Translate

Saturday, January 25, 2014

In The Game Of Kings III






ലായക്കാരൻ

ഒരു വളഞ്ഞ സ്ക്രൂ ഡ്രൈവർ കയ്യിലേക്ക് എറിഞ്ഞു ടാമ്മി , "ഇതുവച്ച് കുത്തി നോക്കൂ ചിലർക് ഇതാണിഷ്ടം "; എന്നെ നോക്കി കണ്ണിറുക്കി അടുത്ത സ്ടാലിലേക്ക് ജോഷ്വാ യുമായി നടന്നു നീങ്ങി .
അവളുടെ സ്വർണതലമുടികൾ കുതിരയുടെ വാലുപോലെ കാറ്റിലാടി .

ഞാനാകട്ടെ  ഇടുങ്ങിയ മരപ്പലകകൾ അടിച്ച കുതിര ലായത്തിൽ മൈക്കിന്റെ കുളമ്പിനിടയിലെ ചാണകവും പുല്ലും ഇളക്കിക്കളയാനുള്ള ശ്രമത്തിലാണ് .
 തണുത്ത സെപ്റ്റംബർ പ്രഭാതത്തിൽ മരവിച്ച കാലുകൾ മടക്കി കാലിനിടയിൽ മൈക്കിന്റെ പുറം കാൽ പുറം തിരിഞ്ഞുകൊണ്ട് എന്റെ കാൽമുട്ടുകൾ ക്കിടയിൽ ഞാൻ കുടുക്കി വച്ചിരിക്കയാണ് .
മൈക്ക് ഒരു വളരെ ബുദ്ധിമാനായ കുതിരയാണെന്ന് ടാമ്മി പറഞ്ഞിരുന്നു . പണ്ട് അവളേയും കൊണ്ട് ആഴ്ചകൾ നീണ്ട റോക്കി പർവത സഞ്ചാരത്തിൽ അവൻ അവളോടൊപ്പം ഉണ്ടായിരുന്നത്രേ .
മൈക്കിനു ഒരു പത്തു വയസ്സായി ക്കാണും . കുതിരയുടെ ആയുസ്സ് നോക്കിയാൽ അവൻ ഒരു യുവാവാണ് .
ആദ്യം അകലെ നിൽകുമ്പോൾ മനസ്സിലായില്ല ,അവനു എന്നെക്കാളും ഉയരമുണ്ടെന്ന് .

മൈക്കിനു മതിയായി തുടങ്ങി .
 സാധാരണ ആരും കുളമ്പിനും ലോഹച്ചട്ടക്കും ഇടയിൽ വൃത്തിയാക്കാൻ ഇത്രയും താമസ മെടുത്തു കാണില്ല.
ഞാൻ ഒരു തുടക്കക്കാരൻ വിദ്യാർത്ഥി യായത്‌ മൈക്കിനു ഇഷ്ടമായിട്ടില്ല .
അതുകൊണ്ട് തന്നെ ഞാൻ ആജ്ഞ കൊടുത്താൽ കേൾകാത്ത ഭാവം നടിക്കും . പിന്നെ ടാമ്മിയുടെ ശബ്ദം കേട്ടപാതി ഉടനെ അനുസരിക്കും.
അവൾ പറഞ്ഞു "ആരാണ് നിയന്ത്രിക്കുന്നത്‌ എന്ന് കുതിരക്ക് മനസ്സിലാക്കി കൊടുക്കണം ;അല്ലെങ്കിൽ കുതിര നിങ്ങളെ നിയന്ത്രിക്കും ".
 പിന്നെ കടിഞ്ഞാണും കയ്യിൽ പിടിച്ചു കരുതി ക്കൂട്ടി കുതിരയുടെ മുഖത്തിന്‌ ചേർന്ന് നടന്നു കാണിച്ചു .
ഉടനെ കുതിര മുഖം തിരിച്ചു അനുസരണയോടെ കൂടെ നടന്നു .
മൈക്കിന്റെ രോമമെല്ലാം തണുപ്പിൽ കൊഴിയുന്നത് എനിക്ക് ഒരു പുതിയ ജോലിയും തന്നു .
 കാലത്ത് കുതിര ലായത്തിൽ എത്തിയാൽ അകത്തു തൂക്കിയിട്ട കടിഞ്ഞാണും കയറും ശ്രദ്ധയോടെ കഴുത്തിലെക്കിട്ടു പുറത്തേക്ക് മൈക്കിനെ കൊണ്ടുവരണം . ആദ്യമൊക്കെ ചെറിയ പേടിയായിരുന്നു എന്നെ കാണുന്ന സമയത്ത്  കുതിര സ്ടാളിനകത്തു വട്ടമിട്ടു ഓടുംഞാനാകട്ടെ ഒരു സർകസ് കോമാളിയെപ്പോലെ കയറുമായി പിന്നാലെ .
കുതിരക്കു ദേഷ്യം വന്നാൽ കടിക്കുകയും മുൻ കാലുകൊണ്ട്‌ തൊഴിക്കുകയും ചെയ്യുമെന്നു ഞാൻ കേട്ടിരുന്നു അതുകൊണ്ട് തന്നെ പഠനത്തിന്റെ ആദ്യദിനം തന്നെ ചോദിച്ചറിഞ്ഞു . കുതിരയ്ക്കു ക്രുദ്ധ ഭാവം വരുന്ന ലക്ഷണം ടാമ്മി പറഞ്ഞു . "ചെവിയിലേക്ക് നോക്കുക . ചെവി പിന്നിലേക്ക്‌ ആണെങ്കിൽ അവൻ ശ്രദ്ധിക്കുകയാണ് . അതിനു പകരം മുന്നോട്ടു കൂർപിച്ചാൽ കടിയോ തൊഴിയോ ഉറപ്പാണ്‌ " ഇതിന്റെ യാഥാർത്ഥ്യം പരീക്ഷിച്ചു നോക്കാൻ ഒരിക്കലും ഒരിക്കലും കഴിഞ്ഞില്ല ; ധൈര്യം ഉണ്ടായിട്ടില്ല എന്നാണ് ശരി.

മൈക്ക് ചാണകമിട്ടു കാല് വലിച്ചെടുത്തു .
ഒരു ചിരിയോടെ ടാമ്മി അടുത്തുവന്നു സ്ക്രൂ ഡ്രൈവർ എന്റെ കൈയ്യിൽ നിന്നും വാങ്ങി ഒരു മിനുടുകൊണ്ട് എല്ലാ കുളമ്പും വൃത്തിയാകി .പിന്നെ ഷൂവിനു മേലെ വളർന്ന നഖ ശിഖരങ്ങൾ മൂർച്ചയുള്ള പേനാ ക്കത്തി കൊണ്ടു ചീവിക്കളഞ്ഞു .
ഞാൻ ജീൻസിൽ പറ്റിയ കുതിരച്ചാണകവും രോമക്കെട്ടുകളും തുടച്ചു കളയാനുള്ള ബദ്ധപ്പാടിലായിരുന്നു .
ഇന്നത്തെ ഒരുമണിക്കൂർ പഠനത്തിന്റെ പാതിയും ലായത്തിൽ കഴിച്ചുകൂട്ടി .
ഇനിയേപ്പോഴാണോ കുതിരയുടെ മേലെ കയറാൻ അനുവദിക്കുന്നത്  പീറ പെണ്ണ് ?
എന്റെ മനസ്സ് വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു .
"ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ കുതിരയെ ഓടിക്കാൻ മാത്രമല്ല ,ദിവസേന നോക്കി ശുശ്രൂഷിക്കാനും അറിഞ്ഞിരിക്കണം എന്ന് എനിക്ക് നിർബദ്ധമാണ്‌ ; ഇത് ഇഷ്ടമായെങ്കിൽ മാത്രമേ ഇനി ഇവിടെ വരേണ്ടൂ ."
എന്റെ മുഖത്ത് നോക്കാതെ കുതിരയുടെ മേലെ സാഡിൽ തുകൽ പട്ടകൊണ്ട് വലിച്ചു കെട്ടി അവൾ പറഞ്ഞു .
'ഓക്കേ ... കയറിക്കോളൂ 'കടിഞ്ഞാണ്‍ എനിക്കു നേരെ നീട്ടി പുഞ്ചിരിച്ചുകൊണ്ട് ടാമ്മി പറഞ്ഞു .

ഒരു പക്ഷേ മൈക്കും ചിരിച്ചുകാണും . ഇതെത്ര കേട്ടതാ ...


എല്ലാ ദിവസവും കാലത്ത് മുടങ്ങാതെ കുതിര സവാരി പഠിക്കാൻ പോകുന്നത് പതിവായി.
ഹെൽമെറ്റ്‌ വാങ്ങി .
 പിന്നെ തീരുമാനിച്ചു വെസ്റ്റേണ്‍ സ്റ്റൈൽ മതി . ഇംഗ്ലീഷ് സ്റ്റൈൽ ഒന്ന് വേറെയാണ് . അത് നേരത്തെ അറിഞ്ഞത് കൊണ്ട് ഇളിഭ്യനായില്ല .
അപ്പോഴാണ്‌ ഷൂ വാങ്ങുമ്പോഴുള്ള കുഴപ്പം അദ്ധ്യാപിക അറിയിച്ചത്.
 സോൾ പരന്നതും മുൻ വശം വീതി കുറഞ്ഞതും ആകണം .
 അല്ലെങ്കിൽ കുതിരപ്പുറത്തു നിന്ന് വീഴുമ്പോൾ ഒരു പാദം സ്റ്റിറപ്പിൽ കൊളുത്തി കുടുങ്ങും . അതുകൊണ്ട് ഹീൽ പാടില്ല .
വേഗം തന്നെ പോയി ഒരു കവ്ബോയ്‌ സ്റ്റൈൽ ബൂട്ട് വാങ്ങി ഏന്തി വലിച്ചു നടന്നു .
മൂന്നാം പക്കം മൈക്കിന്റെ മേലെകയറിയത്‌ ഒരു വീഴ്ച യിൽ അവസാനിക്കുമെന്ന് കരുതി . പക്ഷേ വീണ്ടും കയറി നാല് തവണ ഓടിച്ചു .
ദിവസങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല .
ഒരു ദിവസം കാലത്ത് ടാമ്മി പറഞ്ഞു . "അതാ ദൂരെ നിൽകുന്നു മൈക്ക് . പോയി കൊണ്ടുവന്നു സാടിലും കെട്ടി ഒരു ക്രോസ്സ് കണ്ട്രി പൊയ്കോളൂ ."
പ്രതീക്ഷിച്ചില്ല ഇത് പരീക്ഷയാണോ പരീക്ഷണമാണോ എന്നറിഞ്ഞില്ല .
അദ്ധ്യാപിക ചിലപ്പോൾ ദേഷ്യംതീർക്കാൻ ഒരു പണി എനിക്കിട്ട് വച്ചതാണോ എന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല . എന്തും വരട്ടേ യെന്നു വിചാരിച്ചു ബ്രിടിലും കൈയിൽ വച്ച് താഴോട്ടിറങ്ങി .
പുല്ലിലെ കുതിര ചാണകം ചവിട്ടാതെ ശ്രദ്ധിച്ചു പതുക്കെ കമ്പി ഗേറ്റ് തുറന്നു .
കുറച്ചകലെ മൈക്ക് മറ്റ് കുതിരകളോടൊപ്പം പുല്ലു ചവച്ചു നിൽകുന്നു പിന്നെ അടുത്തുള്ള ഉരുളൻ സാൾട്ട് ലിക്കിൽ മുഖമടുപ്പിച്ചു എന്നെ കാണാ ത്ത തുപോലെ ഒരു ഭാവം .
മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം .
ഞാൻ പതുക്കെ ഒരുകൈ ചുമലിൽ തൊട്ട് വിരലുകൾകിടയിൽ ബ്യ്റ്റ് പീസ് പിടിച്ചു വായ്ക കം കടത്തി പതുക്കെ മൂക്കിനു മുകളിലേക്ക് കടത്തി കഴുത്തിന്‌ ചുറ്റും ബ്രിഡിൽ കെട്ടിവച്ചു .
പിന്നെ റൈൻ പിടിച്ചു കൂടെ നടത്തി .
മനസ്സില്ലാ മനസ്സോടെ മൈക്കും എന്നോടൊപ്പം താഴ്വരയിൽ നിന്നും ലായത്തിലേക്ക് നടന്നു.
ഒന്നാം ഭാഗം കഴിഞ്ഞു .
 ഇനിയടുത്ത പണിയാണ് വിഷമം .
അടുത്ത മരബഞ്ചിൽ വച്ചിരുന്ന സാഡിൽ എടുത്തു കുതിര പ്പുറ ത്തേക്ക് കയറ്റി വയ്കണം.ഒന്ന് ആഞ്ഞുപിടിച്ചു എടുത്തു.
 എന്നേക്കാളും ഉയരത്തിലായ കുതിരപ്പുറത്ത് അത് എത്തിയില്ല . രണ്ടാമതും ശ്രമിച്ചു ; 
പിന്നെയും ഗതി താഴോട്ടു തന്നെ .
മാറിയിരുന്ന് ചിരിയടക്കിയ റ്റാമ്മി വന്നു ഒരു നിമിഷം കൊണ്ട് അതെടുത്തു പൊക്കി മാറിനിന്നു .
പെണ്ണിന്റെ  ക്തിപോലും എനിക്കില്ലല്ലോ എന്നോർത്ത് വിഷമം തോന്നി . പിന്നെ പഴയ ചൊല്ലിൽ അഭയം തേടി ."നിത്യഭ്യാസിക്ക് ആനയേയും എടുക്കാം "
തുകൽ പട്ടകൾ വയറിനുമീതെ വലിച്ചു കെട്ടുമ്പോൾ അദ്ധ്യാപിക ശ്രദ്ധിച്ചു . പിന്നെ എന്തെങ്കിലും ആവട്ടേ എന്ന് കരുതി യോ മറ്റോ മുഖം തിരിച്ചു .
എന്നാൽ  രി ; പോകാം ഞാൻ മൈകിനോടെന്ന വണ്ണം പറഞ്ഞു.

ഒരുകയ്യിൽ റൈനും മറ്റെകൈയിൽ സാടിലിന്റെ ഹോണും പിടിച്ചു സ്റ്റിറപ്പിൽ കാലുവച്ചു മേലോട്ടു കയറി .
അപ്പോഴാണ്‌ സാടിൽ ആവശത്തേക്ക് തെന്നിമാറിയത്‌ . വീണില്ല എന്ന് മാത്രം.

അരിശ ത്തോടെ റ്റാമ്മി ഓടി വന്നു ;"ഞാൻ പറഞ്ഞില്ലായിരുന്നോ കെട്ടുമ്പോൾ നന്നായി മുറുക്കാൻ" .
 കുതിര ശ്വാസം പിടിച്ചു കാണുംശ്വാസം വിടുമ്പോൾ കെട്ടഴിയും .

 ഞാൻ മൈകിന്റെ മുഖത്തേക്ക് നോക്കി .
 കള്ളൻ ; എല്ലാ സൂത്രവും കയ്യിലുണ്ട് .
പിന്നെ അദ്ധ്യാപിക തന്നെ പിടിച്ചു കെട്ടി .
 ഞാൻ ഇട്ടിരുന്ന ബെൽറ്റ്‌ ദ്വാരത്തിൽ നിന്നും മൂന്ന് ഇഞ്ചോളം കൂട്ടി .
എന്നിട്ടു ഒരു നെടുവീർപ്പുമായി അഴിഞ്ഞ മുടി വീണ്ടും ഹെയർ ബാൻഡ് വച്ച് കെട്ടി പുറത്തേക്ക് നടന്നു.

പിന്നാലെ ഞാനും മൈകിന്റെ മേലെ കയറി  താഴ്വരകളിലേക്ക് ഓടിയിറങ്ങി .

No comments:

Post a Comment