April 14, 2014
ഞാവൽ പഴങ്ങളും ആഞ്ഞിലി ചക്കകളും
കൊഴിഞ്ഞു വീണ പൂഴി
നിറഞ്ഞ വഴികളിൽ കൂടി ഞാൻ
നടന്നു .
രണ്ടു ദിവസം മഴ പെയ്തതു
കൊണ്ട് ചൂടിനു കുറവുണ്ട് . എങ്കിലും
തലയിലും പുറത്തും നിർത്താതെ പൊടിയുന്ന
വിയര്പിന്റെ സൂചി മുനകൾ അലോസരപ്പെടുത്തി
.
പണ്ട് സ്കൂൾ അടച്ചാൽ പിന്നെ
മാങ്ങയുടേയും ചക്കയുടേയും കാലമായിരുന്നു .
വർഷങ്ങൾ കഴിഞ്ഞു ആ സന്തോഷങ്ങൾ
എവിടെയോ നഷ്ടമായി .
ഓടിക്കയറിയിരുന്നു
കുലുക്കി വീഴ്ത്തിയ കശുമാങ്ങകൾ മോഷ്ടിക്കാനെത്തിയ
"തെണ്ടി പിള്ളാരോട് " യുദ്ധം ചെയ്യുകയും ,അവരെ
പിടിക്കാൻ ചതിക്കുഴിയും വച്ച് ചില്ലകൾക്കിടയിൽ ഒളിഞ്ഞിരുന്നതും
ഇന്നലെയെന്ന പോലെ ,മനസ്സിൽ . പറയന്റെ
മേപ്പ്രം എന്ന പേര് ഇപ്പോഴില്ല
. ആ കശുമാവിൻ തോപ്പ്
സിനിമാ തിയ്യേറ്റെർ നിർമിക്കാൻ വെട്ടിമാറ്റി . ഇപ്പോൾ
അതുവഴി രാത്രി നടക്കുന്നവർ പേടിയാകാതിരിക്കാൻ
ഉറക്കെ സംസാരവും പാട്ടു ചൊല്ലലും
ഇല്ല . കല്യാണ മണ്ഡപത്തിലെ നാളത്തെ
സദ്യക്ക് അർദ്ധ രാത്രി തുടങ്ങുന്ന
ഒരുക്കങ്ങൾ മാത്രം ഇപ്പോൾ . പാത്രങ്ങളുടെ
ചിലമ്പലും തേങ്ങാ ചിരകുന്ന ശബ്ദങ്ങളും
രാത്രിയെ പകലാക്കിയ വൈദ്യുതി വിളക്കുകളും
അവിടെ .
നാളെയാണ് വിഷു . സിദ്ധി ച്ചേട്ടൻ
ഇന്ന് കാണാൻ വന്നപ്പോൾ ഓർമിപ്പിച്ചു
; വർഷങ്ങൾക്ക് മുൻപേ എന്നെയും കൂട്ടി
സൈക്കിളിൽ പുറകിലിരുത്തി കിഴക്കേ നടയിലേക്കു രാത്രിയിൽ
പോയി പടക്കം വാങ്ങി
ക്കുന്ന കഥ .
മറന്നിട്ടില്ല
. കിട്ടാവുന്ന കശുവണ്ടി യെല്ലാം വിറ്റു
ധനികരാവുന്ന ദിനങ്ങൾ ...അതായിരുന്നു ഈ
ഏപ്രിൽ മാസം . പിന്നെ വിഷു
കൈ നീട്ടങ്ങളും അമ്മാമ്മ
യുടേയും മാമൻ മാരുടേയും സംഭാവനകളും
.അതെല്ലാം ഒരു ബ്രിട്ടാനിയ
ബിസ്കെറ്റിന്റെ ടിന്നിൽ ഇട്ടു വക്കും
; കുറച്ചൊക്കെ പടക്കത്തിനും മത്താപ്പ് വാങ്ങാനും ചിലവിടും
.
വൈകീട്ട് മഴ തുടങ്ങും
, പിന്നെ ഇടിമിന്നലും . പിറ്റേന്ന് മഴയിൽ കുതിരാത്ത
പൊട്ടാത്ത തറയിൽ വീണ മാലപ്പടക്കത്തിന്റെ
അംശ ങ്ങൾ പെറുക്കി
പൊളിച്ചു അതിലെ അലുമിനിയം പൊടി
പോലെയുള്ള "മരുന്ന് " കൂമ്പാരം കൂട്ടി തീപ്പെട്ടി
വച്ചു കത്തിക്കും , കണ്‍ പീലികൾ കരിയുന്നതു
വരെ .
പിന്നെ പാമ്പ് ഗുളികകൾ
...പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ
കവറിലെ ചിത്രത്തിൽ കണ്ടു പഞ്ഞിയിൽ
പൊതിഞ്ഞു വന്ന ഗുളികകളെ പേടിയോടെ
തിണ്ണയിൽ വച്ച് കത്തിക്കും . തീയിൽ
നിന്ന് വളരുന്ന പാമ്പിന്റെ ഉടലായി
ചാരവും . അന്ന് പരിസര മലിനീകരണവും
വിഷ വായു വും
ആര്ക്കും പ്രശ്നമായി രുന്നില്ല .
ഇന്ന് ആര്ക്കും വേണ്ടാതെ മാവിനടിയിൽ
കിടക്കുന്ന കശുമാങ്ങ കളും അണ്ടികളും
...
വീട്ടിലെ ഒരേയൊരു ബാലിക എ
സി റൂമിൽ ഐ-ഫോണിൽ കമ്പ്യൂട്ടർ ഗെയിംസ്
കളിക്കുന്നു .
സപ്പോട്ട കളും ചക്കകളും ആര്ക്കും
വേണ്ടാതെ പഴുത്തു വീഴുന്നു . കുറേ
ബലിക്കാക്ക കൾ തണലിൽ
വിശ്രമിക്കുന്ന തെണ്ടി പട്ടികളോട് കയർത്തു
തെങ്ങിൻ ചുവട്ടിലെ ചവറുകൾ കൊത്തി
മാറ്റി .
പണ്ട് വൈക്കോൽ തുറുവിന്റെ മുകളിൽ
ഉണ്ടാക്കിയ ദ്വാരങ്ങളിൽ മാങ്ങാ പഴുപ്പിക്കാൻ ഒളിപ്പിച്ചു
വക്കും . അല്ലെങ്കിൽ പത്തായത്തിലെ നെല്ലിനകത്ത്
. പത്തായം തുറക്കുമ്പോൾ നെല്ലിന്റെ മണവും പഴ
മാങ്ങയുടെ മണവും മൂക്കിലേക്ക് കയറും
.
പതുക്കെ പറമ്പിലെ സവാരി നിർത്തി
വീട്ടിലേക്കു തിരിച്ചു .
പുറത്തിട്ട
മലയാളം പത്രത്തിൽ ഒന്ന് കണ്ണ്
പായിച്ചു . ഉള്ളിലെ പേജിലെ വാർത്ത:
"മാങ്ങാ ജ്യൂസ് കഴിച്ച പലർക്കും
ഭക്ഷ്യ വിഷ ബാധ
"
മാങ്ങയിൽ കാർ ബൈട്
എന്ന് സംശയം .
പഴയ സസ്യ ശാസ്ത്രവും രസതന്ത്രവും
മനസ്സിലേക്ക് തികട്ടി . കാത്സിയം കാർ
ബൈട് വെള്ളത്തിന്റെ
അംശം തട്ടിയാൽ അസെടിലിൻ
ഉണ്ടാക്കും . പഴങ്ങൾ പഴുക്കാൻ സഹായിക്കുന്ന
വാതകമാണ് അത്
.
മുളക് പൊടിയിൽ ഇഷ്ടിക പ്പൊടിയും
സുഡാൻ റെഡ് നിറവും ചേർത്ത
എന്റെ നാട്ടുകാരേ ,ഞാൻ നമിക്കുന്നു
.
ഇവിടെ നിർത്തല്ലേ നിങ്ങളുടെ കുരുട്ടു
ബുദ്ധി .
കാൻസറിനു ഒറ്റ മൂലി കണ്ടെത്താൻ
ഇനിയും മടിക്കുന്നതെന്തേ നിങ്ങൾ ?
No comments:
Post a Comment