Translate

Thursday, April 16, 2015

ഖദർ തൊപ്പിയും ചന്ദനപ്പൊട്ടും : 2

രണ്ട് : വേനൽ സിനിമകൾ


ശാരദ കാലത്തുതന്നെ ഓർമപ്പെടുത്തി .
"പിന്നേ ദേവിയില് ഇന്ന് മാറിയത് തമിഴുപടമാണ് ; കയ്പമംഗലം വരെ പോകണം . അവിടെ നല്ല തമാശ പ്പടമാണ് "
"അതേ അച്ചാച്ചാ , ലേഡീസ് ഹോസ്ടൽ ; നമുക്ക് മാറ്റിനിക്കു പോകാം ." പേരക്കുട്ടികൾ .
"എന്നാൽ എല്ലാവരും പോയി കളത്തിലെ ചിരട്ടകൾ പറക്കി ചാക്കിലാക്കൂ . ചാക്ക് കൊപ്രക്കളത്തിൽ വച്ചിട്ടുണ്ട് "
മനസ്സില്ലാ മനസ്സോടെ കുട്ടികൾ വെയിലത്ത്പോകുന്നത് കണ്ട് പുഞ്ചിരിച്ചു .
പിന്നെ കത്തിയെടുത്തു ഉണങ്ങിതുടങ്ങിയ എഡ്വേഡ് റോസിന്റെ കൊമ്പ് മുറിച്ചു . പഴയ പൂക്കൾ വെട്ടിമാറ്റി .
പിന്നെ പ്ലാസ്റ്റിക്ഷീറ്റ് ദീർഘ ചതുരത്തിൽ മുറിച്ചു . ഒരു കൊച്ചു റോസാ കൊമ്പ് ചരിച്ചു വെട്ടി അതിലെ ഒരു കൂമ്പ് വണ്ണം കൂടിയ കൊമ്പിന്റെ വശം മൃദുവായി പൊളിച്ചു അകത്തേക്ക് വച്ചു . റോസാ ചെടിയുടെ മുള്ള് കയിൽ കയറിയത് കണക്കാക്കാതെ പ്ലാസ്റ്റിക്ഷീറ്റ് മുറിച്ചത് ചുറ്റി നൂലുകൊണ്ട്കെട്ടി .
ഇനി വീടിനു പടിഞ്ഞാറേ മാവിന്റെ കൊമ്പിൽ ഒരു പതി വയ്കണം .
ഗംഗാ ധരൻ വരുമ്പോൾ കുട്ടികളുടെ ഊഞ്ഞാൽ വടക്കോട്ടുള്ള കൊമ്പിൽ കെട്ടിയാൽ മതി എന്ന് പറയാം .
കുട്ടികൾ ചിരട്ട പറക്കി തിരിച്ചെത്തിയിരിക്കുന്നു .
" ഇനി ചിരട്ടകൊണ്ട് പേരക്കക്കു കൂടുണ്ടാക്കുന്ന സൂത്രം കാണിച്ച് തരാം" . അത് കഴിഞ്ഞു മതി ഊണ് .
പിന്നെ വീണ്ടും ജോലികൾ .
കുട്ടികളുടെ മടുപ്പ് സിനിമയുടെ അന്നൗൻസ് മെൻറ് കാറിലൂടെ വന്നപ്പോൾ മാറിപ്പോയി .
..............
"അല്ലാ പദ്മനാഭൻ മാഷും പേരക്കുട്ടികളും ഇതെവിടെക്കാ ?"
ഒറ്റക്കാലിൽ തയ്യൽ യന്ത്രം തിരിച്ചു അബ്ദുൽ ഖാദർ ചോദിച്ചു .
"ഞങ്ങള് സിനിമെക്ക് പൂവാ "
"ഇത് ബോബനും മോളിയുമല്ലേ ?"
"അല്ലാ ..എന്റെ പേര് അനീന്നാ .."
" ... എനിക്കറിയാം ."
കടയിൽ നിന്നു പുറത്തിറങ്ങി മുൻപുവീട്ടിലെ രാജനും ജോണിയും  സിഗരട്ട് പിന്നിൽ പിടിച്ചു ചിരിച്ചു .
"ലേഡീസ് ഹോസ്റ്റൽ ...നല്ല തമാശ യാ , ഇന്നലെ തിരക്കായിരുന്നു ."
പൊടി നിറഞ്ഞ വഴിയിലൂടെ  നടന്നു വീണ്ടും ടാറിട്ട വഴികളിലേക്ക് , എതിരെ വന്ന പരിചയക്കാരെയും പഴയ സ്കൂൾ വിദ്യാർത്ഥി വൃന്ദ ങ്ങളെയും ആശിർ വദി ച്ചുകൊണ്ടു സംഘം കയ്പമംഗലം മൂന്നുപീടിക കഴിഞ്ഞു നടന്നു .
 "അമ്മാമ്മേഇനി എത്രയാ പോണ്ട്യെ ?'
"എത്താറായി ...പാട്ട്കേൾകുന്നില്ലേ അടുത്താ ."
കുട്ടികൾ ഇളം കാറ്റിൽ ഒഴുകി വന്ന ഒരു ഹിന്ദി പാട്ടിന്റെ സാന്ത്വ നത്തിൽ ക്ഷീണം മറന്നു അടിവച്ചു .
അവസാനം എത്തി .കുട ചുരുക്കുമ്പോൾ ചന്ദ്ര ശേഖരൻ വന്നു.
"അല്ലാ ,ഇതാരാ ?"
മടക്കി ക്കുത്തിയ മുണ്ട് അഴിച്ചു, ബീഡി അകലെ എറിഞ്ഞു ടാക്കീസ് ഉടമ ഭവ്യത കാട്ടി .
"അയ്യോ മാഷെന്ന് ഞാൻ പൈസ വാങ്ങെ ..ന്താ ത് ."
"ദിവാകരാ ; ഇവരെല്ലാം നമ്മുടെ രിസർവേട്ചെയറിൽ കൊണ്ടുപോയി ഇരുത്തു ; ഞാൻ പോയി പടം തൊടങ്ങാൻ ബെല്ലടിക്കട്ടെ ."
"ചന്ദ്ര ശേഖരൻ പോയി തൻറെ ജോലി ചെയ്തോളു ; ഞങ്ങളെല്ലാം ഇനീം വരും . എന്നാ  രീ "
പിന്നെ സിനിമ , ശാ രദ പറഞ്ഞത് രിയായിരുന്നു . ഉള്ളുനിറയെ ചിരിച്ചു . മകളോടൊപ്പം .
പിന്നെ വഴി നീളെ ചിരിച്ചുകൊണ്ട് സംഘം വീണ്ടും കുറ്റില ക്കടവിൽ എത്തി .
വടക്കേലെ ശ്രീനിവാസൻ സിനിമ പിടിക്കാൻ വരുന്നുണ്ടെന്നു പറഞ്ഞിരുന്നു പിന്നെ ഒന്നും കേട്ടില്ല .
ങ്ങാ , വരുമ്പോൾ കാണാം .

ഇനി ബാക്കി വച്ച പണികൾ .



………………..

SSLC  പരീക്ഷാ കെട്ടുകൾ ഇന്നലെ പോസ്റ്റ് ഓഫീസിൽ നിന്നു സൈക്കിൾ കാരിയറിൽ കെട്ടി വീട്ടിൽ എത്തിച്ചു . പത്താഴതിന്റെ അരികിൽ ഒന്നിന് മുകളിൽ ഒന്നായി അട്ടിയിട്ടു .
പേരക്കുട്ടികൾ അതിലെ സർവീസ് സ്റ്റാമ്പുകൾ ഉരിച്ചെടുത്ത് കൂട്ടിവയ്കുന്നു .
ഇനി ഇതെല്ലാം തുറന്നു വിതരണം ചെയ്യണം .
പിന്നെ ഇന്ന് ഊണിനു അഞ്ചു അധ്യാപകരെങ്കിലും കാണും .അത് മനസ്സിൽ കണ്ടപ്പോഴെയ്കും ഗേറ്റ് തുറക്കുന്ന ബ്ദം കേട്ടു . വെള്ള വസ്ത്രം ധരിച്ച രണ്ടു പേർ ; മുൻപ് കണ്ടിട്ടില്ല .
"എവിടെന്നാ ?"
"പദ്മനാഭൻ മാഷേ , ഞങ്ങളെ അറിയില്ല ; പക്ഷേ ഞങ്ങള് കേട്ടിരിക്കുണൂ ...ഞാൻ മുഹമ്മദ്‌ , പൊന്നാനി ഹൈ സ്കൂൾ അസിസ്റ്റന്റ്‌ ; ഇത് രാമകൃഷ്ണൻ മാഷ്‌ ,ചേലക്കര " രണ്ടുപേരും കൈ കൂപ്പി .
"അനീ , അമ്മാമ്മ യോട് ഇവർക്ക് കുടിക്കാൻ ..."
"ഒന്നും വേണ്ട മാഷേ ; ഇപ്പൊ തന്നെ ബസ്സിറങ്ങി ചായ കുടിച്ചാ വന്നത് "
"ഇവരൊക്കെ ...?"
"എന്റെ പേരക്കുട്ടികൾ ; ഇത് രണ്ടും രാധയുടെ .."
"ചിദംബരൻ മാഷെ .."
" .. ഇത് ലീലയ്ടെ ..ഇത് ഗോപീടെ രണ്ടും .."

കിടക്കയിൽ മുട്ടയിട്ട കോഴി കൊക്കരക്കോ വച്ചു .

"മാഷ്ഇപ്പൊ കൃഷി മാറി കോഴി വളർത്തൽ തൊടങ്ങിയോ ?"
"ഇല്ലാ , കൃഷി ഇപ്പോഴും നടക്കുന്നു ...ഇതാവുമ്പോ വീട്ടില് തന്നെ നോക്കി നടത്താ ലോ ."
പിന്നെ ചിരി .
സൂര്യൻ ഉച്ച സ്ഥാനത്ത് എത്തിയപ്പോൾ പള്ളിയിൽ നിന്ന് ബാങ്ക് വിളി .
"അതാരാ ന്നു നോക്യേ " പടിക്കലെ വേലിക്കരികിൽ സൈക്കിൾ ചാരി വച്ച യുവാവിനെ ചൂണ്ടി പറഞ്ഞു .
"അയാൾക്ക് അച്ചാച്ചനെ കാണണംന്ന് ..." പേരക്കുട്ടി .
"ഉം... ന്താ ?"
"മാഷ്‌  ഒന്ന് സഹായിക്കണം ; കാലു പിടിക്കാം "
"മനസ്സിലായില്ല ..."
"ഞാൻ അങ്കമാലീന്നു വരാ ...പരീക്ഷ പേപ്പർ ഇവിടെ വന്നൂന്ന് അറിയാം ; എന്റെ നമ്പറ് ..."
"ഇറങ്ങടോ ... പടി കടക്കരുത് . ഇനി സപ്ടംബരിൽ നന്നായി പഠിച്ചു എഴുത് ; അല്ലാതെ കള്ളപ്പണി കാട്ടാതെ ."
ഇഛാ ഭംഗം കനത്ത മുഖവുമായി അയാൾ തിരിച്ചു നടന്നു .
മുഖം ക്രുദ്ധ മാകുന്നതറിഞ്ഞ പേര ക്കുട്ടികൾ പതുക്കെ തെക്കേലെ വേലിക്ക് അരികിലൂടെ ജയരാമന്റെ വീടിലേക്ക്മുങ്ങി .
പുളിമരത്തിൽ നിന്ന് വെള്ള കൊക്കുകൾ ഒരു വെടിയൊച്ച കേട്ട് പറന്നു .
മനസ്സിൽ കരുതി ; ഇന്ന് അത്താഴത്തിനു കൊക്കിറച്ചി .

[തുടരും]

1 comment:

  1. മാഷെ നേരിൽ കാണാൻ വൈകി .
    ഭാഗ്യം എന്റെ കയ്യിലുണ്ടായിരുന്ന കുറ്റി ബീഡി അവസാനത്തെ പുകയും വലിച്ചു കെട്ടി വലിച്ചെറിഞ്ഞതേ ഉള്ളൂ .കണ്ട്വോ ആവോ ?ആ നരച്ച പുരികം ഒന്ന് ച്ചുളിഞ്ഞതായി തോന്നി . നീലക്കരയുള്ള ഖദർ മുണ്ട് നനയാതെ ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ചു ചെടികൾക്കിടയിൽ ..

    ReplyDelete