Translate

Saturday, March 22, 2014

ജീവിതം, മരണങ്ങൾ, ആത്മഹത്യകൾ ,പിന്നെ ചിതറിയ ചിന്തകളും



ജീവിതം, മരണങ്ങൾ, ആത്മഹത്യകൾ ,പിന്നെ ചിതറിയ ചിന്തകളും

ഇന്ന് ഇതാവട്ടെ ദേഹണ്ണം .
ഇതിനു നിമിത്തങ്ങൾ :
രണ്ട് വിജയകരമായ ആത്മഹത്യ കൾ . ഒരെണ്ണം കേരളത്തിലും മറ്റേത് പുറം നാട്ടിലും .
ഒരു പരാജയപ്പെട്ട ആത്മഹത്യാ ശ്രമം ഇവിടെ .
ഒരു മരണത്തോട് മല്ലടിക്കുന്ന കാൻസർ രോഗി യായ പത്തു മാസം തികച്ച കൊച്ചു കുട്ടി .
അഞ്ചു മാസം ജീവസ്ച്ചവ മായി കോമയിൽ കഴിയുന്ന ആറു വയസ്സുകാരൻ
പിന്നെ കഴിഞ്ഞയാഴ്ചയിലെ ഒരു മരണ വിധി യും. പോരേ ?

ഇത് വായിക്കുന്നവരിൽ ഒരാളെങ്കിലും ഇപ്പോഴോ അല്ലെങ്കിൽ പണ്ടെങ്ങോ ഒരു ആത്മഹത്യയെ ക്കുറിച്ച് ചിന്തിച്ചിരിക്കും . ഇത് അവർക്ക് വേണ്ടി മാത്രമല്ല , മറ്റുള്ളവര്കും കൂടി .


ഒരിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി .
എൻറെ അച്ഛൻ മരിച്ചു കുറച്ചു ആഴ്ചകൾ കഴിഞ്ഞ സമയമായിരിക്കണം .
കിടക്കയിൽ എന്നോടൊപ്പം അഞ്ചു വർഷം കഴിച്ച് കൂട്ടിയ സുഹൃത്ത്‌ .
ഡോക്ടരായതുകൊണ്ട് വളരെ ബുദ്ധിപൂർവ്വം വെള്ളം ചോരാതെ നടത്തിയ കളി .
പക്ഷേ വേറെ സുഹൃത്ത്ഒരു ഡോക്ടർ വാട്സണ്മാത്രമല്ല ഷെർലൊക് ഹോംസ് കൂടി ആയിരുന്നത് കൊണ്ട് രക്ഷപ്പെടുത്തി .
കിടക്കയിൽ കലാകൌമുദി വായിച്ചു സുസ്മേര വദനനായി വിശ്രമിക്കുന്ന സുഹൃത്തിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞു . എന്ത് പറ്റിയെന്ന്അറിഞ്ഞില്ല . മനസ്സിലെ ദുഃഖം നിയന്ത്രണം വിട്ടു വന്നതാവും .
"എടാ നിനക്ക് എന്ത് പറ്റി ?"
"ഏയ്‌ ...വെറുതേ പലതും ഓർത്ത് പോയി ..." കണ്ണു തുടച്ച് ഞാൻ പറഞ്ഞു .

വർഷങ്ങൾക് മുൻപേ നടത്തിയ നാടകം .
"ഗോദോയെ കാത്ത് "
ജോസ് ചിരമ്മെൽ ആയിരുന്നു ഞങ്ങളുടെ സംവിധായകൻ .
ഇന്നില്ല ; നല്ല സ്മരണകൾ മാത്രം ഓർക്കട്ടെ  .
രണ്ട് കോമാളികൾ എന്നോ വരുമെന്ന് പറഞ്ഞ ഗൊദൊവിനെ കാത്തു മുഷിഞ്ഞു .
മുരടിച്ച മനസ്സുകൾ ആലോചിച്ചു .
"നമുക്കൊന്ന് ആത്മഹത്യ ചെയ്താൽ എന്താ ?"
"നല്ല ഐഡിയ ... എല്ലാവര്ക്കും ഒരു മുട്ടാ ചോദ്യമാകും "
"ഇവർക്ക് ഇതെന്ത് പറ്റി ? ഇങ്ങിനെ ഒരു കടും കയ് ചെയ്യാൻ ?"

അന്ന് കളിച്ചവര്കും കളികണ്ട് ചിരിച്ചവർകും സംഭവം ഓർമയുണ്ടാവില്ല .

ഞാൻ ഒന്ന് പറയട്ടേ ...
ആത്മഹത്യ ഒരു രോഗമാണ് ; മനോരോഗത്തിന്റെ ലക്ഷണം മാത്രമല്ല .
അത് ജനിതകമാണ് . തലമുറകൾ നീണ്ട ഒരു ഒരു പാശം .
ഒരു വീട്ടിലെ അച്ഛനും പിന്നീട് വർഷങ്ങൾക് ശേഷം മകനും ആത്മഹത്യ ചെയ്ത ബന്ധുക്കൾ എനിക്ക് പരിചിതരാണ് .
ഇന്നലെ ഭാര്യയുടെ ഇളയമ്മ യായിരുന്ന സ്ത്രീ ജീവനൊടുക്കി യെന്ന വാർത്ത ഒരു ടെക്സ്റ്റ്മെസ്സേജ് ആയി ഫോണിലെത്തി . ഒരമ്മയെപ്പോലെ ചോറുട്ടിയ സ്നേഹ സ്വരൂപി തെയംസ് നദിയിൽ ഒലിച്ചത് ദിവസങ്ങൾക് മുൻപാണ് .
കാൻസർ നമ്മുടെ മനസ്സിനെ യും ശരീരത്തെയും കീഴ്പെടുത്തുന്നു .
അവർക്ക് അവരുടേതായ മനസ്താപങ്ങളും കാരണങ്ങളും കാണുമായിരിക്കാം .
ഒരുപക്ഷെ ജീവിതം അറ്റത്തെ വെളിച്ചമില്ലാത്ത നോക്കാ ദൂരത്തേക്ക് നീളുന്ന ഒരു ഓവുചാല് മാത്രമായിരിക്കും അവർക്ക് .



മരിക്കുന്നതിനു ഒരുവർഷം മുൻപ് വയസ്സിൽ ഒരു വർഷം മാത്രം മൂപ്പുള്ള സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ചു . പത്തു വർഷങ്ങൾക്ക് ശേഷം വന്നുകിട്ടിയ നിമിത്തം .
ശ്വാസകോശ അർബുദത്തിന്റെ ചികിത്സയെ കുറിച്ചല്ല , പക്ഷേ ഒരു വർഷത്തിനു ശേഷം വരാനിരിക്കുന്ന യാത്രയെ പറ്റിയാണ് ഞാൻ സംസാരിച്ചത് .
തീരുമാനങ്ങൾ എടുക്കാൻ സമയം ആയിക്കഴിഞ്ഞു . എടുക്കുക . യാത്ര മുടങ്ങട്ടെ . സന്തോഷിച്ചോളൂ പിന്നീട് .
അടുത്ത വർഷം കണ്ടു . യാത്ര മുടങ്ങിയതിൽ ചിരിച്ചു ; പക്ഷേ തീരുമാനങ്ങൾ എടുത്തു . പിന്നെ മാസങ്ങൾ കഴിഞ്ഞു അദ്ദേഹം യാത്രയായി .

കണ്ണുകളിൽ ഉണ്ടായിരുന്ന പ്രാർത്ഥന ഞാൻ എന്നും കാണുന്നു
ഇന്നലെ കണ്ട പത്തുമാസം തികയാത്ത കൊച്ചു ബാലനിലും ,

"ഒരു നാൾ കൂടി എനിക്ക് തരൂ ... ഭൂമിയിൽ ദയവായി , എന്നെ പോകാൻ അനുവദിക്കല്ലേ "

ആത്മഹത്യ ചെയ്യുന്ന വരോട് എനിക്കൊരു അപേക്ഷയെ ഉള്ളൂ .
കണ്ണുകളിൽ നോക്കുക
കവി പാടിയപോലെ "ഒരു ദിവസം കൂടി ജീവിച്ചു മരിക്കുക ...."

കഴിഞ്ഞ മാസം ഒരു വീൽ ചെയറിൽ തള്ളി കൊണ്ടുവന്ന പതിനേഴു കാരി . കഴിഞ്ഞവർഷം PICU വിൽ ചേതനയറ്റ ശരീരമായി അവളെത്തി ഫേസ് ബുക്കിലെ ഏതോ കുസൃതി കണ്ട മനസ്താപം ഒരു കയറിലും മരക്കൊമ്പിലും എത്തിച്ചു . അവളുടെ മനസ്സിന്റെ ബലം ആകൊമ്പിനില്ലായിരുന്നു . പക്ഷേ കയർ കുരുങ്ങിയത് അഴിക്കാൻ എടുത്ത പതിനഞ്ചു മിനിറ്റിന്റെ സമയം അവളുടെ മനോഹര മാവുമായിരുന്ന ജീവിതത്തെ ഒരു സാലഭ ന്ജികയാക്കി. കൂടാതെ  പിന്നെ കുടുംബത്തിന്റെ നെടുനാളത്തെ മുൾകിരീടവും നൽകികൊണ്ട് .
അവളുടെ കണ്ണുകളിൽ ഒരു ദുഖവും പ്രതീക്ഷയും സന്തോഷവും ഞാൻ കണ്ടില്ല .
വല്ലപ്പോഴും ചലിക്കുന്ന കൃഷ്ണമണികൾ അവളുടെ അമ്മക്ക് ശൂന്യമായ പ്രതീക്ഷകൾ മാത്രമായി .
പ്രാണവായു വിറ്റു രക്തം ഊറ്റുന്ന വ്യാളികൾ അവളെയും തേടിവന്നിരിക്കുന്നു .
 നിഷ്ഫലം ചികിത്സകൾ എന്ന് പറഞ്ഞ എൻറെ ആത്മാർഥത അവർക്ക് വേണ്ട .
പോകട്ടേ എനിക്ക് ജോലിയുണ്ട് .
ഒരു മരണത്തിനു എന്റെ കയ്യൊപ്പ് വേണം .




Certifying Death



Walking into the room holding a black bag
I am like the executioner
Eager tired eyes wet with hours of tears
My voice echoing in your ears
My job is simple, except my method
I make it appear complicated
You never seen it happening
In front of your eyes at least
I am the ticket examiner
He is an unaccompanied minor
You are scared as always
Your child is travelling far away
I am punching his ticket with my initials
Ice water dripping from his ears
Lids not retracting over the greasy eyeballs
My job is over for today
I am clutching my own ticket not yet stamped
Walking out of that frigid silence


(from my book    “In The Corridor” by Sauparnika  http://amzn.com/B009RXMG8K )

No comments:

Post a Comment