Translate

Thursday, April 26, 2018

Healthcare (&Costs) in the United States: a primer for the outsider


I am writing this blog as one of my friends requested it.
[Disclaimer: I am not an expert, but may know more than you]

Context:

Some people wrote on a Facebook post that, to see a specialist, there is 6 months wait. This may be true in some places; but you can also see the same specialist within weeks in certain places.
 It  depends on where you live, how many specialists are in your area and how many specialists are in your insurance's panel.
 Similarly, to see a doctor, you may end paying $50 even with insurance and $200 without insurance at the least.

In order to understand this clearly,there are some baseline assumptions:

1. Do not generalize this based upon data from one area.
2.Insurance industry is dependendent upon the market characteristics, the actuarial analysis; and their rates go up every year. 
3.Premiums  for the subscribers vary based upon the health, age, sex, smoking status and any pre-existing conditions
4. Insurances are somewhat regulated by government to prevent their monopoly, but they can decide individual premiums, coverage and the payments.

In the USA, there are two kinds of health insurances.

Firstly, the government funded, which is provided through two major categories: Medicare (for elders >65 years) & Medicaid (for low income and those on long-term custodial care)

Secondly, through the Private insurance companies (also called Health plans & HMOs).
Some health plans also own hospitals and employ providers, but it is seen in limited regional areas.
Hospitals can be government owned (Federal- VA hospitals, State hospitals, some university hospitals), non-profit private and or for-profit private entities.

Providers belong to individual physicians LLC or PSC, private single specialty or multispecialty groups, or groups owned by hospitals, academic centers or health plans. 
The providers negotiate their charges (secretly) with the insurance companies when they enroll with each insurance company. Even government sponsored plans like Medicare and Medicaid can be sub-contracted (“managed”) by private health plans to save money for the government.

Health insurance is provided by various companies, they call themselves as HMO (Health Maintenance Organizations). 
They have network of participating providers. If you are a member or subscriber, in order to have the health benefit covered, you have to use the providers from the specific network, except in emergency situations.
Mostly out of state care is not going to be covered well. 

There are plans from the same company which are cheaper with a restricted HMO network, usually needing a referral to see a specialist, or PPO plans (preferred provider) where you do not need to see a primary doctor (to get referral)before seeing a specialist. These can be costlier.

Out of network services are not covered, and even if covered, that will incur higher charges(see below coinsurance).

If someone needs an elective procedure/ test/study ordered by a physician(other than from ER), it may require prior-authorization. 
For example a brain MRI can cost $3500 if not pre-approved, and be just $350 if approved.

Billing & Coding:
Providers and entities bill the insurances or submit the claims online.
The fancy term for this in hospital is so called “revenue cycle operations”
Charges are based upon CPT (R) codes (current procedural terminology) established by the American Medical Association, which has codes as below:
Evaluation and Management: 99201 – 99499.
Anesthesia: 00100 – 01999; 99100 – 99140.
Surgery: 10021 – 69990.
Radiology: 70010 – 79999.
Pathology and Laboratory: 80047 – 89398.
Medicine: 90281 – 99199; 99500 – 99607.
Evaluation and management codes are for office visits; and there are mandatory documentary evidence to bill appropriately. The description of this will be omitted here for keeping this blog short.

[For those interested in reading about it see https://www.cms.gov/Outreach-and-Education/Medicare-Learning-Network-MLN/MLNProducts/Downloads/eval-mgmt-serv-guide-ICN006764.pdf ]

For example, a visit to a primary care provider for cough and fever can be billed as level 2.
But Pneumococcal pneumonia with respiratory failure can be level 3
And their charges may vary.
 This will be based upon the documented complexity of the problem, the difficulty in diagnosis and interpretation of testing and the treatments administered.

Hospital billing:
In the hospital setting, the charges will be usually grouped under DRG (diagnosis related groups)
Diagnosis (as per ICD 10) with emphasis on the complications will have some fixed features.
This is mostly for Medicare beneficiaries, and the payment to acute care hospitals is fixed, regardless of the actual costs and tests involved.
Initial day and subsequent stays in the hospital will have different payment. Hospital will bill for their services and physician will bill for his/her services provided.
Insurance can deny payment if length of stay is not approved by them regardless of the diagnosis.

Example for a physician office visit.

You went to see your family doctor for yearly check, you have Hypertension and Diabetes
You paid $30 at the office.
The Doctor then billed (see EOB below) $375  by submitting the claim to insurance.
Insurance then paid $115 to the doctor.
Doctor billed you $85 again for your responsible amount
You had 3 prescriptions. Two of them were generic, one was brand name.
You paid $15 each for generic, $35 for brand name and 30% coinsurance which came up to $75.
Total expense incurred by you from the visit is: $220
Why???
How much you paid for this coverage?  Still why??
Let us see in detail below

Prescriptions may be another plan 

Scenario (2016-17):
Private health insurance costs can be up to $1000 per month for a ‘decent’ coverage.
A family of 3 (45 yr. Male, 40 yr. Female non-smokers and child a 15 yrs.) of annual income $50,000
Government sponsored plan varies in monthly premium from $300 (Bronze) which has high deductible to $800(Gold) with lower deductibles. (Bronze: deductible $11,000, out of pocket max $14,500)
If not available through government sponsored healthcare market (Affordable Care a.k.a. Obamacare), the private insurance purchased will be significantly higher. 
Interestingly people are oblivious to this fact when they wanted to repeal ‘Obamacare’
Employer provided group plans will have lesser premium than listed for private insurance if you are buying it on your own.
The following terms are important in understanding the coverage and payments.

Copayments
This is the responsibility of the member of the insurance plan. Per visit per member.
This varies, but is a flat charge-in addition to the charges the provider may bill. Usually $25 for a primary provider visit (Internal Medicine, Pediatrics, Family medicine)
Or $50-75 for specialist visit
Urgent care $75-150
- may be collected at their office usually, or billed directly.
Emergency room visits can be very expensive, regardless of the problem.

Co-Insurance
 (-this is not a flat fee, but a percentage of costs)

Your responsibility of the total costs after you've paid your deductible. For example, your health insurance plan's allowed amount for an office visit is $100 and your coinsurance is 20%. If you've paid your deductible: You pay 20% of $100, or $20.
However if the deductible is NOT met, the insurance will not pay the cost.
If the deductible is $1000, and the member has met only $500, the insurance will not cover it.
This can be also in the prescription cost you end up paying (see below).

Example of coinsurance with high medical costs
[https://www.healthcare.gov/glossary/co-insurance/ ]

Let's say the following amounts apply to your plan and you need a lot of treatment for a serious condition. Allowable costs are $12,000.
Deductible: $3,000
Coinsurance: 20%
Out-of-pocket maximum: $6,850
You'd pay all of the first $3,000 (your deductible).
You'll pay 20% of the remaining $9,000, or $1,800 (your coinsurance).
So your total out-of-pocket costs would be $4,800 — your $3,000 deductible plus your $1,800 coinsurance. 
If your total out-of-pocket costs reach $6,850, you'd pay only that amount, including your deductible and coinsurance. The insurance company would pay for all covered services for the rest of your plan year. 
Generally speaking, plans with low monthly premiums have higher coinsurance, and plans with higher monthly premiums have lower coinsurance.

Prescriptions

Copayments are paid per prescription, fixed charge, which can add up based upon the number of prescriptions. In some situations, 90 day prescription is allowed and can save 2 copayments than 3 monthly prescriptions.
Tier 1 Generic / Older drugs: mostly covered (or 10-20% coinsurance)
Tier 2 older brand names ($35 copay), Tier 3: newer brand names ($60), Tier 4(30% coinsurance) are chemotherapy, injectable and biologics that are NOT in the formulary list.

EOB (explanation of benefits)

When you get health care, the doctor, hospital or dentist asks the insurance company to pay for the service they provided by submitting a claim. After they process the claim, you get an explanation of benefits, or EOB. It’s the statement that says This is Not a Bill.
This will have items like: What was billed, any discounts, what insurance will pay, Total covered
What member’s responsibility etc.
If interested, you can see a sample from BCBS available online (– probably a lowest charge example!)
https://www.bcbsm.com/content/dam/microsites/eob-guide/eob-guide.pdf

Covered services
This is important to note when obtaining service. This can vary with different companies and their plans.
For example dental health, and ophthalmology is usually not covered in medical insurance.
Psychiatry and drug abuse related issues, fertility treatments are usually not covered by most insurances.


[This is just a primer]

This real life story is worth hearing
https://www.npr.org/sections/health-shots/2018/05/14/610072486/sticker-shock-jolts-oklahoma-patient-15-076-for-4-tiny-screws?utm_source=facebook.com&utm_medium=social&utm_campaign=npr&utm_term=nprnews&utm_content=20180514

Wednesday, April 18, 2018

Jack Of All Trades


1.
ജാക്കിന് ഞാൻ സാവധാനം നടക്കുന്നത് പിടിക്കുന്നില്ല എന്നെനിക്കറിയാം. ഞാനതിന് കുതിരയല്ലല്ലോ . ഇന്ന് മാർക്കറ്റിൽ മറ്റുള്ളവരോടുകൂടി നിന്നപ്പോൾ കരുതിയില്ല ഈ ഉണക്ക കിളവനും തടിമാടനായ സന്താനവുമായിരിക്കും എന്നെ പിടിച്ചുകെട്ടിപ്പോകുന്നതെന്നു .
ആദ്യം ചെറുക്കൻ കയറി. എന്തായാലും ഇഷ്ടികകൾ രണ്ടുവശത്തും ചുമക്കുന്ന ഭാരമൊന്നുമുണ്ടായില്ല . എങ്കിലും അവനത്ര സുഖിക്കേണ്ട എന്ന് കരുതിയാണ് കലുങ്കിൽ ചീട്ടുകളിക്കാരുടെ അടുത്തുകൂടി പോയപ്പോൾ  അവൻറെ മുട്ട് കരിങ്കല്ലിൽ ചേർത്ത് ഉരച്ചു കൊടുത്തത്.  പിന്നെ എന്താണെന്നറിഞ്ഞില്ല , ആളുകൾ എന്തൊക്കെയോ പറഞ്ഞു . ഞാൻ മൂത്രമൊഴിക്കാൻ നിന്നപ്പോൾ കിളവൻ പുറത്തു കയറിയിരിക്കുന്നു .


2.
ജാക്ക് കാൽമുട്ട് വേദനിച്ചു പതുക്കേ നടക്കുകയാണ് . ആളുകൾ അവൻ കഴുതയുടെ മേലെ കയറി വിലസുന്നു എന്ന് പറഞ്ഞപ്പോൾ അവൻ തന്നെ നിർബന്ധിക്കുകയായിരുന്നു . പാവം . എനിക്കീവഴി നല്ല പരിചയമാണ് എല്ലാ വ്യാഴാഴ്‌ച ചന്തയ്ക്കും മലക്കറി കൂടയുമായി അതിരാവിലെ നടന്നു ശീലിച്ച വഴി . ഇന്നാണ് അവനേ കൂട്ടിയത് . ഒരു കഴുതയുണ്ടായെങ്കിൽ എന്ന് കരുതിയിട്ടു കാലം കുറച്ചായി . പിന്നെ പണം സ്വരൂപിച്ചു ഇന്നാണ് കാര്യം നടന്നത് . മൂന്നു നാല് വയസ്സ് കാണും . കുറച്ചു പ്രസരിപ്പൊക്കെയുണ്ട് എന്നാലും വഴി തെളിച്ചു പരിചയിപ്പിക്കണം ഇപ്പോൾതന്നെ കലുങ്കിനോട് ചേർന്ന് പോയപ്പോൾ മുച്ചീട്ടു കളിക്കാരന് അത് പിടിച്ചില്ല ; മാത്രവുമല്ല ജാക്കിൻറെ കാൽമുട്ട് ഉരയുകയുംചെയ്തു .


3.
ഇതെൻറെ അച്ഛനാണ് , പേര് ജാക്ക് .
ഇല്ല , എനിക്ക് വേദനയൊന്നുമില്ല , ചോദിച്ചതിന് നന്ദി .
വേണ്ടെന്നേ , അച്ഛനിരുന്നോട്ടെ , എനിക്ക് പ്രയാസമൊന്നുമില്ല .
കഴുത പാവമാണ് . ഇന്ന് വാങ്ങിയിട്ട് മാർക്കറ്റിൽ നിന്നും വരികയാണ് .
എങ്കിൽ ശരി , ഞാനും കൂടെ കയറാം .



4.
ഒന്ന് നിന്നേ ,
എന്താണെന്നോ ? പറയാം .
ഞാനാണീ പഞ്ചായത്തിലെ മൃഗസംരക്ഷണ സമിതി നേതാവ് ; പേര് ജാക്ക് .
രണ്ടു പേരും ഇറങ്ങിയാട്ടെ , എന്നിട്ടു മോൻ തോളിൽ ഈ പാവത്തിന്റെ മുൻകാലുകളും , പിന്നെ താൻ പിൻകാലുകളും ഇങ്ങനെ പിടിച്ചു പതുക്കെ , പതുക്കേ നടന്നോളൂ ...
അങ്ങിനെ ...

Sunday, April 15, 2018

(അ)പരിചിതരുടെ കണക്കു പുസ്തകം: 5




ഇന്ന് വിഷു.

മറവിയുടെ ഇരുട്ടിൽ ഒരു ഓർമ്മയുടെ പൂത്തിരിയായി നിങ്ങൾ വന്നു.
ഫ്യൂജയിര പോർട്ട് ക്ലിനിക്കിലെ ആളൊഴിഞ്ഞ ഉച്ചയിൽ പതുക്കെ മയക്കം പിടിച്ച സമയത്താണ് ഫോൺ വിളി വന്നത്.
 "ഡോക്ടറെ അത്യാവശ്യമായി ഒന്ന് കാണാൻ പറ്റുമോ എന്നറിയാൻ...നമ്മൾ തമ്മിൽ അറിയില്ല; ഒരു മെഡിക്കൽ കാര്യം പറയാനാണ് ..."
"വേണുവേട്ടാ ...പിള്ളാര് കളി വിട്, ആളെ മനസ്സിലായി...പോന്നോളൂ"
"ഡോക്ടർ തെറ്റിദ്ധരിച്ചു; എനിക്ക് നേരത്തേ പരിചയമില്ല..."
"പരിചയം വേണ്ട മാഷേ, പോരൂ
വേണുവേട്ടൻ അങ്ങിനെയായിരുന്നു...
വർഷങ്ങൾക്കുമുമ്പേ എങ്ങണ്ടിയൂരിലെ വലിയ മാമന്റെ ഭാര്യാ വീട്ടിൽ മറ്റു കസിൻസിൻറെ ഒപ്പം പോയപ്പോഴാണ് പുള്ളിക്കാരനെ ആദ്യമായി കാണുന്നത് .
സ്വന്തമായി ഇലക്ട്രോണിക്സ് കാര്യങ്ങളും മറ്റുമായി പുറത്തു കളിയും കൂട്ടുകെട്ടും ഇല്ലായിരുന്നു പുള്ളിക്ക്.
എങ്കിലും ഞാനുമായി വളരെ അടുപ്പമായിരുന്നു.
പിന്നേയും ആറ് -എട്ടു വർഷങ്ങൾ കഴിഞ്ഞാണ് വീണ്ടും കാണുന്നത് .
അന്നൊക്കെ കോളേജിലേക്ക് കാലത്തു വരുന്നവർ പല ഗ്രൂപ്പുകളായാണ് .
ആലപ്പാട് ,ചാഴൂർ എന്നിവർ ഒരു ബസ്സിലും , പഴുവിൽ , ചിറക്കൽ , പെരിങ്ങോട്ടുകര  ഒരുബസ്സിലും , തൃശൂർ നിന്നുള്ള അധ്യാപകരും, കാഞ്ഞാണി ,കണ്ടശ്ശാങ്കടവ്  സ്ഥലങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചും ,ചേറ്റുവ, ഏങ്ങണ്ടിയൂർ ,തൃത്തല്ലൂറ്‍ , വാടാനപ്പള്ളി , തളിക്കുളം എന്നീ സ്ഥലങ്ങളിൽ നിന്നു വരുന്നവർ ഒരുമിച്ചും, തെക്കു നിന്ന് കാട്ടൂർ ,എടത്തിരുത്തി ,എടമുട്ടം വേറെയും , ചെന്ത്രാപ്പിന്നി , കഴിമ്പ്രം , കയ്പമംഗലം, പെരിഞ്ഞനം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചും കോളേജ് സ്റ്റോപ്പിൽ എത്തും . പിന്നെ കാൽനടയായും സൈക്കിളിലും എത്തുന്നവർ നാട്ടികയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ളവർ .
പത്തു നാൽപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഫേസ്ബുക് നോക്കുമ്പോളും വിദേശത്തും സുഹൃത്ബന്ധങ്ങളിൽ ഈ തിരിവ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് . കക്ഷി രാഷ്ട്രീയങ്ങൾക്കും മത -ജാതി ഉൾപ്പോരുകൾക്കും തിരിക്കാൻ മുഴുവനും കഴിഞ്ഞിട്ടില്ല.
അത് എഴുപതുകളിലായിരുന്നു പട്ടി നാക്കുപോലെയുള്ള വലിയ കോളറും നീണ്ട ഫ്ലവർ ഷർട്ടുകളും ,തറയിലലയുന്ന ബെൽ ബോട്ടം പാന്റുകളും ഉയരത്തിലുള്ള പ്ലാറ്റ് ഫോം ചെരിപ്പുകളും , നീട്ടി വളർത്തിയ മുടിയുമുള്ള ഒരു കാലമായിരുന്നു. ബസ്സിലും സൈക്കിളിലും വന്നു നാട്ടികയിൽ ബസ് സ്റ്റോപ്പിലെ ഒരേയൊരു ബാർബർഷോപ്പിൽ നാല് കണ്ണാടികൾ ഉള്ളതിൽ മൂന്നിലും പ്രീഡിഗ്രി മുതൽ ഡിഗ്രീ പഠിക്കുന്നവർ ഇടിച്ചു കയറി പോക്കറ്റിലെ നാലിഞ്ചു നീളമുള്ള ചീപ്പെടുത്തു മുടിചീകും. പിന്നെ ഒരോട്ടമാണ്.
അന്നാണ് വീണ്ടും കാണുന്നത്.
പ്രഭു ട്രാൻസ്പോർട്ടിൽ നിന്നിറങ്ങി വന്നു നമ്മളൊന്നായി കോളേജിലേക്ക്.
ഒരിക്കൽ കാലത്തു കോളേജിന് കിഴക്കേതിലുള്ള മാവിൻ ചുവട്ടിൽ നിങ്ങളുണ്ടായിരുന്നു.
ആസ്ഥലം അന്ന് കോളേജ് രാഷ്ട്രീയക്കാർക്കും, ടെസ്റ്റ് ക്രിക്കറ്റ് പ്രേമികൾക്കും , ക്ലാസ്സ് കട്ട് ചെയ്തു സിഗരറ്റും വലിച്ചു ലോക കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള സ്ഥലമായിരുന്നു . മൂത്രമൊഴിക്കാൻ ആൺ കുട്ടികൾക്കും.
അന്ന് ഒരു യാഷിക്ക കാമറയും കഴുത്തിൽ തൂക്കി നിങ്ങൾ വന്നു.
"ഇനി വലിയ ആളാവുമ്പോൾ എൻറെ കൈയിലുള്ള ഫോട്ടോ കാണിക്കാമല്ലോ എന്നാണ് നിങ്ങൾ പറഞ്ഞത് എന്ന് ഞാൻ ഓർക്കുന്നു.
നിങ്ങളിലൂടെ ബികോം വിദ്യാർത്ഥികളെയും ഞാൻ അറിഞ്ഞു .
പിന്നെ തൊണ്ണൂറുകളിൽ അറിഞ്ഞു , നിങ്ങൾ ഗൾഫിലെത്തിയെന്നു.
അതേ  പറഞ്ഞുവരുന്നത് , നിങ്ങൾക്ക് ഒരു മാറ്റവുമില്ലായിരുന്നു .
ഭക്ഷണത്തിൽ പഥ്യങ്ങളും തീരുമാനങ്ങളിൽ പിടിവാശികളും നിലനിർത്തിക്കൊണ്ടു സൗമ്യനായി ചിരിയോടെ ഒതുങ്ങി ഭാര്യയും മകനുമായി ഒരു കൊച്ചു വില്ലയിൽ നിങ്ങൾ ജീവിച്ചു.
ഒഴിവു കിട്ടുന്ന സമയത്തു എന്നെ സൂപ്പർ മാർക്കറ്റിൽ കൊണ്ടുപോവാനും , പിന്നെ ഭാര്യയും മോളും വന്നപ്പോൾ ദുബായ് വരെ വണ്ടിയോടിച്ചു അവരെ ഫ്യൂജായിരയിൽ  എത്തിക്കാനും നിങ്ങളുണ്ടായിരുന്നു.
16 ബിൽഡിംഗ് എന്ന ഞങ്ങളുടെ അപാർട്മെന്റ് സമുച്ചയങ്ങളുടെ മുന്നിൽ നിങ്ങൾ വന്നു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ എന്നെക്കാളേറെ ദുഃഖം നിങ്ങൾക്കായിരുന്നു . എൻറെ മകളുടെ കൊച്ചു സൈക്കിൾ മുതൽ വീട്ടിലെ ലൊട്ടുലൊടുക്ക് സാമാനങ്ങൾ എങ്ങണ്ടിയൂരിലെ സൂപ്പർ മാർക്കറ്റ് മാനേജറായ സതീശൻറെ വീട്ടിൽ വയ്ക്കാൻ സഹായിച്ചതും നിങ്ങളായിരുന്നു.
ഞാൻ വിസ ക്യാൻസൽ ചെയ്തു പോയതിൻറെ പേപ്പർ കൊടുക്കാൻ താമസിച്ചതിൻറെ പേരിൽ ഇന്ത്യക്കാരായ പഴയ മുതലാളിമാർ നിങ്ങളുടെ ജോലിസ്ഥലത്തും വന്നു വിരട്ടിയതായി നിങ്ങൾ എനിക്കെഴുതി .
വർഷങ്ങൾ കഴിഞ്ഞു , നിങ്ങൾ റാസ് അൽ ഖൈമ യിൽ പോയെന്നു തോന്നുന്നു . ഓർമ്മ ശരിയാണെന്നു അറിയില്ല .
ഈയെഴുത്തുകൊണ്ടു അങ്ങിനെ ഒരുപകാരമുണ്ട് ; മറവിയുണ്ടെന്നു മനസ്സിലാക്കാം.
ഞാൻ അബുദാബിയിലും പിന്നെ തിരിച്ചു മതിയാക്കി ഇംഗ്ളണ്ടിലേക്കും .
നിങ്ങളെന്നെ വീണ്ടും വിളിച്ചു , "നമുക്കിവിടെ നല്ല സ്‌പോൺസറെ കിട്ടും ...ഇവിടെ കൂടാന്നേ "
"വേണ്ട ...മതിയായി, ഇനിയില്ല" ഞാൻ തീർത്തു പറഞ്ഞു .
വർഷങ്ങൾക്ക് മുൻപ് പപ്പൻ ഒരസമയത്ത്‌ വിളിച്ചു ...
വേണുവേട്ടൻ മരിച്ചു”.

Sunday, April 8, 2018

(അ)പരിചിതരുടെ കണക്കു പുസ്തകം : 4




കൊക്കാലയിൽ പെട്രോൾ പമ്പിനടുത്തു കൊടുങ്ങല്ലൂർ ഭാഗത്തേക്ക്‌ ചീറിപ്പാഞ്ഞ ബസ്സിന് കാറൊതുക്കി പമ്പിനോടുചേർത്തു ഒതുക്കി നിർത്തി. അപ്പോഴാണ് പിന്നിൽ നിന്നും വന്ന ഓട്ടോറിക്ഷ മുന്നിൽ വട്ടം ചാടി പമ്പിനടുത്തെത്താൻ കഴിയാത്ത വിധം കയറിയത്.
എന്നെയൊന്നു നോക്കി മേൽച്ചുണ്ടിൽ നിന്നും വായിലേക്കിറങ്ങുന്ന മീശയുടെ അറ്റം പല്ലിനിടയിൽ കടിച്ചു പറഞ്ഞു , "അവനൊരു പണികൊടുക്കാം...ജസ്റ്റ് വെയിറ്റ് !"
കറുത്ത അംബാസിഡർ കാർ ഓട്ടോറിക്ഷയിൽ മുട്ടിച്ചു നിർത്തി. ഓട്ടോക്കാരൻ  ചാടി പുറത്തു കടന്നു.
ചെറിയ മന്ദഹാസവുമായി നിങ്ങൾ കണ്ണിറുക്കി.
"അയ്യോ, അത് വേണ്ടായിരുന്നു; ഇനീപ്പോ കാക്കക്കൂട്ടത്തിൽ കല്ലെടുത്തെറിഞ്ഞപോലെ അവര് ഇറങ്ങും; വിട്ടുകൊട് " ഞാൻ അപേക്ഷയോടെ നോക്കി.
ഓട്ടോറിക്ഷ അവിടെത്തന്നെ കിടന്നു. ഉച്ചയുടെ വെയിലിൽ ഡ്രൈവറുടെ കോപം തിളച്ചു മറിഞ്ഞു.
പമ്പിലെ ജോലിക്കാരൻ ഓടി വന്നു, "എന്താ സംഭവം ?"
"ഒരു ഫുള്ള് അടിച്ചേക്ക്" ചെറുചിരിയിൽ പേഴ്‌സ് തുറന്നു പൈസ കൊടുത്തു നിങ്ങൾ പറഞ്ഞു.
"ഇതൊക്കെ നമ്മുടെ നാടല്ലേ, ഇവനൊന്നും തെമ്മാടിത്തത്തിനു കൂട്ട് നിന്നാൽ ജീവിച്ചു പോകാൻ പ്രയാസമാണ്"

പമ്പിലെ ജീവനക്കാരൻ ഓട്ടോ ഡ്രൈവറെ നോക്കി പറഞ്ഞു ,"എടുത്തു മാറ്റിക്കോടാ , ആളും തരവും നോക്കി പെരുമാറിക്കോ, അല്ലെങ്കിൽ വണ്ടി പഴയ ഇരുമ്പു വിലക്ക് കൊടുക്കേണ്ടി വരും !"
പതുക്കെ ഓട്ടോ റിക്ഷയും തള്ളി അയാൾ ഞങ്ങൾക്ക് വഴിമാറ്റിയിട്ടു.
"ശരി , ഇപ്പൊ റെഡി ...ഇനി എന്തെല്ലാം കാണാനിരിക്കുന്നു ?"
പുള്ളിക്കാരൻ ഒരു സംഭവമായിരുന്നു ...
പുസ്തകങ്ങളിൽ നിന്നും പഠിക്കാൻ കഴിയാത്ത പ്രാക്ടിക്കൽ ജീവിതത്തിൻറെ വഴികാട്ടി.
ഒരു മണിക്കൂർ മുൻപ് മാപ്രാണത്തെ വീട്ടിലെ പ്രാക്ടീസ് കഴിഞ്ഞു ഞങ്ങളൊരുമിച്ചു ഊണു കഴിച്ചു .
കിഴക്കേ വളപ്പിൽ പണിനടക്കുന്ന ചെറിയ നഴ്സിംഗ് ഹോമിന്റെ പുരോഗതി നോക്കി .
ഇനി തൃശ്സൂരും മദ്രാസിലും പ്രാക്ടീസ് തുടരുമോ ?
അതെല്ലാം ഉണ്ടാവും. കാലത്തുമുതൽ നോക്കിയ രോഗികളുടെ ഫീസ് നിറഞ്ഞ മേശവലിപ്പിൽ നിന്നും കൂമ്പാരമായ നോട്ടുകൾ വാരിയെടുത്തു എൻറെ പോക്കറ്റിലേക്ക് കുത്തിനിറച്ചു പറഞ്ഞു ,
"എപ്പോൾ വേണമെങ്കിലും ഇവിടേ വരാൻ മടിക്കരുത്,ഇതിലൊന്നും തികയില്ല എന്നറിയാം"
"ഏയ്, അയ്യോ ഇതൊന്നും വേണ്ടാ, എനിക്ക് ശമ്പളം ഉണ്ടല്ലോ !" കൈ തട്ടിമാറ്റി ഞാൻ പറഞ്ഞു .
"അത് വേറെ ...ഇതെന്നെ സഹായിച്ചതിന്"
അതായിരുന്നു പതിവ് .
കുടുംബം നാട്ടിലും മദ്രാസിലുമായി നിന്നു .
പിന്നെ ആ കൊച്ചു കുട്ടികളുടെ ആശുപത്രിയിൽ കൺസൽട്ടൻറ് ആയി .
ഞാൻ RMO ജോലി തുടങ്ങിയ കാലത്തു അവർ രണ്ടുപേരായിരുന്നു .
ഒരാൾ ചെറുപ്പം .  എടതിരിഞ്ഞിക്കാരൻ . രണ്ടുപേരും രോഗികളെ നോക്കാൻ മടിയില്ലാത്തവർ .
മിക്കവാറും ഒരേ ശൈലികൾ .
മെഡിക്കൽ കോളേജിൽ ഇല്ലാത്ത കുടുംബ സൗഹൃദങ്ങൾ.
മാസങ്ങൾക്കു ശേഷം .
ഒരാൾ മരിച്ചു . സേലത്തിനടുത്തു കുടുംബസമേതം യേർക്കാട് പോയി തിരിച്ചു വരുമ്പോൾ മാരുതിയുടെ ചളുങ്ങിയ ബോഡിയിൽ ജഡമായി.
പള്ളിയിലേക്ക് പോയില്ല , വീട്ടിലെ ആൾക്കൂട്ടങ്ങളിലെ പരിചിതരായി ഞങ്ങൾ മാത്രം തമ്മിൽ മിണ്ടാതെ കാറിലേക്ക് നടന്നു .
പിന്നെ മാസങ്ങൾ കഴിഞ്ഞു .
ഞാനും OP നടത്തി.
കച്ചവടമാകുന്ന വൈദ്യവൃത്തിയും  കുതികാൽ വെട്ടും അറിഞ്ഞു .
നിങ്ങൾ മാത്രം നടത്തുന്ന ചികിത്സാവിധികൾ അത്ഭുതത്തിൽ നിന്നും ദിനരേഖകളായി.
നിങ്ങളുടെ സ്വന്തം പഥ്യങ്ങളും...
"ഇവന് പഴവർഗ്ഗങ്ങൾ കൊടുക്കാമോ?"
"ആപ്പിൾ കൊടുത്തോളു, പക്ഷേ ചെറുതായി വേവിച്ചു , കുറുക്കു പരുവമാക്കി മാത്രം"
"ശരി”.
ഇന്ന് 22 വർഷം തികയുന്നു . റെസിഡൻസി അപ്ലിക്കേഷൻ അയക്കാൻ നിങ്ങൾ ഒപ്പിട്ട റെഫെറെൻസിൻറെ  ഫോട്ടോകോപ്പി ഒരു പ്ലാസ്റ്റിക് ഫോൾഡറിൽ ഞാൻ കണ്ടു.
കളയുന്നില്ല.
നന്ദി മാത്രം.
നിങ്ങൾ എവിടെയാണ്?