ഒരു ആമുഖത്തിന്റെ
കുറവുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് .
അറബി ക്കുതിരകൾ വേഗതയിൽ
മുന്നിലാണ് . അതിനർത്ഥം അവർ പന്തയക്കുതിരകൾ
ആയാൽ അവരെ വെല്ലാൻ
വേറൊരു കുതിര ക്കൂട്ടത്തിനും കഴിയില്ല
.
ഈ അറിവ് മനസ്സിലാക്കിയ നാടുവാഴികൾ
അവയെ തടങ്കലിൽ പാർപ്പിച്ചു
.
അവരുടെ മനസ്സുകൾ ആവേശ ഭരിതമാണെന്ന്
മനസ്സിലാക്കാൻ അധികം താമസമെടുത്തില്ല .
കുതിരവർഗങ്ങൾ
ശക്തിയിലും , വേഗതയിലും എടുപ്പിലും നടപ്പിലും
പലവിധമാണ് .
അതുകൊണ്ടുതന്നെ
ഗ്രാമത്തിലെ ഉത്സവത്തിനെ ത്തുന്ന സർകസ് പോണി
യും വണ്ടി വലിക്കുന്ന
കുതിരയും ആമിഷ് ഫാമിൽ ഉഴുതു
മറിക്കുന്ന കുതിരയും രാജകുമാരിമാരുടെ ഒളിമ്പിക്സ്
മത്സരത്തിൽ വേലി ചാടി തലയാട്ടുന്ന
കുതിരയും പല വർഗത്തിൽ
പെട്ടവയാണ് .
ഉയരത്തില കുറവായ കുതിരകളെയാണ് പോണികൾ
എന്ന് വിളിക്കുക.
കുതിരയ്ടെ
ഉയരം കണക്കാക്കുന്ന ത്
കൈ ചാണ്‍ (hands ) എന്നാ
അളവിലാണ് . Horse എന്നാൽ ഉയരത്തിൽ പതിനഞ്ചു hands ഉണ്ടായിരിക്കണം
. ഒരു hand എന്നാൽ നാല് ഇഞ്ച്
ആണ് . കുതിരകൾ
ഇണക്കത്തിലും വേഗതയിലും ആവേ ശ
ത്തിലും മൂന്നായി തിരിക്കാം . Hotblooded , warm blooded , cold blooded എന്നിങ്ങനെ.
ഒരു കൊച്ചു കുട്ടിയെ അറബി
ക്കുതിരയുടെ പുറത്തു കയറ്റി സവാരി
നടത്താൻ പറ്റില്ല . വേഗം ആശുപത്രിയിൽ
ആക്കാൻ സമയമെടുക്കില്ല . അറബി ക്കുതിരകൾ പിന്നെ
എങ്ങിനെയാണ് ഇത്രയും അനുസരണ കാണിച്ചു
കുതിരപ്പന്തയങ്ങളിൽ പങ്കെടുക്കുന്നത്?
കുതിരപ്പന്തയങ്ങളും
dressage എന്ന കുതിരകളുടെ സാവധാനത്തിലുള്ള മത്സരങ്ങളും
വളരെ വ്യത്യസ്തമാണ് .
ഒന്നിൽ അതിവേഗമോടുന്ന നിയന്ത്രിക്കാൻ എളുപ്പമില്ലാത്ത ചോരത്തിളപ്പുള്ള (warm blooded ) കുതിരകൾ ആണെങ്കിൽ മറ്റേതിൽ
ആർജവവും ഇണക്കവും ഉള്ള കുതിരകൾ
ആണ് .
അമേരിക്കയിലെ
പന്തയക്കുതിരകൾ മറ്റു രാജ്യങ്ങളിലെ പ്പോലെ
അറബി ക്കുതിരകളിൽ നിന്നും
വളരെ കാലത്തെ പഠനങ്ങൾ
നടത്തി ശ്രദ്ധിച്ചു ഇണ ചേർത്ത്
പരമ്പരകളുടെ ശക്തിയും വീര്യവും ചേർത്ത്
വളർത്തിയെടുത്ത വർഗമാണ് . അവയെ Thoroghbred horses എന്ന് വിളിക്കും
ഓടിയില്ലെങ്കിലും മുതുമുത്ത പ്പനായെങ്കിലും ആ
കുതിരക്കു കോടിക്കണക്കിനു ഡോളർ വിലവരും .
അപ്പോൾ ഞാൻ വാങ്ങാൻ
തീരുമാനിച്ചതോ ?
Thoroghbred
ഒന്നല്ല ,
രണ്ട് ...
Dr ഫവലർ പറഞ്ഞപ്പോൾ എനിക്കറിയാമായിരുന്നില്ല ഈ കുതിര കച്ചവടത്തിന്റെ ഉള്ളുകള്ളികൾ .
കയ്യിൽ എത്രവേണമെന്നും പറഞ്ഞില്ല . എന്തായാലും പലരോടും ചോദിച്ചു . സാധാ കുതിരയെ വെറും 500 -750 ഡോളറിനു കിട്ടും. പക്ഷേ ഇവിടെ Thoroghbred horses എന്നാൽ മോഹവിലയാണ് .
എന്തായാലും ചോദിച്ചു.
"ഞങ്ങൾ ഒരു യീർലിങ്ങ് സിണ്ടികെറ്റ് തുടങ്ങി ; ഒരു കൊൽറ്റും ഒരു ഫില്ലിയും "
വായനക്കാര്ക്ക് പിടികിട്ടി ക്കാണില്ല .
Colt എന്നാൽ ആണ്‍ കുതിരക്കുട്ടി ; Filly എന്നാൽ പെണ്‍കുതിരക്കുട്ടി; അപ്പൊ yearling എന്നാൽ ?
അമേരിക്കയിലെ എല്ലാ കുതിര ക്കൊച്ചുങ്ങൾകും ജനുവരി ഒന്നിന് ജന്മദിനമാണ് അതായതു് ജനിച്ച തിയ്യതി നോക്കാതെ . ഉദാഹരണത്തിന് ജനുവരി യിൽ ജനിച്ചവർക്കും ആഗസ്റ്റിൽ ജനിച്ചവർക്കും ഒരേ പ്രായം .
അതായതു ജനിച്ചു അടുത്ത വർഷമായാൽ ആ കുതിര കൾക് ഒരു വയസ്സായി- അതാണ് Yearling .
പറഞ്ഞപ്രകാരം ഈ പങ്കു കച്ചവടം ഒരു വർഷമെത്തിയ രണ്ടു കുതിരകളെ ലേലത്തിൽ വാങ്ങിയിരിക്കുന്നു .
അതിലെ ഒരു പങ്കു എനിക്ക് വാങ്ങാം .
"എത്ര വേണം ?"
"ഒരു 6000 ഡോളർ മതി "
മനസ്സിൽ കണക്കു കൂട്ടി .
ഒരു കുതിരക്കു 3000 .
ഒരു മത്സരത്തിന്റെ പേഴ്സ് ചുരുങ്ങിയത് 50,000 ഡോളർ . ഞങ്ങൾ അഞ്ചു പേർക്ക് തുല്യമായി വീതിച്ചാൽ എനിക്ക് കിട്ടുന്നത് 10000 . മോശ മില്ല ; വെറുതെയല്ല ആളുകൾ കുതിരയെ വളർത്തുന്നത് .
ഞാൻ ഈ പറഞ്ഞത് കുതിര പന്തയത്തിന്റെ കാര്യമല്ല . അത് പോലെയുള്ള ചീള് കേസ് എനിക്ക് വേണ്ട .
ഏറ്റവും വലിയ കെൻടക്കി ദെർബിയിൽ (Churchill Downs ) നിങ്ങൾ $ 3.00 നു പന്തയം വച്ചാൽ നിങ്ങളുടെ വിജയത്തിന് 1:23 സാദ്ധ്യത യാണ് . നിങ്ങൾക്ക് ഒരു പക്ഷേ 30 ഡോളർ കിട്ടുമായിരിക്കും . അത് എനിക്ക് അറിയേണ്ട . എനിക്ക് പന്തയം വയ്ക്കാൻ താല്പര്യമില്ല .
"ഞങ്ങൾ ഇവിടെ ഫാമിൽ മറ്റു തരത്തിൽ ബിസിനസ് ചെയ്യുന്നതുകൊണ്ട് ഇതൊരു ഹോബി മാത്രം"
ഡോക്ടര തുടർന്നു .
"ഇതിപ്പോ ഗോൾഫ് കോഴ്സിൽ മെംബെർഷിപ് എടുക്കുന്നത് പോലെ , ഇതും ഒരു ഒരു കളി തന്നെ " ചിരിച്ചു എല്ലാവരും .
ഞാൻ ചെക്ക് ലീഫിൽ ഒപ്പിട്ടു കൊടുത്തു .
"നമുക്കിനി നമ്മുടെ ചുണക്കുട്ടികൾ എന്തെടുക്കാണെന്ന് നോക്കാം "
പിന്നെ പുറത്തിറങ്ങി വെള്ളാരം കല്ലുകൾ വിരിച്ച കൊച്ചു വീഥി യിലേക്ക് നടന്നു .
തല ഉയർത്തി അവരോടൊപ്പം ...
ഞാനും ഈ കളിയിൽ ... ഞാനും ഇവിടെ ഒരു കൊച്ചു രാജാവ് ...
(തുടരും )
No comments:
Post a Comment