പട്ടാലി ക്കാരുടെ വീടിന്റെ അരികെയുള്ള
ആൾകൂട്ടത്തിൽ ഞാനുണ്ടായിരുന്നു;മനസ്സുകൊണ്ട് .
ഇന്നലെ ആകാശ ത്തുനിന്നു വീണ
ആ തീഗോളം, കരിഞ്ഞ
മരങ്ങളും പുല്ലും ഒപ്പിയെടുക്കുന്ന പ്രാദേശിക
കേബിൾ ചാനലുകളുടെ മനസ്സുകളിൽ ഐസ്
ക്രീം നിറച്ചപ്പോൾ ഓർമ്മകൾ വർഷങ്ങൾക് പിന്നിലെ
ഒരു നട്ടുച്ച യിലേക്ക്
പോയി .
മണൽ നനഞ്ഞ കൊച്ചു തിരകൾ
തട്ടിത്തെറിപ്പിച്ച റബ്ബർ പാദരക്ഷകൾ
പിന്നെ സുഹൃത്തിന്റെ സൈക്കിൾ ഉന്തിത്തള്ളി വീണ്ടും
നോക്കെത്താ ദൂരത്തു പരുന്തും കാക്കകളും
വട്ടമിട്ട തീരത്തേക്ക് .
എതിരെ വന്ന മീൻ വില്പനക്കാരനോട്
ചോദിച്ചു .
"ആ ശവം ഇപ്പോഴും
നാട്ടികയിലുണ്ടോ ?"
"ആ
..; ഇപ്പോഴും ആരും
വന്നിട്ടില്ല ."
സന്തോഷവും
ആകാംഷയും നിറഞ്ഞ കൊച്ചു മനസ്സുകൾ
വീണ്ടും താളം വെച്ച് നടന്നു
നീങ്ങി .
ജീവിതത്തിൽ
ആദ്യമായിരുന്നു ആ കാഴ്ച
.
തൊലിയുടെ നിറം വെളുത്തു കുമ്മായം
പോലെ യായിരിക്കുന്നു .മുഖത്തെ
തൊലി അടർന്നു ഒരു
വശത്തേക്ക് മാറി മുടിയും ചുറ്റിയ
കടൽ പായലുകളുടെ കൂമ്പാരം
.
മാംസം ചീഞ്ഞ നാറ്റം കടൽ
ചോരുക്കായി വന്നപ്പോൾ പറഞ്ഞു .
"വിശ്വാ
, നമുക്കു പോകാം ."
വിശ്വനാഥൻ
ഇതു രണ്ടു ദിവസത്തിൽ
നാലാം തവണ യാണ്
ഇവിടെ വരുന്നത് .
അതുകൊണ്ട്
തന്നെ ഇന്നേവരെയുള്ള പുരോഗതികളെ ക്കുറിച്ച് ആധികാരികമായി
തന്നെ അയാൾ സംസാരിച്ചു .
ഇനി പോലീസെ ത്തിയിട്ടു പോസ്റ്റ്
മോർട്ടം നടത്തും .
"അത്
ആണാണോ പെണ്ണാണോ ?"
"മുടി
കണ്ടില്ലേ ..വല്ല കപ്പലീന്നും വീണതാ
"
പിന്നെ വർഷങ്ങളോളം മനസ്സിലേക്ക് ദുസ്വപ്നമായി
ആ സാഗര കന്യക
എനിക്ക് കൂട്ടുണ്ടായിരുന്നു .
അപ്പോഴാണ്
പണ്ട് അച്ഛൻ പറഞ്ഞു കേട്ട
കഥ ഓർമയിലെത്തിയത്
അൻപതുകളിൽ
നടന്ന സംഭവം . വിശ്വ നോട്
അത് പങ്കു വച്ചു
.
കടൽ തീരത്ത് ഒരു കൂറ്റൻ
ഭരണി അടിഞ്ഞു പടിഞ്ഞാറെ
പറമ്പിലെ കുമാരന്റെ ചേട്ടൻ തുപ്രൻ
ആദ്യം കണ്ട് കരക്കടുപ്പിച്ചു .
കഷ്ടപ്പെട്ട്
മൂടി തിരിച്ചു തുറന്നു
.
മഞ്ഞ നിറത്തിൽ ഒഴുകിയ ദ്രാവകം
ചൂണ്ടാണി വിരലിൽ തൊട്ടു ഇടത്തെ
കയ്യുടെ ഉൾവശ ത്ത് തേച്ച്
പരിശോ ധിച്ചു .
"കടുകെണ്ണ
"
പിന്നെ പതുക്കെ കയ്യിന്റെ നീറ്റം
കൂടി തോലിയടര്നു .
"മൂത്താരെ
തീത്തൈലം "
"എന്താ
തീത്തൈലം? "
"പിക്രിക്
ആസിഡ് "
"ഹഹ ഹ .."
.....
"ഇത്
ഉൽക വീണത് തന്നെയാണോ
എന്നാണ് എനിക്ക് സംശയം " ഒന്നാം
വാർഡു മെമ്പർ .
"അമേരിക്ക
ഇതിലപ്പുറവും ചെയ്യും...അവർക്ക് നമ്മുടെ
ചന്ദ്രയാൻ വിട്ടതിന്റെ കണ്ണുകടി തീരണില്ല ."
ആ ആത്മഗത തിനരികിലൂടെ എന്റെ
മനസ്സ് കൂടിനിന്ന എന്റെ നാട്ടുകാരുടെ
ആകാംഷയിൽ ലയിച്ചു .
ഇനി വീണടിയുന്ന തിമിംഗലങ്ങളെയും ഊരും
പേരുമില്ലാത്ത ശ വങ്ങളെയും തീത്തൈല
ഭരണികളേയും കാണാൻ ഈ തീരത്ത്
കാത്ത് ഇനിയും എത്തിപ്പെടാൻ ...
No comments:
Post a Comment