മൂന്ന് വർഷങ്ങൾക്ക് മുൻപാണ്...
അധികം ജനപ്രള യമില്ലായിരുന്ന ഒരു
നട്ടുച്ച
പണ്ട് , ദിനം പ്രതി സൈക്കിൾ
ചവിട്ടി കോളേ ജിലേക്ക് പോയ
റോഡുകൾ ഒന്ന് വീണ്ടും ഓർമകളിൽ
നിന്നും പൊടി തട്ടി എടുക്കാം
എന്നു കരുതി
നടന്നു
...
വീടുകളുടെ
എണ്ണവും ഭിത്തി കളുടെ കട്ടിയും
ഉയരവും കൂടിയിരി ക്കുന്നു
റോഡിന്റെ വീതി കുറഞ്ഞി ട്ടേയുള്ളു
മ്യുസിക്കൽ
ഹോണ് അടിച്ചു ബഹളം കൂട്ടിയ
ഓട്ടോക്ക് സൈഡ് കൊടുക്കാതെ പറന്നു
പോകുന്ന ചൂരിദാർ സൈക്കിൾ ചവിട്ടി
എനിക്കെതിരേ പോയി .
മുഖം എവിടെയോ കണ്ടിരുന്നു ...
പെട്ടെന്നു
ഒരു ടാക്സി ക്കാർ
എനിക്കു വഴിയൊതുക്കി നിർത്തി
"സാർ
കയറൂ വീട്ടിലേക്കല്ലേ ?" മുൻ സീറ്റിലെ
ഒരു സാധാരണക്കാരൻ അന്വേഷിച്ചു
"അതേ
...പക്ഷെ ഞാൻ നടക്കാമെന്നു
വച്ചു ' ഞാൻ ഭവ്യത
യോടെ ഒഴിവാക്കാ ൻ
ശ്രമിച്ചു .
"അത്
സാരമില്ല , പിന്നെയാവാം ; ഇവിടത്തെ ചൂടൊന്നും സാറിനൊന്നും
ശരിയാവൂല്യ , കയറിക്കോ ഞങ്ങൾ അതുവഴിക്കാ
..."
മനസില്ലാ മനസ്സോടെ കാറിന്റെ പുറകുവ
ശ ത്തെ സീറ്റിൽ
കയറിയിരുന്നു .
"വിട്ടോ
..."
"ഇനിയിപ്പോ
ഇവിടേക്ക് സ്ഥിരമായി എന്നാ ?"
"ഏയ്
...അങ്ങിനെ യൊന്നും തീരുമാനിച്ചില്ല ..."
"പണ്ട്
അച്ഛനോ പാപ്പന്മാരോ ഞങ്ങളുടെ കടയിൽ കയറാതെ
പോവില്ലായിരുന്നു ..."
"എനിക്ക്
മനസ്സിലായില്ല ...വീടുപേര് ?" ഞാൻ ആളെ
മനസ്സിലാക്കാൻ ബുദ്ധി മുട്ടി .
"ഞങ്ങളിവിടെയൊക്കെ
വിട്ട് അങ്കമാലിയിലാ താമസം ."
"ഇവിടെ
നിര്ത്തിക്കോളൂ ഇതാ ഗേറ്റ്
...ഡ്രൈവറെ ചുമലിൽ തൊട്ടു ഞാൻ
പറഞ്ഞു ."
"അപ്പൊ
ഇ വിടെ എങ്ങോട്ടാ
?" പോക്കെറ്റിൽ നിന്നും ഡ്രൈവർക് പണം
കൊടുക്കുന്നതിനി ടയിൽ തിരക്കി .
"ഇവിടെ
ഒരിടത്തും പോകാനില്ല . ഞാൻ അങ്കമാലിക്കു
ബസ് കാത്തു നിൽകുമ്പോ
ഴാണ് സാറ് വെയിലത്ത്
നടക്കുന്നത് കണ്ടത് . ഉടനേ ഞാൻ
ഈ കാറ് വിളിച്ചു
.വീടിലേക്കു കൂട്ടി കൊണ്ട് വിടാം
എന്നു കരുതി . എനിക്ക് ഇനി
അടുത്ത ബസ്സ് പിടിക്കാം ."
"ശരി
എന്നാ പൊക്കോട്ടെ ..."
...
എന്റെ നാട്ടു കാരേ നിങ്ങളുടെ
അനാവശ്യ ഔപചാരികത എന്നെ ശ്വാസം
മുട്ടിക്കുന്നു
എനിക്ക് വേണ്ടത് ഭൂതകാലത്തിലേക്കുള്ള നടത്തമാണ്
ഞാൻ ഇനിയും നടക്കുകയാണ്
എൻറെ അച്ഛനും മുൻ പരമ്പരകളും
താണ്ടിയ ഈ വഴികൾ
ഇതെനിക്കന്യമല്ല
.അതിലെ വെയിൽ എനിക്ക് കുളിർമയാണ്
എനിക്കൊരു
വഴികാട്ടിയും സാരഥി യും വേണ്ട
ഞാൻ ഒറ്റയ്ക്ക് നടന്നോട്ടെ ...
വിട്ടേക്കൂ
No comments:
Post a Comment