"നീയിപ്പോ
കാശിക്ക് പൂവാ , നിനക്കിതു എന്തിന്റെ
കേടാ ?"
"പോകുന്നത്
കാശി ക്കല്ല ; ടെസ്റ്റ്
പാസ്സായിട്ടു വേണം "
അച്ഛന്റെ കൈയ്യിലിരുന്ന ഹാൾ ടിക്കറ്റ്
അടക്കം ചെയ്ത ബ്രൌണ്‍ കവർ
തിടുക്കത്തിൽ വാങ്ങുന്ന തിനിടയിൽ മുഖം
നോക്കാതെ പറഞ്ഞു .ബനാറസ് ഹിന്ദു
യൂനിവേര്സിടി മെഡിക്കൽ
കോളേജ് .മറ്റു സംസ്ഥാന ക്കാർക്
സീറ്റ് ഉള്ളത് കൊണ്ട് ഒന്ന്
എഴുതി നോക്കാമെന്ന് കരുതി . പ്രയത്നം ചെയ്യുന്നവർക്ക്
ഫലം ഇഛിക്കാം .ഭാഗ്യം
ഒരുപക്ഷേ ഉത്തര പ്രദേശ ത്തിലാ
ണ് എങ്കിൽ . അത്
വിട്ടു കളയേണ്ട .
ടെസ്റ്റ്
എഴുതാൻ നാഗ്പൂർ വരെ പോണം
. ആദ്യമായാണ് ഇത്രയും ദൂരേക്ക് യാത്ര
.
ഇനി യാത്രയുടെ ഒരുക്കങ്ങൾ .
മദ്രാസ് വരെ പോകാം
. അവിടെ സോമമാമൻ ഉണ്ട് . പിന്നെ
അവിടെ നിന്ന് നാഗ്പൂർ വരെ
വേറെ വണ്ടി കയറണം
.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പോയി
രണ്ടു മണിക്കൂർ വരിയിൽ നിന്നു
. അമ്മയുടെ കൈയ്യിൽ നിന്നും പൈസ
സംഖടിപ്പിച്ചത് അഛൻ അറിയാതെ
ആയിരുന്നു . ടിക്കറ്റ് ബുക്ക് ചെയ്തു
. കാലത്ത് മദ്രാസിലെത്തുന്ന കൊച്ചി മെയിൽ . പിന്നെ
വൈകീട്ട് ഗ്രാൻറ് ട്രങ്ക് എക്സ്പ്രസ്സ്
; നാഗ്പൂർ വരെ .
വിവരത്തിനു
സോമമാമനെ ഒരു ഇൻലന്റ്
എഴുതി അറിയിച്ചു .
പിന്നെ രണ്ടു ദിവസം കഴിഞ്ഞു
പ്രോഫെസ്സരെ പോയി കണ്ടു . മൂന്ന്
ദിവസമെങ്കിലും ക്ലാസ്സ് കളയണം .
കുഴപ്പമില്ല
, അനുവാദം കിട്ടി .
അഛൻ എന്ത് പറയും എന്ന്
അറിയാമായിരുന്നു .
ആദ്യം കയർത്താലും പിന്നെ ശാന്തനായി
സമ്മതിക്കും എന്ന് അറിയാമായിരുന്നു .
ഒറ്റയ്ക്ക്
പോയി വഴി തെറ്റുമോ
എന്ന ഭയം മാത്രമായിരിക്കും
.
എതിർത്താൽ
പ്രയോഗിക്കാൻ കയ്യിൽ ബ്രഹ്മ്മാസ്ത്രവും കരുതി
.
അഛന്റെ കോളേജു ജീവിതത്തിലെ ആരും
അറിയാത്ത ഒരു കഥ
. അമ്മായിമാർ പറഞ്ഞറിഞ്ഞ കഥ .
അച്ഛനും കൂട്ടുകാരൻ സിദ്ധനും (Medimix) കോളേജിൽ
നിന്ന് നാടുവിട്ട് മദ്രാസിൽ പോയ
കഥ .
ഇതായിരുന്നു
മനസ്സിൽ കരുതിയ വാചകം "ഞാൻ
പോകുന്നത് പരീക്ഷ എഴുതാനാ ; അല്ലാതെ
അഛനും കൂട്ടുകാരനും പരീക്ഷയിൽ തോറ്റ പേടിയിൽ
പാലക്കാടു നിന്ന് നാട് വിട്ട
പോലെയല്ല "
ആ മുറിപ്പെടുത്തുന്ന വാചകത്തിന്റെ ആവശ്യം വന്നില്ല .
യാത്ര ക്കാര്യം പറഞ്ഞപ്പോൾ അച്ഛൻ
പറഞ്ഞു ; "നമ്മുടെ ചന്ദ്രൻ പണ്ട്
നാഗ്പൂർ ആയിരുന്നു ; മോഡേണ്‍ ബേക്കറിയിൽ . അവന്റെ
അടുത്ത് പോയി വിവരം പറഞ്ഞാൽ
മതി . നാളെ തന്നെ ഇടപ്പള്ളിയിൽ
പൊക്കൊ ."
പിന്നെ ഊഷര മണലിൽ
കുതിർത്തു കാലവർഷം കടന്നു വന്നു.
കോളേജിൽ നിന്നും പാതിവഴിയിൽ മഴ
തുടങ്ങി .
ഒരു കയ്യിൽ കുടയും മറ്റേ
കയ്യിൽ ഹാൻഡിൽ ബാറും പിടിച്ചു
ചതിക്കുഴികളിൽ വീഴാതെ സൈക്കിൾ ചവിട്ടി
.
പിന്നെ മാലാഖ വളവിലെ ത്തിയപ്പോൾ
എതിരേ വന്ന കൊച്ചിക്കാരന്റെ സീഫുഡ്
ലോറി കുടയെ കാറ്റിൽ
പറത്തി .
ആകെ നനഞ്ഞു . ഇനി കുട
പിടിച്ചു ഒരു കിലോമീറ്റർ
ചവിട്ടിയാലും പ്രയോജനമില്ല .
പോസ്റ്റ്
മാൻ ദേവസ്സി മഴക്കോട്ടു
ധരിച്ചു ചായക്കടയിൽ . എന്നെ കണ്ടപ്പോൾ തന്നെ
ചോദിക്കാതെ പറഞ്ഞു .
"കത്തുണ്ടായിരുന്നു
; ഒഫീഷ്യൽ അല്ല ..."
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലെ
അമ്പത് മെഡിക്കൽ കോളേജുകൾ ലക്ഷ്യമാക്കി
കത്തുകൾ വിട്ടത്
ദേവസ്സിക്ക്
ജോലിയുണ്ടാക്കി . അതിൽ അയാൾക് അതിശയം
ആയിരുന്നു ആദ്യം .എല്ലാ
ദിവസവും ആ കൊച്ചു
ഗ്രാമത്തിലേക്ക് മെഡിക്കൽ കോളേജുകളുടെ വിലാസവും
പേറി വിവിധ സംസ്ഥാന
ങ്ങളിൽ നിന്നും വന്ന കത്തുകൾ
എന്നെ തേടി മാത്രമായിരുന്നു . ഒരിക്കൽ
മേൽവിലാസം ശ രിയാകാതെ
എൻറെ ഇനിഷ്യൽ മാത്രമായി
എത്തിയ അപേക്ഷാ ഫോറവും ദേവസ്സിയുടെ
കുശാഗ്ര ബുദ്ധി മൂലം എനിക്ക്
തന്നെ കിട്ടി .
ഒരു വിധം വീട്ടിലെത്തി .
സൈക്കിൾ ഉയർത്തി മഴ
നനയാതെ ഇടുങ്ങിയ വരാന്തയിൽ കയറ്റി
വച്ച് പ്ലാസ്റ്റിക് കവറിൽ ഭദ്രമായി റബ്ബർ
ബാണ്ട് കെട്ടിയ
പുസ്തകക്കെട്ടു കാരിയറിൽ നിന്നെടുത്തു ചവിട്ടു
പടികൾ കയറി .
പാ ന്റിന്റെ കാലുകളിലെ നനവ്
രണ്ടു കയ്യിലും പിഴിയുന്നതിനിടയിൽ അമ്മ
യുടെ ശ ബ്ദം
ചെവിയിലെത്തി ; "സോമന്റെ കത്തുണ്ട് ; അവൻ
പറയുന്നത് പോക്ക് മാറ്റുന്നതാ നല്ലതെന്ന്
; നിനക്ക് ദെഷ്യാവും എന്ന് ഞങ്ങൾക്കറിയാം
; ചുഴലിക്കാറ്റിലും മഴയിലും ആന്ധ്രയിൽ തീവണ്ടി
പ്പാളങ്ങൾ ഒലിച്ചു പോയിരിക്ക്യാ "
"ഞാൻ
വായിക്കട്ടെ കത്ത് . ഞാൻ ആന്ധ്രക്കല്ല
പോകുന്നത് " ;ദൃതിയിൽ മുടിയിലെ മഴ
തുള്ളികൾ മുഖത്ത് നിന്നും വടിച്ച്
മാറ്റി . "നിനക്ക് ഒന്ന് തല
തൊർതീട്ടു പോരെ ഈ കത്ത്
വായന ?"
"ഞാൻ
പോകാൻ തന്നെ തീരുമാനിച്ച് തന്നെയാ
;അടുത്തയാഴ്ച ആവുമ്പോഴേക്കും
എല്ലാം ശ രിയാകും
; ആന്ത്രയിൽ ഇത് എല്ലാ
കൊല്ലവും ഉള്ള കാര്യമാ "
"ഈ മൂത്തവരുടെ ഉപദേശം നിനക്ക്
നല്ലതിനല്ലേ ? നിനക്ക് പിന്നെ മനസ്സിലാകും
."
ഞാൻ തീരുമാനിച്ചു .
ഇത് ഒരു വടം
വലി മാത്രം . ഒരറ്റത്ത്
ഞാൻ ; എന്റെ ഭാവി വിധിക്ക്
സ്വയം വിട്ടുകൊടുത്തു എങ്ങോ ചെന്നെത്താതെ ഇരിക്കാൻ
മാത്രം പിടിമുറുക്കുന്നു ; എതിർ പക്ഷത്ത് എന്റെ
ബന്ധുക്കൾ ,കാലവർഷം ,കർശ നമായ
പ്രവേശ നപ്പരീക്ഷകളും നിയമത്തിന്റെ തട്ടു മുട്ട് മുള്ള്
വേലികളും .
ദിവസങ്ങൾക്കു
ശേഷം ഉറക്കച്ചടവുമായി ഒന്നാം
നമ്പർ പ്ലാട്ഫോമിൽ ഇറങ്ങി .തീവണ്ടിയുടെ വശം
ചേർന്ന് കൂട്ടിയിട്ട തയിര് നിറഞ്ഞ തകരപ്പാട്ട
കൾക്കും പഴക്കുലകൾ ക്കുമിടയിൽ വഴിയൊരുക്കി
നടന്നു .
"മദ്രാസ്
ജങ്ങ്ഷൻ " മൂന്നു ഭാഷകളിലും .
പിന്നെ കണ്ടു . ആളൊഴിഞ്ഞ ഒരു
ബഞ്ചിൽ തന്നേയും കാത്ത് .
സോമമാമൻ .
'പത്രത്തിലൊന്നും
കണ്ടില്ലേ . വണ്ടികൾ ഒന്നും ഓടുന്നില്ല
."
"അപ്പോ
എന്റെ ട്രെയിൻ ?"
"ഭാഗ്യത്തിന്
GT പോകുന്നുണ്ട് ; വഴിമാറിട്ട് ; ...പോകാൻ തന്നെ യാണ്
തീരുമാനം അല്ലേ ?"
ഒരു ചെറു ചിരിയോടെ സോമമാമൻ
ചോദിച്ചു .
"അല്ലാതെ
, പിന്നെ ?"
(തുടരും )
ഇത് നേരത്തെ എഴുതിത്തുടങ്ങിയ "ഒരു ലക്ഷ്യം തെറ്റിയ യാത്ര" യുടെ ഒരു അദ്ധ്യായം മാത്രമാണ്
No comments:
Post a Comment