Translate

Saturday, March 15, 2014

രാഷ്ട്രീയം എന്ന ചതുരംഗം



എന്നെ ഓര്കുന്നുണ്ടാവില്ല്യ ; അന്നു നിന്റെ അത്ര ഉശിരും ഖദർ ഷർട്ടും ഇണ്ടായില്ല .
നീ ഒരു കൊഴലപ്പം പോലെ ചുരുട്ടിയ നോട്ടുബുക്കും പിടിച്ച ഒന്നാം വർഷ കോളേജു കുമാരനും ഞാൻ പരീക്ഷയ്ക്കും പരീക്ഷണ ങ്ങള്കും പിന്നാലെ പ്ലാസ്ടിക് ഫയലും എടുത്ത്പുല്ലും പായലും തേടി ഓടിയ അരാഷ്ട്രീയ ബുജി  യും ആയിരുന്നു .
എന്നിട്ടും എന്നേ പിടിച്ചു നിന്റെ കൊച്ചു പാർട്ടിയുടെ സ്ഥാനാർത്ഥി ആക്കിയത് എന്റെ ബുദ്ധി ഭ്രമം കണ്ടിട്ടല്ല എന്ന് എനിക്കറിയാമായിരുന്നു .
പിന്നെ ഒരുദിവസം പിടിച്ചു വലിച്ചു നിന്റെ രാഷ്ട്രീയ ശത്രുവിനെ ക്ലാസ്സിൽ നിന്നും ഇറക്കിവിടാൻ ഒരു സമരവും നമ്മൾ ഒരുമിച്ചു നടത്തി (അയാള് ഇന്ന് വേറെ കോളേജിലെ പ്രിൻസിപ്പൽ.)
 ഉന്തിലും തള്ളിലും നിൻറെ കൈയിലെ എന്തോ മൂർച്ചയുള്ള ലോഹ കഷണം   എവിടെയോ കൊണ്ട് രക്ത തുള്ളികൾ ഖദറിൽ വീഴ്ത്തിയപ്പോൾ ഞാൻ ഓടി .
ഈ കളിക്കു ഞാനില്ല .
ഭാഗ്യത്തിന് ചുമട്ടുകാരുടെ അടി വാങ്ങിയത് പിന്നെ നിര പരാധികൾ മാത്രമായിരുന്നു ...
മുപ്പത് വർഷങ്ങൾ കഴിഞ്ഞു.
നിനക്കു ഇനി ഒരു കളം കൂടി ചവിട്ടിയാൽ മന്ത്രിയെ തെറിപ്പിക്കാം .
നീ കളി പഠിച്ചവൻ .
ഞാൻ കളിയിൽ ഇറങ്ങാതെ ഉറങ്ങാതെ പഠിച്ചു .
എങ്ങനെ മനുഷ്യരെ കൊല്ലാതെ നോക്കാം എന്ന കളി .

പഴയ കാര്യം വെറുതെ പറഞ്ഞു വിഷമിപ്പിച്ചതല്ല .
ബന്ധം പറഞ്ഞ് നിന്റെ മുറിയിലേക്ക് വരാൻ എഴുതിയ കുറിമാനവും അല്ല .

ഇന്ന് നിയമസഭയിലെ നിൻറെ മുഖം അന്ന് കിഴക്കേ മാവിൻ തോപ്പിൽ കണ്ട അതേ മുഖം തന്നെ .
ആ ചിരിയും .
പക്ഷെ ഞാൻ എന്നേ മാറിക്കഴിഞ്ഞു .
അഭിനന്ദനങ്ങൾ , വിജയീ ഭവ .

No comments:

Post a Comment