Translate

Saturday, February 15, 2014

In The Game Of Kings: IV The bloodstock * രാജാക്കന്മാരുടെ കളിയിൽ: IV

രക്തത്തിൻറെ വില


അല്ലെങ്കിൽ വേണ്ട രക്ത ബന്ധത്തിന്റെ വില എത്രയാണെന്ന് കുതിര കച്ചവടം അറിയിക്കും.
നിങ്ങൾക്ക് ഒരു പെണ്‍കുതിര ഉണ്ടെങ്കിൽ അതിനു പിറക്കാനിരിക്കുന്ന കുട്ടി വില വർദ്ധിപ്പിക്കും .
ഉദാഹരണത്തിന് സ്റ്റോം കാറ്റ് എന്ന കുതിരയുടെ ഒരു കൊച്ചിനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നിരിക്കട്ടെ .
നിങ്ങളുടെ അമ്മ ക്കു തിര(mare )യുമായി നിങ്ങൾ ഒരു വാനിൽ എത്തുന്നു . കയ്യിൽ stud fee $ 500,000 കരുതണം  .
അവിടെ രാജകീയ പ്രൗ ഡിയിൽ കൊട്ടാരം കണക്കിനുള്ള അനേക ഏക്കർ പച്ച വിരിച്ച താഴ്‌വരയിൽ വെളുത്ത മനോഹരമായ വേലിക്കുനടുവിൽ സ്ഥാപിച്ച കെട്ടിടങ്ങൾ .

പിന്നെ അകത്തു കയറിയാൽ ഒരു നടുമുറ്റം . അതിൽ സന്ദർശ കരെ നിരീക്ഷിച്ച് സ്ഥാപിച്ച കാമറ കണ്ണുകൾ .
ഒരു ചില്ലു കൂട്ടിനകത്ത്‌ വെളുത്ത കോട്ടിട്ട ലാബ്‌ ടെക് . അരികെ ഹൈ രേസോലുഷൻ മൈക്രോസ്കോ പ്പ് .
പിന്നെ അടുത്തമുറിയിൽ മൃഗ ഡോക്ടറും . ചുറ്റുപാടും ചുവരിൽ പ്രശ സ്തരായ പൂർവിക പന്തയക്കുതിര കളുടെ വാൾ ഓഫ് ഫൈം .  അവിടെ കാണാം Northern Dancer (studfee $ 1,000 ,000 .00 ). ആ കുതിരക്കു രാവും പകലും ആയുധ മേന്തിയ കാവലായിരുന്നു .

 നിങ്ങളുടെ കുതിരയെ മൃഗ ഡോക്ടർ പരിശോധിച്ച് അസുഖ മൊന്നുമില്ലെന്നു ബോദ്ധ്യപ്പെട്ടാൽ പിന്നെ വരും ഒരു ആണ്‍ കുതിര . അതിനു പെണ്‍കുതിരയെ ഉത്തെജിപ്പിക്കൽ മാത്ര മാണ് ജോലി . ആ കുതിര (teaser ) ക്ക് ഒരിക്കലും നിങ്ങളുടെ കുതിരയുമായി ലൈംഗിക ബന്ധം പുലർത്താൻ അവസരം കൊടുക്കില്ല . നിങ്ങളുടെ പെണ്‍കുതിര ഉത്തേജിപ്പി ക്കപ്പെട്ടാൽ ഉടനെ രാജ കുമാരനെ(Stud ) കൊണ്ടുവരും ; ഇണ ചേർക്കാൻ . അത് കണ്ണ് ചിമ്മുമ്പൊഴെക്കും കഴിഞ്ഞിരിക്കും . നിങ്ങളുടെ $ 500,000 .00  ആ മൂന്ന് നിമിഷങ്ങൾക്ക് മാത്രം .
പിന്നെ റ്റെക്നീഷൻ പരിശോധിച്ചു ബീജങ്ങൾ ഉറപ്പായും പെണ്ണിന് കിട്ടിയെന്നു സർട്ടിഫിക്കറ്റ് എഴുതും . ഇതെല്ലാം നിർത്താതെ കാമറയിൽ പകർത്തി വർഷങ്ങൾ കഴിഞ്ഞാലും പരിശോധിക്കാൻ തക്കവിധം റെക്കോർഡ്‌ ആക്കി സൂക്ഷിച്ചിരിക്കും . തലമുറകൾ നീണ്ട ആ പന്തയക്കുതിരകളിലെ രക്ത ബന്ധം സൂക്ഷിക്കുന്ന വകുപ്പാണ്‌ Bloodstock . പിന്നീടു വരുന്ന പേര കുട്ടികളും അവരുടെ മക്കളും പേരമക്കളും ഈ മൂന്ന് നിമിഷം ചിലവാക്കിയ കുതിര ശ്രേഷ്ടന് Studfee ഉറപ്പാക്കും .

വായനക്കാരുടെ മനസ്സിലെ ഇപ്പോഴത്തെ ചോദ്യ ചിന്ഹം ഞാൻ കണ്ടിരിക്കുന്നു . പിന്നെ പറയാമെന്നു കരുതി .
Studfee കുതിരയുടെ പഴയ പന്തയ വിജയങ്ങളെ ആശ്രയിച്ചിരിക്കും . അതിന്റെ വില വർദ്ധന വരുന്നത് പിന്നീട് വരുന്ന തലമുറ കളുടെ വിജയത്തിനെ ആശ്രയിച്ചായിരിക്കും . അപ്പൊ ഇണ ചേർത്തതിനു ശേഷം കുട്ടി ഉണ്ടായില്ലെങ്കിലോ ? പ്രസവ ധാരണത്തിനും കൊച്ചുണ്ടാവുന്ന തിനും ഗാരണ്ടി യുണ്ടാവും ,പലപ്പോഴും .

അപ്പോൾ ഒരു വയസ്സ് തികയാത്ത ഞാൻ വാങ്ങിയ പന്തയക്കുതിര യുടെ $ 3000 ഷെയർ മോശ മാവില്ല , അല്ലേ ?

------------------------------------------------------------

ഇന്ന് എന്റെ ( യായിരുന്ന) കുതിരയുടെ റെക്കോർഡ്‌







-----------------------------------------------------------------------------



Apple  , IBM എന്നീ കമ്പനികളിൽ ഷെയർ എടുക്കുന്നത് പോലെയല്ല Thoroughbred Partnership . ഷെയർ എടുത്താൽ കമ്പനി നടത്താനും മറ്റു ചിലവുകൾ ഒന്നുമില്ല . പക്ഷേ ,കുതിര ജീവനുള്ളതും,ഭക്ഷണവും താമസവും ,ട്രെയിനിങ്ങും ,രോഗചികിത്സയും മറ്റും ആവശ്യമുള്ള ജീവിയായത് കൊണ്ട് എല്ലാ മാസവും പിന്നെയും കയ്യിൽ നിന്ന് പൈസാ ഇറക്കാതെ പറ്റില്ല .
ഇത് നമുക്കപ്പോൾ പിടിയില്ലായിരുന്നു എന്ന് വേണം പറയാൻ .
ആറുമാസം കഴിഞ്ഞു .
കുതിരക്കുട്ടൻ ചൊടിയോടെ നോർത്ത് കരോലിനയിലെ ഒരു ട്രെയിനിംഗ് ഫാമിൽ കഴിഞ്ഞു കൂടുന്ന വിവരം മാനേജർ അറിയിച്ചു . കൂടെ $ 3000 ത്തിന്റെ ചിലവുകളുടെ ഒരു കുറിപ്പടിയും .
ഇനിയും രണ്ടു വർഷമെങ്കിലും കഴിഞ്ഞാലേ ഇവൻ ഒരു Race കയറാൻ റെഡിയാ വൂ .

ഒരു പന്തയത്തിന്റെ പേഴ്സ് എന്ന് പറയുന്നത് ഒന്നാം സമ്മാനമാണ് . അതിൽ നിന്നും ജോക്കി ,ട്രെയിനെർ ,ബ്രീടർ  എന്നിവർക് വീതിച്ചിട്ടു വേണം പിന്നെ ഉടമസ്ഥർ ക്ക്  ബാക്കി കിട്ടുക . എന്നാലും എൻറെ കുതിരകൾ വിജയിക്കുന്ന പന്തയത്തിനെ സ്വപ്നം കണ്ടുകൊണ്ട്ഞാൻ കാലം കഴിച്ചു .

പിന്നെ ഒരു വർഷവും നാല് ബില്ലുകൾകും ശേഷം വീണ്ടും $ 6000 കയ്യിൽ നിന്ന് പോയി .
എന്നാണ് race ?

No comments:

Post a Comment