The way to my home is awaiting me..
The leaves have fallen from my deeds
The branches are naked
The frigid air caressing
Occasional dry twigs get crushed
In my path
Too late to step off the bad decisions
The path is empty
Except my mind walking holding
The baggage of the day
I am going home
The path awaits for my steps
The same curvy road
With the creaking sounds of wild not being
Forgotten but following me
I am alone but I am close to home
(If there is difficulty in seeing the following due to font problem,you may use Google chrome browser. Essentially it is just transliteration of the above poem to Malayalam)
വീട്ടിലേക്കുള്ള വഴി
എന്‍റെ വീട്ടിലേക്കുള്ള വഴി എന്നെയും കാത്തു കിടക്കുന്നു
ഇലകള്‍ കൊഴിഞ്ഞ ചെയ്തികളുടെ ശിഖരങ്ങള്‍ നഗ്നമാണ്
അവയില്‍ തലോടുന്ന കൊടും തണുത്ത കാറ്റും
ഒഴിവാക്കാനാവാത്ത അബദ്ധ തീരുമാനങ്ങളെ പ്പോലെ
എന്‍റെ വഴിയില്‍ പലപ്പോഴും ഞെരിഞ്ഞമരുന്ന ഉണക്ക ച്ചില്ലകള്‍
എന്‍റെ ഈ വഴി ഏകാന്തമാണ്
ഇന്നിന്‍റെ ഭാണ്ഡവും പേറി നടക്കുന്ന
എന്‍റെ മനസ്സൊഴികെ
ഞാന്‍ വീട്ടിലേക്കു മടങ്ങുകയാണ്
ഈ വഴി എന്‍റെ പാദ സ്പര്‍ശനത്തിന് കാത്തു കിടക്കുന്നു
അതേ വളഞ്ഞു പുളഞ്ഞ പാത
മറക്കാനാവാതെ പക്ഷെ പിന്‍തുടരുന്ന
വന്യമായ ചിലമ്പിച്ച സ്വരങ്ങളും എനിക്കൊപ്പം
ഞാന്‍ ഏകനാണ് എങ്കിലും
ഞാന്‍ എന്‍റെ വീടിനരികിലാണ്
No comments:
Post a Comment