(Sorry that I can't translate this as good to English... just for my Malayalam readers)
ബ്രിട്ടീഷുകാരാ നന്ദി ...!
ഒരു പഴങ്കഥ യും കൂടി പറയണമെന്നുവച്ചു കുറച്ചു നാളായി .
ഇതു നടക്കുന്നത് പതിനെട്ടു വർഷങ്ങൾക്കുമുൻപ് . ബിലാത്തിയി ലാണെന്നു പറയാ തെ എങ്ങിനാ എന്റെ രാഘവാ ...
ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് വനിതാ മന്ത്രി വിർജീനിയാ ബോട്ടംലീ
പഠിച്ച കോളേജിന്റെ പേര് ഇതുവരേയും അംഗീകരിക്കാൻ മെഡിക്കൽ കൌണ്സിലിനു മനസ്സുവന്നില്ല .
ഒരു നോട്ട്പാഡിൽ കൈകൊണ്ടെഴുതി മന്ത്രിക്ക് ഒരു കത്തയച്ചു നാലാം പക്കം മറുപടിയുമെത്തി . ക്ഷമാപണത്തോടെ .
" കൌണ്സിലിന്റെ കാര്യത്തിൽ ഗവർമെന്റിനു കൈകടത്താൻ കഴിയില്ല കുഞ്ഞേ ..."
...
മാസങ്ങൾക് ശേഷം അലെക്സന്ദ്ര ആശുപത്രിയിൽ എല്ലാദിവസവും കോട്ടുമിട്ട് ഓച്ഹാനിച്ചു സാറമ്മാരുടെ ശുപാർശ ക്കുവേണ്ടി ദിവസങ്ങള് തള്ളിനീക്കുന്നതിന്നിടെ ഭാഗ്യവാന്മാരായ വടക്കേ ഇൻഡ്യയിലെ പല "ഭിഷ-കൊരങ്ങ-"മ്മാരുടേയും കൂടെ കഴിയാനുള്ള ഭാഗ്യ നിര്ഭാഗ്യങ്ങളും നിമിത്തമായി ...
അപ്പോഴാണ് കടല് കടന്നു മറുശീമയിലേക്ക് കടന്നാലോ എന്ന ചിന്താ വിഷ്ണനായത് .
ബിലാത്തിയിലെ പരീക്ഷാ ഹാളിലെത്തിയപ്പോൾ കൂടെക്കഴിഞ്ഞ യൂപിക്കാരനും കര്നാടകക്കാരനും ഉണ്ട് .
ഇവര്കെന്തിനാ ഇതിപ്പോ എന്നൊരു കൂട്ടം കൂടുന്നത് ചൊവ്വല്ല എന്ന് മേലെ നിന്നൊരു കാരണവര് മൊഴിഞ്ഞത് കൊണ്ട് വേറെ അസക്യത യും ഉണ്ടായില്ല .
അമേരിക്ക ക്കാരന്റെ പരീക്ഷ കഴിഞ്ഞപ്പോ അണ്ണന്മാർ കണ്ട ഭാവം നടിക്കുന്നത് ലേശം കുറഞ്ഞു .
കുശുമ്പിനും ഓര്തോക്കും MCh എടുതവരായതുകൊണ്ട് കാര്യമാക്കിയില്ല .
അപേക്ഷ അയക്കാൻ സമയത്തേക്ക് ഒരു ശുപാർശ തരാവോ എന്ന് നല്ല നേരത്ത് ഊണു കഴിക്കുമ്പോൾ ചോദിച്ചു .
"അതിനെന്താ ...എന്നാ വേണ്ടെന്നു വച്ചാ ചോദിച്ചോളൂ " എന്ന് ഭഗവാൻ എഴുന്നുള്ളി .
രണ്ടു ദിനം കഴിഞ്ഞു . ടിയാൻ കണ്ട ഭാവമില്ല .
ശീ മയിലെ കണ്സൽട്ടന്ടു പറഞ്ഞ മാത്രയിൽ ഒരു മണിക്കൂറുകൊണ്ട് മൂന്ന് ഖണ്ഡികയിൽ കത്തെഴുതി കവറിലെ പശ തുപ്പലുനക്കി പോക്കറ്റിലിട്ടു തന്നു .
ആ സമയത്ത് വരാന്തയിൽ ഹലോ പറയുന്ന പാക്കിസ്ഥാൻ കാരനായ സ്റ്റാഫ് ഗ്രേഡ് കൂടെ വിളിച്ചു സെക്ര ട്ടരിമാരെക്കൊണ്ട് അതിലും നല്ല ശുപാർ ശയും അച്ചടിച്ചുതന്നു .
നാട്ടിൽ നിന്നും അഭിലാഷു അയച്ച പീടിയാട്രിക് പ്രോഫെസ്സരായ ജോണി വിൻസെന്റ് സാറിന്റെ കത്തും സമയത്തിന് കിട്ടി .
മൂന്ന് കത്തുകളായി . ഇനി അപേക്ഷകൾ അയച്ചു തുടങ്ങാ മെന്ന സമാധാനം .
ഇനി വിസ കിട്ടാനുള്ള പരിപാടികൾ തുടങ്ങാനായി പരിഭ്രമിക്കാമെന്നു കരുതി ...
പഠി ക്കാണെന്നും പറഞ്ഞു കുളിച്ചു തേവാരമിടാനല്ല , തിരിച്ചു ജന്മനാടിനെ സേവിച്ചു ജലപാനം നടത്തിക്കോളും എന്ന രക്തം തൊട്ട മുദ്രപത്രവും വേണം .
മന്ത്രി മദാമ്മക്ക് വീണ്ടും അരക്കടലാസിൽ ഒന്നാം ക്ലാസ്സിലെ രാജ്ഞി യുടെ തലയും വച്ചൊട്ടിചു കത്തെഴുതി .
മൂന്നാം ദിവസം കൈമുറിയുന്ന കട്ടിക്കടലാസിൽ കത്ത്
" ഈ ഭിഷഗ്വരൻ തിരിച്ചു വരാനായി ഈ ശീമ നാട്ടിലെ പ്രജകൾ എന്നും കാത്തിരിക്കും ഈ തിരുമുല്പ്പാടിനെ ശരിക്കും പഠിപ്പിച്ചു വിട്ടോള ണമേ എന്ന് കാലു പിടിച്ചു താണ് വീണ് തോരണം കെട്ടിയ അങ്ങയുടെ ഒരു ധർമക്കാരി ..
വിർജീനിയ ബോട്ടംലീ ,
സെക്രടറി ഓഫ് ഹെൽത്ത് ."
അന്ന് വീണ്ടും ഉത്തര കാണ്ടാത്തിലെ തിരുമേനിയെ മുഖം കാണിച്ചു . "അടിയനോട് പൊറുക്കണം തിരുവുള്ള ക്കേട് തോന്നണ്ട , എന്താ ചെറി യ ഓല ഒന്നെഴുതി തരാക്കണം . കുഞ്ഞു കുട്ടി പരാ ദീന ക്കാരനാണെന്ന് കരുതി പൊറുത്ത് കൊള്ളണം ..."
"ഉം ...."
"നാളെ ഒന്ന് എന്നെ ഓര്മിപ്പിക്കൂ ...നോക്കട്ടേ ... പിടിപ്പതു ജ്യോലിയാണ് ... ",
ദിനപത്രത്തിൽ കണ്ണും നട്ടു പരമ ശ്രേഷ്ഠൻ മൊഴി ഞ്ഞു .
പിന്നെ ദിവസങ്ങള് കഴിഞ്ഞു മറുശീ മയിൽ നിന്നും മുഖം കാണിക്കാനുള്ള ഉത്തരവും പോക്കറ്റിൽ വച്ച് അത്യാഹിത വിഭാഗത്തിൽ പോയി .
രാജാവ് പള്ളികൊള്ളക്ക് ഇറങ്ങുന്നതിനു മുൻപ് ശുപാർശക്കത്തിന്റെ കാര്യം ഒന്നു് കൂടി ഓതാം എന്നു കരുതി .
മനസ്സില്ലാ മനസോടെ എന്ടോടൊപ്പം വന്നു ഒരു മരുന്ന് കുറിപ്പടയിൽ എഴുത്താണി വരച്ചു ...
"ഇതു സെക്രട്ടറി യുടെ കയ്യിൽ കൊടുത്തു മഷി പുരട്ടി തിരിച്ചു വരൂ . അന്നേരം രാജ മുദ്ര വച്ചിടാം ..."
"അടിയൻ ..."
എഴുതിയ അത്ഭുത കുറിമാനം വായിച്ചു
രണ്ടു വാചകം:
"മേല്പടിയാൻ നിങ്ങളുടെ അന്തേവാസി യാകാനുള്ള ഒരു ദാരിദ്രവാസിയാണെന്ന് നോം അറിഞ്ഞു .
അവൻ രണ്ടു മാസം മൂന്ന് ആഴ്ച നാലു വിനാഴിക ഇവിടെ തെണ്ടി നടന്നിട്ട് ഇതേവരെ യാതൊരു തൊന്തരവും കാണിച്ചിട്ടില്ല ,
നന്ദിയുണ്ട് ,
ഇന്ത്യാ രാജ്യത്തെ വീരശൂര മാർത്താണ്ട കട്ടഭോമ്മൻ ഭിഷഗുരാൻ ,
ബിലാത്തിയിലെ തൊപ്പിയിലെ തൂവലും ."
-----------------------------------------------------------------
വാൽ കഷണം :
നീള ദ്വീപിലെ ഒരു നട്ടുച്ച കണ്ണിലെ കൃഷ്ണ മണിയെ പപ്പടമാക്കി യപ്പോൾ ചമ്ര വട്ടത്തിൽ നിന്നും കോട്ടുവായിട്ട് നിരത്തിലിറങ്ങി . അർദ്ധരാത്രി നട്ടുച്ച യായത് ഇന്നലെ ചെയ്ത പടുതിയാണ് .
നേരെ കണ്ട മുംബായ് വാലയുടെ കുശിനിയിൽ നിന്നും മധ്യാഹ്നം കഴിച്ചിട്ട് വീണ്ടും പകൽ രാത്രിയാക്കാം എന്ന് നിനച്ചു കൈ നനച്ചു .
മൂലയിലെ സിംഹാസനത്തിൽ ആരൂഡനായിരിക്കെ ഹിമാലയ പുത്രൻ ഒച്ചാനിച്ചു അടുത്തു വന്നു . "തിരുമേനി കൽപിക്കാ റായോ എന്നരുളിയാലും ..."
താമ്ര ഫലക ത്തിലെ ഭക്ഷ്യ ജന്തുക്കളെ കണ്ണുകൊണ്ടു വെട്ടിവീ ഴ്ത്തി സന്തുഷ്ടനായി .
കണ്ണിന്റെ കടക്കോണിലെ പെട്ടെന്നൊരു കാഴ്ച്ച ഒഴിവാക്കാനിയില്ല .
മുഖത്ത് മഞ്ഞ അരിമാവു ചുട്ടിയിട്ട കത്തിവേഷം രണ്ടു കയ്യിലും നരസിംഹ രൂപ ത്തിൽ ഭീകര പക്ഷിയുടെ മാറ് വലിച്ചു പറിക്കുന്നു . അതിലെന്തൊരു പന്തി യില്ലെ ല്ലൊ എന്നൊരു ഞായം മനോധാര യിൽ നീന്തിയപ്പോൾ ഓർമ പുളിച്ചു തികട്ടി വെളിക്കെറങ്ങി .
രണ്ടും കല്പിച്ചു സിംഹാസനത്തിൽ നിന്നും കാല് കവച്ചു കവാത്തു പോയി ഒച്ചയനക്കി ...
"അടിയൻ ..."
പക്ഷിയെ ദാനം ചെയ്ത കിങ്കരനാണെന്ന് നിനച്ചു തിരുവുള്ളം ഭക്ഷ്യ പാത്ര ത്തിലേക്ക് തിരുമുദ്ര ആംഗ്യ മാത്രയിൽ മുഖമുയർത്താതെ ...
"ഭക്ഷ്യ പദാർത്ഥങ്ങളെല്ലാം ഒന്നു കൂടി നിറക്കുവിൻ ഉടൻ "
"പണ്ട് അലെക്സാന്ദ്രയിൽ ആരൂഡ നായിരുന്നില്ലേ നായരെ ?"
കീഴ്ശ്വാസം മേൽ ശ്യാ സ മായി പക്ഷി മൃഗാ ഭക്ഷ്യ വസ്തു ക്കളു മായി തൊണ്ട യിൽ കുടുങ്ങി പുംഗവൻ മിഴുങ്ങസ്സ്യ .
ഭക്ഷണവസ്തുവിൽ കുടുങ്ങി പരേതനാ യാൽ... ഒരുകുടുംബം വഴിയാധാര മാവേണ്ട എന്ന് വിചാരിച്ചു വിഷയം വിവരിച്ചു.
ടിയാൻ ഇപ്പൊ എല്ലു രോഗത്തിൽ നിന്നും വ്യതിചലിച്ചു സ്വസ്ഥം ഗ്രഹഭരണം ...പത്നി രാജ്യം പിടിച്ചടക്കി രാജാ വിനെ തുരുങ്കിലടക്കാൻ ഒരുമ്പെട്ടിരിക്കുന്നു ...
എല്ലാ മംഗളങ്ങളും നേര്നു കൊണ്ട് വിടവാങ്ങി ...
കിങ്കരൻ ഭക്ഷ്യ പാത്ര ങ്ങളും നിരത്തി കാത്തു നില്പ് ...
...................

No comments:
Post a Comment