ഭസ്മാസുരൻ
പഴുത്ത നാരങ്ങയുടെ നിറത്തിൽ തലമുടിയുമായി
ഭസ്മാസുരൻ വന്നു.
ദൈവം പുരികമുയർത്തി നോക്കി.
"അനുഗ്രഹിക്കണം ; എനിക്ക് സമ്പത്തും സൽപേരും സംഘവും ഉണ്ട്,
സാമ്രാജ്യം മാത്രമില്ല .
തൊടുന്നതെല്ലാം ഭസ്മമാക്കുന്ന വരം വേണം, പിന്നെ സാമ്രാജ്യവും"
ദൈവം മുഖമുയർത്താതെ പറഞ്ഞു ,
"ചോദിച്ചോളൂ ,പക്ഷേ ഒന്നുമാത്രം ഉറപ്പു നൽകണം.
ഈ സാമ്രാജ്യത്തിന് പല അവകാശികൾ ഉണ്ട് നിനക്ക് മുൻപേ വന്നവർ ;
ഞാൻ തിരഞ്ഞെടുക്കുന്നത് നീയല്ലെങ്കിൽ നീ അവരെ ധിക്കരിക്കരുത്".
"ആവാമല്ലോ. ആദ്യം വരം തന്നാലും ..."
ദൈവം ഒരു മോഹിനിയെ കാത്തിരിക്കുന്നു ...

No comments:
Post a Comment