3. സാമുവേൽ
തിരുവനന്തപുരം
ഫാസ്റ്റിൽ നിന്നും ഊരിയിറങ്ങി ആൾത്തിരക്ക്
ഒഴിഞ്ഞ പാളയത്തെ സ്റ്റോപ്പിൽ
ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ
ഒരുനിമിഷം നിന്നു. പിന്നെ വാകപൂക്കൾ
വീണു കരിഞ്ഞ ടാർ
വിരിച്ച വഴിയിലൂടെ നടന്നു .
"ലാൽ ബഹാദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് സയൻസ് ആൻഡ്
ടെക്നോളജി " തിളങ്ങുന്ന ബോർഡുമായി ഉയരങ്ങളിൽ
പടികൾ ചവിട്ടി ക്കയറി.
ഇനി ഇവിടെ ആഴ്ചകൾ
തോറും വിദ്യാർത്ഥിയായി പുതിയ
ജീവിതം.
മുപ്പതു പേരിൽ ആതുര
സേവനരംഗത്തുനിന്നും ഞാൻ മാത്ര
മാണെന്ന് തിരിച്ചറിഞ്ഞു .
അധ്യാപകനായ ഡോക്ടർ റാവു എല്ലാവരെയും
പരിചയപ്പെട്ടു , പിന്നെ ഈ കോഴ്സ്
തിരഞ്ഞെടുക്കാനുള്ള കാരണവും തിരക്കി.
പലരും എഞ്ചിനീയറിംഗ് കഴിഞ്ഞവർ .
പിന്നെ വിവാഹത്തിനുമുൻപു സമയം കളയാനെത്തിയ
കുറച്ച് പെൺകുട്ടികൾ.
ഗൾഫ് ജോലിയും തക്കമിട്ടു ചില
ബിരുദധാരികൾ.
ചിട്ടി കമ്പനിയിലെ കണക്കെഴുത്ത് പിള്ള
.
കോട്ടയത്തെ പുസ്തക ശാലയിലെ നിഖണ്ടു
പ്രവർത്തകൻ .
പിന്നെ ഞാൻ ; തൃശ്ശൂരിൽ
നിന്നുമെത്തിയ ഒരു RMO .
എല്ലാവരും മുഖത്തോടു മുഖം നോക്കി
;
പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം ? എന്നചോദ്യം ഇടുങ്ങിയ
മുറിയിലെ അദൃശ്യഗജവീരനായി.
പിന്നെ ജോലിയില്ലാത്ത ഒരു ചാർട്ടേഡ് അക്കൗഡാന്ട്.
സാമുവേൽ കോശി.
സാമിൽ ഞാൻ ശ്രദ്ധ
ചെലുത്തിയില്ല .
പക്ഷേ അയാൾ എന്നെ
ശ്രദ്ധിച്ചിരിക്കും .
ഞാൻ ഡാറ്റാബേസ് കോഴ്സ് കഴിയുന്നതിനിടയിൽ
'C' പ്രോഗ്രാമിങ്ങിൽ ചേർന്ന്
തിരക്കിലായി .
ലാബിൽ സമയമാകുന്നതിനിടയിൽ വിശ്രമവേള .
നമുക്കു പുറത്തിറങ്ങി നടക്കാം .
വിശ്രമിക്കാനോ
ഇരിക്കാനൊ സ്ഥലമില്ലാത്ത ഒരിടമില്ലാത്ത കെട്ടിടമായിരുന്നു LBS.
പിന്നെ ഇടവഴികളിൽ നടന്നു തിരിച്ചുവന്നു
.
അതിനിടയിൽ എതിർവശത്തെ കൊച്ചു തട്ടുകടയിൽ
നിന്നും ചായ കുടിക്കാൻ
എന്നെ സാം നിർബന്ധിച്ചു
.
പതിവില്ലാത്ത
ഒരു ശീലം .
പിന്നെ ചായ കുടിച്ചു
കൊണ്ടിരിക്കെ ഞാൻ UK യിലേക്ക് പോകാൻ
തീരുമാനിച്ച വിവരം അയാളോട്
പറഞ്ഞു.അപ്പോൾ US ലേക്ക്
പോകാൻ അയാളുടെ ഭാര്യ
വിളിക്കുന്ന വിവരം അയാളും
.
പിന്നെ പ്രണയാതുരത്തിന്റെ മൊഴികൾ കഴിഞ്ഞു വീട്ടുകാര്യങ്ങളും
.
സാമിന്റെ അമ്മച്ചിക്ക് കാൻസർ ആയിരുന്നു
;
ദിവസം തോറും വിവരങ്ങൾ
പറഞ്ഞു .
അവസാനം ഒരു ദിവസം
അവിടെയെത്തി .
കണ്ടു ; അത്യാസന്ന നിലയിൽ വീട്ടിൽ
.
മരണവും കാത്ത് .
ബോംബെയിൽ നിന്നുമെത്തി വീട്ടിൽ തനിച്ചു
നില്കുന്നതിന്റെ കാര്യം അപ്പോഴാണ് മനസ്സിലായത്
.
പരിശോധിച്ചു
.
വീർത്ത വയറും കാൻസർ
പടർന്ന ദേഹവും കണ്ടു
.
എന്താണ് പറയേണ്ടത് എന്നറിഞ്ഞില്ല .
പിന്നെ അറിയുന്ന മരുന്നുകളെപ്പറ്റി പറഞ്ഞു
.
ഒരു ദിവസം ചാത്തന്നൂരിനടുത്തു
വലിയ പുരയിടത്തിൽ തെങ്ങു
കയറ്റം നോക്കി സാം
നില്കുന്നത് കണ്ടു.
പിന്നെ ദിവസങ്ങൾ കഴിഞ്ഞു .
ലാബിലും ക്ലാസിലുമായി ഞാൻ ഒറ്റക്കായി.
സാം കൂട്ടിനു നടക്കാനില്ലായിരുന്നു.
ചായ കുടിക്കാൻ വേറെ ആരെയോ
കൂട്ടി .
ചർച്ചകൾ കമ്പ്യൂട്ടർ വിഷയങ്ങൾ മാത്രമായി.
"സാമിന്റെ
അമ്മച്ചി മരിച്ചു", ആരോ പറഞ്ഞു
.
പോകണോ എന്ന് തീരുമാനിച്ചില്ല
അന്ന്.
പിന്നെ പോയോ എന്ന്
ഓർമയില്ല.
ഞാൻ പലതും മറന്നിരിക്കുന്നു
.
ബെഡ് റൂമിൽ കനോപി
യിട്ട കാര്യം പറഞ്ഞു
അമേരിക്കയിൽ നിന്ന് ഭാര്യ വിളിച്ച
കാര്യം സാം പറഞ്ഞത്
ഓർക്കുന്നു .
സാമിനെ കണ്ടാൽ അറിയുമോ എന്ന്
ഉറപ്പില്ല .
ഞാൻ തന്നെ എത്രയോ
മാറിക്കഴിഞ്ഞിരിക്കുന്നു.
ഇന്ന് നിങ്ങൾ മനസ്സിലെത്തി.
താങ്കൾ ഒരുപക്ഷേ ഇവിടെയുണ്ടാകും; പരസ്പരം
വഴികൾ കൂട്ടിപ്പിരിഞ്ഞു പോകുന്ന
തന്മാത്രകളായി ഓർമ്മകൾ അവശേഷിച്ച
ഈ മസ്തിഷ്ക ചില്ലകളിൽ,
വെറുതെ.
No comments:
Post a Comment