പാര പ്രോഫഷനൽസ്
ആംഗലേയത്തിൽ
എഴുതിയാൽ ശരിയാവില്ല .
ഇംഗ്ലീഷുകാരന്റെ
പാരയും മലയാളിയുടെ പാരയും വേറെ
.
"സ്വന്തം
കാര്യം സിന്താബാദ്" എന്ന് വിചാരിക്കുന്നതും പാരയും മോരും
മൂത്രവും പോലെ രണ്ടുതരം .
പാരകൾ പലതരത്തിലും പല രൂപത്തിലും
കടന്നുവരും .
കഴിഞ്ഞ അമ്പത് വര്ഷങ്ങളും മൂന്ന്
വൻകരകളും അഞ്ചു രാജ്യങ്ങളും എനിക്ക്
തന്ന അനുഭവങ്ങൾ മാത്രമാണ്
ഈവെളിപാടിനു അടിസ്ഥാനം .
അതുകൊണ്ട്
തന്നെ മുൻകൂർ
ജാമ്യത്തിന്റെ ആവശ്യം ഈയുള്ളവനില്ല .
1.കമ്പിപ്പാര
ഈപാരകൾ വളരെ എളിമയും താഴ്മയും
കാണിക്കും . ഇവരായിരിക്കും നിങ്ങൾക്ക് പുതിയ ജോലിസ്ഥലത്തെ
ആദ്യത്തെ വഴികാട്ടി . നിങ്ങളെ ജോലിയിൽ എടുക്കുന്നതിന്
തൊട്ടു മുൻപായിരിക്കും ഇയാളുടെ രംഗ പ്രവേശം
.
മിക്കവാറും
നിങ്ങളേക്കാൾ കുറച്ചു വിദ്യാഭ്യാസത്തി ലോ
ജോലി പരിചയത്തിലോ താഴ്ന്ന
കിടപ്പായിരിക്കും ഇയാൾക്ക് . അത് കൊണ്ട്
തന്നെ കുറച്ചു അപകർഷതാ മനോഭാവം
ഉള്ളിൽ കാണും . അത് ഒരിക്കലും
കാണിക്കാതെ ആദ്യം തന്നെ നിങ്ങളുടെ
കൂടെ ഒത്തു കൂടും
. പുതിയ സ്ഥലത്തെ നിങ്ങളുടെ ആദ്യത്തെ
സുഹൃത്തായി നിങ്ങളുടെ എല്ലാ ശക്തിയും
ആശങ്കകളും വേഗത്തിൽ തന്നെ അറിഞ്ഞു
വയ്ക്കും . പിന്നെ എവിടെ വച്ച്
കണ്ടാലും താഴ്മ നടിക്കുകയും നിങ്ങളുടെ
അഭ്യുദയ കാംഷിയെന്ന വ്യാജേന ഭാവി
തീരുമാനങ്ങളിൽ വലിഞ്ഞു കയറി അഭിപ്രായം
പറയുകയും ജോലിയിൽ ഉയര്നുപോകാനുള്ള ശ്രമത്തെ
നിരുൽസാഹ പ്പെടുത്തുകയും ചെയ്യും .
നിങ്ങളറിയാതെ
ഡിപ്പാർട്ട് മെൻറ് മേധാവിയോടു നിങ്ങളെ
ക്കുറിച്ച് തരം കിട്ടുമ്പോൾ
താഴ്ത്തി കെട്ടി മേലോട്ട് പോവുക
എന്നതായിരിക്കും ഇവരുടെ പ്രധാന പരിപാടി
.
2.മുളം കോൽ പാര
.
ഈ പാരകൾ നിങ്ങളോട് വലിയ
താൽപര്യം കാണിക്കാതെ ഞാനൊന്നും അറിഞ്ഞില്ലേ
രാമ നാരായണ എന്ന
നിലയിൽ സ്വന്തം കാര്യം നോക്കി
നാഴിക എണ്ണുന്ന പോലെ കൂനിക്കൂടി
യിരിക്കും . അതാണ് ഇവരുടെ സൂത്രം
. പുറത്തേക്ക് ഓഫീസിലെഏഷണി കളിലും പരദൂഷണ ത്തിലും
യാതൊരു താല്പര്യവും ഇല്ലാത്തതുപോലെ ഇവർ അഭിനയിക്കും
. എന്നാൽ നിങ്ങളിൽ നിന്ന് ഇത്
അറിയാൻ തീർച്ചയായും ഒരു ശ്രമമെങ്കിലും
നടത്താതെ ഇവർ പോകില്ല
.
തീരേ പൊട്ടൻ മാരായി അഭിനയിക്കുക
യാണ് ഇവരുടെ സർഗപ്രതിഭ
. അതുമൂലം നിങ്ങളുടെ കയ്യിലുള്ള സൂത്ര
പ്പണി കളോ പുതിയ
അറിവുകളോ ഇവർ പെട്ടെന്ന്
സ്വായത്തമാക്കും . അത് ബുദ്ധിമുട്ടാണെന്ന്
നേരത്തെ മനസ്സിലായാൽ നിങ്ങളെക്കൊണ്ടുതന്നെ അവരുടെ ജോലിയും ചെയ്യിപ്പിക്കും
.
ഇവരുടെ പരിപാടി തക്ക സമയത്ത്
ചാടി വീണ് മേധാവിയുടെ
ദൌർബല്യം മുതലെടുക്കുക എന്നത് മാത്രമാണ് . അവസരത്തിന്
ഒരുങ്ങി പത്തിയും താഴ്ത്തി ഇവർ
പതുങ്ങി നടക്കും .
3. കഠാര പ്പാര
ഇവരാണ് തമ്മിൽ ഭയങ്കരന്മാർ . "വെടക്കാക്കി
തനിക്കാക്കുക " എന്നതാണ് ഇവരുടെ ശൈലി
.
ഇവർ പരദൂഷണത്തിൽ കേമൻ മാരാണ് . കൂടെ
നില്കുന്ന വരെ പ്പറ്റി
ഉള്ളതും ഇല്ലാത്തതും ആയ കുറ്റങ്ങളും
കുറവുകളും പറഞ്ഞു നിങ്ങളെക്കൊണ്ടും ആ
സംഖത്തിൽ പങ്കാളിയാക്കും . പിന്നെ ഡിപ്പാർട്ട് മെന്റിന്റെ
തലപ്പത്ത് ഇരിക്കുന്നവരെ ക്കൂടി ദുഷിച്ച് സംസാരിക്കും
. അതിനു ശേഷം ഈജോലി വിട്ട്
വേറെ കാര്യം നോക്കാൻ
ശ്രമിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിൽ
നിങ്ങളെ എത്തിക്കാൻ ഇവർ കഴിവതും
ശ്രമിക്കും . നിങ്ങൾ പോയാൽ ഒരു
മത്സരം ഒഴിവാകുമല്ലോ എന്നാണ് ഇവരുടെ വിചാരം
.
4. അള്ള്
പാര
അള്ള് എന്നാൽ എങ്ങിനെ തിരിഞ്ഞു
വീണാലും മൂർച്ചയുള്ള ഭാഗം മേലോട്ട് പോകുന്ന
ഒരു പാരയാണ് .വേഗത്തിൽ
പോകുന്ന വണ്ടിയുടെ ടയർ പഞ്ചർ
ആക്കുക എന്ന ലക്ഷ്യം
മാത്രമേ ഇവർക്ക് മനസ്സിലുള്ളൂ .
നിങ്ങളോട്
മേധാവി കൂടുതൽ അടുക്കുന്നത് തടയാൻ
നിങ്ങളെ കൂടുതൽ വിഷമമുള്ള ജോലിയോ
ദൂരെയുള്ള പോസ്ടോ എടുപ്പിക്കാൻ ഇവർ
വ്യഗ്രത കാണിക്കും . നിങ്ങൾ തുടക്കക്കാരനാകുമ്പോൾ ജോലിയിലെ
ഈ ഉള്ളുകള്ളികൾ അത്ര
പെട്ടെന്ന് നിങ്ങൾക്ക് അറിയാൻ കഴിയില്ല . നിങ്ങളുടെ കഴിവ്
തെളിയിക്കാൻ ഒരു അവസരം
എന്ന് കരുതി ചാടിപ്പിടിച്ചു നിങ്ങൾ
അബദ്ധത്തിൽ ചെന്ന് തല കൊടുക്കും.പിന്നെ ഊരാൻ പറ്റാത്ത
കുടുക്കായിരിക്കും എന്ന് മാത്രം . ഉദാഹരണത്തിന്
നിങ്ങൾ ആദ്യമായി ഒരു ആര്ക്കും
വേണ്ടാതെ കിടന്ന പ്രൊജക്റ്റ് എടുത്തു
നടത്തിയാൽ നിങ്ങളെക്കൊണ്ട് സ്ഥാപനതിനുണ്ടായ ഉണർവും മറ്റും പറഞ്ഞു
നിങ്ങളെ പൊക്കി കൊണ്ട് സംസാരിക്കും
. അടുത്ത ജോലിയും നിങ്ങളെ ഏൽപിക്കും
. തരം കിട്ടുമ്പോൾ
നിങ്ങളറിയാതെ നിങ്ങളെപ്പറ്റി ഏഷണി പറഞ്ഞ് മേധാവിയോടു
കൂട്ടുകൂടും .
പാരകളെ തിരിച്ചറിയാൻ പ്രയാസമാണ് .
ഉദാഹരണത്തിന്
അന്യ നാട്ടിൽ ഒരു
ഓഫിസിലെ രണ്ടു മലയാളികൾ നിങ്ങളാണെങ്കിൽ
ഒരു പക്ഷേ മറ്റേ
മലയാളിയായിരിക്കും നിങ്ങളെ പാര വയ്കുന്നത്
. ഇനി നിങ്ങളാണ് ഒരേയൊരു അന്യ
നാട്ടുകാരൻ എങ്കിൽ പാര വരുന്നത്
മേധാവിയുടെ തൊട്ടു താഴെ നിങ്ങളുടെ
സമ സ്ഥാനീയ നിൽ
നിന്നാകും .
ഇതു എപ്പോഴും ശ രിയാകണം
എന്നില്ല .
ആരെങ്കിലും
നിങ്ങളോട് അളവില്ലാതെ അടുപ്പമോ നിങ്ങളെ
പുകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കുക . നിങ്ങളുടെ മേധാവിയായാലും ,
മോനേ ....
പാര വരുന്നെടാ
ഓടിക്കോ .
[വേണമെങ്കിൽ തുടരാം]
Nice one sir. please continue.
ReplyDeleteThanks Shyam. Will try
ReplyDeleteഇത് കലക്കി.ഒരു self improvement പുസ്തകമായിട്ടിറക്കാം
ReplyDeleteThanks. Life is a library. I am pulling each book out of the shelves
ReplyDelete