(ഒന്നും രണ്ടും ഭാഗങ്ങൾ നേരത്തെ എഴുതിയത് വായിച്ചിരിക്കുമല്ലോ )
1. http://sauparnikapublications.blogspot.com/2014/03/1.html
2,3. http://sauparnikapublications.blogspot.com/2014_03_01_archive.html
- 4 -
വീണ്ടും മനസ്സ് എഴുപതുകളിലെ GT എക്സ്പ്രസ്സ്
കമ്പാർട്ട് മെന്റിൽ എത്തി .
പാതിയുറക്കത്തിൽ
എതിരെയുള്ള വരിയിലെ രണ്ടുപേരെ ശ്രദ്ധിച്ചു
. മുഖം മെഡിക്കൽ എൻട്രൻസ്
ഗെയ്ടിൽ തളച്ചു .
ഒരാൾ ബീഹാറിലെ കൽക്കരി ഖനിയിലെ
എഞ്ചിനീയർ , മറ്റേയാൾ ഖന എഞ്ചിനീയറിംഗ്
വില്പനയുടെ മാനേജർ . ഹിന്ദിയും ഇന്ഗ്ലീഷും
കലർന്ന് ഇടവിടാത്ത സംസാരം . ആന്ധ്രയിലെ
ഒരു സ്റ്റെഷനിൽ വണ്ടിയെത്തി
.
ഉപ്പുമാവും
വടയും ഒരാളും മറ്റെയാൾ ഇഡലിയും
സാമ്പാറും . നിർത്താതെ സംസാരവും . പലതും
ജോലിക്കാര്യങ്ങളും പഴയ സാഹസങ്ങളും
. ഒരാൾ ഇന്ത്യൻ റെയിൽവേ തീവണ്ടികളുടെ
സമയങ്ങൾ മനസ്സിൽ എന്സയ്ക്ലോപീഡിയയാക്കി യിരിക്കുന്നു
. തിരികെയുള്ള പാളത്തിൽ നോക്കി അയാൾ
പറഞ്ഞു ..."തിരുപ്പതി പാസ്സെഞ്ചർ അതാ
".
"വാട്ട്
ഈസ് യുവർ നെയിം
?"
പേരും പോകുന്നയിടവും പറഞ്ഞു .
പിന്നെ കൂടുതലൊന്നും പറയാനുള്ള ഇങ്ങ്ലീഷു വശ
മില്ലാത്തതുകൊണ്ട് മുഖം കൊണ്ടും ആംഗ്യം
കൊണ്ടും പറഞ്ഞു നോക്കി . പരാജയപ്പെട്ടു
.
സ്ടാളിൽ നിന്ന് വാങ്ങിയ പത്രത്തിൽ
നോക്കി കൽകരിക്കാരൻ പറഞ്ഞു ," All lines are flooded ; trains are cancelled ;I am going to miss my
connection!"
പുസ്തകം തുറന്നു തലയ്ക്കു മീതേ
മൂടി ഉറക്കം നടിച്ചു
കിടന്ന എനിക്ക് തിരിച്ചു ചോദിക്കാനുള്ള
ഭാഷ അറിയില്ലാത്തതുകൊണ്ട് സമയമെടുത്തു
.
പിന്നെ ഒരു കണക്കിൽ
, ഒറ്റ ശ്വാസത്തിൽ , "വാട്ട് ടൈം ട്രെയിൻ
വിൽ റീച് നാഗ്പൂർ
?"
"Are you going to Nagpur ?"
"Yes ...am "
"യു ഗെറ്റ് ദേർ ഇൻ
ടു ഡെയ്സ് "
"ടു ഡെയ്സ് ടൂ മച്
...മൈ ടെസ്റ്റ് ടുമാറോ മോർണിംഗ്
"
കൽകരി ആക്രി കച്ചവടക്കാരനെ നോക്കി
ഹിന്ദിയിൽ പറഞ്ഞു .
പറഞ്ഞതിന്റെ
അർത്ഥം ഇതായിരുന്നു ,"ഈ മലയാളിക്ക്
ഇന്ഗ്ലീഷിലും ഹിന്ദിയിലും ഒന്നും പറയാൻ അറിയില്ല
;പാവത്താൻ ...നാളെ കക്ഷിക്ക് എന്ട്രൻസ്
പരീക്ഷ യാണ്നാഗ്പൂരിൽ വച്ച് .പക്ഷെ അത്
കഴിഞ്ഞു പിറ്റേന്ന് മാത്രമേ ഈവണ്ടി
നാഗ്പൂരിൽ എത്തൂ.
പ്രഭാതവും
ഉച്ചയും കഴിഞ്ഞു രാത്രിയും എത്തി
.
മനസ്സിൽ ഒരു തിര
വന്നു .
തിരിച്ചു പോയാലോ ?
നാഗ്പൂരിൽ
പരീക്ഷക്ക് എത്താതെ പിറ്റേ ദിവസമെത്തി
, വഴി കണ്ടുപിടിച്ചു പേരില്ലാത്ത ആളുകളെ തപ്പി യിട്ട്
എന്ത് കാര്യം ?
തിരിച്ചു പോകാൻ ടിക്കെറ്റ് വാങ്ങിയാൽ
തന്നെ എവിടെ താമസിക്കും ?
ഒരു എത്തും പിടിയും കിട്ടിയില്ല
.
കാലത്ത്
TTR വന്നു .
കാത്തിരുന്ന
ദുഖ വർത്തമാനവുമായി .
ട്രെയിൻ ഇനി മുതൽ
ലോക്കൽ ആയി ഓടുന്നു
.അടുത്ത ജങ്ക്ഷൻ ബുഷാവൽ . ഇറങ്ങുന്നവർക്ക്
ടിക്കറ്റിൽ എന്ഡോര്സു ചെയ്തു കൊടുക്കും
തിരിച്ചു വേറെ വണ്ടികളിൽ കയറാനുള്ള
കാര്യം . റിസർവേഷൻ ഒന്നുമില്ല .
ഉച്ചക്ക് മുൻപേ ബുഷാവലിൽ എത്തി
.
ഒരു തിരിച്ചു പോക്കിന് .
അന്ന് ആ വണ്ടി
സമയത്തിന് നാഗ്പൂർ എത്തിയിരുന്നെങ്കിൽ ...
എന്റെ ജീവിതം മാറുമായിരുന്നു .
ഇവിടെ വർഷങ്ങൾക്കു ശേഷം മഞ്ഞു പൊഴിയുന്ന
ഈ ക്രിസ്മസ് രാത്രിയിൽ
ഇവിടെ ഒറ്റക്ക്
ലക്ഷ്യം തെറ്റിയ യാത്രയുടെ ഓർമ്മകൾ
ഈ ഗൂഗിൾ കീ
ബോർഡിൽ അച്ചു നിരത്തില്ലായിരുന്നു .
എൻറെ മക്കൾ മറ്റു പലരുമാവുമായിരുന്നു
.
എന്റെ സുഹൃത്തുക്കളും ബന്ധുക്കളും മറ്റു പലരും ആവുമായിരുന്നു
.
ഒരു പക്ഷേ ...അത് ഒരു
അറു ബോറൻ ജീവിതവും
ആയിരുന്നേനെ ...
(തീർന്നു
)
-----
ചന്ദ്രേട്ടൻ
എഴുതിയ കത്ത് എവിടെയോ കളഞ്ഞു
.
വായിച്ചില്ല
, വിലാസക്കാരനും ഞാനും .
വർഷങ്ങളായി
.
ചന്ദ്രേട്ടൻ
മരിച്ചു ; കാൻസർ ആയിരുന്നു.
അമ്മ കഴിഞ്ഞ
ദിവസം ഫോണിൽ വിളിച്ചു പറഞ്ഞു
.
രണ്ടു വർഷം മുൻപ് അമ്പലത്തിൽ
വച്ച് കണ്ടിരുന്നു . ആളെ മനസ്സിലായില്ല
.
......
Interesting read
ReplyDeleteThanks
DeleteThis comment has been removed by the author.
DeleteInteresting read
ReplyDeleteIs there any scope for a nostalgia?
ReplyDelete