ഖദർ തൊപ്പിയും ചന്ദനപ്പൊട്ടും
ഇത് രണ്ടും മനസ്സിലോടിയെത്തുന്നുണ്ടെങ്കിൽ നിങ്ങളും ഞാനും നടന്നുവന്ന വഴികളിൽ അച്ചാച്ഛൻ ഉണ്ടായിരുന്നു . ഇത് വൈകിയെത്തിയ ഓർമ്മക്കുറിപ്പുകൾ മാത്രം . കുറ്റിലക്കടവിലെ കനാലിലെ കുറുകെ പോകുന്ന വഞ്ചിയിൽ ഒരു റാലി സൈക്കിൾ , തോണി വഴുവഴുപ്പുള്ള മുളയിൽ കരയോടടുക്കുംപോൾ ഒരേയൊരു യാത്രികൻ ഖദർ തൊപ്പിയും വച്ച് യാത്ര ആരംഭിക്കുന്നു . നെറ്റിയിലെ ചന്ദന ഗോപി പ്പൊട്ടു അല്പം വിയർത്തിരിക്കുന്നു . സൈക്കിൾ കാക്കാതുരുത്തിയും എടതിരിഞ്ഞിയും താണ്ടി കാട്ടൂരേക്ക്... മുഴച്ചു നിൽക്കുന്ന കരിങ്കൽ ചീളുകളിൽ തട്ടി ഉലയുന്ന ചക്രങ്ങൾക്കൊപ്പം രണ്ടു കിസ്സാൻ സ്കാഷിന്റെ കുപ്പികളിൽ നിറഞ്ഞ ജീരക വെള്ളം . "മാഷ് എങ്ങോട്ടാ ?"
"കോളിൽ ഇന്നു പണിക്കു ആളു വരും ..." സൈക്കിൾ നിർത്താതെ ഭവ്യതയുടേയും ബഹുമാനങ്ങളുടെയും സുസ്മേര മുഖങ്ങൾ പിന്നിട്ട് തുടരുന്ന യാത്ര .
നാൽപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .
ഈ ഓർമ്മക്കുറിപ്പുകൾ ഞാൻ തുടങ്ങുന്നതേയുള്ളൂ . ഇത് എന്റെ യാത്രയാണ് ...കൂടെ വരിക .
ഒന്നു്
പൂക്കൾ തുന്നിയ വെള്ള കസാലയുടെ ഉറ നീങ്ങിപ്പോയത് ശരിയാക്കി മേശയുടെ വലിപ്പ് തുറന്നു . പ്ലാസ്റ്റിക് ഉറയിട്ട മാതൃഭൂമി ഡയറിയുടെ മേലേ എട്ടിലൊന്നു വലിപ്പത്തിൽ കണക്കു പുസ്തകം .
ഇന്നത്തെ കണക്കു എഴുതിയില്ല . വലത്തേ കള്ളിയിലെ പാർക്കർ മഷിക്കുപ്പിയിൽനിന്നു നീല മഷി പേനയിൽ നിറച്ചു . 10 -5 -1973 ചെള്ള ചുമന്നതിനു :കണക്കൻ 5 രൂപ . രാധയുടെ നിലം ഞാറി ട്ടതിന് 4 പെണ്ണുങ്ങൾ 28 രൂപ . കാലിത്തീറ്റ 10 രൂപ .ജയശ്രീ പോൾട്രി ഫാം ഇങ്കുബെറ്റർ വാങ്ങി യതിൽ ബാക്കി 175 ...
മേശ പ്പുറത്തെ കൊച്ചു റേഡിയോ ഓണ്‍ ചെയ്തു . തുകൽ കവറിൽ നിന്ന് ഏരിയൽ പൊക്കി . ആകാശ വാണി തൃശൂർ ,കൃഷിവാർത്ത ...
വീണ്ടും കണക്കുപുസ്തകത്തിന്റെ പേജുകൾ നിറഞ്ഞു .
കുളിപ്പുരയിലെ ബൾബ് ഫൂസായിരിക്കുന്നു . 40 W ഫിലിപ്സ് ബൾബ് അലമാരയിൽ നിന്നും എടുത്തു ടോർച്ചുമായി ഇരുട്ടിലേക്ക് നടന്നു . നാളെ കുമ്മായം കൂട്ടി ഇളകിയ കല്ലുകൾ ശരിയാക്കണം.പള്ളിയിലെ ബാങ്ക് വിളി ചീവിടുകളുടെ ശ ബ്ദ കോലാഹലങ്ങള്ക് മാറ്റം വരുത്തി . എന്തോ ജീവി ഓടുന്ന ശ ബ്ദം . ടോർച്ചു തെളിച്ചു നോക്കി . ഒരടിപ്പൊ ക്കമായ വെണ്ട ചെടികളിൽ അനക്കം . പെരുച്ചാഴി ആയിരിക്കും . നാളെ അവനുള്ള കെണി വയ്കാനുള്ള കാര്യം ഓർക്കണം ...
എണ്ണ കാലിലും ദേഹത്തും തേച്ചു പിന്നെ അഴയിൽ നിന്നും തോര്ത്തും സോപ്പുപെട്ടിയും എടുത്തു വീണ്ടും കുളിപ്പുരയിലേക്ക് നടന്നു .
ഇനി സ്കൂൾ അടച്ച തുകൊണ്ട് പേരക്കുട്ടികൾ ഇവിടെ കളിക്കളങ്ങൾ ഉണ്ടാക്കും.
പടിഞ്ഞാറേ അറ്റത്തെ പേരയിൽ ഇനിയും ചിരട്ടകൾ കെട്ടിയില്ലെങ്കിൽ പേരക്കകൾ മുഴുവനും വലുതാകാതെ യിരിക്കും . മക്കളും അവരുടെ കുട്ടികളും വരുമ്പോൾ അവർക്ക് കാണിച്ച് കൊടുക്കണം , ചിരട്ടകൾ മൂടിയ പേരക്കകൾ വലുതാകുന്നത് .
പാഷൻ ഫ്രൂട്ടും വലുതായി മാവിന്റെ കൊമ്പിലേക്ക് പടര്നിരിക്കുന്നു.
പതിവച്ച കൊമ്പും വളര്ന്. ഇനി അതിനെ മുറിച്ച് എവിടെയെങ്കിലും നടണം .
സേലം മാവിൻറെ കൊമ്പുകൾ ഭാരം കൊണ്ട് താഴോട്ടു വന്നിരിക്കുന്നു. അത് ഇനിയും വലിച്ചു കെട്ടിയില്ലെങ്കിൽ ഒടിഞ്ഞു പോകും.
ഇനിയും ധാരാളം ജോലികൾ ബാക്കി കിടക്കുന്നു .
തൊ ഴുത്തിന് മുന്പിലെ കൊപ്രക്കളത്തിൽ ഉണക്കാനിട്ട കൊപ്പ്ര യും കൊതുമ്പുകളും .
കഴിഞ്ഞ ദിവസം കൊപ്പ്രക്കൂട്ടിലെ മോഷ്ടാക്കൾ കയറി കെട്ടിവച്ച കൊപ്ര ഇനിയും ഉണക്കാനിടാ ൻ പണിക്കാരോട് പറയണം .
ഇനി യും അവർ ആരാണെന്ന് അറിഞ്ഞില്ല . അതിനടുത്ത ദിവസം മുൻപുവീട്ടിലും അയൽ പക്കത്തിലും കള്ളന്മാർ കയറി യെന്നു പറഞ്ഞു കേട്ടു . കെട്ടുവള്ളങ്ങളിൽ രാത്രി വന്നവർ ആയിരിക്കും .വടക്കേതിലെ റാംമോഹൻ പട്ടികളെ വളർത്തു ന്നതു കൊണ്ട് അവിടെ കയറി ക്കാണില്ല .
ഇനി കിണറ്റിനടുത്ത കുളിമുറിയുടെ അകത്തേക്കും ഒരു എക്സ്റ്റെൻഷൻ വലിക്കണം . വള്ളിക്കുട്ടി ചേടത്തി കള്ളനെ അറിയാതെ അകത്തു കയറിയ കഥ എല്ലാവർക്കും തമാശ പറയാൻ ഇനിയും ബാക്കിയാകും .
കുളികഴിഞ്ഞ് തിരിച്ചു വരുമ്പോൾ കൊച്ചു തല്ലിക്കുടിയൻ മാങ്ങകൾ വീഴുന്ന ശബ്ദം കേട്ടു . അല്ലെങ്കിൽ മച്ചിങ്ങ കളായിരിക്കും . പന്നിക്കുട്ടികള്ക് വെട്ടിക്കൊടുക്കാം.
കഴിഞ്ഞ മാസം പന്നികളെ കാണാൻ വന്ന സ്കൂൾ കുട്ടികളോട് അതാണ് പ്രവേശന ഫീസ് ആയി ഈടാക്കിയത് .
ഇനി അതെല്ലാം ഇരട്ടി പ്പണിയായി .
കേരളാ മീറ്റ് പ്രോഡക്റ്റ് രണ്ടു ദിവസത്തിനകം വണ്ടിയുമായി വരാമെന്നായിരുന്നു അറിയിച്ചത് . അതുകൊണ്ട് ഇവിടെത്തന്നെ ഉണ്ടാവണം .
കോളിലെ എഞ്ചിൻ റിപ്പയർ ചെയ്യേണ്ടിയിരിക്കുന്നു . ഇത്തവണ പിസ്റ്റൻ മാറ്റണം . അതിൻറെ റിംഗ് വാങ്ങിവച്ചത് ഷെഡിൽ കാണുമായിരിക്കും . പിന്നെയും കാണും കുറച്ചു പണികൾ .
മാതൃ ഭൂമി പത്രം എടുത്തു ബാക്കി വായിക്കാതെ വച്ച വാർത്തകൾ നോക്കി. അത്താഴത്തിനു സമയമായിരിക്കുന്നു .
അരപ്പേജു കടലാസ്സിൽ എഴുതാനിരുന്നു . പരിസ്ഥിതി ദുരുപയോഗപ്പെടുത്താത്ത നിലയിൽ മലിന സംസ്കരണം ,പിന്നെ നാളികേരത്തിന്റെ വിലയിടിവ് . എന്ത് ആദ്യം വേണമെന്ന് ഒരു നിമിഷം ആലോചിച്ചു .
മലിന സംസ്കരണം തന്നെ യാവട്ടെ .
രണ്ടുവശ ത്തും എഴുതി കവറിലിട്ടു . അഡ്രെസ്സ് എഴുതി . പത്രാധിപർ ,മാതൃഭൂമി ,കോഴിക്കോട് . പിന്നെ മേശയിൽ നിന്ന് സീൽ എടുത്തു വയലെറ്റ് മഷിയിൽ പിന്നിൽ അടിച്ചു .
V .G .പദ്മനാഭൻ ,ബി എ ,ബി എൽ, ബി ടി .
[തുടരും ]