Translate

Sunday, December 8, 2013

Condolence

അനുശോചനം

കേരള വർമ കോളേജ് റോഡിൽ നിന്നും കിട്ടിയ കീറി മുറിഞ്ഞ ഒരു കവറിൽ എൻറെ പേരും കയ്യക്ഷരവും കണ്ട് ജൂനിയർ ബാച്ചിലെ സുഹൃത്ത്‌ ഒരു നല്ല സമരിയക്കാരനായി കത്ത് തിരിച്ചു തന്നു.
 എഴുത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു .
ദിവസങ്ങൾ യുഗങ്ങളായി  എന്നെ തേടിവന്നു .

ഒരു പക്ഷേ മേൽവിലാസം തെറ്റിപ്പോയതായിരിക്കും .അല്ലെങ്കിൽ ധൃതിയിൽ ബസ്സു പിടിക്കാൻ ഓടിയപ്പോൾ നിന്റെ നെഞ്ചി നോട് ചേർത്ത ഫയലിൽ നിന്നും അറിയാതെ ചോർന്നു വീണതാവാം .

എഴുതിയ കത്തിലെ ആശയങ്ങൾ ഓർത്തു വീണ്ടും ലെറ്റർ പാട്‌ നിറച്ചു ...

വെളപ്പായ കാമ്പസിലെ വറ്റിവരണ്ട നാളുകളിൽ  ഒരു ഉച്ചമയക്കം .

"അളിയാ അളിയന് കത്തുണ്ട്" .
ജനലിലൂടെ സുഹൃത്ത്‌ വിളിച്ച് പറഞ്ഞു.
B ബ്ലോക്കിലെ ആറാം നമ്പർ മുറിയിൽ നിന്നും ചാടിയെഴുന്നേറ്റു .
പത്രം വായനക്കാരെയും മുച്ചീട്ട് കളിക്കാരെയും ക്രിക്കറ്റ്‌ കളിക്കാരേയും തള്ളിമാറ്റി മേശ ക്കുമേലെ പരതി .
നാലായി കീറിയ ഇൻലാൻഡ്‌.
വടിവൊത്ത കയ്യക്ഷരം .
വിറക്കുന്ന കൈകളോടെ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി പതുക്കെ പോക്കറ്റിൽ ഒതുക്കി ബഹളത്തിൽ നിന്നും പുറത്തു കടന്നു .
സഹ മുറിയൻ പുറത്താണ് .
കത്തു പതുക്കെ തുറന്നു നാലായി കീറി മുറിഞ്ഞ നീല കടലാസ്സിൽ നിന്നും സ്പടിക ബിന്ദുക്കളായി വാക്കുകൾ നിലം പതിച്ചു
വരികൾ കിടയിൽ എഴുതാപ്പുറം താഴ്വരകളായി

..................................

തലയിണയിൽ ചാരിക്കിടക്കുമ്പോൾ ജനലിലെ ചില്ലുകൾ ശബ്ദമില്ലാതെ തുറന്നു മുറിയിലേക്ക് ഒളിഞ്ഞു നോക്കുന്ന എട്ടു കണ്ണുകൾ

...................................

സുഹൃത്തുക്കളേ,
ഈ ഏകദിശാ  പ്രണയത്തിന്റെ മരണം നിങ്ങൾ എനിക്കുമുൻപേ അറിഞ്ഞതിൽ സന്തോഷം.
ഒരു മുഖവുരയുടെ ലാഭം എനിക്ക് .

No comments:

Post a Comment