ഒരു ലക്ഷ്യം തെറ്റിയ യാത്ര: 1
മുപ്പത്തി മൂന്നു വർഷങ്ങൾ ക്ക് മുൻപ് . ജൂണ്‍ മാസത്തിലെ ഉച്ച നേരം .
"ടാക് ഖർ കിതെർ ഹേ ?"
വഴിയിൽ കണ്ട ഒരു വയസ്സനോട് ചോദിച്ചു .
അയാൾ പ്ലാറ്റ് ഫോമിലെ മൂലയിലെ ഒരു തുരുമ്പിച്ച ബോർഡിലേക്ക് ചൂണ്ടി ഡബ്ബ തുറന്നു അതിലെ വെറ്റിലഎടുത്ത് ചുണ്ണാമ്പു തേയ്ക്കുന്ന ജോലി തുടർന്നു .
തോളിലിട്ട റെക്സിൻ ബാഗുമായി പതുക്കെ പൊടി നിറഞ്ഞ ചുട്ടുപഴുത്ത കോണ്ക്രീറ്റ് പാകിയവഴിയിലൂടെ നടന്നു .
അനവസരത്തിൽ അവിചാരിത മായെത്തിയ ട്രെയിനുകളുടെ കൂട്ടം ആ ഉറങ്ങിക്കിടന്ന ജെങ്ങ്ഷനെ ഒരുകച്ചവട കേന്ദ്ര മായി മാറ്റി ക്കഴിഞ്ഞു .
ഉറങ്ങുന്ന മനുഷ്യരേയും കെട്ട് ഭാണ്ടങ്ങളെയും ചാടിക്കടന്നു പോസ്റ്റ് ഓഫീസിൽ എത്തി . കമ്പി കളിലെ പച്ചപെയിൻറ് നൂറ്റാണ്ടുകളുടെ തുരുമ്പു കൾക് മേലെ ഉറങ്ങിക്കിടന്നു . ഇരുട്ടിലെ തിളങ്ങുന്ന രണ്ട് കണ്ണാടിചില്ലുകളും അതിനടിയിലെ നരച്ചു നീണ്ട താടിരോമങ്ങളെ യും കണ്ടെത്താൻ വെയിലിൽ വികസിച്ചകൃഷ്ണ മണിക്ക് അല്പം താമസം നേരിട്ടു .
"ടെലിഗ്രാം ഭേജ്ന ചാഹ്താ ഹും " അറിയാവുന്ന മുറിഞ്ഞ ഹിന്ദിയിൽ പരഞ്ഞൊപ്പിക്കാൻ ശ്രമിച്ചു .
കിളി വാതിലിലൂടെ ഒരു കടലാസ്സ് ചുരുട്ടി ക്ലാർക്ക് വീണ്ടും അയാളുടെ ജോലിയിൽ മുഴുകി .
എന്താണ് എഴുതിയറിയിക്കേണ്ടത് എന്ന് തീരുമാനിച്ചില്ല ഇനിയും .
പരീക്ഷ ക്ക് വയ്കി എന്നെഴുതിയാൽ ചെല്ലുമ്പോഴേക്കും ചെവി നിറയെ കേൾകാനുള്ള ചീത്ത വിളിഅച്ഛന്റെ വക . പിന്നെ എല്ലാവർക്കും കളിയാക്കാൻ ഒരു ഒരു കാരണവും .
അവസാനം ഉറപ്പിച്ചു . ഇങ്ങനെയാകാം ." Reached safely coming back " നാലു വാക്കുകൾക് മിനിമംചാർജായിരിക്കും എന്ന് അറിയാമായിരുന്നു .
ഇന്നത്തെ കാലമാണെങ്കിൽ ദിവസങ്ങൾ ക്കുമുൻപു മൊബയിൽ വിളികളിൽ നിന്നോ facebook വഴിയോഎപ്പോഴേ ഇത് എല്ലാവരും അറിഞ്ഞു കാണും .
പൈസകൊടുത്ത് രസീട്ട് വാങ്ങി വീണ്ടും തിരിച്ച് പ്ലാറ്റ് ഫോമിലെത്തി .
"ബുസാവൽ ജങ്ക്ഷൻ " മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ ഹിന്ദിയിലും ഇന്ഗ്ലീഷിലും എഴുതിയ കൂറ്റൻബോർഡിൽ നിരന്നിരിക്കുന്ന ബലിക്കാക്കകൾ .
ഏതോ പൂർവികർ എന്നെ നോക്കി കരയുന്നു .
"ഈ വഴി അനാഥമാണ് ഉണ്ണീ ... നിനക്ക് വിധിക്കാത്ത യോഗം നീ വ്യർത്ഥ മായി തിരയുന്നു "
വിശപ്പും തലവേദന യും കടിച്ചു പിടിച്ചു റിസർവേഷൻ കൌണ്ടറിനു നേരെ നടന്നു . ചുമലിൽ പുസ്തകകെട്ടുകളുടെ ഓർമ്മപ്പെടുത്തൽ ഒരു അലോസരം മാത്രം.
(...തുടരും )
No comments:
Post a Comment