Translate

Monday, February 24, 2014

അവതാരങ്ങൾ; ആലിംഗന കച്ചവടങ്ങൾ



ഒരു പഴമ ക്കാര്യം പറഞ്ഞു തുടങ്ങാം.
എണ്പതുകളിൽ ആയിരിക്കണം . തളിക്കുളത്ത് വടക്കു വശത്തായി  NH 17 ൻറെ കിഴക്ക് ഒരു ബോഗൈൻ വില്ല മാവിൽ പടർന്ന ഒരു കൊച്ചു വീടുണ്ടായിരുന്നു ബസ്സിൽ പോകുമ്പോൾ വഴിയിൽ കാണുന്ന എല്ലാ വീടുകളും പ്രത്യേകിച്ച് നോക്കാതെ തന്നെ കണ്ണിൽ കയറുമല്ലോ .
എങ്കിൽ പിന്നീട് എപ്പൊഴും അതു വഴി പോകുമ്പോൾ നോക്കും .
എന്റെ  അച്ഛാച്ചൻ പറഞ്ഞ ശ്രീ കൃഷ്ണന്റെ വീട് .
നിയമ ബിരുദമെടുത്തു പ്രാക്ടീസ് ചെയ്യുന്നതിനുപകരം സ്വാതന്ത്ര സമരത്തിലിറങ്ങി ഗാന്ധി യെ പിന്തുടര്ന് പിന്നെ ഗ്രാമത്തിലെ സ്കൂൾ തുടങ്ങി പ്രധാനാധ്യാപകനായി വിരമിച്ചെങ്കിലും , മക്കൾക്കും അവരുടെ മക്കൾക്കും ജീവിതം മാതൃകയാക്കണമെന്നു എന്റെ അച്ഛാച്ചൻ എന്നും കരുതി . പുരയിടം തന്നെ ഫാമും വർക്ക് ഷോപ്പുമായി .
വീട്ടിലെ കാര്യങ്ങൾക്ക് അമ്മാമ്മ .
അമ്മാമ്മയുടെ അത്ര യും അമ്പലങ്ങളിൽ കയറിയിറങ്ങാൻ ഭർത്താവിന് സമയവും മനസ്സും ഉണ്ടായിരുന്നില്ല .
ഒരിക്കൽ ഒരൊഴിവു ദിനത്തിൽ അവിടെയെത്തിയപ്പോൾ അറിഞ്ഞു . അമ്മാമ്മ അവിടെയില്ല .
എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു .
"ശ്രീ കൃഷ്ണന്റെ വീട്ടിലാണ്‌ "
ആദ്യം തമാശ പറഞ്ഞതായിരിക്കും എന്നാണ് കരുതിയത്‌ .
"എവിടെ ഗുരുവായൂരോ ?"
"അല്ലാ , ഇപ്പോ മനുഷ്യരിലും ശ്രീ കൃഷ്ണൻ കയറി തുടങ്ങി ; ഗുരുവായൂര് ശ്രീ കൃഷ്ണൻ സംസാരിക്കയില്ലല്ലോ ?"
പിന്നീടാണ്വിശ ദമായ വിവരം കിട്ടിയത് .
ശ്രീ കൃഷ്ണൻ പുരുഷനല്ല , സ്ത്രീ രൂപമാണെന്നു അപ്പോഴറിഞ്ഞു .
എന്തായാലും വിശ്വസിക്കാൻ ലേശം വിഷമിച്ചു .
"കള്ള കൃഷ്ണാ , സ്ത്രീ കളുടെ ചേലകൾ നീ മോഷ്ടിച്ച് വിനോദിച്ചു എന്ന് കേട്ടിട്ടുണ്ട് , എന്തായാലും വയസ്സു ചെന്ന എന്റെ അമ്മാമ്മയെ പ്പോലെയുള്ളവരെ വിഡ്ഢി കളാക്കാൻ നീ തട്ടാത്തി പെണ്ണിന്റെ മേലെ കയറിയത് എന്തിനാ ..." ചോദ്യം മനസ്സിൽ കനത്തു .
പിന്നെ അമ്മാമ്മ സ്വന്തം വീടും വെടിഞ്ഞു പുതിയ ശ്രീ കൃഷ്ണൻ താമസിക്കുന്ന കൊച്ചു വീട്ടിലേക്കു നിത്യേന യാത്രയായി . ബസ്സ്റ്റൊപ്പിനു ശ്രീകൃഷ്ണൻ പടി എന്ന പുതിയ പേരും ലഭിച്ചു . പിന്നെ പ്രമേഹവും മറ്റു അസുഖങ്ങളും അവരെ പിടി കൂടി. അച്ഛാച്ചൻ ആദ്യം എതിർത്ത് നിന്നുവോ എന്നറിയില്ല . ഓരോരുത്തര്കും അവരുടെ വഴി എന്ന് കണക്കാ ക്കിയിരിക്കണം . പിന്നെ ശ്രീ കൃഷ്ണൻ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് കൈയ്യിലെ പണവും പണ്ടങ്ങളും അമ്മാമ്മയുടെ കൈയ്യിൽ നിന്ന് വസൂലാകി . അവസാനം ശ്രീകൃഷ്ണൻ സ്വന്തം വീട്ടിലേ ക്ക് കയറി ഭരണവും തുടങ്ങി.. അന്ന് അച്ഛാച്ചൻ . പറഞ്ഞു . കളി ഇവിടെ ഇനി നടപ്പില്ല .
പിന്നെ എന്തൊക്കെയോ കോലാഹലങ്ങളിൽ ശ്രീ കൃഷ്ണനും സിൽബന്ധി കളും വിട്ടുപോയി .
അവിടെ ഒരു കിടക്കയിൽ ആരോഗ്യവും ആര്ജവവും വിട്ട് ഒരു ജീവ പന്ജരമായി എന്റെ അമ്മാമ്മയും .
രണ്ടുപേരും എണ്പതുകളിൽ ഈലോകം വിട്ടുപോയി .

പക്ഷേ ഇന്നും നിത്യേന അവതാരങ്ങൾ മുളപൊട്ടുന്നു .
……………..
ഇന്നലെ ഞാൻ കണ്ടു; വരിയായി നിന്ന ജനങ്ങളുടെ തല പിടിച്ചു മുത്തം കൊടുത്തു തള്ളി മാറ്റുന്ന അവതാരത്തെ .
പണ്ട് വീട്ടിലെ നാളികേരം വാങ്ങാൻ വരുന്ന ഔസേപ്പ് ചേട്ടനും ജോണി ചേട്ടനും പൊതിച്ച തേങ്ങയെടുത്ത് കുലുക്കി ഒരു നിമിഷം കൊണ്ട് എറിയുന്ന അതേ രീതിയിൽ തന്നെ തിടുക്കത്തിൽ ആലിംഗനവും ഉമ്മയും , ഒരു യാന്ത്രികമായ ആശിർവാദം . ഇതിനാണോ മഹാവര്ഷംഇത്രയും പണവും സമയവും ചിലവാക്കി പോകുന്നത് .

ഒരു കാര്യം ഇവരോട് ഞാൻ പറയട്ടെ . എനിക്ക് തോന്നുന്നത് പറയാനുള്ള സ്വാതന്ത്ര്യം എന്റെ പൂർവികർ സമരം ചെയ്തു വാങ്ങി തന്നത് കൊണ്ടും ,ഒരു നിയമവും അരുത് എന്ന് പറയാൻ ഇല്ലാത്തത് കൊണ്ടും പറയട്ടെ ,
നിങ്ങൾക്ക് അമ്മേ എന്ന് വിളിക്കാനും വേണമെങ്കിൽ കാലിൽ പാലോ കഞ്ഞി വെള്ളമോ ഒഴിക്കാൻ പാകത്തിൽ ഒരു സ്ത്രീ നിങ്ങളുടെ വീട്ടിൽ കാണും. ഒരു തവണ അമ്മേ എന്ന് വിളിച്ചു ഒന്നു കെട്ടിപ്പിടിച്ചു പുനർന്നോളൂ .
പുണ്യം കിട്ടിയേക്കും .
ഇനി അവർ ജീവിചിരിപ്പില്ല എങ്കിൽ ഒരു വൃദ്ധ മന്ദിരത്തിൽ കയറി നോക്കൂ . അവിടെ കാണും അനേകം അമ്മമാർ . TV യും രത്നകിരീടവും മന്ത്രിമാരും അകമ്പടി കരിമ്പൂച്ചകളും ഇല്ലാതെ .
അത് ഫാഷനബിൾ ആയിരിക്കില്ല .അറിയാം .

നിർത്തട്ടെ പഴം പൂരാണം .

No comments:

Post a Comment