മറുകരെ
പതിനഞ്ചു വർഷങ്ങൾ കടന്നു പോയത്
അറിഞ്ഞില്ല .
ആ തീഷ്ണമായ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ
ഇനിയും എഴുതിയില്ല .
ഒരു ക്ലാവു പിടിച്ച എണ്ണയില്ലാതെ
കത്തിയെരിയുന്ന ഈ മനസ്സിൽ
എത്രകാലം തങ്ങുമെന്നും ഉറപ്പില്ല .
കാലത്ത് ഒരു മുപ്പതു
മണിക്കൂർ നീണ്ട ജോലി ദിവസത്തിൽ
നിന്നും കിട്ടിയ രണ്ട് മണിക്കൂർ
മയക്കം കഴിഞ്ഞ് തിരിഞ്ഞു കിടന്നപ്പോൾ
മനസ്സിലായി . വേദനയുടെ ദിനരാത്രങ്ങളാണിനി.
ഒരിഞ്ചു പോലും കഴുത്ത് തലയിണയിൽ
നിന്ന് ഉയർത്താനാവാതെ കരഞ്ഞുപോയി.
ചുമലിൽ നിന്നും അസ്ഥിയോടു ചേർന്ന
മിന്നൽ പിണരിനെ തോൽപിച്ച വേദന
ഇടതു കയ്യിലേക്ക് വ്യാപിക്കുന്നത്
ഒരു സത്യമായി .
ഒരുകണക്കിന്
സാവകാശം കാലുകൊണ്ട് കിടക്കയിൽ നീന്തി ശരീരത്തിന്റെ
താഴേ ഭാഗം കട്ടിലിന്റെ
അറ്റത്തേക്ക് ഊര്ന്നിറക്കി .
അടുത്തത് മേൽ ഭാഗം
. വലതു കൈ കൊണ്ട്
തലയിണയിൽ തള്ളി തലയും കഴുത്തും
പ്രയാസപ്പെട്ട് കിടക്കയിൽ നിന്നും മാറ്റിഎടുത്തു
കാർപെറ്റിൽ മുട്ടുകുത്തി രണ്ടു കൈകളും ഉയർത്തി
കട്ടിലിൽ പിടിച്ചു എഴുന്നേറ്റു നിന്നു.
തീരുമാനിച്ചു
.
ഇനി വയ്യ . ഓരോ പടിയും
വേദനയോടെ കാലെടുത്തു വച്ച് താഴോട്ടിറങ്ങി
.
ഹൊസ്പിറ്റലിലെ
ER ലക്ഷ്യമാക്കി റോഡു മുറിച്ച് കടന്നു
.
"ആരാണ്
ഇന്നത്തെ Attending ?"
"അറിയില്ല
. ഈ പേപ്പറിൽ പേരും
സമയവും എഴുതി അവിടെ പോയിരിക്കൂ
; ഊഴമാകുമ്പോൾ വിളിക്കും "
"ഞാൻ
ഇവിടെത്തെ ഡോക്ടർ ആണ് "
"മനസ്സിലായി...ധാരാളം പേർ വെയിറ്റ്
ചെയ്യുന്നത് കാണാമല്ലോ ?"
സ്പാനിഷും
റഷ്യനും ക്രിയോളും മുഴങ്ങിയ ആമുറിയിൽ
നടുവിലെ ഒഴിഞ്ഞ കസേരയിൽ ഒരു
വിധം ഇരുന്നു
കഴുത്തിലെയും
ചുമലിലെയും വേദന അപ്പോൾ സ്ഥായിയായി
. അതിനിടെയിൽ ഓർമപ്പെടുത്താൻ കുത്തിത്തറക്കുന്ന മിന്നലുകളും ഒന്നിന് പുറകെ ഒന്നായി
ഓരോ ശ്വാസത്തിലും വേദനപ്പൂക്കളായി
വർഷിച്ചു .
പെട്ടെന്ന്
ഒരു പരിചിതമായ സ്ത്രീ
ശബ്ദവും തോളിലെ മൃദുവായ സ്പർശവും
എന്നെ വീണ്ടും നരകത്തിൽ നിന്നും
ഉയർത്തി.
ER Attending
പ്രായത്തിൽ
കുറവാണെങ്കിലും എൻറെ അധ്യാപിക.
"എവിടെ
വേദനയുമായി ഇരിക്കുന്നത് കണ്ടു ...പരിചയം തോന്നി
. തെറ്റിയില്ല . വരൂ അകത്തേക്ക്
പോകാം . You seemed to be in
excruciating pain !"
അകത്തു ബെഡ്ഡിൽ കിടത്തി പരിശോധിക്കുന്നതിനിടയിൽ
അവർ പറഞ്ഞു
"MRI Spine."
"വേദനക്ക്
എന്തെങ്കിലും തരാം "
"ഒന്നും
വേണ്ട . ഒന്നു chief resident നെ പേജ്
ചെയ്യാമോ ; നാളെ എനിക്ക് പകരം
ആരെയെങ്കിലും കണ്ടു പിടിക്കേണ്ടി വരും
."
MRI മഷീനിൽ
കിടക്കുമ്പോൾ ഇനിവരുന്ന ദിവസങ്ങളെ ക്കുറിച്ചോർത്തു
.
പിന്നെ മനസ്സിൽ കരുതി. ഭാര്യയെവിളിച്ചു
പറയാം. നാളെ സ്ട്രീറ്റ് ക്ലീനിങ്ങ്
ആണ് . കാറ് പാർക്ക് ചെയ്തത്
മാറ്റിയിട്ടില്ലെങ്കിൽ പ്രശ്നമാകും. എനിക്കു നടക്കാൻ പറ്റുമോ
എന്നറിയില്ല . വേദന കൂടുന്നതേയുള്ളൂ .
മണിക്കൂറുകൾ
കഴിഞ്ഞത് പുറത്തെ ഇരുട്ട് ജനലിലൂടെ
കണ്ടപ്പോളാണ് .
Neurosurgeon കടന്നു
വന്നു .
"How do you feel about surgery ? It is not needed
emergently; we can put you on high dose steroids for now "
എനിക്കു മറ്റൊന്നും ചിന്തിക്കാൻ സമയമില്ല;
ഈ വേദന എനിക്ക്
ഇനിയും സഹിക്കാനാവില്ല മതിയായി
. "Can you do surgery tomorrow sir
?"
"Don't worry ; will make it sooner"
പിന്നെ നിയമങ്ങളുടെ നൂലാ മാലകൾ ഓർത്തു
. ഇനി സ്വന്തം ഡോക്ടറെ കണ്ടു
referral വാങ്ങണം . പേരിലുണ്ടെങ്കിലും ഒരിക്കലും കണ്ടിട്ടില്ല . ഇതുവരേയും
ഒരസുഖത്തിനും പോകേണ്ടിവന്നില്ല .
Chief Resident വീട്ടിൽ
നിന്നും എത്തി . നാളെ മുതൽ
പകരത്തിനു ആളെ കണ്ടുപിടിക്കാമെന്നു ഏറ്റു
. പിന്നെ രാത്രി തുറന്നിരിക്കുന്ന Pharmacy യിലേക്ക് ഭാര്യയുമായി
പോകേണ്ട എന്നു പറഞ്ഞു കാറിൽ
കൊണ്ടു പോയി വിട്ടു . ഓരോ
സ്ടോപ്പിലും കുലുക്കത്തിലും തോളിലേക്ക് മിന്നലിറങ്ങി . ഒരു
വിധത്തിൽ തിരിച്ചു കോണിപ്പടികൾ കയറി വീട്ടിലെത്തി
അമ്മയും ഭാര്യയും ഒരു പിടിയും
കിട്ടാതെ സ്തബ്ദരായി . പിന്നെ അടുത്ത ഫ്ലാറ്റിലെ
അനസ്തേഷ്യ സീനിയർ റസിടെന്റി നെ
ഫോണിൽ വിളിച്ചു വിവരം പറഞ്ഞു
. "തിങ്കളാഴ്ച OR ൽ വരാമോ
എനിക്ക് സർജറിയാണ് "
[തുടരും...
]
To be continued…
No comments:
Post a Comment