Translate

Thursday, January 16, 2014

ഗൃഹ പ്രവേശം

 2009 ജൂണ്‍ .

ചന്നം പിന്നം പെയ്യുന്ന മഴ തോർന്നപ്പോൾ ജയ്‌ കയറിവന്നു .
എന്തോ അറ്റ കുറ്റ പ്പണികൾ ബാക്കിയുണ്ടെന്ന റിയാ മായിരുന്നു . ഇന്നലെ  ബാങ്കിലെ ഹോം ലോണ്‍ ക്ലോസ് ചെയ്‌തപ്പോൾ അയാൾ വന്നില്ലായിരുന്നു .
വീടിന്റെ താക്കോൽ രിയൽറ്റർ തന്നെ ഞങ്ങൾക്ക് തന്നിരുന്നു . അതുകൊണ്ടുതന്നെ വീട് മാറ്റം സുഗമമായി നടന്നു .
ഇനി കുറച്ച് പെയിന്റ് പണി ബാക്കിയുണ്ട് . "എനിക്കറിയാം , ഞാൻ നിങ്ങളെ വിളിക്കാൻ വരികയായിരുന്നു " എന്റെ ഭാര്യ പറഞ്ഞു .
"മെയ്‌ ഫ്ലവർ ഷിപ്പിങ്ങ് കാരുടെ ട്രക്ക് പോകുന്നത് കണ്ടു . എല്ലാം എത്തിയോ ? എന്തെങ്കിലും സഹായമോ പ്രശ്നമോ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി ."
'എല്ലാം എത്തി ; ഇനി അണ്‍ പാക്കിംഗ് മാത്രം " ഞാൻ അയാൾക് വാതിൽ തുറന്നുകൊടുക്കുന്നതിനിടെ പറഞ്ഞു .
"അപ്പൊ ശരി; ഞാൻ ഇറങ്ങുന്നു ; മേലത്തെ ബാത്ത് റൂമിന്റെ വാതിലിനു പിന്നിൽ പെയിന്റ് ഉണങ്ങിയില്ല ; ഒന്ന് ഓർക്കുമല്ലോ " കയ്യിലെ പെയിന്റ് ബ്രഷും തുടക്കുന്ന തുണികളും ഒരു പ്ലാസ്റ്റിക്‌ ബാഗിലാക്കി പെയിന്റ് പാടുകളുള്ള ആ പരുക്കൻ കൈ നീട്ടി ഹസ്ത ദാനം ചെയ്ത് അയാൾ പടിയിറങ്ങി .
ആ സമയം അമ്മ കോണിപ്പടികൾ ഇറങ്ങി വന്നു .
"അതാരാ മോനേ ?"
"ഏയ്‌ ...നമ്മളുടെ ബിൽടെരാ ; കുറച്ചു പെയിന്റ് ചെയ്തത് ഉണങ്ങിയില്ല എന്ന് പറയായിരുന്നു "
"എന്നിട്ട് അയാള് എവിടെ ?"
"അയാള് ആ പണി തീർത്തു പോയി "
"അതെന്തായാലും മോശ മായിപ്പോയി " അമ്മ പരിഭവത്തോടെ .
ഞാൻ അമ്മയെ തുറിച്ചു നോക്കി
"എന്ത് മോശം ?"
അമ്മ പറഞ്ഞു ,"നമ്മുടെ വീട് പണിത മൂത്താ ശാരി യല്ലെ , അയാൾക്ക് ഊണും പിന്നെ കുറച്ച് പൈസയും കൊടുക്കാമായിരുന്നു ...' അമ്മ ഖേദത്തോടെ പിശുക്കനായ മകനെ നോക്കി പറഞ്ഞു .
എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല ...
"അമ്മേ ഇത് നമ്മുടെ കേരളമല്ല . ആ മുഷിഞ്ഞ ടീ ഷർട്ട്‌ ഇട്ടു വന്ന ആൾ മൂത്താ ശാരി യല്ല ; ഈ വീട് പണിതു നമുക്കു വിറ്റ ആളാ ... നമ്മുടെ വീടുപോലത്തെ ഒരു വീടും ഈ നൂറു ഏക്കർ എസ്റ്റെട്ടും അയാളുടെയാണ് ."
"വെൽക്കം ടു അമേരിക്ക. "
അമ്മക്ക് പിടികിട്ടിയില്ല എന്ന് എനിക്ക് മനസ്സിലായി .

No comments:

Post a Comment