യമ കണ്ടകനും രാഹുവും പോയ
തക്കത്തിൽ തിരുമുൽപാടും കാര്യസ്ഥൻ ശങ്കുനായരും
ഗുരുവായൂരേക്ക് തിരിച്ചു .
പണ്ടത്തെ കാലാ.
ടിപ്പുസുൽത്താൻ
വെട്ടുവഴിയിൽ പൊടി തൂളി
താസിൽ ദാരുടെ കുതിരവണ്ടി
എതിരേ വന്നപ്പോൾ ശ
ങ്കുവിന് ശ ങ്ക
യായി . നടയിരുത്താൻ നടത്തിക്കൊണ്ടു
വന്ന മൂരി ക്കുട്ടൻ
വേലിചാടി പ്പോകാതെ നോക്കണം .
"എന്താ
നെയ്യ് കാട്ടണേ , വേഗം
ക്ടാവിനെ അങ്ങ്ട് മാറ്റാ ..."
തിരുമുൽപാടിനു
അക്ഷമയായി . "ഇനീം താമസിച്ചാൽ
നാളെ നടക്കൽ എത്തോ
ന്നാ ന്റെ ഭയം
."
ഒരു കണക്കിന് നാഴികകൾ താണ്ടി
.ദേശ മംഗലം വരെ
എത്തി പ്പെട്ടൂ . രാത്രി
ആയപ്പോൾ ഒരടിപോലും നടക്കാൻ വയ്യാതെ
രണ്ടു പേരും ക്ഷീണിച്ച്
വലഞ്ഞു .
"ഇനി ആ കാണുന്ന
തറയിൽ വിശ്രമിക്കാവും ബുദ്ധി
; നെയ്യ് കേൾകുന്നുണ്ടോ ?"
"ഉവ്വ് തിരുമേനി
; ഞാനിപ്പോ അത് പറയാൻ
നാക്ക് വളക്കാരുന്നു ."
"ശരി ;
ന്നാ മൂരി
ക്കുട്ടനെ ആ ചാഞ്ഞു
നില്കുന്ന കൊമ്പില് കെട്ടാ ;എന്നിട്ട്
ഇവിടെ അടുത്തന്നെ കിടന്നോളൂ"
"പൊതിച്ചോറെ
ടുത്തു കഴിക്കാ ..."
"അല്ലാ
തിരുമേനി , ഇവിടെ ഒടിയന്മാര്
കാണോ ?"
"എന്താ
പ്പാ അങ്ങനെ
ഒരു ചോദ്യം ?"
"അല്ലാ
,അല്ലാ രാത്രീല് അവര്
പശു മ്രിഗാദി കളായി
നടക്കുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ."
"നെയ്യ്
ന്താ ഭയണ്ടാകുന്ന കാര്യങ്ങള്
ഓർത്തു വേയ്ക്ന്നെ ? രാമ
നാമം അങ്ങ്ട് ജപിക്കാ
. എന്നിട്ട് കണ്ണും പൂട്ടി കേട്ക്കാ
"
"അത് ഓർത്ത പ്ലാ
,ഒറങ്ങി പ്പോയാ മൂരി ക്ടാവിനെ
ഓടിയമ്മാര് കട്ടോണ്ട് പോയാലോ "
"ആ ,എന്നാ നെയ്യ്
ഓരോന്ന് ചിന്തിച്ചോണ്ട് കെടുന്നോളൂ ,മൃഗത്തിൽ ഒരു
കണ്ണ് വേണം ."
ഒരു മണിക്കൂർ കഴിഞ്ഞു തിരുമേനി
ഉറക്കമുണർന്ന് കാര്യസ്ഥനെ വിളിച്ചു
"നെയ്യെന്താ
ഇപ്പോ ചിന്തിക്കണേ ?"
"ഈ ആത്മാവ് ശരിക്കും പറഞ്ഞാൽ
ആലും മാവും കൂടിയ
ഒരു പട വൃക്ഷം
തന്നെട്ടൊ . ഞാൻ ചിന്തിക്ക്യാരുന്നു
."
"ചിന്തിച്ചോളൂ
; അതൊക്കെ നല്ല ചിന്തോളാ
."
തിരുമേനി ഉറക്കമായി
മൂരിക്കിടാവിന്റെ
കരച്ചിൽ കേട്ട് വീണ്ടും ഉണർന്നു;
" ശ ങ്കൂ , നെയ്യ് ഒറങ്ങല്ലേ
, ഒരു കണ്ണു വേണം
."
"അല്ലാ
, ഞാൻ ചിന്തിക്ക്യാ ,മുപ്പത്തി
മുക്കോടി ദേവകളോ അതോ ഈ കാണുന്ന നക്ഷത്രങ്ങളോ ,ഏതാ
കൂട്യേതു ?"
"അതു നല്ല ചിന്തന്ന്യാ
,അങ്ങനെ തന്നെ പോട്ടെ
"
മറച്ചില്ല ഒടിഞ്ഞ ശ ബ്ദത്തിൽ
തിരുമേനി ഉണർന്നു .
"ശങ്കൂ,
നെയ്യ് എബിട്യാ പോയെ
?"
"ഒരു മൂത്ര ശ
ങ്ക തീർക്കാൻ പോയതാ
.അപ്പളാ ഒരു ചിന്താ
വിഷയം തോന്ന്യേ "
"എന്താ
വിഷയം ; പറയാ ,കേക്കട്ടെ
"
"അല്ലാ
ഗുരുവായൂര് ആൾകാര് പലവിധ സാധനങ്ങള്
വഴിപാട് നടത്തൂലെ ; പഴ കച്ചോടക്കാര്
പഴം ,അരി കച്ചോടക്കാര്
അരി അങ്ങനെ .."
"ആ അത് പിന്നെ
ഭക്തര് കൊണ്ടുവരുന്നത് ഭഗവാനു
പ്രിയം തന്നെ ."
"അപ്പൊ
ആരെങ്ങിലും കയറു കൊണ്ടുവന്നാൽ
അപ്രിയാവോ ?"
"നെയ്യെന്താ
കയറു കച്ചവടം തൊടങ്ങാ
? അത് പറഞ്ഞപ്പളാ ,തിരിച്ച്
പോവുമ്പോ അങ്ങാടീന്നു കൊല
കെട്ടാനുള്ള കയറു വാങ്ങാൻ
മറക്കണ്ടാ ."
"അതല്ല
തിരുമേനി ,നമ്മള് ഒരു കയറു
മാത്രായി ഗുരുവായൂര് നടക്കല് പോയാ
അപ്രിയാവോന്നാ ഞാൻ ചിന്തിക്കണേ
"
"അതുപ്പെന്താ
നിനക്ക് ആ ഒരു
ചിന്താ ? മനസ്സിലാവണില്ല നിക്ക് "
"നമ്മടെ
ക്ടാവില്ല , കയറു മാത്രേള്ളു
"