കഴിഞ്ഞ ആഴ്‌ച
ഫേസ്ബുക്കിൽ ഒരു പുതിയ
ഹരം "ഡിവോഴ്സ് സെൽഫീസ് " കാണാൻ
ഇടയായി.
ഒരു നഷ്ടബോധം തോന്നി ...
പതിനാല് വര്ഷങ്ങള്ക്കുമുൻപ് ഫേസ്ബുക്കും സെൽഫിയുമില്ലായിരുന്നു.
പോട്ടേ.
പതിനായിരത്തിനു
മേലെ ഫീസും
രണ്ടുവർഷത്തെ കോടതി നടപടികളും
കഴിഞ്ഞു, കോമൺ ബാങ്ക്
അക്കൗണ്ടിലെ അവസാന പെനിയും
ചുരണ്ടിക്കളഞ്ഞ ഒരു ബന്ധം
അവസാനിച്ച ദിവസമായി അതിനെ കണക്കാക്കി
.
ഇന്ന് പതിമൂന്നു വര്ഷം കഴിഞ്ഞിരിക്കുന്നു.
ലാഭ നഷ്ടക്കണക്കിന്റെ ധവള പത്രമല്ല
ഇത് .
ആശ്വാസത്തിന്റെ
ഒരു നെടുവീർപ്പ് മാത്രം
.
രണ്ടായിരത്തി
നാലിൽ കൊച്ചു ടൗണിലെ
ഏറ്റവും ഗംഭീരമായ കോടതി കെട്ടിടത്തിന്റെ
പടികൾ
ഇറങ്ങുമ്പോൾ വക്കീൽ ഹസ്തദാനം ചെയ്തു
പറഞ്ഞു, "Congratulations
Doc, you are free now!”
നാട്ടിൽ മാത്രമല്ല, പുറത്തും വിവാഹ
മോചിതനാണ് എന്ന് പറയുമ്പോൾ
ജാള്യതയും, വിവാഹം കഴിച്ചു എന്ന്
പറയുമ്പോൾ അഭിമാനവും തോന്നിപ്പിക്കുന്ന പെരുമാറ്റമാണ്
പൊതുവെ.
തെറ്റായ തീരുമാനങ്ങളെ മുറുകെ പിടിച്ചു,
പിന്നെയും വർഷങ്ങൾ അതേവഴി അടിവച്ചു
നീങ്ങി, നഷ്ടപ്പെടാൻ ഒരുക്കമില്ലാത്ത മനസ്സിന്റെ
ഉറക്കാൻ വെമ്പുകയാണ് പലരും.
എന്തോ പറഞ്ഞു വന്നപ്പോൾ ഡിവോഴ്സും(വിവാഹ
മോചനം) അതുണ്ടാക്കുന്ന പൊതു
ജനത്തിനിടയിലെ അബദ്ധ ധാരണകളേയും
കുറിച്ച് അറിയാതെ ജോലി സ്ഥലത്തു വച്ച് ഞാൻ
വാചാലനായി.
“Oh, I am Sorry to hear that”.
“You should’ve instead congratulated me in my decision to
move forward and to have a better happy life”.
കാലിലെ അസ്ഥിയിൽ കാൻസർ വന്നാൽ
മുറിച്ചു മാറ്റുക തന്നെ വേണം.
നിദാന്തവേദനയുടെ
അവസാനം മരണമല്ല; സർജറി
ആണ്.
"വിവാഹമോചനം
നേടി" എന്നാണ് പറയുന്നത്.
അത് ഒരു
നേട്ടമാണ്, ഒരു പുതിയ
ജീവിതത്തിലേക്കുള്ള ലോട്ടറി ടിക്കറ്റ്.
ശരിയാണ് , ലോട്ടറി ; ജീവിതം തന്നെ
ഒരു ഭാഗ്യ പരീക്ഷണമാണ്.
പണ്ടാരോ പറഞ്ഞു , “Marriage is the triumph of imagination over
intelligence. Second marriage is the triumph of hope over experience”.
പതിനഞ്ചു വർഷമെടുത്തു ഒരു ഉറച്ച
തീരുമാനത്തിലെത്താൻ.
പിന്നെയറിഞ്ഞു,
ഇനി പിന്നോട്ട് വലിക്കുന്ന
പിടിവള്ളികളിലില്ല.
ബന്ധങ്ങൾ കടലാസ്സു കഷണങ്ങൾ മാത്രമാണ്
.
പിന്നെ ബക്കറ്റു ലിസ്റ്റ് പരതി,
മുഴുമിക്കാതെ നിർത്തിയ ഉപരിപഠന സ്വപ്നങ്ങൾ...
ഇനി അതിനിറങ്ങുക.
ആർക്കും വീതം വച്ച്
കൊടുക്കേണ്ടതില്ലാത്ത ഒന്നുമാത്രം.
വിദ്യാഭ്യാസം.
സ്വത്തും, മേനിയും,മാനവും പോയാലും എന്നോടൊപ്പം യുധിഷ്ഠരന്റെ
ശ്വാനനായി അത് അകമ്പടി
സേവിക്കും.
നന്ദി.
No comments:
Post a Comment