അബുദാബിയിൽ
നിന്നും അൽ ആയിനിൽ
ജോലിതേടി കറങ്ങി കൊണ്ടിരിക്കെ ഒരു
ദിവസം .
കസിൻ വിളിച്ചു . "ഇനി കുറച്ചു
ദിവസം ഇവിടെയുള്ള ഒഴിവുകൾ നോക്കിയാലോ
...വരൂ "
തിരിച്ചു ഇനി ദുബായ്
പോയാൽ ഷാർജ യിലെ കസിൻ
വന്നു കൂട്ടികൊണ്ട് പോരും .
പരിചയക്കാരനായ
അജയൻ ടയർ കമ്പനിയിൽ
മിക്കവാറും എല്ലാ എമിരേറ്റിലും പോക്കുവരവുണ്ടത്രെ
.
എന്നാൽ ശരി ...വിട്ടു പിടിച്ചു
.
കുറച്ചു നേരം കടയിൽ കാത്തു
നിന്നപ്പോൾ കൂട്ട്കാരനും വന്നു .
"ആരാ
ഇന്ന് ദുബായ് പോകുന്നത് ? ഇങ്ങേർക്ക്
ഒരു ലിഫ്റ്റ് കൊടുക്കാമോ
"
പരിചയമില്ലെങ്കിലും
നാട്ടുകാരനാണ് ."ഞാൻ പോകുന്നുണ്ട്
;കമ്പനി കാറുണ്ട് " ബോംബെയിൽ നിന്നും MBA കഴിഞ്ഞ
യുവാവ് .സെയിൽസ് ആയതുകൊണ്ട് ഫുൾ
സൂട്ടിലും ചെത്തുന്ന സ്റ്റൈൽ .
"ബുദ്ധി
മുട്ടാവില്ലല്ലോ അല്ലേ ?" ഞാൻ
"ഏയ്
എനിക്കൊന്നു മിണ്ടീം പറഞ്ഞും പോകാമല്ലോ
"സൌമ്യതയോടെ അയാൾ .
കമ്പനി കാർ എന്ന്
പറഞ്ഞപ്പോൾ വലിയ ധാരണയായിരുന്നു
മുറ്റത്ത്
കടക്ക് മുന്നിലെ ചെറിയ പെട്ടി
പോലെയുള്ള യുഗോ ആയിരുന്നു അതെന്നു
പിന്നെ മനസ്സിലായി
പട്ടാണിയുടെ
അത്തറും വിയർപും നിറഞ്ഞ ക്രെസ്സിടയെക്കാൾ
ഭേദമാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു
.
മരീചികകൾ നൃത്തം വയ്ക്കുന്ന ഊഷര
മായ നോക്കെത്താ ദൂരത്തെ
ഈന്തപ്പനകൾ പിന്നിട്ടു ഞങ്ങൾ ദുബായി
ഹൈവേ യിൽ യാത്ര
തുടർന്നു .
എതിരെ വല്ലപ്പോഴും വന്ന കണ്ട്യ്നെർ ട്രക്കുകൾ
,പിന്നെ ടാക്സികൾ . വല്ലപ്പോഴും വഴിതടഞ്ഞു
കുറുകെ പോകുന്ന ഒട്ടക കൂട്ടങ്ങൾ
മയക്കത്തിന് അർദ്ധ വിരാമങ്ങളിട്ടു .
വഴിയിൽ കാസർഗോഡ് ഇക്കാമാരുടെ "അൽ
ശിഫാ സൂപ്പർ മാർക്കറ്റ്
"കണ്ടപ്പോൾ നിർത്തി .
ഒരു സുലൈമാനിയും കുബൂസിൽ തയ്യാറാക്കിയ ചിക്കൻ
സാൻവിച്ചും അകത്താക്കി .
അഞ്ചു മിനിറ്റ് വിശ്രമിച്ചു .
സൂര്യൻ പടിഞ്ഞാറ് മേഘ
പാളികളിൽ ആഴ്ന്നിറങ്ങുന്നു .
ഒരു ബാങ്ക് വിളി മാത്രം
അന്തരീക്ഷത്തിൽ കടന്നു പോകുന്ന വാഹനങ്ങളുടെ
ശബ്ദത്തിനെ മറികടന്നെത്തി .
കന്തൂറയിട്ട
ആള്കൂട്ടങ്ങൾ അപ്പോഴേക്കും ഒരു സിമൻറ്
തറയിൽ വിരിച്ച പരവതാനിയിൽ കുനിഞ്ഞിരുന്നു
.
"ഇനി
നമുക്ക് വിടാം അല്ലേ ?"
ഞാൻ തല കുലുക്കി
മുൻ സീറ്റിൽ കയറി
സീറ്റ് ബെൽറ്റിട്ടു .
ചരലും മണലും പൊടിയുയർത്തി ടയറിനെ
മുന്നിലാക്കി കാറ്റിൽ ഉയർന്നു പൊങ്ങി
.
പിന്നേയും
ഒരുമണിക്കൂർ കൂടി.
സന്ധ്യയോടെ ദുബായ് തെരുവീഥി കളിലൂടെ
ഒഴുകി വന്ന ആ വെള്ളിയാഴ്ച
തിരക്കിൽ ചേർന്നു .
മൂന്ന് വരികളിൽ ഒഴിവുണ്ടായിരുന്നത് അതിവേഗ
പാത മാത്രം .
കുറേ നേരം നിരത്തിയും പോയും
മടുത്തപ്പോൾ സുഹൃത്ത് അടുത്ത വരിയിലേക്ക്
കടന്നു.
ഇരുട്ട് പരന്ന നഗരാതിർത്തിയിൽ ഉടനെ
തിരക്കു വർധിച്ചു .
മുന്നിലും
പിന്നിലും വാഹനങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ രണ്ടു പേരുടെയും
തലകൾ ഞങ്ങൾക്ക് മുന്നിൽ
നിഴൽ കൂത്ത് കളിച്ചു
.
ഞങ്ങൾ ക്കുമുന്നിൽ പാഞ്ഞു പോകുന്ന ഒരു
വെളുത്ത പുത്തൻ മെർസ്യ്ദീസ് ബെൻസ്
. അതിന്റെ ഇടക്ക് തെളിയുന്ന ബ്രയ്ക്ക്
ലൈറ്റ് . അണ്ടർ പാസ്സിലൂടെ അയാൾ
പാഞ്ഞു പോയി പിന്നെ വീണ്ടും
ട്രാഫിക് ചലന രഹിതം
. നിമിഷ നേരത്തിൽ വീണ്ടും ചുവന്ന
വെളിച്ചം .
വാഹനത്തിരക്ക്
കൂടുന്നതേയുള്ളൂ .
അപ്പോഴാണ്
വിരസതക്ക് വിരാമമിട്ടു മുന്നിലെ കാർ പെട്ടെന്ന്
നിർത്തി .ആരോ മുന്നിൽ
കൂട്ടിയിടിച്ചു കാണും . സുഹൃത്ത് ബ്രയ്കിൽ
ആഞ്ഞു ചവിട്ടി .
ഒരു ചിതറിയ രോദനമായി ടയറുകൾ
അരഞ്ഞു റോഡിൽ പുക പരത്തി.ഞങ്ങളുടെ കാർ അറബിയുടെ
ബെൻസിനെ ചുംബിച്ചു നിന്നു .
ഉടനെ നിലക്കാത്ത ഹോണ്‍ മുഴക്കങ്ങളും
വിവിധ ഭാഷകളിലെ തെറികളും നിലച്ചുപോയ
വാഹന ശ ബ്ദാവലിക്കു
പകരമായി കേട്ടു.
"ഇനി
സുർത്ത വരണം "
സുഹൃത്ത്
അത്മഗതമായി പറഞ്ഞു .
പിന്നെ ഡോർ തുറന്നു
വണ്ടിക്കു ചുറ്റിനും നടന്നു നോക്കി
. ഒന്നും പറ്റിയില്ല . ബെൻസിൽ ഒന്ന് ഉരച്ചു
എന്നു മാത്രം. ഡോറിന്റെ വശത്തു
കൈ മുട്ട് കുത്തി
തല അകത്തേക്കിട്ടു അയാൾ
പറഞ്ഞു .
മുന്നിൽ ആരോ പെട്ടെന്നു
നിര്ത്തിയതായിരിക്കും .അകലത്തേക്ക് നോക്കി . ഒന്നും കാണാൻ
കഴിഞ്ഞില്ല . ഞങ്ങളുടെ വരിയോഴികെ മറ്റെല്ലാം
നീങ്ങുന്ന വാഹന നിരകൾ .
ഞങ്ങൾ അഞ്ചു വാഹനങ്ങൾ പോലീസിനെ
കാത്തു .
ആദ്യം ഒരു പോലീസ്
. പിന്നെ ഒരു ആംബുലൻസ്
. പിന്നെ വേറെ രണ്ടു പോലീസ്
വാഹനങ്ങൾ കൂടിയെത്തി .
"ലൈസെൻസ്
എടുത്തു . പാസ്പോർട്ടും പതാക (ലേബർ കാർഡ്
)യും ഇല്ല . കഴിഞ്ഞ
ദിവസം ഹെഡ് ഓഫീസിൽ വാങ്ങി
വച്ചതാണ് ."
"കുഴപ്പമില്ല"
നിസ്സംഗതയോടെ അയാൾ പറഞ്ഞു.
" ഓഫീസിൽ
ഇന്നിപ്പോ ആരെങ്കിലും കാണുമോ ?" എനിക്ക്
പരിഭ്രമം .
പോലീസ് ഓഫീസർ വന്നു കാറിലേക്ക്
സൂക്ഷിച്ചു നോക്കി . പിന്നെ മുന്നിലെ
ബംബറിൽ ടോർച്ചടിച്ചു പരിശോധിച്ചു .
പിന്നെ മുന്നിലേക്ക് നടന്നു വാഹനനിരകളിൽ അപ്രത്യക്ഷനായി
.
അഞ്ചു മിനുട്ട് കഴിഞ്ഞു കാണും
.മുന്നിലെ വാഹനങ്ങൾ പതുക്കെ മുന്നോട്ടെടുത്തു
പാഞ്ഞു പോയി .
അവിടെ ഞങ്ങൾക്കുമുന്നിൽ അകലേയായി നീലയും ചുവപ്പും
മാറി മാറി കത്തുന്ന
പോലീസ് വാഹനത്തിൽ നിന്നും ഓഫീസർ
ഇറങ്ങി വന്നു്
"യള്ള
..യള്ള "
കൂടെ വരുവാനുള്ള ആന്ഗ്യം .
ഞാൻ സുഹൃത്തിന്റെ മുഖത്തേക്ക് ചോദ്യ രൂപേണ നോട്ടമയച്ചു
.
"ഏയ്
...അവര് സ്റ്റെഷനിലെക്കു ചെല്ലാൻ പറയുകാ ...ഒന്നു
പോയി ഒപ്പിട്ടു പോകാം
."
"വൈകിയോ
? എപ്പോഴാ മണിയോട് വരാൻ പറഞ്ഞത്
?"
"എനിക്ക്
സമയത്തിന്റെ തിരക്കൊന്നുമില്ല .എപോഴായാലും മതി .ചേട്ടനോട്
ഞാൻ വിളിക്കാമെന്നാ പറഞ്ഞത്
." ഞാൻ പറഞ്ഞു .
പിന്നെ ഞങ്ങൾ ഇടുക്ക് വഴികളിലൂടെ
പോലീസ് വാഹനത്തിന്റെ പുറകെ പൊടിക്കാറ്റിൽ വണ്ടിയോടിച്ചു
.
"അപ്പോ
നമ്മുടെ ബെൻസ് കാറുകാരനെവിടെപ്പോയി ?"
"ഓ
...അവൻ വത്തീനിയല്ലെ (local)? അവൻ പോലീസിന്
VIP യാ ;അവൻ വീട്ടിലെത്തിക്കാണും
" ഒരു ചിരിയിൽ സുഹൃത്ത്.
നിരയായി നിർത്തിയിട്ട കാറുകൾക് അരികിലായി അയാൾ
പാർക്ക് ചെയ്തു .
സീറ്റ് ബെൽറ്റു വിടുവിച്ചു ഡോർ
തുറന്ന് ഞാനും പുറത്തിറങ്ങി .
"എന്നാൽ
ഞാൻ ഒന്ന് ചേട്ടനെ
വിളിച്ചു പറയാം നമ്മൾ ഇവിടെയാണെന്ന്
."
ഞാൻ പറഞ്ഞു .
"ശരി
...ഞാൻ അകത്തു പോയി നോക്കട്ടെ
.ചേട്ടൻ വന്നെങ്കിൽ പൊക്കോളൂ ."
"ഇല്ല
ഞാൻ ഇവിടെ നിക്കാം
; ഇനി ഷാർജയിൽ നിന്നും വരുമ്പോളേക്കും
അര മണിക്കൂരെങ്കിലും ആവും"
ഞാൻ അയാളെ ആശ്വസിപ്പിച്ചു
.
അടുത്ത റോഡിനരുകിൽ അരണ്ട വെളിച്ചത്തിൽ
ഒരു ടെലിഫോണ്‍ ബൂത്ത്
കണ്ടു .
Etisalat കാർഡുപയോഗിച്ച്
കസിന്റെ നമ്പരിലേക്ക് വിളിച്ചു . ആശാൻ വീട്ടിലുണ്ട്
."എന്ത് പറ്റി ? അൽ അയിനിൽ
നിന്ന് രണ്ടു തവണ ദുബായിക്ക്
വരാനുള്ള സമയം കഴിഞ്ഞല്ലോ ?"
"ഞങ്ങൾക്ക്
വഴിയിൽ ഒരു ചെറിയ
പ്രശ്നം ...ഒരു ചെറിയ
ആക്സിടന്റ്റ് ...ഞങ്ങൾക്ക് ഒന്നും പറ്റിയില്ല
. ഇപ്പൊ അജയന്റെ ഫ്രെണ്ട് പോലീസ്
സ്റ്റെഷനിൽ പേപ്പർ ഒപ്പിടാൻ പോയിരിക്കാ
. ഞാൻ പുറത്താണ് ."
"ഏതു
പോലീസ് സ്റ്റേഷൻ ? ദൈര യിലോ
അതോ ബർ ദുബായി
യിലോ ?"
"ഓ എനിക്കറിയില്ല .ട്രേഡ് സെന്റര് കഴിഞ്ഞു
അഞ്ചു മിനിട്ടിനകം ഒരു അണ്ടർ
പാസ്സുണ്ട് പിന്നെ അഞ്ചു മിനിട്ട്
പോയിക്കാണും ...""എൻറെ സ്ഥല പരിചയം
അതിലവസ്സാനിച്ചു . ആ ഒരു
വലിയ പള്ളിയുടെ അടുത്താണ്
. പിന്നെ എല്ലാം വില്ല കളാണ്
ചുറ്റും ..."ഞാൻ നാലു
പാടും കാണുന്ന കാഴ്ചകൾ വിവരിച്ചു
ഒരു മനസ്സിലെ മാപ്പ്
ഉണ്ടാക്കാൻ ശ്രമിച്ചു .
"ഞാൻ
വരാം ...എങ്ങിനെയെങ്കിലും എത്താം . പോലീസ് സ്റ്റേഷൻ
പരിസരത്ത് തന്നെ നിന്നോളൂ ."
"ശരി
."
ഫോണ്‍ താഴെ വച്ച് സ്റ്റേഷൻ
ലക്ഷ്യമായി നടന്നു .
മൂടൽ മഞ്ഞിൽ പതുക്കെ ചന്ദ്രനുദിച്ചു
.
പണ്ടെങ്ങോ
ഇംഗ്ലീഷ് ക്ലാസ്സിൽ പഠിച്ച കവിത
മനസ്സിലോടിയെത്തി .
"The wind was a
torrent of darkness among the gusty trees,
The moon was a
ghostly galleon tossed upon cloudy seas"
കവിത രണ്ടു വരിയായി നിന്നു.
അകലെ തുറന്ന ജനാല യിൽ
കൂടെ ഒരു കാഴ്ച
അഴികളിൽ പിടിച്ചു സെല്ലിൽ നിന്നും
പുറത്തു നില്കുന്ന പോലീസുകാരനോട് ഉത്തരങ്ങൾ
നൽകുന്ന എൻറെ സുഹൃത്ത് .
ധരിച്ചിരുന്ന
സൂട്ടിനു പകരം ജയിൽ പുള്ളികളുടെ
വരയൻ കുപ്പായം ...
മുന്നോട്ടു
വച്ച കാൽ നിലത്തുറഞ്ഞു
ഞാൻ വെറുമൊരു കൽപ്രതിമയായി
അവിടെ നിന്നു .
No comments:
Post a Comment