Translate

Wednesday, April 22, 2015

ഒടിയന്മാർ

യമ കണ്ടകനും രാഹുവും പോയ തക്കത്തിൽ തിരുമുൽപാടും കാര്യസ്ഥൻ ശങ്കുനായരും ഗുരുവായൂരേക്ക് തിരിച്ചു .
പണ്ടത്തെ കാലാ.
ടിപ്പുസുൽത്താൻ വെട്ടുവഴിയിൽ പൊടി തൂളി താസിൽ ദാരുടെ കുതിരവണ്ടി എതിരേ വന്നപ്പോൾ ങ്കുവിന് ങ്ക യായി . നടയിരുത്താൻ നടത്തിക്കൊണ്ടു വന്ന മൂരി ക്കുട്ടൻ വേലിചാടി പ്പോകാതെ നോക്കണം .
"എന്താ നെയ്യ് കാട്ടണേ , വേഗം ക്ടാവിനെ അങ്ങ്ട് മാറ്റാ ..."
തിരുമുൽപാടിനു അക്ഷമയായി . "ഇനീം താമസിച്ചാൽ നാളെ നടക്കൽ എത്തോ ന്നാ ന്റെ ഭയം ."
ഒരു കണക്കിന് നാഴികകൾ താണ്ടി .ദേശ മംഗലം വരെ എത്തി പ്പെട്ടൂ . രാത്രി ആയപ്പോൾ ഒരടിപോലും നടക്കാൻ വയ്യാതെ രണ്ടു പേരും ക്ഷീണിച്ച് വലഞ്ഞു .
"ഇനി കാണുന്ന തറയിൽ വിശ്രമിക്കാവും ബുദ്ധി ; നെയ്യ്കേൾകുന്നുണ്ടോ ?"
"ഉവ്വ്  തിരുമേനി ; ഞാനിപ്പോ അത് പറയാൻ നാക്ക് വളക്കാരുന്നു ."
"ശരി ; ന്നാ  മൂരി ക്കുട്ടനെ ചാഞ്ഞു നില്കുന്ന കൊമ്പില് കെട്ടാ ;എന്നിട്ട് ഇവിടെ അടുത്തന്നെ കിടന്നോളൂ"
"പൊതിച്ചോറെ ടുത്തു കഴിക്കാ ..."
"അല്ലാ തിരുമേനി , ഇവിടെ ഒടിയന്മാര് കാണോ ?"
"എന്താ പ്പാ  അങ്ങനെ ഒരു ചോദ്യം ?"
"അല്ലാ ,അല്ലാ രാത്രീല് അവര് പശു മ്രിഗാദി കളായി നടക്കുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ."
"നെയ്യ് ന്താ ഭയണ്ടാകുന്ന കാര്യങ്ങള് ഓർത്തു വേയ്ക്ന്നെ ? രാമ നാമം അങ്ങ്ട് ജപിക്കാ . എന്നിട്ട് കണ്ണും പൂട്ടി കേട്ക്കാ "
"അത് ഓർത്ത പ്ലാ ,ഒറങ്ങി പ്പോയാ മൂരി ക്ടാവിനെ ഓടിയമ്മാര് കട്ടോണ്ട് പോയാലോ "
" ,എന്നാ നെയ്യ് ഓരോന്ന് ചിന്തിച്ചോണ്ട് കെടുന്നോളൂ ,മൃഗത്തിൽ ഒരു കണ്ണ് വേണം ."
ഒരു മണിക്കൂർ കഴിഞ്ഞു തിരുമേനി ഉറക്കമുണർന്ന് കാര്യസ്ഥനെ വിളിച്ചു
"നെയ്യെന്താ ഇപ്പോ ചിന്തിക്കണേ ?"
" ആത്മാവ് ശരിക്കും പറഞ്ഞാൽ ആലും മാവും കൂടിയ ഒരു പട വൃക്ഷം തന്നെട്ടൊ . ഞാൻ ചിന്തിക്ക്യാരുന്നു ."
"ചിന്തിച്ചോളൂ ; അതൊക്കെ നല്ല ചിന്തോളാ ."
തിരുമേനി ഉറക്കമായി
മൂരിക്കിടാവിന്റെ കരച്ചിൽ കേട്ട് വീണ്ടും ഉണർന്നു; " ങ്കൂ , നെയ്യ് ഒറങ്ങല്ലേ , ഒരു കണ്ണു വേണം ."
"അല്ലാ , ഞാൻ ചിന്തിക്ക്യാ ,മുപ്പത്തി മുക്കോടി ദേവകളോ അതോ കാണുന്ന നക്ഷത്രങ്ങളോ ,ഏതാ കൂട്യേതു ?"
"അതു നല്ല ചിന്തന്ന്യാ ,അങ്ങനെ തന്നെ പോട്ടെ "
മറച്ചില്ല ഒടിഞ്ഞ ബ്ദത്തിൽ തിരുമേനി ഉണർന്നു .
"ശങ്കൂ, നെയ്യ് എബിട്യാ പോയെ ?"
"ഒരു മൂത്ര ങ്ക തീർക്കാൻ പോയതാ .അപ്പളാ ഒരു ചിന്താ വിഷയം തോന്ന്യേ "
"എന്താ വിഷയം ; പറയാ ,കേക്കട്ടെ "
"അല്ലാ ഗുരുവായൂര് ആൾകാര് പലവിധ സാധനങ്ങള് വഴിപാട് നടത്തൂലെ ; പഴ കച്ചോടക്കാര് പഴം ,അരി കച്ചോടക്കാര് അരി അങ്ങനെ .."
" അത് പിന്നെ ഭക്തര് കൊണ്ടുവരുന്നത് ഭഗവാനു പ്രിയം തന്നെ ."
"അപ്പൊ ആരെങ്ങിലും കയറു കൊണ്ടുവന്നാൽ അപ്രിയാവോ ?"
"നെയ്യെന്താ കയറു കച്ചവടം തൊടങ്ങാ ? അത് പറഞ്ഞപ്പളാ ,തിരിച്ച് പോവുമ്പോ അങ്ങാടീന്നു  കൊല കെട്ടാനുള്ള കയറു വാങ്ങാൻ മറക്കണ്ടാ ."
"അതല്ല തിരുമേനി ,നമ്മള് ഒരു കയറു മാത്രായി ഗുരുവായൂര് നടക്കല് പോയാ അപ്രിയാവോന്നാ ഞാൻ ചിന്തിക്കണേ "
"അതുപ്പെന്താ നിനക്ക് ഒരു ചിന്താ ? മനസ്സിലാവണില്ല നിക്ക് "

"നമ്മടെ ക്ടാവില്ല , കയറു മാത്രേള്ളു "

1 comment: