കസ്റ്റംസ്
ക്ലിയറിംഗ്
സായിപ്പിന്റെ
വാൽകഷണം പേരിൻറെ പിന്നിൽ കൂട്ടിയിടാൻ
ഒരുമ്പെട്ടു.
മൂന്നക്ഷരം കിട്ടിയപ്പോൾ കടൽ
തിരിച്ചു ചാടിയാലോ എന്ന് തോന്നി
.
പലചരക്ക് കടയിൽ ചുരഞ്ഞു നിക്കുന്നത്തിൽ
ഭേദം പൂമുഖത്തെ കോലായിലിരുന്നു മൂന്നും കൂട്ടി മുറ്റത്തേക്ക്
തുപ്പുന്നതാവും കേമം .
ക്ടാവിന്റെ
കോപ്പുകളും തോൽപന്തുകളും പുസ്തകകെട്ടുകളും
ഭാരവഹനം ഗഗനത്തിൽ വേണ്ടാ എന്ന്
നിരീച്ചു .
എല്ലാം കൂടി എന്ത് വഹ
എന്ന് കൂട്ടിക്കണക്കെഴുതി .
സുമാർ രാജ്ഞി യുടെ മുന്നൂർ
പവനും എണ്പത്
ചില്ലിയും ശി ഷ്ടം
ചിന്ത്യം. ഭാര്യക്ക്യ് മനസ്താപം . പണത്തിലല്ല, ഇപ്പണി
ടിപ്പണി യാക്കിയ ടിയാൻ ഇതെല്ലാം
കളഞ്ഞു കാശി ക്കു പോകുന്നതിൽ.
നട്ടുച്ചക്ക് രണ്ടായപ്പോൾ
മൂന്നും കല്പ്പിച്ചെറങ്ങി .
ബർമിങ്ങം താവളത്തിലെ കാർഗോ സെന്ടരിൽ
ഈച്ചയടിച്ചിരിക്കുന്ന മദാമ്മയെ ഭാണ്ഡം ഭദ്രമായെല്പിച്ചു
മൂക്കുപിഴിഞ്ഞു കരമടച്ചു . കടദാസിൽ കൈരേഖയും
വപ്പിക്കുന്നതിനിടയിൽ ഇടം കണ്ണിട്ടു
ഏടാകൂട്ടത്തിലേക്ക് നാരി ഒളിയമ്പെയ്തു .
“ഓ ...കുട്ട്യോൾട കോപ്പല്ലേ ആയ്കോട്ടെ
...”
ചിരിയും അമ്പത് പവനും .
ആയ്കോട്ടെ
...
ഇനി രണ്ടാഴ്ച തെണ്ടിത്തിരിഞ്ഞു നേരം
കളയണം .
പിന്നെ ദിവസം തള്ളാതെ തന്നെ
നാടുനീങ്ങി .
വീട്ടിലെത്തി
ഒരുനാൾ ഉച്ചയൂണ് കഴിഞ്ഞു വിശ്രമിക്കുമ്പോൾ
മണിയടിച്ചു
.
ഒട്ടൊരക്ഷയിൽ
ഗ്രാമത്തിലെത്തിയ എട്ടാം ക്ലാസും ഗുസ്തിയും
അഭ്യസിച്ച യുവാവ് .
ഓഹ്ച്ചനിച്ചു
ചുമച്ചു .
എന്താ നിനക്ക് വേണ്ടത് ?
ചോദിച്ചു
.രസീട്ടു കുറ്റി കാണാത്ത സംശയം
ശ്ശി തോന്നീല .
കശ്മലൻ ഈ കളി
കളിച്ചതാണെന്ന് അറിഞ്ഞതില്ല .
ബാഗിൽ നിന്നും കരിപുരണ്ട മഞ്ഞ
കടലാസ്സ് പുറത്തെടുത്ത് വിദ്വാൻ
"ഇതെല്ലാം
ഞങ്ങള് എടുത്തു തരാം അങ്ങുന്ന്
അനങ്ങാപ്പാറ യായാൽ മതി . ആരും
ഇതിനൊന്നും കൊച്ചിക്ക് വരേണ്ട ."
ഇനി പഠിക്കാത്ത കളിയൊന്നും ശീ
മയിൽ ഇല്ലാ എന്ന്
മ്ലേച്ച്ചനോട് പറയാൻ മനസ്സു വന്നു
.
പിന്നെ വണ്ടിക്കാശും പാൻ പരാഗും
ചെലവാക്കിയതോർത്തു വിട്ടു .
ഒട്ടും പിടികിട്ടിയില്ല . കെട്ട് ഭാണ്ഡം നാട്ടിലെത്തിയിട്ടില്ല
പിന്നെ ആരാണാവോ രാശി വച്ചു
ഗുളികന് സൂത്രം പറഞ്ഞ് കറക്കി
വിട്ടത് ?
ഒരാഴ്ച കഴിഞ്ഞു കമ്പി സന്ദേശം
കമ്പിയില്ലാതെ എത്തി .
തന്റെ നാഥനില്ലാതെ അയച്ച തൊണ്ടിയും വിഴുപ്പും
ഇവിടെ അട്ടിപ്പേറായി പേറ്റുനോവ് ആയി . ഇനി
കണ്ടെടുത്തില്ലെങ്കിൽ കണ്ടം ചെയ്തു നാനാഭിഷേകമാക്കും
എന്നൊരു അരുളപ്പാടും .
പിറ്റേന്ന്
കാക്ക കരയുമ്പോൾ കൂടെക്കരഞ്ഞു പുറപ്പെട്ടു
. ഭാര്യാ സമേതം കൊച്ചിക്ക് .
(കൊച്ചി കണ്ടവന് അച്ചി വേണ്ട
എന്നൊന്നും പറഞ്ഞു പുറപ്പെടണ്ട )
വെല്ലിംഗ്ടൻ
ഐലാൻഡ്.
സായിപ്പിന്റെ
കൊട്ടാരം ഇപ്പോൾ തുക്കിടി സായിപ്പുമാരുടെ
ഗുദാമായിരിക്കുന്നു .
പുറത്തു മാറാല കെട്ടിയ ടോയോട
യും ബെൻസും .
പാറാവ്കാരന്റെ അടുത്ത് കാര്യ
വിവരം തിരക്കി .
സ്ഥലം ഇതുതന്നെ . പക്ഷെ ചരക്കു
ഇവിടെയല്ല . കുറച്ചു മാറി പുരുഷാരം
നിലയുറപ്പിച്ച രണ്ടു നില കെട്ടിടം
അയാൾ ചൂണ്ടാണി വരച്ചു
.
ടിയാന് കട്ടൻ കാപ്പിയും മൂക്കില്പൊടിയും
വാങ്ങാൻ തുട്ടു കൊടുക്കാൻ ഭാര്യ
കണ്ണു കാണിച്ചു . ഒരു മഹാത്മാ
ഗാന്ധിയേയും സമർപിച്ചുനാമം ചൊല്ലി അകത്തു
കടന്നു .
മഹാത്മജി ക്ക് വിലയുള്ള സമയമായിരുന്നു
.
സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത
നടക്കാൻ പോകുന്ന ഹിരണ്യമോക്ഷത്തിനാണെ ന്നറിഞ്ഞില്ല
അപ്പോൾ.
തുക്കിടി സായിപ്പ് പലവിധം മുറികളിൽ
ആയുഷ്ടരായിരിക്കുന്നു .
ഏതു മരങ്ങോടനായാലും എന്റെ കോപ്പ് തിരിച്ച്
കിട്ടിയാൽ മതിയെന്ന് നിനച്ചു അരവാതിലിൽ
മുട്ടി .
"കടന്നു
വരിൻ "
ഉത്തരേന്ത്യൻ
മുഖമായതിനാൽ അന്ഗ്രേസിയിൽ ആന്ഗ്യ മുദ്ര കാണിച്ചു
.
മുഖമുയർത്താതെ
ടിയാനും .
"നിങ്ങൾക്ക്
ദല്ലാൾമാരില്ലാത്ത കാരണം ?"
"കാരണം
മാരണം തന്നേ " എന്ന് പറയണമെന്ന് നാക്ക്
ചൊറിഞ്ഞു
"ഒന്നും
നിരീച്ചില്ല ,ബുദ്ധിമോശക്കാരനും മലബാരിയും ആണേ " തല
കുനിച്ചു വിഷാദ ഭാവരൂപനായി നടിച്ചു.
പത്തു പേജ് അപേക്ഷാ ഫോറം
പൂരിപ്പിച്ചോളൂ ...കോലായിൽ പോയി ഗുപ്തനെ
കാണൂ .
എങ്ങിനെയൊ
ഒരു പേടമാൻ വഴി
തെറ്റി അളയിൽ എത്തിയെന്നു കരക്കമ്പി
സന്ദേശം കിട്ടിയ
ഗുപ്തനും ചിത്രഗുപ്തനായി അതിനകം എന്നേയും കാത്തു
ചുവരിൽ നിന്നും മനുഷ്യ രൂപം
പൂണ്ട്പു റത്ത് വന്നു.
"തിരുമേനി
ഇവിടെ ചടഞ്ഞാലും" എന്നും പറഞ്ഞു കൂജയിലെ
വെള്ളവും കുടിച്ച് ഇരിപ്പിടം കാണിച്ചു
.
എഴുത്തിനിരുത്തി
കുഴച്ചു ബലിയിടാം എന്ന് മനസ്സിലിരിപ്പ്
വേണ്ടയെന്നു നിരീച്ച് കടലാസ്സു പുലിയെ
വെട്ടി നിരത്തി .
ടിയാൻ മേല്പടിയാൻ തന്നെ എന്ന്
മനസ്സിലാക്കി ഗുപ്തൻ ഇരയെ വെറുതേ
വിട്ടൂ . പ്രഥമൻ കുടിക്കുന്നതിനു മുൻപ്
അച്ചാറു കഴിച്ച് വയറു നിറക്കേണ്ട
എന്ന് കരുതീട്ടാവും .
പിന്നെ പുറത്തു കടന്നു കമ്പിയഴി
കൾ നിറഞ്ഞ കൊട്ടാരത്തിനുള്ളിൽ
പിന്നേയും കിങ്കരന്മാർ .സാലഭന്ജികകളെ പ്പോലെ ഓരോ പടിയിലും
. ഖജനാവിന്റെ കാവൽ.
തുപ്പാക്കി
വഴിക്ക് കുറുകേ വച്ചവർ മഹാത്മാ
ഗാന്ധിക്ക് പ്രണമിച്ചു നടതുറന്നു .
രാജ്ഞിയുടെ
പണത്തൂക്കം തുലാഭാരമർപിച്ചു .
ഉച്ചയൂണിനു
സമയമായെന്നു ഭാര്യയുടെ മൊഴികൾ .
നാട്ടുരാജ്യാക്കന്മാർ
കൂട്ടമിടുന്നിടത്ത് തന്നേ ഇന്നന്നം എന്ന്
ഞാനും .
ഊണ് കഴിക്കുമ്പോൾ ശ്രദ്ധിച്ചു . നാരീ സമേതനായി ഞാൻ
മാത്രം .
വെളുത്ത യുണിഫോമിൽ കല്യാണിയും പൊന്മാനും
സേവിക്കുന്ന കിങ്കരന്മാരും അവരുടെ സഹായികളും മാത്രം
.
ഭാര്യയേ നോട്ടമിട്ടു കുശുകുശുപ്പു തുടങ്ങിയപ്പോൾ സ്ഥലം കാലിയാക്കാമെന്നു അകാലികൾ
പറഞ്ഞു .
കോണിപ്പടികൾ
ബദ്ധപ്പെട്ടു കയറുന്നതിനിടയിൽ ഒരു ശബ്ദം
"ഞാൻ
ശരിപ്പെടുത്തി കൊണ്ടുവരാം ഇതൊക്കെ ശീലം
ഉണ്ടാവില്ല "
പഴയ ദൂതൻ ഇവിടേയും .
ഇവൻ ദൂരെ നിന്നു തന്നെ
ശ ത്രുവിനെ നിരീക്ഷിക്കാൻ കെല്പുള്ള ഭയങ്കരൻ .
കിരാതനെ ഇതെല്പിക്കുന്ന കാര്യം ഒട്ടും തന്നെയില്ല
എന്നു മനസ്സില് കുത്തിവരച്ചു .
"ഇതൊക്കെ
എനിക്ക് തേക്കിൻ കാട്ടിലെ സവാരി
കൊച്ചിരാജ്യ കിങ്കരാ "
മന്ദ സ്മിതം നൽകി കാലാൾ
ഭടനെ കൊന്ന്
ഒട്ടും കൂസാതെ തട്ടിലേക്കിറങ്ങി .
ശുഭ്ര വസ്ത്ര സേനകൾക് മുൻകൂർ കുറിമാനം
കിട്ടിയിരിക്കണം .
ആരും കണ്ട ഭാവമില്ല .
രൌദ്രവും ഭീബൽസവും തിളങ്ങിയാടുന്ന കിരാത
മൂർത്തികൾ മാത്രം. കാലത്തേ കണ്ട
തുക്കിടി സായിപ്പുമാരൊന്നും ഇവരുമായി യാതൊരു ബന്ധവുമില്ല
.
ഇതുവരെ കരമടച്ചതും കവാത്തു നിന്നതും
ഞങ്ങൾക്കറി യേണ്ട എന്ന ഭാവം
സ്ഥായി .
അപേക്ഷകൾ ചവറ്റു കുട്ടയിലെന്നവണ്ണം നിക്ഷേപിച്ച്
സേനാപതി കൽപിച്ചു
"ഇനി
പോകാം ..."
പുരുഷാരം ആർത്തുവിളിച്ചു താഴോട്ടിറങ്ങി .
ദൂതൻ വീണ്ടും സംശ യാസ്പതിയായി
വട്ടമിട്ടു .
"എ. സി യുണ്ടോ
?"
"ഏയ്
കളിക്കോപ്പുകൾ മാത്രം "
ദൂതനെ മുഖം കൊണ്ട് സമാധാനിപ്പിച്ചു
.
"ഇവരെ
അകത്തു വിട്ടേക്കൂ ..." പാറാവ് കാരനോട് ദൂതൻ
അടയാള മുദ്ര കാട്ടി .
അര വാതിലിലുടെ ഞെക്കി പിഴിഞ്ഞ്
അടയായി അകത്തു കയറി.
ആ വിശാലമായ അങ്കണത്തിൽ ഒരു
യുദ്ധക്കളം . TV യും AC യും സ്പോന്ജ്
കിടക്കകളും അടുക്കള ഉപകരണങ്ങളും .
അതിനിടെ ഒരു ഗദ്ഗദമായി
മൂലയിൽ പാതി തുറന്നു ആ
പഴയ കളിപ്പാട്ട സഞ്ചയവും
.
"ആ
...അതൊന്നു എടുത്തോ "
ഖജനാവിന്റെ
സൂക്ഷിപ്പുകാരനോട് കേണപേക്ഷിച്ചു .
ഒരു കയ്യിൽ ഭാണ്ഡം പൊക്കി
അയാൾ പുറത്തേക്കെറിഞ്ഞു
ഭാര്യയുടെ
നിശ്വാസവും അകത്തെ സ്പടിക പാത്രങ്ങളുടെ
ഭേദന ശ ബ്ദവും
ഒരുമിച്ചായി .
സേനാപതി യുടെ അടുത്തേക്ക് ചെല്ലാൻ
ദൂതൻ കണ്ണു കാണിച്ചു
.
രാജ്ഞിയുടെ
പൌരത്വം കൈമുതലായതുകൊണ്ട് ഭാര്യ ചുവന്നു ക്രോധാകുലയായി
. കയ്യിൽ അമർത്തി ശാന്തത കൈകൊള്ളാൻ പറഞ്ഞു ഞാൻ
സേനാപതിയുടെ മുന്നിൽ ഒച്ച്ചാനിച്ചു .
സേനാപതി വാൾകൊണ്ടു വീശി ഭാണ്ഡം
തുറന്നു എമ്പാടും വിതറിയ സ്പടിക
തൂളികളും കൊഞ്ഞനം കുത്തുന്ന പാവകളും
പന്തുകളും .
കട്ടിക്കടലാസ്സിലെ
പുസ്തകങ്ങൾ എടുത്തെറിഞ്ഞു നിരാശയോടെ എന്റെ നേർക്ക്
ക്രുദ്ധനായി മിഴിയയച്ചു ." ഇതാണോ . "
പിന്നെ വിധിയും നിർണയിച്ചു .
"കരമടക്കുക
.നാലായിരം പണം ."
"അപ്പൊ
അടച്ചതൊക്കെ പിന്നെ ?"
സേനാപതിക്ക്
അതൊട്ടും രസിച്ചില്ല എന്ന് മട്ടും
മറുമൊഴിയും
"ഞങ്ങളൊക്കെ
ഇവിടെ കൃമി കീട നിവാരണത്തിനല്ല
കോപ്പിട്ടിരിക്കുന്നത് "
"ഞങ്ങൾക്ക്
അവകാശ പെട്ടത് കൊടുത്തു സ്ഥലം
വിടൂ ഉടനേ ..."
അതിനിടയിൽ
ഒരു കിങ്കരന്റെ കൈയ്യിൽ
നിന്നു ബലപ്രയോഗം നടത്തി ഒരു
കളിപ്പാട്ടവുമായി യുദ്ധം ജയിച്ച ഭാവവുമായി
എന്റെ ഭാര്യയും എന്നോടൊപ്പം പടിയിറങ്ങി .
അവിടെ ഒരു പരിഭവവും
കാണിക്കാതെ മന്ദ സ്മിതവുമായി യാത്രാ
മൊഴിയുമായി ദൂതനും .
അന്ന് ഞാൻ തീരുമാനിച്ചു
.
ദൂതനെ കൊല്ലരുത്ചേകവരെ .
ഇനിയും വരും മാമാങ്കങ്ങൾ
ഈ പെരിയാർ തീരത്ത്.
No comments:
Post a Comment