ഒരു മാസം മുൻപ് .
മറൈൻ ഡ്രൈവിലെ ബോട്ട് ജെട്ടി ക്കടുത്ത കൊച്ചു ടെന്റുകൾ .
"മാമൻ എത്തിയിട്ടില്ല ; ഇവിടെ ഒന്ന് ഇരിന്നോളൂ "
ഒരു സ്റ്റീൽ ചെയർ ചൂണ്ടി അമ്മായിയുടെ മകൾ പറഞ്ഞു .
"എന്നെ കണ്ടുപിടിക്കാൻ വഴി അറിയാമല്ലോ അല്ലേ ?" അകലെ കാണുന്ന സ്റ്റേറ്റ് ബാങ്ക് ശാഖ യെ ചൂണ്ടി കാട്ടി .."ചേച്ചി പൊക്കോളൂ ; ഇപ്പൊ തന്നെ സമയം വൈകി "
ഞാൻ ബോട്ട് ഇറങ്ങി നഗരത്തിലേക്ക് സമയം തെറ്റാതിരിക്കാൻ ഓടിചെല്ലുന്ന വല്ലാർ പാടത്തു കാരെയും വയ്പിൻ ദ്വീപ് താമസക്കാരേയും നോക്കി ക്കൊണ്ടിരുന്നു .
ദൂരെ സിമൻറ് നിറത്തിൽ പൂപ്പൽ പിടിച്ച പണിതീരാത്ത GCDA കെട്ടിടം , ചുംബിക്കുന്ന രണ്ടു മനുഷ്യരെ പ്പോലെ തോന്നിച്ചു .
പിന്നെ ഒരു ഇളം നീല ലംബ്രേട്ട സ്കൂട്ടർ നിർത്തുന്ന ശ ബ്ദം കേട്ട് തിരിഞ്ഞു നോക്കി .
കുറേശ്ശെ കഷണ്ടി കയറിയ മുഖം ; അച്ഛന്റെ ഇളയച്ഛന്റെ മകൻ .
സ്കൂട്ടർ സ്റ്റാൻഡിൽ വലിച്ചു കയറ്റുന്നതിനിടയിൽ എന്നെ നോക്കി പുഞ്ചിരിച്ചു .
പിന്നെ രണ്ടു കയ്യിലും പ്ലാസ്റ്റിക് സഞ്ചികൾ തൂക്കി അകത്തേക്ക് പോയി.
പുറത്തു ഒരു വലിയ ബോർഡിൽ മെനു എഴുതി വച്ചിരിക്കുന്നത് ശ്രദ്ധിച്ചു .
എല്ലാം കേരളീയവും വിദേശീയ വുമായ ഭക്ഷണങ്ങൾ .
കുറേ മിനിട്ടുകൾ കഴിഞ്ഞു .
ഞാൻ ആരാണെന്നു അറിഞ്ഞു കാണില്ല .
കേറി പരിചയ പ്പെടുത്തിയാലോ എന്ന് തോന്നി . പിന്നെ ക്കരുതി , വേണ്ട .
ജോലി യുടെ തിരക്കായിരിക്കും .
വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞു . കസ്റ്റമെർസ് ആരും ഇല്ലാതെ വീണ്ടും അര മണിക്കൂർ കൂടി .
പിന്നെ കണ്ടു കടയിൽ നിന്നും പുറത്തിറങ്ങി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നത് .
ഇത് ശരിയല്ല എന്ന് മനസ്സിലായി .
കുറ്റം എന്റേതാണ് .എന്നെ തിരിച്ചറിഞ്ഞില്ല .
പുറത്തിറങ്ങി സ്കൂട്ടറിന്റെ അരികിലെത്തി .
"എന്നെ മനസ്സിലായോ ? ഞാൻ ..."
"മോന്റെ കൂട്ടുകാരനല്ലേ ... അവൻ സാധനങ്ങൾ വാങ്ങാൻ പോയിരിക്ക്യാ .. ഇപ്പൊ വരാൻ നേരമായി "
എനിക്ക് പെട്ടെന്ന് വാക്കുകൾ കിട്ടിയില്ല .
വെറുതേ കളഞ്ഞ രണ്ടു മണിക്കൂർ . നേരത്തേ പറയാമായിരുന്നു .
"ഞാൻ തൃശ്ശൂര് നിന്ന് ; അച്ഛൻ പറഞ്ഞു ; കുഞ്ച്ചൻ പണ്ട് നാഗ്പൂരിൽ ഉണ്ടായിരുന്നെന്ന് ... എനിക്ക് അടുത്ത മാസം ഒരു മെഡിക്കൽ എന്ട്രൻസ് എക്സാം ഉണ്ട് , അവിടെ ആരേയും പരിചയമില്ല ."
"അയ്യോ ഇതാരാ ...എന്തേ ഇതുവരേയും മിണ്ടാതെ ഇവിടെ ഇരുന്നത് ; എന്തെങ്കിലും കഴിക്കണ്ടേ ?"
"ഏയ് ; അതൊന്നും സാരമില്ല ..തിരക്കല്ലേ എന്ന് വിചാരിച്ചു . ഞാൻ ആലുവയിലെ അമ്മായിയുടെ വീട്ടിൽ നിന്നും വരികയാണ് ."
"അമ്മായിയുടെ മോളെ കണ്ടില്ലേ ; ബാങ്കിലുണ്ട് ."
"അവരാ എന്നെ ഇവിടെ കൊണ്ടുവന്നത് ." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
സ്കൂട്ടർ ഓഫാക്കി സ്റ്റാൻഡിൽ വീണ്ടും ഇട്ട് എന്നെ നോക്കി "മക്കളെല്ലാം വലുതായി . പണ്ട് ഒന്നിലോ രണ്ടിലോ പഠിക്കുമ്പോൾ കണ്ടതാ .."
പിന്നെ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ യാത്ര .
വഴികൾ ചെറുതായി തലക്കും വിലങ്ങും നിർത്തിയിട്ട ഓട്ടോ റിക്ഷകളുടെ ഇടയിലൂടെ അവസാനം വീട്ടിലെത്തി .
പിന്നെ വിഭവ സമൃദ്ധ മായ ഉച്ചയൂണ് . ഉറക്കം കണ്ണിലെക്കിറങ്ങുന്നു .
പിന്നെ പോകാൻ സമയ മായെന്നു പറയാമെന്നു കരുതി .
"ഇനി ഇവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി ." എല്ലാവരും ഒരേ സ്വരത്തിൽ.
"അയ്യോ അതൊന്നും ശ രിയാവില്ല ; എനിക്ക് എക്സാമിന്റെ തിരക്കാണ് ; പിന്നെ എപ്പോഴെങ്കിലും വരാം ."
"ഓ , ഇനി നീ വലിയ മെഡിക്കൽ കോളേജിലൊക്കെ പോയി വലിയ തിരക്കാകും ."
"ഇതാ ഈ കത്ത് കയ്യിൽ വച്ചോളൂ . എന്റെ കൂടെ ജോലിചെയ്തിരുന്ന ആളാ ; കണ്ണൂര് കാരനാണ് . എന്ത് സ്ഥിതി ആണെന്നറിയില്ല . ഞാൻ സംസാരിച്ചിട്ടു പത്തു വർഷമെങ്കിലും ആയി ക്കാണും ." ഒരു കവറിൽ വിലാസം എഴുതി എനിക്ക് നീട്ടി ക്കൊണ്ട് പറഞ്ഞു .
"അപ്പോ ശ രി ; ഞാൻ ഇനി വീട്ടിലേക്ക് പോകട്ടേ ; സമയം ഒരു പാടായി ."
"ഞാൻ ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വിടാം "
.........
പുറത്തെ നിര്ജീവമായ റെയിൽ പാളങ്ങളിൽ നിന്ന് കണ്ണ് തിരിച്ചു ബാഗിലെ സിപ് തുറന്നു .
നീല മഷിയിൽ അഡ്രെസ്സ് എഴുതിയ ഇളം മഞ്ഞ കവർ പൊട്ടിക്കാതെ ...
ഒരിക്കലും മേൽ വിലാസക്കാരന് എത്താതെ .
തിരിച്ചു വീണ്ടും എന്നോടോപ്പം ലക്ഷ്യം തെറ്റിയ ഈ യാത്രയിൽ ...
എൻറെ സഹ യാത്രികൻ മാത്രം ...
(...തുടരും )
No comments:
Post a Comment