Translate

Saturday, December 14, 2013

Release

വിടുതൽ

ഇമ്മിഗ്രേഷൻ ലൈനിൽ മ്ലാനവദനനായി നിൽകുമ്പോൾ കന്തൂറ ധാരി ചോദിച്ചു "വൈൻ ഇന്ത പതാക്ക ?"
അറിയില്ലെങ്കിലും അറബിയിൽ പറഞ്ഞു ഫലിപ്പിക്കാം എന്നു  കരുതി
"മാഫി പതാക ; പാസ്സ്പോര്ട്ട് ഇന്നി ..." ചില്ല് ജാലകത്തിന്നു വെളിയിൽ എൻറെ പാസ്സ്പോർട് നീട്ടിക്കാണിക്കുന്ന അറബാബിന്റെ ഡ്രൈവറെ നേർക്ക് വിരൽ ചൂണ്ടി .
ഒരു ജയിലിൽ നിന്നുള്ള മോചനം .
സ്വന്തം പാസ്പോർട്ട്‌ വിശ്വസിച്ചു കൈയിൽ വയ്ക്കാൻ തരാത്ത വിചിത്ര മായ നിയമങ്ങൾ .
"ജോബ് ..ജോബ്‌? " അറബി അറിയാവുന്ന ഇന്ഗ്ലീഷിൽ തിരിച്ച്
"ഡോക്ടർ ..."മന്ദഹാസത്തോടെ ഞാൻ
ക്രുദ്ധനായി അറബി അറബാബിന്റെ പ്രതിനിധിയോട്‌ എന്തോ ചോദിച്ചു .
കേട്ടത് മനസ്സിലായില്ലെങ്കിലും എനിക്ക് രസിച്ചു
തെറി പറഞ്ഞാൽ ഭാഷ ഏതായാലും മനസ്സിലാക്കാൻ കഴിയുന്ന ആ അമൂല്യ സന്ദർഭം .
"മാഫി മുസ്കിൽ ..." അറിയാവുന്ന ബാക്കി പറഞ്ഞു "ശു ക്രേൻ ; മാ സലാം "
പാസ്പോർട്ട്‌ തിരിച്ചു നല്കിയ ഓഫീസർ കണ്ണടച്ച് യാത്രാ മൊഴി നല്കി .
ഒരാഴ്ചക്ക് മുൻപ് ജീവിതത്തിൽ ആദ്യമായി ഒരു പിരിച്ച് വിടൽ അതും അന്യ നാട്ടിലെ സ്വദേശി കളായ മുതലാളി ഡോക്ടർ മാരുടെ സൌഹൃദ സമ്മാനം .
മൂന്നു വയസ്സുകാരിയായ മകളെയും ഭാര്യ യേയും ലണ്ടൻ ഫ്ലയ്ട്ടിൽ കയറ്റി വിട്ടു . പിന്നെ കൊലലംബൂരിലെക്ക് വിമാനം കയറാനുള്ള ട്രാൻസിറ്റ് ലോഞ്ചിൽ ഇരുന്നു .
എവിടെയാണ് തെറ്റിപ്പോയത് ?

വീണ്ടും ആ ശപിക്കപ്പെട്ട ദിനം മനസ്സിലെത്തി
ഫുജയ്റ ഡ്രൈവിംഗ് ലൈസെൻസ് കിട്ടാൻ കാലത്തുതന്നെ പുറപ്പെട്ട ദിവസം
നെര്സ് റെഡ്ഡി യോട് പറഞ്ഞിരുന്നു . കൂടെയുള്ള യുപിക്കാരൻ സഹപ്രവർത്തകൻ ക്ളിനികിൽ ഉണ്ടായിരിക്കുമെന്ന് കരുതി.
 കാലത്ത് ആരും തന്നേ വരുന്ന കാര്യമില്ല .
ഡ്രൈവിംഗ് ലൈസെൻസ് കിട്ടിയില്ല .
ഓടിക്കാനുള്ള കഴിവല്ല കാര്യമെന്ന് അറിയാമായിരുന്നു .

"എമർജൻസി വന്നാൽ ഞാൻ നീങ്ങളെ കൂടി വരാം സാർ " മുറിഞ്ഞ മലയാളത്തിൽ തെലുങ്ക്‌ ചുവയോടെ റെഡ്ഡി പറഞ്ഞിരുന്നു .
പാവം . അയാളുടെ ജോലിയും പോയി .
പണ്ട് ഹോസ്പിറ്റലിൽ ജോലിയായിരുന്ന കാലത്ത് ഒരു ക്ലിനിക്ക് തുടങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തു പിന്നെ കോടീശ്വരനാക്കാൻ സഹായിച്ച തിനു നൽകിയ സമ്മാനം .
വയസ്സുകാലത്ത് ജോലി രാജി വച്ചു ജ്വല്ലറി തുടങ്ങി കടം പറ്റി യ റെഡ് ഡി  ഒരു സമാധാനത്തിലാണ് ക്ലിനികിൽ കഴിഞ്ഞത്. ഇന്നലെ വീണ്ടും കാണാൻ വീട്ടിൽ വന്നു . കരഞ്ഞുകൊണ്ട്‌ .
ഞാൻ കാരണം പാവം അയാളുടെ ഗതിയും മുട്ടി .
മുന്നൂറു ദിര്ഹം നിർബന്ധിച്ചു പോക്കറ്റിൽ ഇട്ടു കൊടുത്തു .
മകൾ ഡോക്ടർ ആണെങ്കിലും ജോലിയില്ലാതെ വീട്ടിലാണ്.
"വണക്കം സാർ ..."
[ജീവിച്ചിരിപ്പുണ്ടോയെന്നു അറിയില്ല .ഇപ്പൊ ]

ടെസ്റ്റ്‌ തോറ്റതിന്റെ മന്സ്ഥാപത്തിനു സമയം കിട്ടിയില്ല .
ഉടനേ ബീപ്പർ ഇടവിടാതെ ശബ്ദിച്ചു കൊണ്ടേയിരുന്നു .
അവസാനം വിളിച്ചു.
ക്ലിനികിൽ നിന്നു .
"ഉടനേ എത്തണം . ഹസ്സൻ ഡോക്ടർ കാണണമെന്ന് പറഞ്ഞു ."
"എന്താ കാര്യം ?"
"വണ്ടി അയച്ചിട്ടുണ്ട് ..ഖോര്ഫക്കാനിൽ എത്താൻ പറഞ്ഞു "
കാര്യം പിടികിട്ടിയില്ല പിന്നെ യാത്രയിലാണ് വിവരങ്ങൾ കിട്ടിയത് .
ഉച്ച വെയിലിൽ തിരക്കില്ലാത്ത ഹൈവേയിൽ വാനിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കി .
സാവകാശം ഡ്രൈവെരോട് കാര്യമന്വേഷിച്ചു .
ഞാനില്ലാതിരുന്ന കാര്യം യുപി ക്കാരൻ അറിഞ്ഞില്ല . അയാൾ ദുബായ് പോയിരിക്കുന്നു . എന്നോട് പറയാൻ അയാൾക് മനസ്സില്ല . ആ സമയത്താണ് ഹസ്സന്റെ നിർദെശ പ്രകാരം ഗ്രീക്ക് കപ്പലിലെ ജോലിക്കാർ ക്ളിനികിൽ എത്തിയത് .
ഡോക്ടരില്ലാതെ അവർക്ക് തിരിച്ചു പോകേണ്ടി വന്നു .ഞാൻ എവിടെയെന്നു അറിഞ്ഞില്ല .

മുതലാളിയുടെ കൂടെ കൂടി പാരവച്ചു അളിയനെ ജോലിക്കെടുക്കാൻ നോക്കുകയാണെന്ന് എനിക്കറിയാമായിരുന്നു .
ഇനി പറഞ്ഞിട്ടു കാര്യമില്ല .
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ .

മുതലാളി കർണാടകക്കാരനാണെങ്കിലും കൂടേ ഇന്ന് എന്റെ സഹപ്രവര്തകനുമായി സ്വീകരണ മുറിയിൽ  ഹിന്ദിയിൽ സോള്ളിയിരിക്കുന്നു .
എന്നെ കണ്ട മാത്രയിൽ രണ്ടു ഡോക്ടർ മാർക്കും  മുഖത്ത് കടുത്ത രൌദ്രം .
"എവിടെയായിരുന്നു ഇന്നു കാലത്ത്‌ ?"

ഉണ്ടായ കാര്യം പറഞ്ഞു .
പറഞ്ഞിട്ടും ചെകുത്താനെ മാലാഖയാക്കാൻ ഒത്തില്ല .
വേദ പാരായണം വേണ്ട .
വരുന്നത്‌ വരട്ടേ .

"We have no other option . You  are terminated "മുഖത്ത് നോക്കാൻ ചങ്കൂറ്റം കാണിക്കാനാവാതെ അയാൾ .

"ശരി ."
"You can stay in the flat till end of this month "
"ഓ ഈ ഉപകാരത്തിനു തല വെട്ടി കയ്യിൽ തരാം"  എന്ന് പറയാൻ മനസ്സു വന്നു .
പറഞ്ഞില്ല .


"The Malaysian Airways Flight to ..."
അന്നൗൻസ്മെന്റ് ചെവിയിൽ മുഴങ്ങിയപ്പോളാണ്
ബോര്ടിങ്ങിനു സമയമായെന്ന് അറിഞ്ഞത് .

ഇനി പോകാം
വീണ്ടുമൊരു ജയിൽ വാസത്തിനു തിരിച്ചു വരാൻ മാത്രം ...

2 comments:

  1. Why did the blogger chose a job in middle east? Middle east gives no job satisfaction,but money.In U.S medical care is very difficult to get.lacks everything except sophistication. Proficiency in english doesnt mean one can imbibe the western culture very easily.Do the blogger miss indian life?

    ReplyDelete
  2. This was meant to be a literary work; not a topic discussion regarding jobs overseas. Sorry that you missed my target. Thank you, however for reading my blogs.

    ReplyDelete