
"പിരിവുകാരാന്നു  തോന്നുണ്"
"എന്തെകിലും കൊടുത്തു വിട്ടുകള മക്കളേ "
യാത്ര വൈകുന്നതിൽ മനസ്സുമടുത്ത ഒരു വൃദ്ധൻ .
"അങ്ങനെ പറഞ്ഞാൽ ഞങ്ങളെവിടെ നിന്ന് എടുക്കാൻ ... ഇന്നലെ മറ്റേ പാർടിക്ക് പെരിങ്ങോട്ടുകര മൂന്നും കൂടിയോടത്ത് കൊടുത്തതാ ..."
കിളിയുടെ പരിവേദനം .
"ഇപ്പോ ഏതു കൊളെജെലെക്ഷനാ?"
"ഇതോ എലെക്ഷനോന്നും അല്ലാ ...വേറെ എന്തോ കുന്ത്രാണ്ടാതിനാ ..."
"കൊടുത്തു വിടാ ചേട്ടാ "
"ഏയ്‌ ...ഇത് ഇന്നലെ ഞങ്ങളെ പിരിച്ചതാ ..."
"എന്നാൽ രസീറ്റ്‌ കാണിക്ക് ..."
"ദേ ....രസീറ്റ്‌ ഇവിടെ തന്നെയുണ്ട്"
ബാഗിലെ മൂലയിൽ നിന്നും തപ്പി ക്കിട്ടിയ മഞ്ഞ കടലാസ്സു കഷണം യുവ നേതാവിന് നേരെ കണ്ടക്ട്ടെർ നീട്ടി .
"ആ ...അത് മറ്റേ ഗ്രൂപ്പാ ."
"കൊടുത്തു വിട് ജോര്ജെ ...കേകേ മേനോൻ വര് ണ് "
പിന്നിലേക്ക്‌ തലയിട്ട് നോക്കി ഡ്രൈവർ അക്ഷമനായി .
ബാഗിൽനിന്നും പത്തിന്റെ നോട്ടെടുത്ത് കൊടുത്തു കിളിയോട് രസീറ്റ് വാങ്ങി വരാൻ പറഞ്ഞു ജോർജുകുട്ടി മുൻ വാതിലിൽ കൂടി മുറുമുറുത്തു കയറി .
വണ്ടി വിടാനുള്ള ചരടിൽ പിടിച്ചു വലിക്കുന്നതിനിടയിൽ സ്ഥിര യാത്രക്കാരനായ എന്നോട് "ഏതോ കഴുവേ റിക്ക് റാങ്ക് കിട്ടിയെന്നോ മറ്റോ പറഞ്ഞു മെഡൽ പിരിവിനായി ഇറങ്ങിക്കോളും ഓരോരുത്തനും ...അല്ലാ ..പിന്നേ .."

.............
അയാളുടെ ഭവ്യമായ പുഞ്ചിരിയിൽ എൻറെ യുനിവേര്സിടി റാങ്കും അതിന്റെ പിന്നോടിയായ ആത്മാഭിമാനവും ഡീസലിന്റെ പുകയോട്‌ ചേർന്ന് നഷ്ടമാകുന്നത് ഞാനറിഞ്ഞു .

Saturday, November 23, 2013

മരുഭൂവിൽ ഒരു കിഴവൻ മുക്കുവൻ

[An Old Fisherman In The Desert]

ഇതെഴുതുമെന്നു ഒരിക്കലും നിനച്ചില്ല.
  ഇനിയിപ്പോ മനസ്സിൽ വച്ചിരിന്നിട്ടു കാര്യവും ഇല്ലെന്നു വന്നീര്ക്കുണു.
 ഇപ്പോഴത്തെ ചെറുക്കന്മാർക്കു വല്ലതും പറഞ്ഞു കൊടുക്കേണ്ട ആവശ്യവും ഇല്ല.
എങ്കിലും വെറുതേ ഓരോന്ന് പറഞ്ഞിരിക്കാ എന്നൊരു പരിപാടി മനസ്സിനും ഒരു സുഖാ ണേ .
ഇന്ന് ടീവീ യില് 'ഈ-ഹാർമോണി' എന്നാ മറ്റോ ഉള്ള ദല്ലാൾ കമ്പനിയുടെ കിളവനെ കണ്ടപ്പോൾ അരിച്ചു കയറിയതാണ് ഈ ദേഷ്യം . ഇനിയിപ്പോ അയാളെ കുറ്റം പറഞ്ഞിട്ടു എന്താ കാര്യം ?
 വിനാശ കാലേ വിപരീത ബുദ്ധി എന്നല്ലേ കാരണവ ഭാക്ഷ്യം ?
പത്തു വർഷം ആയിക്കാണും മധ്യവയസ്സിൽ പ്രവേശിക്കാൻ ഒരു ഉന്മേഷവും താല്പര്യക്കുറവും കാരണം ദഹനക്കേടായി ഇരിക്കുന്ന ഒരു കാലം .

ജീവചരിത്രം പച്ചക്കള്ളവും ലേശം  ഉപ്പും കുരുമുളകും ഒരു കഴിഞ്ചു അതിശയോക്തിയും ചേർത്ത് അച്ഛച്ഛന്റെ ക്ഷീരബല നിർമാണത്തിന്റെ മാതൃകയിൽ മൂന്നു ഖണ്ഡികയിൽ എഴുതി വെട്ടിത്തിരുത്തി മൈക്രോ സോഫ്റ്റായി കട്ടനിരത്തി .
ഇനി മുഖം 'പ്രമുഖ'മാക്കാനുള്ള താമസം.
പ്രായം ഇരുപതു വയസ്സ് കൂടുതൽ തോന്നിക്കാത്ത പടങ്ങളൊന്നും തിരഞ്ഞിട്ടു കിട്ടിയില്ല . ഇനി ഇപ്പൊ എന്താ ചെയ്ക ?
രണ്ടും കൽപിച്ചു കുതിരപ്പുറത്തു ആരൂഡനായ ഒരു പോസ്‌ . കഷണ്ടിയും കുടവയറും കാണാൻ പറ്റാത്ത ഒന്നു കിട്ടി യപ്പോൾ തീരുമാനിച്ചു .

 ഉയരങ്ങളിലേക്ക് ഇവനെ സമർപിക്കാം . കള്ളമൊന്നും കാണിക്കുന്നില്ലല്ലോ . ആർക്കെങ്കിലും ശരിക്കും താല്പര്യമുണ്ടെങ്കിൽ യഥാർത്ഥ മുഖം മറനീക്കിക്കാണാമെല്ലോ പിന്നെ .

അറുപതു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ വരിസംഖ്യ യടച്ചു വിരൽ  ഞൊടിച്ചു; വിയർത്തു കുളിച്ചു ആ മഞ്ഞിൻ നടുവിലും .

നാലു ദിവസം കഴിഞ്ഞു മാച്ച് ഡോട്ട് കോം ഈമെയിലുകൾ എന്റെ മനസ്സിനെ കുളിർപ്പിച്ചു . എന്റെ പ്രൊഫൈൽ കണ്ടവരും, ഒരു ബന്ധത്തിന് കൊതിക്കുന്നവരും ഈ ലോകത്ത് വടിയാകാതെ കുത്തിയിരിപ്പുണ്ടെന്നു മനസ്സിലാക്കി .
എന്റെ ഭാവി ജീവിതത്തിന്റെ സഖിയായി സാഫല്യ മടയാനുള്ള മനസ്സുമായി വരിയായി നില്കുന്ന നാരീ സമൂഹം .
പിന്നെ ആഴ്ച തോറും ഫോണ്‍ വിളികളും .
രാത്രി ഒമ്പത് മണിമുതൽ കാലത്ത് ഏഴ് മണിവരെ അന്ത്യമില്ലാതെ ചെലവില്ലാതെയുള്ള സംസാര നാളികൾ .
അവസാനം ...
യാഥാർത്യത്തിന്റെ മൌനവും .
"ഈ മരുഭൂമിയിലും ഒരു ജല ശേഖരം ബാക്കി യുണ്ടെങ്കിൽ അതിൽ ഈയുള്ളവൻ വല ഏറി ഞ്ഞിരിക്കും ... ഇത് എന്റെ ഭഗവതി മാരാണേ സത്യം"...
പിന്നെ തിരിച്ചു ഭാരത മാട്രിമോണിയിലേക്ക് വരി സംഖ്യയടച്ചു .
'ദക്ഷിണ' ഭാരതം വേണോ അതോ 'ഉത്തര' വേണോ എന്ന ശങ്ക വന്നു .
മലയാളികൾക്ക് ചിത്രമിടാനൊരു മനപ്രയാസം .
ആ കാര്യത്തിൽ മറ്റു സംസ്ഥാന മങ്കമാർക്കു അത്ര പേടിയില്ല .
രണ്ടും കല്പിച്ചു ഒരു വിസ്താരത്തിൽ വല നീട്ടി എറിഞ്ഞു .
ഉച്ചക്ക് തിരിച്ച് വീട്ടിലെത്തി.
ടോസ്ടറിൽ റൊട്ടി ചൂടായ മണിയടിച്ച തിനു പുറകെ AOL മൊഴിയും ,
"You Got Mail "
പതുക്കെ, വിറയലോടെ ഒരു കൈയിൽ റൊട്ടിയും പിടിച്ച് ഇടത്തേ ചൂണ്ടു വിരലിൽ കുറിമാനം തുറന്നു .
മനോഹരിയായ ഒരു വനിതാ ഡോക്ടർ . സസ്യാഹാരിയാണ് .
സാരമില്ല; ഇടക്ക് പുറത്തു പോയി വല്ലപ്പോഴും ഇന്ത്യൻ ബിരിയാണി കഴിക്കാമെല്ലോ, അറിയാതെ .
"സ്വന്തമായ് പ്രാക്ടീസ്" .
"എന്തേ ഇത്രയും വൈകീത്‌?"എന്നു കഥയിൽ ചോദ്യമില്ല .
"വിവാഹ മോചിതയല്ല"
പിന്നെ എന്താണ് എന്നിൽ കണ്ട ഗുണവതിയാരം എന്നറിഞ്ഞില്ല .
ജീവചരിത്രം പഠിച്ചതിൽ വിട്ടു പോയതായിക്കും . ക്ഷമിച്ചു .
ഫോണ്‍ വിളിക്കാൻ പറഞ്ഞതു കൊണ്ട് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് അക്കങ്ങൾ അമർത്തി ...

അങ്ങേപ്പുറത്തു നാരീ ശബ്ദം .
കുഴപ്പമില്ല; സായിപ്പിന്റെ ഭാഷയിൽ ലേശം ദേവനാഗരിയും മുഴക്കുന്നു .
ഷ്ടായി ... സുന്ദരിതന്നെ ചെയ്തിയിലും .
ഫോട്ടോയിൽ നോക്കി സംസാര സാഗരത്തിലി റങ്ങി .
"മുഖവുരയില്ല ...വിവാഹ മോചിതനാണ്, മോഷ്ടാ വല്ല.
കുഴപ്പമുണ്ടോ ?"
"ഇല്ല ."
ജോലിയെന്താണെന്ന് വീണ്ടും തിരക്കി
കു ശലങ്ങളും ...
"ഒന്നു നിൽക്കൂ ഒരു നിമിഷം ..."
"എന്റെ മോളോടു ഒന്നു ഹലോ പറയൂ ..."
"അപ്പോ മോളും ?"
പറഞ്ഞില്ല; ചോദ്യം കാലൻ കുടയായി മനസ്സിന്റെ വരമ്പത്ത് കുത്തിയിട്ടു .
അപ്പോ പഴയ ബന്ധത്തിൽ കുഞ്ഞുണ്ടായിരിക്കും . ഇപ്പൊ കിൻടർ ഗാർട്ടെനിൽ നിന്നും  വന്നതാവാം .
ശരി .
കുട്ടികൾ എനിക്ക് കുട്ടിക്കളി .
ഫോണിൽ വീണ്ടും "ഹലൊ" വിളി
ഇത്തവണ കുറച്ചു വയസ്സു കുറഞ്ഞ ശബ്ദം .
"ഇപ്പോ എന്തെടുക്കാ ഗടി ?"
"ഞാൻ എന്റെ സ്വന്തം പ്രാക്ടീസ് നോക്കുന്നു "
വരമ്പത്ത് കുത്തിയ കാലൻ കുട കാറ്റിൽ പറന്നു .
"അപ്പൊ നേരത്തെ സംസാരിച്ച സ്ത്രീ ?"...
" അത് എന്റെ മമ്മി . ഞാൻ ബിസി യാണ്" "എനിക്ക് ഈമെയിൽ നോക്കാനൊന്നും സമയം കിട്ടില്ല, അതെല്ലാം മമ്മിയെ ഏൽപിച്ചിരിക്കയാണ് "
"ശരി എന്നാൽ പിന്നെ വരട്ടേ "
കുശലം പറഞ്ഞു ഫോണ്‍ വച്ചു.

.............

ഒരാഴ്ച്ചയും മഴക്കാർ മൂടിയ അന്തരീക്ഷവും ജീവിച്ചു കഴിച്ചു കൂട്ടിയിരിക്കുമ്പോൾ ഒരു സന്ദേശം .
എന്റെ പ്രൊഫൈൽ ഇഷ്ടമായ ഒരു മെമ്പർ കൂടി .
പതുക്കെ തുറന്നു വായിച്ചു .
വരികൾ എവിടെയോ കേട്ടു മറന്ന പോലെ.
"വിവാഹ മോചിതയായ പാരീസിലേക്ക്‌ പറക്കാൻ കൊതിച്ച മുപ്പതുകളിലെ ഒരു വനിതാ ഹൃദയം ..."
താല്പര്യം തോന്നി .
ജോലി ഫാഷൻ ഡിസൈനർ .
ധരിച്ച വേഷത്തിൽ നിന്നും ഊഹിക്കാമായിരുന്നു . സസ്യാഹാരം തന്നെ .
അതായിരിക്കും ഈ വെളുത്തു മെലിഞ്ഞ ഗാത്ര ത്തിന്റെ രഹസ്യം ..
"എനിക്ക് അതറിയാം എന്റെ ഭാവി വധുവേ ..."
വീണ്ടും ആർത്തിയോടെ വായിച്ചു.
വേറെ യാതൊരു കേട്ടുപാടൊന്നും തന്നെയില്ല .
"ഒരേ ഒരു മകൾ ...
അവൾക് സ്വന്തം പ്രാക്ടീസ് ..."
........

ചൂണ്ട തിരിച്ചു വലിച്ചു....
ഈ മരുഭൂമിയിൽ നീലത്തിമിംഗലങ്ങൾ മാത്രം.

Sunday, November 17, 2013

Lab testing

പരിശോധന

ഇ രുപത്തിയൻ ച് കൊല്ലം മുന്പ് നടന്നത് .
ഇതിൽ പറയുന്ന ആളുകൾ പലരും മരിച്ചും മരിച്ചു ജീവിച്ചും ഇരിക്കുന്നെ ങ്കിൽ ക്ഷ മി ക്കുക
മന :പൂർവമല്ല .

ആദ്യത്തെ ദിവസം തന്നെ കച്ചകെട്ടി ബാഗും പിടിച്ചു മെഡിസിൻ വാർഡിൽ ചെല്ലുന്നത്‌ ഒരു മുൻ വിധിയോടെ തന്നെ യായിരുന്നു
പേടിക്കേണ്ട ആത്മാക്കളെ ക്കുറിച്ച് നേരത്തെ എനിക്ക് സഖാക്കൾ മുന്നറിയിപ്പ് നല്കിയിരുന്നു എങ്കിലും ഒരു ചങ്കിടിപ്പ് ...
വരാന്തയിലൂടെ നടന്നപ്പോൾ ഒന്ന് പാളി നോക്കി .

ആ ബ്രിഹത്തായ പുരുഷാരം പഞ്ച പുച്ഛമടക്കി കാഴ്ച കണ്ടു നിൽകുന്നു .
വാർഡി ൻറെ നടുവിലെ  കണ്ണട വച്ച ഉയരം കൊണ്ടും ആജ്ഞാ ശക്തി കൊണ്ടും രാജ പരിവേഷം രോ ഷാകുലനും .  മുൾമുനയിൽ നിർത്തിയ വെളുത്ത കോട്ടിട്ട എട്ടോളം വരുന്ന ആ യുവ സമൂഹം വിയർപ്പിൽ കിടു  കിടാ വിറക്കുന്നു . ഒന്നേ നോക്കി യുള്ളൂ . മനസ്സിലെ ആകെ യുണ്ടായിരുന്ന ധൈര്യവും കഴക്കൂട്ടം കടന്നു .

ഒച്ചയനക്കമില്ലാതെ പതുക്കെ ജീ.വി. രാജൻ സാറിന്റെ മുറിയിലേക്ക് കയറിക്കൂടി . ഞാൻ m -5 ൽ ആണ് ഇന്നുമുതൽ .
കണ്ടാൽ അത്ര മതിപ്പ് തോന്നിയില്ലെങ്കിലും സ്നേഹത്തിന്റെയും വിജ്ഞാന ത്തിന്റെയും ഫലിതത്തിന്റെയും നിറകുടമായ ദേഹം . വേഗം തന്നെ കയ്യിൽ നിന്നും കടലാസ്സ്‌ വാങ്ങി വാർഡിലേക്ക് പോയ്കോ എന്നു പറഞ്ഞു .

വരാന്തയിലൂടെ വീണ്ടും .... നിറമിഴികൾ ...തേങ്ങലുകൾ... കൊല്ലാക്കൊല കളും ... അതിൽ പരിചിത മുള്ള മുഖങ്ങളും .
തിരിച്ചു വാർഡിൽ എത്തിയപ്പോൾ അതെല്ലാം മറന്നു .
പ്രിവന്റീവ് മെഡിസിൻ പോസ്ടിങ്ങിൽ കൂടെ യുണ്ടായിരുന്നവരെല്ലാം തന്നെ  ഇവിടെയും .പേടിക്കാനില്ല . സ്നേഹത്തിന്റെ സ്വാഗതം .

അപ്പോൾ നേരത്തെ കണ്ട കാഴ്ചയോ ?
സുഹൃത്ത് പൊട്ടിച്ചിരിച്ചു .

"...ആ അത് പിന്നെ പ്പറയാം ."
മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല പ്രോഫെസ്സരുടെ ആഗമനം ...
സൌകര്യം കിട്ടിയപ്പോൾ സുഹൃത്തിനോട് വീണ്ടും ചോദിച്ചു ...
'എന്താ M -1 ലെ ആ ബഹളം ?"
"അതോ ... അത് ദിവസവും നടക്കുന്ന യാഗം .
ഇന്ന് ശ്യാ മിനാ ണെങ്കിൽ നാളെ രാജ ലെക്ഷ്മിക്ക്മറ്റെന്നാൾ രാജ ശേഖരന് ".
"രോഗി യുടെ മൂത്രത്തിന്റെ അളവ് ഓർത്ത് പറഞ്ഞില്ല എന്നായിരിക്കും കാരണം ;അല്ലെങ്കിൽ കാർഡിയാക് ഫെയിലർ ആയി വന്ന രോഗിയുടെ നിത്യേന സ്റ്റൂൽ ടെസ്റ്റ്‌ ചെയ്ത റിസൾട്ട്‌ എഴുതി ക്കൊടുത്തു കാണില്ല."

മനസ്സിലാവാൻ കഴിയാത്തത് കൊണ്ട് വീണ്ടും ചോദിച്ചു
"എന്തിനാ എന്നും സ്റ്റൂൽ ടെസ്റ്റ്‌ ?"
"ആ ...ആരോട് പറയാൻ?" സുഹൃത്തിന്റെ മുഖത്ത് മ്ലാനത .
"അപ്പൊ നിങ്ങളെല്ലാം എല്ലാ ദിവസവും എല്ലാ പേഷ്യൻ സിന്റെയും മല പരിശോധന എങ്ങിനാ നടത്തുന്നത് ?"
"വരൂ നമുക്കു നമ്മുടെ ലാബിലേക്ക് പോകാം ."

ഞാൻ സുഹൃത്തിന്റെ കൂടെ നടന്നു . ആദ്യ ദിവസത്തെ വഴികാട്ടിയെ കിട്ടിയ സന്തോഷത്തിൽ ഞാനും ഉത്സാഹവാനായി  .

മേശയിൽ നിറഞ്ഞിരിക്കുന്ന കൊച്ചു കുപ്പികളിൽ മലവും മൂത്രവും .
"ഇത് എല്ലാ ദിവസവും ഇവിടെയെത്തും ഇല്ലെങ്ങിൽ കുഴഞ്ഞതു തന്നെ ."

"ഇരി ...ഇനി സ്റ്റൂൽ ടെസ്റ്റ്‌ ചെയ്യുന്നത്‌ കാണിക്കാം ."

ഒരു കുപ്പി ഉയർത്തിപ്പിടിച്ചു സുഹൃത്ത് സൂക്ഷിച്ചു നോക്കി .

"ഹൂക്ക് വേം ഓവ ടൂ പ്ലസ്‌ ...റൗണ്ട് വേം ഓവ വണ്‍ പ്ലസ്‌ "
.
സ്തബ്ദനായി വായും പൊളിച്ചു നിന്ന ഈയുള്ളവന്റെ
കണ്ണിനു മുകളിലുടെ ആ ചെറു കുപ്പി ഒരു സിക്സരായി കുറ്റി ക്കാട്ടിലേക്ക് പറന്നു .

ഈ കഥ യിലെ കാമ്പ്
താങ്കളോ ർക്കു ന്നു ണ്ടോ എന്റെ പ്രിയപ്പെട്ട മെഡിസിൻ മേധാവി ?
ചിരിച്ചോ ...

Saturday, November 16, 2013

Delivery

The Primary Health Center had one story scattered buildings spread out in the fine sand at that coastal village.. 
We stayed there for days with the waves of the sea mixed with boredom of the rotation. 
It was a month after my marriage.
I managed to sneak out and go home daily to spend time with my wife.
One day it was my turn to be on-call.
They had a maternity ward and a labor room.The specialist will come in the morning and leave by noon. Rest of the time we interns had to manage everything. If there was any difficulty, we had to send the patient to district hospital.
The evening was uneventful. In the dim light in the corridor Koshi Phillip tried to put on roller skates and was falling repeatedly, Rest of the group Rajeev, Rajasekharan, Syam and few others were trying to finish off the card game.
Finally I managed to catch some sleep on that worn out mattress made of rubberized coir fibers which poked my skin through my clothes.
in the early morning I had a knock at the door.
I was needed at the delivery room.
I put on clothes and adorned a stethoscope around my neck and ran across the courtyard. The whole place was empty . It was only 6 AM. My friends were sleeping.
The pregnant lady was on the table. 
The bystanders gave the history. Pain started two hours ago.
I examined her. She had not dilated fully.
I took the gloves off and walked back to the "quarters"
I had no idea what to give her. I was just fresh out of medical school. 
Should I start her on something? May be Pitocin? I was not sure.
I waited next to my colleague's room after knocking on the door
He might know something... He was almost finishing his rotation this week.
"Yah... ask them to buy.XXXXX injection, give it and wait. I will come and help you. " He told me with half closed eyes and a yawn while trying to tie his clothes around his waist.

I did exactly what he told  me. The lady was in pain.
After two hours again I went and checked her. She was ready.
She needed episiotomy and the blunt scissors cut her zig-zag(sorry)
Then I delivered the infant, who came out without knowing all the miseries his mother went through,and he then cried.
The inexperienced doctor in me sighed a relief.
I did it. I did it myself...
I walked past the courtyard where my colleagues were standing, reading the news paper and dripping toothpaste across their cheeks.

My day was over at 8:30 AM. 
I saw my wife parking the car and slowly coming towards me.
I introduced her to my friends.
Then I told her about my triumphant delivery.
She begged to see the baby.

I took her to the maternity ward. The lady recovered from her ordeal and had kept the infant next to her.
"can I pick her up?" my wife asked.
The lady gave the infant to my wife with a smile.
while rocking the infant, my wife said, "I am so proud of you..."
The young mother smiled again, not knowing what she said in English.




--------------------------------------------------
ജോലിയന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളേജിലെ പീഡിയാട്രിക്ക്സ് റ്റ്യുട്ടർ ജോലി കഴിയാറായപ്പോൾ ഒരുനാൾ വീടിനടുത്ത ഒരു സ്വകാര്യ ആശു പത്രിയിൽ ജോലി തിരക്കാം എന്ന് കരുതി .

ഒരു മുഖവുരയുമില്ലാതെ മാനേജരുടെ മുറിയിൽ കയറിച്ചെന്നു .

ഏതോ പ്രൈമറി സ്കൂളിൽ നിന്നും പെൻഷൻ പറ്റി പ്പിരിഞ്ഞ നരകയറിയ മുഖം .
"ഡോക്റ്റർ ഇരിക്കൂ ... ബയോ ഡാട്ടയുണ്ടോ ?"
"ഇല്ല ... ഇവിടെ ഒഴിവുണ്ടോ എന്നറിയാൻ കയറിയെന്നെയുള്ളൂ "
"വെറും എം ബി ബി എസ്സാണ ല്ലേ ... ഇവിടെയിപ്പോ കാർഡി യോള ജിസ്റ്റ് ആണെങ്ങിൽ ഒഴിവുണ്ട് ..."
ആ വാചകത്തിലെ "വെറും " എൻറെ എട്ടു വർഷത്തെ വിയർപിനെ ബാഷ്പമാക്കി .


-------------------------------------------------------------------------

നടത്തം

മൂന്ന് വർഷങ്ങൾക്ക് മുൻപാണ്...
അധികം ജനപ്രള യമില്ലായിരുന്ന ഒരു നട്ടുച്ച
പണ്ട്‌ , ദിനം പ്രതി സൈക്കിൾ ചവിട്ടി കോളേ ജിലേക്ക് പോയ
റോഡുകൾ ഒന്ന് വീണ്ടും ഓർമകളിൽ നിന്നും പൊടി തട്ടി എടുക്കാം എന്നു കരുതി
നടന്നു ...
വീടുകളുടെ എണ്ണവും ഭിത്തി കളുടെ കട്ടിയും ഉയരവും കൂടിയിരി ക്കുന്നു
റോഡിന്റെ വീതി കുറഞ്ഞി ട്ടേയുള്ളു
മ്യുസിക്കൽ ഹോണ്അടിച്ചു ബഹളം കൂട്ടിയ ഓട്ടോക്ക് സൈഡ് കൊടുക്കാതെ പറന്നു പോകുന്ന ചൂരിദാർ സൈക്കിൾ ചവിട്ടി എനിക്കെതിരേ പോയി .
മുഖം എവിടെയോ കണ്ടിരുന്നു ...
പെട്ടെന്നു ഒരു ടാക്സി ക്കാർ എനിക്കു വഴിയൊതുക്കി നിർത്തി
"സാർ കയറൂ വീട്ടിലേക്കല്ലേ ?" മുൻ സീറ്റിലെ ഒരു സാധാരണക്കാരൻ അന്വേഷിച്ചു
"അതേ ...പക്ഷെ ഞാൻ നടക്കാമെന്നു വച്ചു ' ഞാൻ ഭവ്യത യോടെ ഒഴിവാക്കാ ശ്രമിച്ചു .
"അത് സാരമില്ല , പിന്നെയാവാം ; ഇവിടത്തെ ചൂടൊന്നും സാറിനൊന്നും ശരിയാവൂല്യ , കയറിക്കോ ഞങ്ങൾ അതുവഴിക്കാ ..."
മനസില്ലാ മനസ്സോടെ കാറിന്റെ പുറകുവ ത്തെ സീറ്റിൽ കയറിയിരുന്നു .
"വിട്ടോ ..."
"ഇനിയിപ്പോ ഇവിടേക്ക് സ്ഥിരമായി എന്നാ ?"
"ഏയ്‌ ...അങ്ങിനെ യൊന്നും തീരുമാനിച്ചില്ല ..."
"പണ്ട് അച്ഛനോ പാപ്പന്മാരോ ഞങ്ങളുടെ കടയിൽ കയറാതെ പോവില്ലായിരുന്നു ..."
"എനിക്ക് മനസ്സിലായില്ല ...വീടുപേര് ?" ഞാൻ ആളെ മനസ്സിലാക്കാൻ ബുദ്ധി മുട്ടി .
"ഞങ്ങളിവിടെയൊക്കെ വിട്ട് അങ്കമാലിയിലാ താമസം ."
"ഇവിടെ നിര്ത്തിക്കോളൂ ഇതാ ഗേറ്റ് ...ഡ്രൈവറെ ചുമലിൽ തൊട്ടു ഞാൻ പറഞ്ഞു ."
"അപ്പൊ വിടെ എങ്ങോട്ടാ ?" പോക്കെറ്റിൽ നിന്നും ഡ്രൈവർക് പണം കൊടുക്കുന്നതിനി ടയിൽ തിരക്കി .
"ഇവിടെ ഒരിടത്തും പോകാനില്ല . ഞാൻ അങ്കമാലിക്കു ബസ്കാത്തു നിൽകുമ്പോ ഴാണ് സാറ് വെയിലത്ത്നടക്കുന്നത്കണ്ടത് . ഉടനേ ഞാൻ കാറ് വിളിച്ചു .വീടിലേക്കു കൂട്ടി കൊണ്ട് വിടാം എന്നു കരുതി . എനിക്ക് ഇനി അടുത്ത ബസ്സ്പിടിക്കാം ."
"ശരി എന്നാ പൊക്കോട്ടെ ..."
...

എന്റെ നാട്ടു കാരേ നിങ്ങളുടെ അനാവശ്യ ഔപചാരികത എന്നെ ശ്വാസം മുട്ടിക്കുന്നു
എനിക്ക് വേണ്ടത് ഭൂതകാലത്തിലേക്കുള്ള നടത്തമാണ്

ഞാൻ ഇനിയും നടക്കുകയാണ്
എൻറെ അച്ഛനും മുൻ പരമ്പരകളും താണ്ടിയ വഴികൾ
ഇതെനിക്കന്യമല്ല .അതിലെ വെയിൽ എനിക്ക് കുളിർമയാണ്
എനിക്കൊരു വഴികാട്ടിയും സാരഥി യും വേണ്ട
ഞാൻ ഒറ്റയ്ക്ക് നടന്നോട്ടെ ...
വിട്ടേക്കൂ

Sunday, November 10, 2013

ബ്രിട്ടീഷുകാരാ നന്ദി ...!

(Sorry that I can't translate this as good to English... just for my Malayalam readers)

ബ്രിട്ടീഷുകാരാ നന്ദി ...!

ഒരു പഴങ്കഥ യും കൂടി പറയണമെന്നുവച്ചു  കുറച്ചു നാളായി .
ഇതു നടക്കുന്നത് പതിനെട്ടു വർഷങ്ങൾക്കുമുൻപ് . ബിലാത്തിയി ലാണെന്നു പറയാ തെ എങ്ങിനാ എന്റെ രാഘവാ ...

ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് വനിതാ മന്ത്രി വിർജീനിയാ ബോട്ടംലീ
പഠിച്ച കോളേജിന്റെ പേര് ഇതുവരേയും അംഗീകരിക്കാൻ മെഡിക്കൽ കൌണ്സിലിനു മനസ്സുവന്നില്ല .
ഒരു നോട്ട്പാഡിൽ കൈകൊണ്ടെഴുതി മന്ത്രിക്ക് ഒരു കത്തയച്ചു നാലാം പക്കം മറുപടിയുമെത്തി . ക്ഷമാപണത്തോടെ .
" കൌണ്സിലിന്റെ കാര്യത്തിൽ ഗവർമെന്റിനു കൈകടത്താൻ കഴിയില്ല കുഞ്ഞേ ..."
...
മാസങ്ങൾക് ശേഷം അലെക്സന്ദ്ര ആശുപത്രിയിൽ എല്ലാദിവസവും കോട്ടുമിട്ട് ഓച്ഹാനിച്ചു സാറമ്മാരുടെ ശുപാർശ ക്കുവേണ്ടി ദിവസങ്ങള് തള്ളിനീക്കുന്നതിന്നിടെ ഭാഗ്യവാന്മാരായ വടക്കേ ഇൻഡ്യയിലെ പല "ഭിഷ-കൊരങ്ങ-"മ്മാരുടേയും  കൂടെ കഴിയാനുള്ള  ഭാഗ്യ നിര്ഭാഗ്യങ്ങളും നിമിത്തമായി ...
അപ്പോഴാണ്‌ കടല് കടന്നു മറുശീമയിലേക്ക് കടന്നാലോ എന്ന ചിന്താ വിഷ്ണനായത് .
ബിലാത്തിയിലെ പരീക്ഷാ ഹാളിലെത്തിയപ്പോൾ കൂടെക്കഴിഞ്ഞ യൂപിക്കാരനും കര്നാടകക്കാരനും ഉണ്ട് .
 ഇവര്കെന്തിനാ ഇതിപ്പോ എന്നൊരു കൂട്ടം കൂടുന്നത് ചൊവ്വല്ല എന്ന് മേലെ നിന്നൊരു കാരണവര് മൊഴിഞ്ഞത് കൊണ്ട് വേറെ അസക്യത യും ഉണ്ടായില്ല .
അമേരിക്ക ക്കാരന്റെ പരീക്ഷ കഴിഞ്ഞപ്പോ അണ്ണന്മാർ കണ്ട ഭാവം നടിക്കുന്നത് ലേശം കുറഞ്ഞു .
 കുശുമ്പിനും ഓര്തോക്കും MCh എടുതവരായതുകൊണ്ട് കാര്യമാക്കിയില്ല .
അപേക്ഷ അയക്കാൻ സമയത്തേക്ക് ഒരു ശുപാർശ തരാവോ എന്ന് നല്ല നേരത്ത് ഊണു കഴിക്കുമ്പോൾ ചോദിച്ചു .
 "അതിനെന്താ ...എന്നാ വേണ്ടെന്നു വച്ചാ ചോദിച്ചോളൂ " എന്ന് ഭഗവാൻ എഴുന്നുള്ളി .
രണ്ടു ദിനം കഴിഞ്ഞു . ടിയാൻ കണ്ട ഭാവമില്ല .

ശീ മയിലെ കണ്സൽട്ടന്ടു പറഞ്ഞ മാത്രയിൽ ഒരു മണിക്കൂറുകൊണ്ട് മൂന്ന് ഖണ്ഡികയിൽ കത്തെഴുതി കവറിലെ പശ തുപ്പലുനക്കി പോക്കറ്റിലിട്ടു തന്നു .

ആ സമയത്ത് വരാന്തയിൽ ഹലോ പറയുന്ന പാക്കിസ്ഥാൻ കാരനായ സ്റ്റാഫ്‌ ഗ്രേഡ് കൂടെ വിളിച്ചു സെക്ര ട്ടരിമാരെക്കൊണ്ട് അതിലും നല്ല ശുപാർ ശയും അച്ചടിച്ചുതന്നു .
നാട്ടിൽ നിന്നും അഭിലാഷു അയച്ച പീടിയാട്രിക് പ്രോഫെസ്സരായ ജോണി വിൻസെന്റ് സാറിന്റെ  കത്തും  സമയത്തിന് കിട്ടി .
മൂന്ന് കത്തുകളായി . ഇനി അപേക്ഷകൾ അയച്ചു തുടങ്ങാ മെന്ന സമാധാനം .

ഇനി വിസ കിട്ടാനുള്ള പരിപാടികൾ തുടങ്ങാനായി പരിഭ്രമിക്കാമെന്നു കരുതി ...
പഠി ക്കാണെന്നും പറഞ്ഞു കുളിച്ചു തേവാരമിടാനല്ല , തിരിച്ചു ജന്മനാടിനെ സേവിച്ചു ജലപാനം നടത്തിക്കോളും എന്ന രക്തം തൊട്ട മുദ്രപത്രവും വേണം .
മന്ത്രി മദാമ്മക്ക് വീണ്ടും അരക്കടലാസിൽ ഒന്നാം ക്ലാസ്സിലെ രാജ്ഞി യുടെ തലയും വച്ചൊട്ടിചു കത്തെഴുതി .

മൂന്നാം ദിവസം കൈമുറിയുന്ന കട്ടിക്കടലാസിൽ കത്ത്

" ഈ ഭിഷഗ്വരൻ തിരിച്ചു വരാനായി ഈ ശീമ നാട്ടിലെ പ്രജകൾ എന്നും കാത്തിരിക്കും ഈ തിരുമുല്പ്പാടിനെ ശരിക്കും പഠിപ്പിച്ചു വിട്ടോള ണമേ എന്ന് കാലു പിടിച്ചു താണ് വീണ് തോരണം കെട്ടിയ അങ്ങയുടെ ഒരു ധർമക്കാരി ..
വിർജീനിയ ബോട്ടംലീ ,
സെക്രടറി ഓഫ് ഹെൽത്ത്‌ ."

അന്ന് വീണ്ടും ഉത്തര കാണ്ടാത്തിലെ തിരുമേനിയെ മുഖം കാണിച്ചു . "അടിയനോട്‌ പൊറുക്കണം  തിരുവുള്ള ക്കേട്‌ തോന്നണ്ട , എന്താ ചെറി യ ഓല ഒന്നെഴുതി തരാക്കണം . കുഞ്ഞു കുട്ടി പരാ ദീന ക്കാരനാണെന്ന് കരുതി പൊറുത്ത് കൊള്ളണം ..."
"ഉം ...."
"നാളെ ഒന്ന് എന്നെ ഓര്മിപ്പിക്കൂ ...നോക്കട്ടേ ... പിടിപ്പതു ജ്യോലിയാണ് ... ",
ദിനപത്രത്തിൽ കണ്ണും നട്ടു പരമ ശ്രേഷ്ഠൻ മൊഴി ഞ്ഞു .

പിന്നെ ദിവസങ്ങള് കഴിഞ്ഞു മറുശീ മയിൽ നിന്നും മുഖം കാണിക്കാനുള്ള ഉത്തരവും പോക്കറ്റിൽ വച്ച് അത്യാഹിത വിഭാഗത്തിൽ പോയി .

 രാജാവ് പള്ളികൊള്ളക്ക് ഇറങ്ങുന്നതിനു മുൻപ് ശുപാർശക്കത്തിന്റെ കാര്യം ഒന്നു് കൂടി ഓതാം എന്നു കരുതി .

മനസ്സില്ലാ മനസോടെ എന്ടോടൊപ്പം വന്നു ഒരു മരുന്ന് കുറിപ്പടയിൽ എഴുത്താണി വരച്ചു ...

 "ഇതു സെക്രട്ടറി യുടെ കയ്യിൽ കൊടുത്തു മഷി പുരട്ടി തിരിച്ചു വരൂ . അന്നേരം രാജ മുദ്ര വച്ചിടാം ..."
"അടിയൻ ..."

എഴുതിയ അത്ഭുത കുറിമാനം വായിച്ചു

രണ്ടു  വാചകം:

 "മേല്പടിയാൻ നിങ്ങളുടെ അന്തേവാസി യാകാനുള്ള  ഒരു ദാരിദ്രവാസിയാണെന്ന്  നോം  അറിഞ്ഞു .
 അവൻ രണ്ടു മാസം മൂന്ന് ആഴ്ച നാലു വിനാഴിക ഇവിടെ തെണ്ടി നടന്നിട്ട് ഇതേവരെ   യാതൊരു തൊന്തരവും കാണിച്ചിട്ടില്ല ,
നന്ദിയുണ്ട് ,
 ഇന്ത്യാ രാജ്യത്തെ വീരശൂര മാർത്താണ്ട കട്ടഭോമ്മൻ ഭിഷഗുരാൻ ,
ബിലാത്തിയിലെ തൊപ്പിയിലെ തൂവലും ."




-----------------------------------------------------------------

വാൽ കഷണം :

നീള ദ്വീപിലെ ഒരു നട്ടുച്ച കണ്ണിലെ കൃഷ്ണ മണിയെ പപ്പടമാക്കി യപ്പോൾ ചമ്ര വട്ടത്തിൽ നിന്നും കോട്ടുവായിട്ട്‌ നിരത്തിലിറങ്ങി . അർദ്ധരാത്രി നട്ടുച്ച യായത്‌ ഇന്നലെ ചെയ്ത പടുതിയാണ് .
നേരെ കണ്ട മുംബായ് വാലയുടെ കുശിനിയിൽ നിന്നും മധ്യാഹ്നം കഴിച്ചിട്ട് വീണ്ടും പകൽ രാത്രിയാക്കാം എന്ന്‌ നിനച്ചു കൈ നനച്ചു .

മൂലയിലെ സിംഹാസനത്തിൽ ആരൂഡനായിരിക്കെ ഹിമാലയ പുത്രൻ ഒച്ചാനിച്ചു അടുത്തു വന്നു . "തിരുമേനി കൽപിക്കാ റായോ എന്നരുളിയാലും ..."
താമ്ര ഫലക ത്തിലെ ഭക്ഷ്യ ജന്തുക്കളെ കണ്ണുകൊണ്ടു വെട്ടിവീ ഴ്ത്തി സന്തുഷ്ടനായി .

കണ്ണിന്റെ കടക്കോണിലെ പെട്ടെന്നൊരു കാഴ്ച്ച ഒഴിവാക്കാനിയില്ല .
മുഖത്ത് മഞ്ഞ അരിമാവു ചുട്ടിയിട്ട കത്തിവേഷം രണ്ടു കയ്യിലും നരസിംഹ രൂപ ത്തിൽ ഭീകര പക്ഷിയുടെ മാറ് വലിച്ചു പറിക്കുന്നു . അതിലെന്തൊരു പന്തി യില്ലെ ല്ലൊ എന്നൊരു ഞായം മനോധാര യിൽ നീന്തിയപ്പോൾ ഓർമ പുളിച്ചു തികട്ടി വെളിക്കെറങ്ങി .

രണ്ടും കല്പിച്ചു സിംഹാസനത്തിൽ നിന്നും കാല് കവച്ചു കവാത്തു പോയി ഒച്ചയനക്കി ...

"അടിയൻ ..."
പക്ഷിയെ ദാനം ചെയ്ത കിങ്കരനാണെന്ന് നിനച്ചു തിരുവുള്ളം ഭക്ഷ്യ പാത്ര ത്തിലേക്ക് തിരുമുദ്ര ആംഗ്യ മാത്രയിൽ മുഖമുയർത്താതെ ...
"ഭക്ഷ്യ പദാർത്ഥങ്ങളെല്ലാം ഒന്നു കൂടി നിറക്കുവിൻ ഉടൻ "
"പണ്ട് അലെക്സാന്ദ്രയിൽ ആരൂഡ നായിരുന്നില്ലേ നായരെ ?"
കീഴ്ശ്വാസം മേൽ ശ്യാ സ മായി പക്ഷി മൃഗാ ഭക്ഷ്യ വസ്തു ക്കളു മായി തൊണ്ട യിൽ കുടുങ്ങി പുംഗവൻ മിഴുങ്ങസ്സ്യ .
ഭക്ഷണവസ്തുവിൽ കുടുങ്ങി പരേതനാ യാൽ... ഒരുകുടുംബം വഴിയാധാര മാവേണ്ട എന്ന്‌ വിചാരിച്ചു വിഷയം വിവരിച്ചു.
ടിയാൻ ഇപ്പൊ എല്ലു രോഗത്തിൽ നിന്നും വ്യതിചലിച്ചു സ്വസ്ഥം ഗ്രഹഭരണം ...പത്നി രാജ്യം പിടിച്ചടക്കി രാജാ വിനെ  തുരുങ്കിലടക്കാൻ ഒരുമ്പെട്ടിരിക്കുന്നു ...
എല്ലാ മംഗളങ്ങളും നേര്നു കൊണ്ട്‌ വിടവാങ്ങി ...
കിങ്കരൻ ഭക്ഷ്യ പാത്ര ങ്ങളും നിരത്തി കാത്തു നില്പ് ...
...................