Translate

Monday, March 17, 2014

അറബി ക്കഥകൾ


അറബി ക്കഥകൾ

ഈദിന് മുൻപ് ക്ലിനികിന്റെ സ്പോൻസർ ആയ രണ്ടാം കിരീടാവ കാശി യെ മുഖം കാണിക്കാൻ ചെന്നു .
തലയിൽ കയറില്ലാത്ത രണ്ട്കന്തൂറ ധാരികൾ വാഹന പക്ഷേ വട്ടം ചാടി .
"ഇജ്ജ് ബെട്ക്യാ ഹിമാറെ" എന്ന് ആന്ഗ്യത്തിലും അറബീയത്തിലും തുപ്പി .
"അടിയൻ അപ്പോത്തിക്കരി മാരെ തിരുമേനിയെ മുഖം കാണിക്കാൻ .." സാരഥി
" ള്ള ...ബലിക്കീൻ ഹിമാറെ കയറ് "
മുളം തോട്ടി ഉയർന്നു പൊങ്ങി .
പൂമുഖം മുണ്ടകൻ മെതികഴിഞ്ഞ പാടം .
മാർജാര പാദങ്ങളായി അകത്തു കയറി .
രാജാവില്ല . സിംഹാസനത്തിന്റെ എതിരെയുള്ള രണ്ടാം ക്ലാസ്സ്സ്ലീപെറിൽ ചരിഞ്ഞു .
സേവകൻ സുവർണ കോപ്പകളും കൂജയുമായെത്തി .
'കുടിക്കാൻ .."
"ഗാവ യാകാം "
"ആയ്കോ ; ന്താച്ചാൽ ചാടിക്കോ "
"തിരുവുള്ളം ഉള്ളിലുണ്ടോ ?"
അരബീയത്തിൽ പറഞ്ഞത് പിടികിട്ടീല എന്ന് മുഖം ഗോഷ്ടിച്ചു .
"രാജാവ് ഇബടെ ഇല്ലേ ?"
"ഹമാമിൽ മുള്ളി തീര്നില്ല "
"BPH അയിരിക്കും" ഉത്തരേന്ത്യന്റെ കളിതമാശ .
"ദേ വരുണൂ ..."
സടയും കുടയും കുടൽ മാലകളും കുടഞ്ഞ്എഴുന്നേറ്റു എല്ലാ ജീവ ജാലങ്ങളും .
പിന്നെ ഒന്നൊന്നായി കൈ കുലുക്കി .
" കൊശവൻ ഉമ്മ്ടെ കുട്ട്യോൾടെ വയ്ദ്യൻ " ഒച്ചാനിച്ചു ഇളിഭ്യത അഭിനയിച്ചു .
'ഉവ്വ് ; നോം കണ്ടീർന്നു ; ഉൽഖാ ടനതിനു വായിൽ നോക്കി ണ്ടാർന് "
" ...തിരുവുള്ളത്തിന്റെ ഓരോർമേ ..അപാരം "
"എന്താപ്പ വിശേഷം ?"
"മരീജന്മാർ മരിക്കുന്നില്ലല്ലേ ?"
"അടിയൻ ."
"കപ്പലുകാർ ഇപ്പോളും കുശുമ്പ് കുത്തി ദുബായ്ക് പോവ്വാ ..തിരുവുള്ളം വിചാരിച്ചാൽ "
"എന്താ കപ്പല് പിടിച്ചു കരക്കടുപ്പിക്കണോ ?"
"അടിയാൻ"
[പണ്ടെത്തെ കപ്പൽ കൊള്ള മറന്നിട്ടില്ല ]
"കപ്പല് ഇബിടെ വന്നു അച്ചു കുത്ത് മതീന്ന് ജന്തു വിനോട് മൊഴി യാടണം "
"ആര് തുറമുഖത്തെ ഇബിലീസിനോടോ ; അതിപ്പോ തന്നെ തരാക്കാം ."
'ഇനി പ്രജകൾക് കുടിക്കാൻ "
"അടിയൻ ; കുടിച്ചു ,തൃപ്തിയും തിരുപ്പതിയും കണ്ടു "
"ഡാ മൽബാരീ ,അപ്പോത്തിക്കിരി ക്കു ഇജ്ജു് ഒഴിച്ചു കൊടുക്കടാ "
ഗാവ കഷായം കഴിച്ചു മിഴുങ്ങസ്സ്യ എന്നായ നമ്മ്ടെ കോപ്പയിൽ വീണ്ടും നിറഞ്ഞു , ആവി പറന്നു .
"എന്നാൽ കുടിക്ക്യാ ..."
"അടിയാൻ'
ഒറ്റ ഇറക്കിന് അണ്ണാക്ക് പൊള്ളി ആമാശ ത്തിലെത്തി .
'ഒഴിക്ക്യ .."
"അടിയൻ ; തിരുവുള്ളം ഇനീം മാണ്ടാ ."
ഹമുക്കിന്റെ ഒടുക്കത്തെ ഗാവ .
ഒഴിഞ്ഞ കപ്പു തിരിച്ചു തംബാളത്തിൽ തന്നെ വച്ച് .
കന്തൂറ ഗുസ്തിക്ക് തന്നേ . വെച്ച പാതി വീണ്ടും കപ്പു നിറച്ചു .
പിന്നെ കണ്ടില്ലെന്നു നടിച്ചു .
വന്ന കാര്യം ബോധിപ്പിക്കാൻ മേല്ഗുമസ്തനോട് കണ്ണ് കാണിച്ചു .
"തിരുവുള്ളം പൊറുക്കണം ; ഒരു ശുപാർശ വേണം ."
"എന്താ ?"
"ബിലാത്തിയിലെ ബണ്ടി ഓട്ടിയ അപ്പോത്തിക്കിരിക്ക് ഈടേം ബണ്ടി ഓട്ടിക്കാൻ ഒരു ദുരാഗ്രഹം "
"അതിനിപ്പാ ഉമ്മളെ ബണ്ടി മാണാ ?"
"അടിയൻ ; ഓലയിൽ കയ്യൊപ്പ് മതി ; കിങ്കരന്മാർ പണി ചെയ്തോളും ."
"അത്രേള്ളൂ ; ഉമ്മക്ക്ബിലാത്തി പെരുത്ത്ഷ്ടായീ ; കഴിഞ്ഞാ ണ്ടീൽ പോയില്ലാനോ ?"
"ബിലാത്തി കെങ്കേമം " എല്ലാ ശ്വാനൻ മാരും തലയാട്ടി .
ഗുമസ്തൻ അറബിയിൽ അച്ചു നിരത്തിയ അപേക്ഷ യും എഴുത്താണിയും സമർപിച്ചു
രണ്ടാം കിരീടാവകാശി പത്രം തലകീഴായി പിടിച്ചു .
ഗുമസ്തൻ ഞാണിന്മേൽ കളിക്കാരനായി വീണ്ടും തല തിരിച്ചു കൊടുത്തു .
അവസാനം കളി പന്തുകളി യാവണ്ട എന്നു മനസ്സിലായി .
എഴുത്താണിയും പിടിച്ചു രാജപ്രമുഖനെ ഹരിശ്രീ വരപ്പിച്ചു .
ശുഭം .
പിരിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ കന്തൂറയിട്ട കിങ്കരൻ പിന്നിൽ .
"ഉമ്മ്ടെ നാടോന്നല്ല ; പഹയനു എഴുത്തും വായനയും നാസ്തി , രാജാവാ ."
"ഇജ്ജു മലയാളിയാണോ ; ഒന്ന് നമ്മളേ എടാങ്ങരാക്കി ."
"സാറേ , ഗാവ ഷ്ടായോ ?"

'ഒന്ന് പോടാ ..."


---------------------------FYI on Etiquette..........................................
If you were offered a drink(Tea, Gava etc) at a middle eastern house, please make sure that you don't empty the cup completely. If you don't want to drink anymore, keep the cup in your fingers and shake side to side. That is an indication to the host that you had enough. If you just hold the cup without moving, they will keep filling. I learned it in hard way.

No comments:

Post a Comment