ഭൂമി ശാസ്ത്രം പഠിപ്പിക്കാനല്ല ഇതെഴുതിയത്
കോടിക്കണക്കിനു ജനങ്ങളുണ്ടായിട്ടും
നാഴികകളുടെ അകലെ
ഒരിക്കലും കണ്ടുമുട്ടുമെന്ന് സ്വപ്നേപി കരുതാത്തവർ മുന്നിലെത്തുമ്പോൾ
എനിക്ക്ഈ ഭൂമി ശാസ്ത്ര സത്യം
ഒരു മനസ്സിലുരുകുന്ന ഈയം മാത്ര മാകുന്നു .
നഷ്ടമായ കൗമാര കുതൂഹലങ്ങളും പ്രണയക്കിനാക്കളും
ചിതൽപുറ്റ് പറിച്ചെറിഞ്ഞു നിശ്ചല ചിത്രങ്ങളായി ഓടിയെത്തുന്നു.
ഇന്നു നിൻറെ മുഖം ഈ Facebook ൽ കണ്ടില്ലെന്നത് സമാധാനം.
മനസ്സിൽ എഴുതിയിട്ട ചിത്രത്തിനെ അലങ്കോലമാക്കിയില്ല എന്നതും . നന്ദി .
ഇതൊരു വിഷാദ കാമുകന്റെ ജൽപനമല്ല.
ഒരു ആകസ്മികതയുടെ കൊച്ചു സാന്ത്വനം മാത്രം.
ആയിരക്കണക്കിന് നാഴികകൾ ക്കപ്പുറത്ത്
ഞാനറിയാതെ നീ എന്റെ അയൽ വാസിയായിരുന്നത്
ഇന്ന്ഞാനിന്നറിയുന്നു ; വർഷങ്ങൾക്കുശേഷം .
ഒരു പക്ഷെ ഞാൻ കയറിയ ആ ആളൊഴിഞ്ഞ Subway carൽ നിന്റെ സ്വപ്നങ്ങളുടെ നിശ്വാസങ്ങൾ നിറഞ്ഞിരുന്നിരിക്കാം .
പറന്നു പോയ എതിർ ജനാലയിൽ
നിൻറെ വസ്ത്രാഞ്ചലം ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ മനസ്സ് വിഷാദ ഭാരത്താൽ കുനിഞ്ഞിരുന്നത് നീ കണ്ടുവോ എന്നറിഞ്ഞില്ല .
ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം
നമുക്കു വീണ്ടും ഒരു പുതു മന്ദഹാസത്തിൽ പരിചയ പ്പെടാം .യാതൊരു മുൻവിധികളില്ലാതെ.
ഞാൻ മനസ്സുകൊണ്ടൊരുങ്ങുകയാണ് ,
നീയറിയാതെ ...
No comments:
Post a Comment