Translate

Thursday, April 16, 2015

ഖദർ തൊപ്പിയും ചന്ദനപ്പൊട്ടും : 2

രണ്ട് : വേനൽ സിനിമകൾ


ശാരദ കാലത്തുതന്നെ ഓർമപ്പെടുത്തി .
"പിന്നേ ദേവിയില് ഇന്ന് മാറിയത് തമിഴുപടമാണ് ; കയ്പമംഗലം വരെ പോകണം . അവിടെ നല്ല തമാശ പ്പടമാണ് "
"അതേ അച്ചാച്ചാ , ലേഡീസ് ഹോസ്ടൽ ; നമുക്ക് മാറ്റിനിക്കു പോകാം ." പേരക്കുട്ടികൾ .
"എന്നാൽ എല്ലാവരും പോയി കളത്തിലെ ചിരട്ടകൾ പറക്കി ചാക്കിലാക്കൂ . ചാക്ക് കൊപ്രക്കളത്തിൽ വച്ചിട്ടുണ്ട് "
മനസ്സില്ലാ മനസ്സോടെ കുട്ടികൾ വെയിലത്ത്‌ പോകുന്നത് കണ്ട് പുഞ്ചിരിച്ചു .
പിന്നെ കത്തിയെടുത്തു ഉണങ്ങിതുടങ്ങിയ എഡ്വേഡ് റോസിന്റെ കൊമ്പ് മുറിച്ചു . പഴയ പൂക്കൾ വെട്ടിമാറ്റി .
പിന്നെ പ്ലാസ്റ്റിക്‌ ഷീറ്റ് ദീർഘ ചതുരത്തിൽ മുറിച്ചു . ഒരു കൊച്ചു റോസാ കൊമ്പ് ചരിച്ചു വെട്ടി അതിലെ ഒരു കൂമ്പ് വണ്ണം കൂടിയ കൊമ്പിന്റെ വശം മൃദുവായി പൊളിച്ചു അകത്തേക്ക് വച്ചു . റോസാ ചെടിയുടെ മുള്ള് കയിൽ കയറിയത് കണക്കാക്കാതെ പ്ലാസ്റ്റിക്‌ ഷീറ്റ് മുറിച്ചത് ചുറ്റി നൂലുകൊണ്ട്‌ കെട്ടി .
ഇനി വീടിനു പടിഞ്ഞാറേ മാവിന്റെ കൊമ്പിൽ ഒരു പതി വയ്കണം .
ഗംഗാ ധരൻ വരുമ്പോൾ കുട്ടികളുടെ ഊഞ്ഞാൽ വടക്കോട്ടുള്ള കൊമ്പിൽ കെട്ടിയാൽ മതി എന്ന് പറയാം .
കുട്ടികൾ ചിരട്ട പറക്കി തിരിച്ചെത്തിയിരിക്കുന്നു .
"ആ ഇനി ചിരട്ടകൊണ്ട് പേരക്കക്കു കൂടുണ്ടാക്കുന്ന സൂത്രം കാണിച്ച് തരാം" . അത് കഴിഞ്ഞു മതി ഊണ് .
പിന്നെ വീണ്ടും ജോലികൾ .
കുട്ടികളുടെ മടുപ്പ് സിനിമയുടെ അന്നൗൻസ് മെൻറ് കാറിലൂടെ വന്നപ്പോൾ മാറിപ്പോയി .
..............
"അല്ലാ പദ്മനാഭൻ മാഷും പേരക്കുട്ടികളും ഇതെവിടെക്കാ ?"
ഒറ്റക്കാലിൽ തയ്യൽ യന്ത്രം തിരിച്ചു അബ്ദുൽ ഖാദർ ചോദിച്ചു .
"ഞങ്ങള് സിനിമെക്ക് പൂവാ "
"ഇത് ബോബനും മോളിയുമല്ലേ ?"
"അല്ലാ ..എന്റെ പേര് അനീന്നാ .."
"ആ ... എനിക്കറിയാം ."
കടയിൽ നിന്നു പുറത്തിറങ്ങി മുൻപുവീട്ടിലെ രാജനും ജോണിയും  സിഗരട്ട് പിന്നിൽ പിടിച്ചു ചിരിച്ചു .
"ലേഡീസ് ഹോസ്റ്റൽ ...നല്ല തമാശ യാ , ഇന്നലെ തിരക്കായിരുന്നു ."
പൊടി നിറഞ്ഞ വഴിയിലൂടെ  നടന്നു വീണ്ടും ടാറിട്ട വഴികളിലേക്ക് , എതിരെ വന്ന പരിചയക്കാരെയും പഴയ സ്കൂൾ വിദ്യാർത്ഥി വൃന്ദ ങ്ങളെയും ആശിർ വദി ച്ചുകൊണ്ടു ആ സംഘം കയ്പമംഗലം മൂന്നുപീടിക കഴിഞ്ഞു നടന്നു .
 "അമ്മാമ്മേ …ഇനി എത്രയാ പോണ്ട്യെ ?'
"എത്താറായി ...പാട്ട്‌ കേൾകുന്നില്ലേ അടുത്താ ."
കുട്ടികൾ ഇളം കാറ്റിൽ ഒഴുകി വന്ന ഒരു ഹിന്ദി പാട്ടിന്റെ സാന്ത്വ നത്തിൽ ക്ഷീണം മറന്നു അടിവച്ചു .
അവസാനം എത്തി .കുട ചുരുക്കുമ്പോൾ ചന്ദ്ര ശേഖരൻ വന്നു.
"അല്ലാ ,ഇതാരാ ?"
മടക്കി ക്കുത്തിയ മുണ്ട് അഴിച്ചു, ബീഡി അകലെ എറിഞ്ഞു ടാക്കീസ് ഉടമ ഭവ്യത കാട്ടി .
"അയ്യോ മാഷെന്ന് ഞാൻ പൈസ വാങ്ങെ ..ന്താ ത് ."
"ദിവാകരാ ; ഇവരെല്ലാം നമ്മുടെ രിസർവേട്‌ ചെയറിൽ കൊണ്ടുപോയി ഇരുത്തു ; ഞാൻ പോയി പടം തൊടങ്ങാൻ ബെല്ലടിക്കട്ടെ ."
"ചന്ദ്ര ശേഖരൻ പോയി തൻറെ ജോലി ചെയ്തോളു ; ഞങ്ങളെല്ലാം ഇനീം വരും . എന്നാ  ശ രീ "
പിന്നെ സിനിമ , ശാ രദ പറഞ്ഞത് ശ രിയായിരുന്നു . ഉള്ളുനിറയെ ചിരിച്ചു . മകളോടൊപ്പം .
പിന്നെ വഴി നീളെ ചിരിച്ചുകൊണ്ട് ആ സംഘം വീണ്ടും കുറ്റില ക്കടവിൽ എത്തി .
വടക്കേലെ ശ്രീനിവാസൻ സിനിമ പിടിക്കാൻ വരുന്നുണ്ടെന്നു പറഞ്ഞിരുന്നു പിന്നെ ഒന്നും കേട്ടില്ല .
ങ്ങാ , വരുമ്പോൾ കാണാം .

ഇനി ബാക്കി വച്ച പണികൾ .



………………..

SSLC  പരീക്ഷാ കെട്ടുകൾ ഇന്നലെ പോസ്റ്റ് ഓഫീസിൽ നിന്നു സൈക്കിൾ കാരിയറിൽ കെട്ടി വീട്ടിൽ എത്തിച്ചു . പത്താഴതിന്റെ അരികിൽ ഒന്നിന് മുകളിൽ ഒന്നായി അട്ടിയിട്ടു .
പേരക്കുട്ടികൾ അതിലെ സർവീസ് സ്റ്റാമ്പുകൾ ഉരിച്ചെടുത്ത് കൂട്ടിവയ്കുന്നു .
ഇനി ഇതെല്ലാം തുറന്നു വിതരണം ചെയ്യണം .
പിന്നെ ഇന്ന് ഊണിനു അഞ്ചു അധ്യാപകരെങ്കിലും കാണും .അത് മനസ്സിൽ കണ്ടപ്പോഴെയ്കും ഗേറ്റ് തുറക്കുന്ന ശ ബ്ദം കേട്ടു . വെള്ള വസ്ത്രം ധരിച്ച രണ്ടു പേർ ; മുൻപ് കണ്ടിട്ടില്ല .
"എവിടെന്നാ ?"
"പദ്മനാഭൻ മാഷേ , ഞങ്ങളെ അറിയില്ല ; പക്ഷേ ഞങ്ങള് കേട്ടിരിക്കുണൂ ...ഞാൻ മുഹമ്മദ്‌ , പൊന്നാനി ഹൈ സ്കൂൾ അസിസ്റ്റന്റ്‌ ; ഇത് രാമകൃഷ്ണൻ മാഷ്‌ ,ചേലക്കര " രണ്ടുപേരും കൈ കൂപ്പി .
"അനീ , അമ്മാമ്മ യോട് ഇവർക്ക് കുടിക്കാൻ ..."
"ഒന്നും വേണ്ട മാഷേ ; ഇപ്പൊ തന്നെ ബസ്സിറങ്ങി ചായ കുടിച്ചാ വന്നത് "
"ഇവരൊക്കെ ...?"
"എന്റെ പേരക്കുട്ടികൾ ; ഇത് രണ്ടും രാധയുടെ .."
"ചിദംബരൻ മാഷെ .."
"ആ .. ഇത് ലീലയ്ടെ ..ഇത് ഗോപീടെ രണ്ടും .."

കിടക്കയിൽ മുട്ടയിട്ട കോഴി കൊക്കരക്കോ വച്ചു .

"മാഷ്‌ ഇപ്പൊ കൃഷി മാറി കോഴി വളർത്തൽ തൊടങ്ങിയോ ?"
"ഇല്ലാ , കൃഷി ഇപ്പോഴും നടക്കുന്നു ...ഇതാവുമ്പോ വീട്ടില് തന്നെ നോക്കി നടത്താ ലോ ."
പിന്നെ ചിരി .
സൂര്യൻ ഉച്ച സ്ഥാനത്ത് എത്തിയപ്പോൾ പള്ളിയിൽ നിന്ന് ബാങ്ക് വിളി .
"അതാരാ ന്നു നോക്യേ " പടിക്കലെ വേലിക്കരികിൽ സൈക്കിൾ ചാരി വച്ച യുവാവിനെ ചൂണ്ടി പറഞ്ഞു .
"അയാൾക്ക് അച്ചാച്ചനെ കാണണംന്ന് ..." പേരക്കുട്ടി .
"ഉം... ന്താ ?"
"മാഷ്‌  ഒന്ന് സഹായിക്കണം ; കാലു പിടിക്കാം "
"മനസ്സിലായില്ല ..."
"ഞാൻ അങ്കമാലീന്നു വരാ ...പരീക്ഷ പേപ്പർ ഇവിടെ വന്നൂന്ന് അറിയാം ; എന്റെ നമ്പറ് ..."
"ഇറങ്ങടോ ...ഈ പടി കടക്കരുത് . ഇനി സപ്ടംബരിൽ നന്നായി പഠിച്ചു എഴുത് ; അല്ലാതെ കള്ളപ്പണി കാട്ടാതെ ."
ഇഛാ ഭംഗം കനത്ത മുഖവുമായി അയാൾ തിരിച്ചു നടന്നു .
മുഖം ക്രുദ്ധ മാകുന്നതറിഞ്ഞ പേര ക്കുട്ടികൾ പതുക്കെ തെക്കേലെ വേലിക്ക് അരികിലൂടെ ജയരാമന്റെ വീടിലേക്ക്‌ മുങ്ങി .
പുളിമരത്തിൽ നിന്ന് വെള്ള കൊക്കുകൾ ഒരു വെടിയൊച്ച കേട്ട് പറന്നു .
മനസ്സിൽ കരുതി ; ഇന്ന് അത്താഴത്തിനു കൊക്കിറച്ചി .

[തുടരും]

Tuesday, April 14, 2015

The Forgotten Lecture


Most often you hear praises and acknowledgements from your colleagues, bosses, the customers or patients for something you did. I think, unless you are a magnet (sucker) for applause, which is going to vanish in the air as a deep breath you took seconds before.
I know that sometimes we forget thanking people for something we received; sometimes it is pardoned, if it was your parent who helped you.
One day, possibly years after I had a sit-down conversation with my grown up son, something he asked struck me, with surprise as well as elation.
That was about a forgotten lecture I did at the Royal Society of Medicine, London in 1992.
Just to put this into the perspective, RSM is the old society whose notable members included Charles Darwin, Louis Pasteur, Edward Jenner and Sigmund Freud, to name a few.
I was surprised when my son who visited London last year came up with the question, “Dad, I heard that you lectured at the Royal society”
I tried to hide my emotions and without eye contact, I said, “What are you talking about?”
I kept eating my food.
Then silence, except for the clashes of cutlery.
My thoughts went back two decades, to a time before he was born.
I was sitting at that lonely clinic, perched on top of the two story building at the market street in Al Ain, UAE, where no one came to see me, climbing the hot narrow concrete steps.
 I just sat there reading the textbooks one after another.
When I got bored, I would venture into the summer heat waiting for me outside. There was an old calendar on the wall, left by some drug company representative, showing the interactions of various drugs. It fell off the wall bringing dried plaster with it.
I was just looking through a copy of BMJ on the table. I looked at the classifieds, and the meeting announcements. There it was…
Royal Society of Medicine, Computers in Medicine forum, meeting.
Now soliciting papers. Only one week left for the deadline.
I thought about it for a while.
My life is wasted here, on this mirage of the desert, trying to make a living, far away from family.
 Why should I do it? I was spending more than what I made. I lived under the kindness of good friends. But how long I could survive there?
At the lunch break, while running through the empty walkways back to the safe cool room in the flat, I was thinking of the paper I could submit.
Then I wrote: “Drug Interaction Alert and Therapeutic Decision support”.  I asked a friendly colleague to type it out on his office computer and put in a floppy disc. Next day I sent it by mail.
I had no idea how to go further at that time. May be I should write a program using Dbase and C which I learned two years earlier. I had no solid plan.
Next week I wrote to the Gulf News about the people blasting Murphy Brown and also about American Vice President’s English. Then I wrote to Diana Spencer.  I did not know the correct address.
Days on that desert town were monotonous for next two weeks.
On that day I had two letters waiting at my work place.
I opened the one from St James Palace, London.
 It said: the Prince and Princess were deeply touched by my kind words.
Officially signed, Diana.
Ok.
Next one… from the Royal Society of Medicine, accepting my paper for the presentation.
When my mind came back to the dinner table, I asked, “Yeah… who told you about it? That was one time I got bored and did something really silly.”
“But that was great”, my son.
“I didn’t even bother to renew my membership. It was long time back”.
I ignored the glistening eyes of my son staring at me.
Instead I said, “What you guys want to do tomorrow?”

Thank you son, you made your dad proud.



Saturday, March 21, 2015

നഷ്ട യുവത്വങ്ങൾ




ഇത് ഒരു യാത്രാ ക്കുറിപ്പാ ണോ അതോ ചിതറിയ ചിന്തകളാണോ എന്നറിയില്ല .
ഇന്നലെ ഫേസ് ബുക്കിലെ ഒരു മെസ്സേജ് കിട്ടി .
അഞ്ചുവർഷം കൂടെ പഠിച്ച കൂട്ടുകാരൻ ചോദിച്ചു : അവിടെ എന്തൊക്കെ കാണാനുണ്ട് ?
ഒന്നാലോചിച്ചു : എന്താണ് ഞാൻ കണ്ടതിൽ ഏറ്റവും മഹത്തായത്‌ ? പറയാനൊത്തില്ല .
ഇരുപത് വർഷങ്ങൾക്കു മുൻപ് ബ്രൂക്ളിനിൽ ഡ്രൈവിംഗ് ലൈസെൻസ് എടുക്കാനായി കുറേദിവസം ഇന്സ്ട്രക്ടർ പാബ്ലോ യുടെ കാറിൽ പോകുമ്പോൾ അയാൾ പറഞ്ഞത് മനസ്സിൽ കിടന്നിരുന്നു .
"ജൂ (യു )ഹവ് ടു ഡ്രൈബ് ഫ്രോം LA ടു സം ഫ്രസിസ്കൊ , route 1 ബേബി " 
അതുപിന്നെ ബക്കെറ്റ് ലിസ്റ്റിൽ കിടന്നു .
വർഷങ്ങളും അത് കൊണ്ടുവന്ന സുന്ദര ദിനങ്ങളും,ദീനങ്ങളും പരിഭവങ്ങളും പരാധീനതകളും അതിനു മേലെ അടിഞ്ഞു .
പിന്നെ വീണ്ടും ഒറ്റയാനായി ഒരുമുറിയിൽ ജീവിതം വീണ്ടും ഒരുക്ക് കൂട്ടിയപ്പോൾ രണ്ടാഴ്ച്ച വീണു കിട്ടി .
ഒരിടത്തും പോകാനില്ല .
ഈ മഹാ രാജ്യത്തിൻറെ തടവുകാരനായി കഴിയണം .
ഏകാന്തത ഒരു ചിതൽ പുറ്റായി മനസ്സിൽ വളർന്നു വന്ന ദിവസങ്ങൾ ...
അന്ന് ഒരു വൈകി വീണ സായാഹ്നത്തിൽ മനസ്സിലെത്തിയ സംഗീതമായ പോർതുഗീസ് ജാസ് ഗായിക പറഞ്ഞു .
“എനിക്ക് വരാനൊക്കില്ല . എങ്കിലും , പോകുന്നെങ്കിൽ ഓർക്കുക . ആരുമറിയാത്ത ഒരു കാഴ്ച ,ആ വഴിയിൽ ഉണ്ട് . പോവുക , ജൂലിയ ഫൈഫെർ പാർക്ക്‌ “.




.................. 2 ................................




കാലത്ത് ഹോട്ടൽ മുറി പൂട്ടി ലഗ്ഗേജ് കാറിനകത്ത്‌ ഭദ്രമായി വച്ച് ലാപ്‌ ടോപ്പ് ബാഗ്‌ പിന്നിലെ സീറ്റിൽ വയ്കുമ്പോൾ ഓർത്തു .
തിരക്കുപിടിച്ച് പോകേണ്ട ആവശ്യമില്ല .
സാൻഫ്രാൻസിസ്കോ ഉദ്ദേശം 7 മണിക്കൂർ മതിയാകും .
വഴിയിൽ തങ്ങാനുള്ള പരിപാടി യില്ല . കാലത്തെ കമ്മ്യൂറ്റെർ ട്രാഫിക് കഴിഞ്ഞു പോയാൽ മതി .
കയ്യിൽ AAA യുടെ രണ്ടു മാപ്പുകൾ മാത്രം .
താമസിക്കുന്ന സ്ഥലം ആദ്യം കണ്ടുപിടിക്കണം . പിന്നെ യാണ് റൂട്ട് .
ഒരു കണക്കിന് തിരക്കിട്ട ഹൈ വേയിൽ കയറാനുള്ള വഴി കണ്ടുപിടിച്ചു .

പതുക്കെ സ്പീഡ്‌ ലിമിറ്റ് നോക്കി ഇടുങ്ങിയ നഗര പാതകളിൽ നിന്ന് അതി വിശാല മായ പ്രാന്തങ്ങളിലേക്ക് ഇറങ്ങി .
 മൂടൽ മഞ്ഞു ഉറഞ്ഞു പിന്നിലെ ഗ്ലാസ് ജനാലകളിൽ കാഴ്ച മറച്ചിരിക്കുന്നു .

65 മൈൽ വേഗത മിനിട്ടു കൊണ്ട് 5 മൈൽ ആയി .
പിന്നെ ഞാനും അഞ്ചു വരിയിലെ വാഹന സമുദ്രവും ഒരു നിശ്ചല ചിത്രമായി സമയങ്ങൾക്കതീതമായി അവിടെ കിടന്നു .
കാറിലെ റേഡിയോ ഓണ്‍ ചെയ്തു  NPR സ്റ്റേഷൻ തപ്പി .
ക്ലാസിക്കൽ മ്യൂസിക്‌ കുറച്ചു നേരം കേട്ട് അടച്ചു വച്ച് പുറത്തേക്ക് നോക്കി .
മൊട്ടക്കുന്നുകളും അവക്കിടയിൽ അടക്കി വച്ച കെട്ടിടങ്ങളും.
അകലെ പൊടിക്കാറ്റിൽ പറന്നുപോകുന്ന കരിയിലകളും ഉണക്ക പുല്ലും .
വെളുത്ത, വെള്ളമില്ലാത്ത കോണ്ക്രീറ്റ് കനാലുകളിൽ വളരുന്ന ചെടികൾ . ഇതിലായിരിക്കും വർഷങ്ങൾക്കു മുൻപ് ഹോളി വുഡ് നായകൻ മോട്ടോർ സൈക്കിൾ സവാരി നടത്തിയത് .
നിന്നും പാഞ്ഞു പോയും ഈ ട്രാഫിക് ശീലമായി തുടങ്ങിയിരിക്കുന്നു .

വീണ്ടും മാപ്പ് നോക്കി എവിടെയെത്തി എന്ന് മനസ്സിലാക്കി .
പിന്നിടേണ്ട തിന്റെ പത്തിലൊന്നു പോലും ആയില്ല . ഇനിയും നൂറോളം മൈൽ താണ്ടിയാലെ പസിഫിക് തീരത്തിലേക്ക് എത്തുകയുള്ളൂ .
ഒഴിഞ്ഞ മൈതാനങ്ങൾ വിട്ടു പൂച്ചെടികളും കൊച്ചു വൃക്ഷങ്ങളും മോടി പിടിപ്പിച്ച സമ്പന്നരുടെ വീടുകൾ നിറഞ്ഞ കൊച്ചു "ഗ്രാമ "വീഥികളിലൂടെ കടന്നു പോയി .

---------------------------- 3 ------------------------------



Monterray Bay കടന്നു വാഹനത്തിരക്കിൽ നഗരത്തിലെ എവിടെയോ എത്തി . വെള്ളിയാഴ്ച്ച ക്ലാസ്സുകഴിഞ്ഞു വീടെത്താൻ വെമ്പുന്ന യുവാക്കൾക്ക് വഴി വിട്ടു കൊടുത്തു .
തിരക്കൊഴിഞ്ഞപ്പോൾ വഴിക്കരികിൽ നിർത്തി മലകൾകും ശാന്ത സമുദ്രത്തിനും ഇടയിലെ കാഴ്ചകൾ ക്യാമറ യിൽ പകർത്തിയത് നോക്കി സന്തോഷിച്ചു .

ഇന്നത്തെ പകൽ മുഴുവനും കാർ ഓടിച്ചത് ഒറ്റക്കായിരുന്നു . പിന്നെ പലയിടത്തും നിർത്തിയിട്ട് പടിഞ്ഞാറുനിന്നും വീശിയടിച്ച കാറ്റിൽ ശാന്ത സമുദ്രത്തിന്റെ രുചി ചുണ്ടിൽ നുണഞ്ഞു . കിഴക്ക് മതിൽ കെട്ടായി മലകളും കുന്നുകളും . താഴെ നോക്കിയാൽ ഇളം നീലനിറത്തിലുള്ള തീരങ്ങളിൽ അലയടിക്കുന്ന കൊച്ചു തിരമാലകൾ . റോഡിൽ നിന്ന് കടലിലേക്ക്‌ ഇറങ്ങാൻ ഒക്കില്ല . അങ്ങകലെ ജലബാഷ്പം  റോഡിനെ പുൽകുന്നു .
ഇടയ്ക്കു നിർത്തി ഫോട്ടോ എടുക്കുന്ന യാത്രികർ പുഞ്ചിരിച്ചു സൗഹൃദം കാണിച്ചു .
ഇനി ജൂലിയ ഫൈഫെർ പാർക്കിൽ പോകണം . മനസ്സില് ഓർത്തിരുന്നത് കൊണ്ട് വൃക്ഷക്കൂട്ടങ്ങളിലെ തവിട്ടു ചൂണ്ടു പലക കണ്ടുപിടിക്കാൻ കഴിഞ്ഞു . മെയിൻ റോഡിൽ നിന്ന് വളഞ്ഞു പോകുന്ന വഴി . എന്താണ് കാണുക എന്നറിയില്ലായി രുന്നു .അത് കൊണ്ടുതന്നെ കാർ പാർക്ക്‌ ചെയ്തപ്പോൾ ഇഛാഭംഗം ഓടിയെത്തി . അകലെ പാർക്ക് ചെയ്ത ഒരു ട്രക്കും പിന്നെ ഒരു പഴയ കാരവാനും . കുറച്ചു സമയം കഴിഞ്ഞു തിരിച്ചു പോകാമെന്ന് കരുതുമ്പോൾ ഒരു വൃദ്ധനും യുവതിയും പടികൾ കയറി വന്നു . എൻറെ മനസ്സു വായിച്ചതുപോലെ അവർ പറഞ്ഞു , "കാണേണ്ട കാഴ്ച ഇവിടെയല്ല . ആകാണുന്ന മണൽ വിരിച്ച വഴിയിലൂടെ നടന്നോളൂ . ക്ഷീണമെല്ലാം മാറ്റുന്ന വിരുന്ന് പ്രകൃതി ഒരുക്കിയിട്ടുണ്ട്‌ ;വിട്ടോളൂ " ചിരിച്ചു അപരിചിതരോട് നന്ദി പറഞ്ഞ് നടന്നു . ഏതാണ്ട്  അര മൈൽ നടന്നു കാണും ,ഒരുപക്ഷെ മുഖത്തിന്‌ നേരെ വീണ സൂര്യരശ്മികൾ അതുപോലെ തോന്നിപ്പിച്ചു. പിന്നെ അകലെ കടൽ തിരകൾ കണ്ടു ഒരുവിജനമായ ഒറ്റയടിപ്പാത . അതിനരികിൽ കുറേ ഈന്തപ്പനകളും കാറ്റാടി മരങ്ങളും ...
പിന്നെ മരത്തിന്റെ ഒരു കൊച്ചു വേലിയും .
വേലിയിൽ പിടിച്ചു താഴേക്ക് നോക്കി . കൊച്ചു മലയിടുക്കിലൂടെ തീരത്തേക്ക് വരുന്ന തിരകൾ . നീലനിറത്തിലുള്ള വെള്ളം വെളുത്ത മണലിൽ വിരിയിക്കുന്ന ഭംഗി . പിന്നെ മേലെനിന്നു ഒരു ജലധാര . ആർക്കുമെത്താൻ കഴിയാത്ത പറുദീസയുടെ ഒരു കണിക ...ഇതാ താഴെ .
നന്ദി ...
സൂസന്നാ ..നിനക്കും പിന്നെ ആരെന്നറിയാത്ത  വഴികാട്ടികൾക്കും .
ഫോണ്‍ കയ്യിലെടുത്തു വിളിക്കാൻ തോന്നി .
"The person you are calling is unavailable ;please call later "
അതെ ...ഇവിടെ ഞാൻ ഒറ്റയ്ക്കാണ് .ഞാനും ഭൂമിയിലെ പറുദീസയും , വെള്ള മണൽ തിട്ടകളെ ചുംബിക്കുന്ന അലകളും .
"Sir ,are you  OK ?, please don't go close to the  curb "
"I am fine ;just trying to get a better shot " തിരിഞ്ഞ് നോക്കിയപ്പോൾ എവിടെ നിന്നോ പൊട്ടിവീണ ഒരു പാർക്ക്‌ ഉദ്യോഗസ്ഥൻ .
താഴെ ചാടി ആത്മഹത്യക്ക്‌ ശ്രമിക്കുന്നവനാ ണെന്ന് വിചാരിച്ച് കാണും പുള്ളി .
ഇല്ല ;ഇതു ജീവിക്കാൻ തീരുമാനിച്ച ഹത ഭാഗ്യൻ മാത്രം . മനസ്സിൽ പറഞ്ഞു ..
പിന്നെ തിരിച്ചു നടന്നു കാറിലേക്ക് .വീണ്ടും മാപ്പ് നോക്കി . ഇനിയും മണിക്കൂറുകൾ കഴിയണം .

കാർ സൂക്ഷിച്ചു വഴിയിലെക്കെടുക്കുമ്പോൾ കണ്ടു , ഒരു യുവാവ്‌ . അലക്ഷ്യമായി കോന്തിയ മുടിയും ടീ ഷർട്ടും ഷൊർറ്റ്സും പിന്നിൽ ഒരു കാക്കി നിരത്തിലെ ബാക്ക് പാക്കും .
തള്ളവിരൽ മേലോട്ട് ഉയർത്തിക്കാണിച്ചു . സൌജന്യ യാത്രക്കായിരിക്കും . ചില സംസ്ഥാനങ്ങളിൽ ഇതുപോലെ അപരിചിതരെ എടുക്കാൻ പാടില്ല എന്ന നിയമമുണ്ടെന്ന് അന്നറിയില്ലായിരുന്നു .
പിന്നെ കരുതി ; ചെറുക്കനെ എടുക്കാം .
ഞാൻ പറഞ്ഞു , "I am going North"
"OK ; thank you sir "
മുന്നിലെ സീറ്റിൽ കയറിക്കോളാൻ ആന്ഗ്യം കാണിച്ചു .
Backpack പിന്നിലെ സീറ്റിൽ ഇട്ട് ,അയാൾ ഭവ്യത കാട്ടി .
ഞാൻ ആലോചിച്ചു .
  ഇനി ഇവൻ ഞാൻ ആരാണെന്നു ചോദിക്കും .
പിന്നെ എൻറെ ജോലി . അവന് പിടികൊടുക്കാതിരിക്കാനുള്ള നുണക്കഥ മിനയുന്നതിനിടെ ഞാൻ ചോദിച്ചു .

"എവിടെ പോകാൻ ആണ് ഉദ്ദേശം ?"

പക്ഷേ പ്രതീക്ഷിക്കാത്ത ഉത്തരമാണ് എനിക്ക് കിട്ടിയത്



------------------4------------------


നമുക്കവനെ Danny എന്ന് വിളിക്കാം ...
അയാൾ ഞാൻ കരുതിയത്‌ പോലെയുള്ള യുനിവേര്സിടി വിദ്യാർത്ഥി ആയിരുന്നില്ല ...
അയോവയിലെ മൈലുകൾ അകലെ ഏതോ ഒരു ഫാമിലെ കർഷകന്റെ മകൻ .
 അല്ലെങ്കിൽ അതായിരിക്കും അവൻ എനിക്കിട്ടു പണിഞ്ഞ കഥ .എന്തുകൊണ്ട് വീട്‌ വിട്ടു പോന്നു എന്നതിന് അവനു മറുപടിയില്ലായിരുന്നു .
ഒരു ജോലിയും കയ്യിൽ പൈസയില്ലാതെയും ഈ കാലിഫോർണിയ തീരത്ത് എന്തിനെത്തി എന്നതിനും അവനു മറുപടിയില്ലായിരുന്നു .

സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചു . 
വളഞ്ഞുപുളഞ്ഞ റോഡിനരികെ മൂടൽ മഞ്ഞു രൂപം കൊണ്ടു . 
പിന്നെ ട്രാഫിക് ഇഴഞ്ഞു നീങ്ങി . 
പിന്നെ ഒരു മണിക്കൂറിൽ വെറും പത്ത് മൈൽ മാത്രമായി .
സഹ യാത്രികൻ പെട്ടെന്ന് സ്വന്തം വയറിൽ അമർത്തിപ്പിടിച്ചു .
 "Buddy ,You alright ?"
 "I will be fine ;I have n't eaten anything today " 

ഞാൻ ഓർത്തു ;ഇവനേയും കൂട്ടി SF വരെ പോയാൽ ചിലപ്പോൾ പണി കിട്ടും .
പഠിച്ച കള്ളനായിരിക്കും .
 ഇനി എങ്ങിനെയാ ഈ മാരണത്തെ പിരിച്ചു വിടുന്നത് 
"നിനക്ക് എവിടെ യാണ് പോകേണ്ടത് ?"
 "ഇവിടെ നാല് മൈൽ പോയാൽ ഒരു മുക്കുവ ഗ്രാമമുണ്ട് ;അവിടെ വിട്ടാൽ മതി ."
 "അവിടെ നിനക്ക് ആരെങ്കിലും പരിചയമുണ്ടോ ?" 
"ഇല്ല ...അത് സാരമില്ല ;രാത്രി അത്ര ഇരുട്ടിയില്ലല്ലോ ,ഞാൻ എവിടെയെങ്കിലും കൂടും ."
 അവന്റെ അതീവ മായ സ്ഥല പരിചയവും എല്ലാം നേരിടാനുള്ള ചങ്കൂറ്റവും കണ്ടെപ്പോൾ എനിക്ക് ഭയം തോന്നി .
 ഇനി എന്റെ പെട്ടെന്നുള്ള ഒരു പ്ലാൻ മാറ്റമായിരിക്കും നല്ലത് .
ഞാൻ പറഞ്ഞു . "അതാ ആ കാണുന്ന ഗ്യാസ് സ്റ്റേഷനിൽ നിന്നെ ഇറക്കാം" .
ഉടനെ കാർ exit ചെയ്യുമ്പോൾ അവന്റെ മുഖം ചമ്മിയിരിക്കുന്നത് ശ്രദ്ധിച്ചു .
അവൻ കാറിന്റെ വാതിൽ തുറക്കുന്നതിനിടയിൽ ചോദിച്ചു .
"Can I have some money to buy food ?"

  വല്ലെറ്റിൽ നിന്നു പത്ത് ഡോളർ എടുത്തു കൊടുത്തു , "Okay bye "
അവന്റെ നിഴലിൽ ചുവന്ന വെളിച്ചം പതിച്ച് ഞാൻ വീണ്ടും Highway യിൽ കയറി .
 ട്രാഫിക്‌ സ്പീഡ് കൂടിയിരിക്കുന്നു .
ഞാൻ ഇറക്കിവിട്ട ആ യുവാവിനെ കുറിച്ചു ചിന്തിച്ചു .

അയോവയിലെ ഫാമിൽ അവന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഒരച്ഛൻ . ചക്രവാളം വരെ ഒഴിഞ്ഞു കിടക്കുന്ന ചോള വയലുകൾ .ഒരു മരത്തിനു താഴെ കേടുവന്നു പുല്ലു പടർന്ന ട്രാക്ടർ . കാറ്റിൽ വലിച്ചടക്കപെടുന്ന തകരത്തിന്റെ വാതിൽ . പിന്നെ ചളിയും പൊടിയും വിണ്ടുകിടക്കുന്ന ഒരു വഴി .
അതിൽ ബാക്ക് പാക്ക്‌ തോളിലേന്തി Danny ...
മുഖം തിരിച്ചു തോക്ക് പോളിഷ് ചെയ്യുന്ന താടിക്കാരനായ അവന്റെ അച്ഛൻ .
...

പിന്നിലെ സീറ്റിലേക്ക് ഒന്ന് ഇടം കണ്ണിട്ടു നോക്കി 
അവൻ ബാഗ്‌ എടുത്തിരുന്നോ ?
പിൻ സീറ്റ് ശൂന്യം .
ശൂന്യം ...?
ഭഗവാനേ ചതിച്ചു ...എന്റെ ആയിരത്തി അഞ്ഞൂറിന്റെ ലാപ്ടോപ് !
പോയി . 
പണി കിട്ടി എനിക്ക് 
എന്റെ മഹാമനസ്കതക്ക് .
ഞാൻ സ്ടിയർ റിങ്ങിൽ തലയടിച്ചു ...
ഹോണ്‍ മുഴങ്ങി .

എന്റെ യാത്ര ഇവിടെ അവസാനിക്കുനില്ല .

പക്ഷെ ജീവിതത്തിന്റെ ഒരേട്‌ അടര്ന് പോയിരിക്കുന്നു ...




------------ വാൽ കഷണം ---------

കഥ അവിടെ ശോകാന്ത്യമായി പ്പോയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞു ഹോട്ടലിൽ എത്തിയപ്പോൾ മനസ്സിലായി . 

കാറിന്റെ ബൂട്ടിൽ എന്റെ ബാഗിനോടൊപ്പം ലാപ്‌ ടോപ്‌ ഉണ്ടായിരുന്നു . ഒരുപക്ഷെ ഞാൻ വഴിയിൽ കാർ നിർത്തിയപ്പോൾ കരുതലോടെ അത് മാറ്റി വച്ചിരുന്നു . 
വെറുതെ അയാളെ സംശയിച്ചു .


മുപ്പതുകാരനായ അയാൾ Route 1 ൽ ലിഫ്റ്റ്‌ കൊടുത്ത "Oakland ലെ കമ്പ്യൂട്ടർ പ്രോഗ്രാമർ രജനീഷിനെ " ഇന്ന് ഓർകുമോ എന്നറിയില്ല ...



Sunday, March 1, 2015

ഒരു ഉൽകയും മനസ്സിലേക്ക് വീണ ചിന്തകളും



പട്ടാലി ക്കാരുടെ വീടിന്റെ അരികെയുള്ള ആൾകൂട്ടത്തിൽ ഞാനുണ്ടായിരുന്നു;മനസ്സുകൊണ്ട് .
ഇന്നലെ ആകാശ ത്തുനിന്നു വീണ ആ തീഗോളം, കരിഞ്ഞ മരങ്ങളും പുല്ലും ഒപ്പിയെടുക്കുന്ന പ്രാദേശിക കേബിൾ ചാനലുകളുടെ മനസ്സുകളിൽ ഐസ് ക്രീം നിറച്ചപ്പോൾ ഓർമ്മകൾ വർഷങ്ങൾക് പിന്നിലെ ഒരു നട്ടുച്ച യിലേക്ക് പോയി .
മണൽ നനഞ്ഞ കൊച്ചു തിരകൾ തട്ടിത്തെറിപ്പിച്ച റബ്ബർ പാദരക്ഷകൾ
പിന്നെ സുഹൃത്തിന്റെ സൈക്കിൾ ഉന്തിത്തള്ളി വീണ്ടും നോക്കെത്താ ദൂരത്തു പരുന്തും കാക്കകളും വട്ടമിട്ട തീരത്തേക്ക് .
എതിരെ വന്ന മീൻ വില്പനക്കാരനോട് ചോദിച്ചു .
"ആ ശവം  ഇപ്പോഴും നാട്ടികയിലുണ്ടോ ?"
"ആ ..; ഇപ്പോഴും  ആരും വന്നിട്ടില്ല ."
സന്തോഷവും ആകാംഷയും നിറഞ്ഞ കൊച്ചു മനസ്സുകൾ വീണ്ടും താളം വെച്ച് നടന്നു നീങ്ങി .

ജീവിതത്തിൽ ആദ്യമായിരുന്നു ആ കാഴ്ച .
തൊലിയുടെ നിറം വെളുത്തു കുമ്മായം പോലെ യായിരിക്കുന്നു .മുഖത്തെ തൊലി അടർന്നു ഒരു വശത്തേക്ക് മാറി മുടിയും ചുറ്റിയ കടൽ പായലുകളുടെ കൂമ്പാരം .
മാംസം ചീഞ്ഞ നാറ്റം കടൽ ചോരുക്കായി വന്നപ്പോൾ പറഞ്ഞു .
"വിശ്വാ , നമുക്കു പോകാം ."
വിശ്വനാഥൻ ഇതു രണ്ടു ദിവസത്തിൽ നാലാം തവണ യാണ് ഇവിടെ വരുന്നത് .
അതുകൊണ്ട് തന്നെ ഇന്നേവരെയുള്ള പുരോഗതികളെ ക്കുറിച്ച് ആധികാരികമായി തന്നെ അയാൾ സംസാരിച്ചു .
ഇനി പോലീസെ ത്തിയിട്ടു പോസ്റ്റ്‌ മോർട്ടം നടത്തും .
"അത് ആണാണോ പെണ്ണാണോ ?"
"മുടി കണ്ടില്ലേ ..വല്ല കപ്പലീന്നും വീണതാ "
പിന്നെ വർഷങ്ങളോളം മനസ്സിലേക്ക് ദുസ്വപ്നമായി ആ സാഗര കന്യക എനിക്ക് കൂട്ടുണ്ടായിരുന്നു .
അപ്പോഴാണ് പണ്ട് അച്ഛൻ പറഞ്ഞു കേട്ട കഥ ഓർമയിലെത്തിയത്
അൻപതുകളിൽ നടന്ന സംഭവം . വിശ്വ നോട് അത് പങ്കു വച്ചു .
കടൽ തീരത്ത് ഒരു കൂറ്റൻ ഭരണി അടിഞ്ഞു പടിഞ്ഞാറെ പറമ്പിലെ കുമാരന്റെ ചേട്ടൻ തുപ്രൻ ആദ്യം കണ്ട് കരക്കടുപ്പിച്ചു .
കഷ്ടപ്പെട്ട് മൂടി തിരിച്ചു തുറന്നു .
മഞ്ഞ നിറത്തിൽ ഒഴുകിയ ദ്രാവകം ചൂണ്ടാണി വിരലിൽ തൊട്ടു ഇടത്തെ കയ്യുടെ ഉൾവശ ത്ത് തേച്ച് പരിശോ ധിച്ചു .
"കടുകെണ്ണ "
പിന്നെ പതുക്കെ കയ്യിന്റെ നീറ്റം കൂടി തോലിയടര്നു .
"മൂത്താരെ തീത്തൈലം "
"എന്താ തീത്തൈലം? "
"പിക്രിക് ആസിഡ് "
"ഹഹ ഹ .."
.....
"ഇത് ഉൽക വീണത്‌ തന്നെയാണോ എന്നാണ് എനിക്ക് സംശയം " ഒന്നാം വാർഡു മെമ്പർ .
"അമേരിക്ക ഇതിലപ്പുറവും ചെയ്യും...അവർക്ക് നമ്മുടെ ചന്ദ്രയാൻ വിട്ടതിന്റെ കണ്ണുകടി തീരണില്ല ."
ആ ആത്മഗത തിനരികിലൂടെ എന്റെ മനസ്സ് കൂടിനിന്ന എന്റെ നാട്ടുകാരുടെ ആകാംഷയിൽ ലയിച്ചു .

ഇനി വീണടിയുന്ന തിമിംഗലങ്ങളെയും ഊരും പേരുമില്ലാത്ത ശ വങ്ങളെയും  തീത്തൈല ഭരണികളേയും കാണാൻ ഈ തീരത്ത് കാത്ത് ഇനിയും എത്തിപ്പെടാൻ ...