ഉങ്ക്ലീയെ ഞാൻ ആദ്യമായി
കാണുന്നത് ഒരു പര
പരാ വെളുക്കുന്ന മാർച്ച്
മാസ രാവിലെ യാണ്
.
നിൽകാത്ത ജർമൻ ഷെപ്പേഡിന്റെ
കുരയിൽ തമിഴ് കൂടിക്കലർന്നു.
തുരുമ്പിൽ കോറി ഇരുമ്പ്
ഗൈറ്റ് തുറന്നു തന്ന
ഇരുണ്ട നിറത്തിലെ രൂപം
.
"സാർ
....ഉള്ളേ വാങ്ഗോ ...സണ്ണിക്ക് ഉങ്ങളെ
പുടിയാത് ."
സണ്ണി ഉങ്ക്ലിയെ നോക്കി വാലാട്ടി നിന്നു
. പിന്നെ എൻറെ മണം
പിടിച്ചു , വീട്ടിനു ലക്ഷ്യമിട്ട് ഓടി.
എൻറെ യാത്ര തലേ
ദിവസം തുടങ്ങിയിരുന്നു .
കാസിനോ ഹോട്ടൽ ഞങ്ങളുടെ അവസാനത്തെ
പാർട്ടിയുടെ താവളമായിരുന്നു . അവസാന വർഷ
മെഡിക്കൽ വിദ്യാർത്ഥികളും വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരും.
പരീക്ഷകളുടെ നീണ്ട ദിനങ്ങൾ
കഴിഞ്ഞിരുന്നു . ഓരോരുത്തരും അദ്ധ്യാപകരുടെ അടുത്ത്
സ്നേഹാദരവുകൾ നൽകി യാത്രാ
മൊഴികളും ആകാംഷകളും പുറത്തെടുത്തു .
സർജറി പ്രാക്ടിക്കൽ വിഷമമായിരുന്നു. ആളൊഴിഞ്ഞ
തക്കത്തിൽ ഉറ്റ സുഹൃത്തുമായി
സർജറി പ്രോഫെസ്സർ നല്ല
ഫോമിലാണെന്ന് കണ്ട് അടുത്ത്
ചെന്നു .
"സാറേ
, ഞങ്ങള് പരീക്ഷയിൽ പൊട്ടിയോ എന്ന്
അറിയാൻ പറ്റോ ? മനസ്സിലെ
വെഷമം ഇന്ന് ആഘോഷിച്ചു
തീർക്കാൻ വേണ്ട്യാ ..." വാക്കുകൾ ഇഴഞ്ഞു പാമ്പായി
.
"ഡാ , നീയെന്തൂട്ടിനാ ബേജാരാവുന്നെ ...നീയൊക്കെ പാസ്സായില്ലെങ്കിൽ പിന്നെ
ആരാ ഇവിടെ പാസ്സാവാ
?"
"സാറേ
, ശരിക്കും ? ദാ ..ഇവൻറെ
കല്യാണം ഉറപ്പിച്ചിരിക്കാ , ഇവന് ആശ
കൊടുക്കല്ലേ ..."
"ഡാ , നീയ് ധൈര്യമായി
പോയി കെട്ട് ...ഉം
.cheers "
പിന്നെ ആഘോഷ തിമിർപ്പായിരുന്നു.
നടക്കാൻ പറ്റുമെന്ന് മനസ്സിലായപ്പോൾ പുറത്തിറങ്ങി
.
റോഡിൽ കുടുങ്ങിയ വാഹനങ്ങളുടെ ഹോണ്‍
ശബ്ദങ്ങളിൽ യാത്ര പറച്ചിലുകൾ
ഒലിച്ചു പോയി .
തൊട്ടടുത്ത്
KSRTC യുടെ പുത്തൻ സൂപ്പർ ഫാസ്റ്റ്
മിനി ബസ് :തിരുവനന്തപുരം
.
"അളിയാ
, അളിയന്റെ ഭാര്യാ വീട്ടിന്റെ മുന്നിലൂടെ
പോകുന്ന വണ്ടി !, അളിയാ , പോയി
ഭാര്യയെ കണ്ടു വാ
, നല്ല വിവരം ചൂടോടെ പൊടിക്ക്
മാഷേ "
"ഏയ്
, ഞാൻ പൈസയൊന്നും എടുത്തില്ല
.ഇതുപ്പോ രാത്രിയും ആയി ."
"അത് സാരല്ല്യ .വണ്ടിക്കൂലി മതീല്ലോ
, പിന്നെ ബസ്സില് ഉറങ്ങി നേരം
വെളുക്കുമ്പോ അവിടെ എത്താലോ
"
"പോയി കലക്കളിയാ ..." സുഹൃത്തുക്കളുടെ ആവേശം ഉത്സാഹ തിമിർപ്പായി .
"നിർത്ത് വണ്ടി
,ഒരു അത്യാവശ്യക്കാരനാ , തിരുന്തൊരം
തിരുന്തോരം " ശബ്ദ കോലാഹലങ്ങൾ
കേട്ട് ഡ്രൈവർ ലിമിറ്റഡ്
സ്റ്റോപ്പ് ബസ്സു നിർത്തി.
കണ്ടെക്ടർ ഡോർ തുറന്നു.
"കേറി പോട്ടെ ...വണ്ടി വിട് ".
ഏറണാകുളം മുതൽ ഉറക്കമായിരുന്നു
. കൊല്ലത്ത് ബസ്സു നിർത്തി
യപ്പോൾ ഓടിയിറങ്ങി . ലോക്കൽ
ബസ്സുകൾ ഓടിതുടങ്ങിയിട്ടില്ല .
പിന്നെ ചിന്നക്കടയിൽ വല്ല ജീപ്പും
കിട്ടുമോ എന്ന് നോക്കാൻ
നടന്നു .
ഇന്നലെ കുടിച്ച മദ്യത്തിൻറെ കെട്ടുകൾ
പോയി ഒരു തലവേദന
മാത്രം അവശേഷി ച്ചു.
കടകളെല്ലാം അടഞ്ഞു കിടന്നു . സൂര്യൻ
ഉദിച്ചിട്ടില്ല . മലിന കൂമ്പാരങ്ങളിൽ
പ്ലാസ്റ്റിക് കരിയുന്ന മണം . പുകയും
മൂടൽ മഞ്ഞും നാഷണൽ ഹൈ
വേയിൽ യാത്രികരായി.
പത്തു മിനിട്ടു കഴിഞ്ഞപ്പോൾ "ആറ്റിങ്ങൽ
" ബോർഡുമായി ആളില്ലാത്ത ട്രാൻസ്പോർട്ട് ബസ്സ്
ഇരച്ചു വന്നു . കൈ
കാണിച്ചിട്ടും കാണാത്ത ഭാവത്തിൽ റ്റെക്സ്റ്റയിൽ
കമ്പനി യുടെ അടുത്ത് വരെ ഓടി
പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി
തന്നു .
ഒരു സെക്കണ്ട് പാഴാക്കാതെ ഓടി
വാതിലിൽ കയറിപ്പിടിച്ചു.
"സാർ ഉള്ളേ വാങ്ഗോ
...സണ്ണി.. നീ ...പോങ്ങടാ."
ഉങ്ക്ലിയുടെ
പേര് മാർകഴിയെന്നോ ചെല്ലമ്മാൾ
എന്നോ ആയിരുന്നു . ഓർമയിൽ
വരുന്നില്ല .
ബഹുമാനത്തോടെ
എല്ലാവരെയും "ഉങ്കൾ" എന്ന് സംബോധന
ചെയ്തത് തമിഴും മലയാളവും അറിയാത്ത
കുട്ടികൾ അവരുടെ
വിളിപ്പേരായി മാറ്റി.
തൃശ്ശിനപ്പിള്ളിയിൽ
നിന്ന് വർഷങ്ങൾക്ക് മുൻപ് ഉങ്ക്ലിയും
ഭർത്താവ് ചെട്ട്യാരും കേരളത്തിലെത്തി .
ഒരു മുറിയിൽ ചെട്ടിയാർ ബാർബർ
ഷാപ്പ് തുടങ്ങിയതിനു ശേഷം
ഉങ്ക്ലി തിരിച്ച് നാട്ടിലേക്ക് പോയില്ല
.
ഭർത്താവിന്റെ
കടയുടെ വാടകക്ക് പകരമായി
അവർ എന്റെ ഭാര്യയുടെ
വീട്ടിലെ പണിക്കാരിയായി . കടയിൽ പോകാനും ഗേറ്റ്
തുറക്കാനും , പോസ്റ്റ് ഓഫീസിൽ പോകാനും
,നാട്ടിലെ കുശു കുശുപ്പുകളുടെ
സന്ദേശ വാഹകയായും അവർ
മാറി .
ഉങ്ക്ലിയെ മീൻ വാങ്ങാൻ
പറഞ്ഞു വിട്ടാൽ കിളിമീനും
നത്തൊലിയും മാത്രം വീട്ടിലെത്തും .
അതിന്റെ വിശദീകരണം കേട്ട് ഞാൻ
അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കി
.
മലയാളവും തമിഴും ഇടകലർന്നു പട്ടിയുടെ
കുരയും .
അടുക്കളയുടെ
പുറത്തു രണ്ടുമുറിയിൽ കെട്ടിയ വീടിന്റെ
അനെക്സിൽ ഞാൻ കയറിയിട്ടില്ലായിരുന്നു
.
"അവിടെയെല്ലാം
വൃത്തികേടായിരിക്കും ; മോൻ പോണ്ട ", ഭാര്യയുടെ മാതാ പിതാക്കൾ
പറഞ്ഞു.
ഉങ്ക്ലി പഴയ കാഞ്ചീപുരം
സാരിയിൽ കൈതുടച്ച് ഭവ്യത കാണിച്ച്
മാറി നിന്നു .
സണ്ണി വാലാട്ടി എന്നെ തള്ളിക്കൊണ്ട്
അകത്തേക്ക് പോയി .
അപ്പോഴാണ് ബഞ്ചിൽ ഇരിക്കുന്ന വൃദ്ധയെ
ശ്രദ്ധിച്ചത് .
"മോൻ ആരാ ? മനസ്സിലായില്ല
"
"ഇത് സാറ് , പുതിയ മാപ്പിള
"
"അച്ചാമ്മക്ക്
ആരെയെങ്കിലും പുതുതായി കണ്ടാൽ തൊട്ടും
കിന്നാരവും ഒക്കെയാ ...ഓർമയോക്കെ പോയി
."
"കണ്ണ്
തെറ്റിയാൽ റോഡിലെത്തും ...അതുകൊണ്ട് ഇവിടെത്തന്നെ ഇരുത്തിയിരിക്കയാ
. ഭക്ഷണം കഴിച്ച കാര്യം ഓർമയില്ല
,ഉടൻ ഈ ഹോട്ടലുകാർ
എന്നെ പട്ടിണിയിടുകാ എന്ന്
പറഞ്ഞു ബഹളം വയ്ക്കും
."
അച്ചാമ്മ പല്ലില്ലാത്ത മോണ കാട്ടി
ചിരിച്ചു . "ഇവിടെ വാ
...എന്റെ അരികത്തു ഇരിയെന്നു " എന്നെ
നോക്കി പ്പറഞ്ഞു .
പിന്നെ മാസങ്ങൾ ആ വലിയ
വീട്ടില്, ഞാനും ഭാര്യയും,
അമ്മയും സണ്ണിയും പിന്നെ അച്ചാമ്മയും
ചിലപ്പോൾ ഉങ്ക്ലിയും . താമസിച്ചു .
ഒരു ദിവസം ഉങ്ക്ലി
പ്രായം കുറഞ്ഞ യുവതിയുമായി
ഗേറ്റ് തുറന്ന് വന്നു
. മുന്നിൽ സണ്ണി കുരച്ചുകൊണ്ടു
മാർഗതടസ്സം സൃഷ്ടിച്ചു . പിന്നെ ഭാര്യ
പോയി അവനെ അനുനയിപ്പിച്ചു
.
"ഇത് പുതിയ പെണ്ടാട്ടി
"
ആരുടെ യെന്നു പറഞ്ഞപ്പോൾ ഒന്ന്
ഞെട്ടി .
മുടി നരച്ചു വൃദ്ധനായ ചെട്ടിയാർ
വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു .
ഒരു മുറി ക്കൂരയിൽ
ഒരു അന്തേവാസി കൂടി
.
ഉങ്ക്ലിയുടെ
കണ്ണിൽ നിരാശയുടെ നനവുണ്ടോയെന്നു
നോക്കി .
ഇല്ല .
തനിക്കു വയസ്സായി എന്നറിയാവുന്ന അവർ
ഭർത്താവിനു സ്നേഹം പങ്കിടാൻ പുതിയ
അവസരം കൊടുത്തിരിക്കുന്നു .
പിന്നെ ഉങ്ക്ലിയും "അനിയത്തിയും " സോപ്പും പൈസയും വാങ്ങി
തിരിച്ചു പോയി .
അച്ചാമ്മ ഇടയ്ക്കിടെ രാത്രിയിൽ ബഹളം
വച്ചിരുന്നു . പിന്നെയൊരിക്കൽ അനക്കമില്ലാതെ കിടന്നു .
ഭാര്യ വന്ന് വിവരം
പറഞ്ഞപ്പോൾ ഓടിപ്പോയി പരിശോധിച്ചു.
സ്റെതെസ്കോപ്പിൽ
ഹൃദയ മിടിപ്പ് കേട്ടപ്പോൾ
സമാധാനമായി .
ജീവനുണ്ട് .
പേടിക്കേണ്ട ,
"ഹാവൂ ആശ്വാസമായി ." ഭാര്യാ മാതാവ് നെടുവീർപ്പിട്ടു
.
പിന്നെ മാസങ്ങൾ കഴിഞ്ഞു .
അച്ചാമ്മ യും ഉങ്ക്ലിയും
ജീവിതത്തിന്റെ
ഭാഗമല്ലാത്ത കൂട്ടിയിരുപ്പ് കാരായി .
ഒരു ദിവസം കുടിച്ച
പാൽ കവിളിലൂടെ ഒലിച്ചു
അച്ചാമ്മ നിശ്ചലയായി .
കൈപിടിച്ചപ്പോൾ
ആ സത്യം മനസ്സിൽ
ഓടിക്കയറി .
മരണം .
ജീവിതത്തിൽ ആദ്യമായി സ്വന്തം വീട്ടിലെ
ഒരാളുടെ മരണം സ്ഥിരീകരിക്കേണ്ടി
വരിക .
പിന്നെ എന്താണ് ചെയ്യേണ്ടത് എന്നറിഞ്ഞില്ല
.
ഉങ്ക്ലി പറഞ്ഞു . "നാൻ വീട്ടുകാരോട്
പോയി പറയാൻ പോകലാം".
അറിയിക്കേണ്ട
പ്രധാന വ്യക്തികൾ മകനും
പെണ്മക്കളും ആണ് . പലരും
അങ്ങോട്ടും ഇങ്ങോട്ടും പടല പിണക്കത്തിൽ
കഴിഞ്ഞു കൂടുന്നത് കൊണ്ട് നേരിട്ട്
പരിചയമില്ല .
പെട്ടെന്ന് ഭാര്യയുടെ താമസിക്കുന്ന ബന്ധുക്കൾ
എത്തിത്തുടങ്ങി .
ഭാര്യ സണ്ണിയെ വലിച്ചിഴച്ചു കൂട്ടിലടച്ചു
.
അഴിയിലൂടെ അവൻ എന്നെ
നോക്കി ദയനീയ മായി
കുരച്ചു .
പിന്നെ ഞാനും ഭാര്യയും
കാറിൽ ചിന്നക്കടയിൽ പോയി
STD വിളിച്ചു .
വിവരം അറിഞ്ഞ് ആർക്കും ഞെട്ടലില്ല
.
പക്ഷേ പ്രതീക്ഷിക്കാത്ത ഒന്ന് എനിക്ക്
ഭാര്യവീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
അന്ത്യകർമങ്ങളുടെ
കടമ .
അത് എനിക്ക് വെച്ചു നീട്ടി
എല്ലാവരും മാറി നിന്നു. മതിലിനകത്തെ പ്ലാവിന്നരികിലായി ചിതയൊരുക്കി .
തറവാട്ട് വീട് രാഷ്ട്രീയ
പാർടി വാടകക്ക് എടുത്തിരിക്കുന്നു
. അവിടെ ആരും താമസമില്ല
. അത് ബുദ്ധിമുട്ടാവും . ഉപദേ
ശകർ വീട്ടിൽ നിറഞ്ഞു
.
പിന്നെ പലർക്കും പൈസ കൊടുത്തു
. എന്തിനെന്നു പറഞ്ഞത് കേൾകാൻ സമയമില്ലായിരുന്നു
.
നാട്ടിൽ നിന്ന് എൻറെ വീട്ടുകാരും
എത്തി .
പിന്നെ അസ്ഥി സഞ്ചയനം
.അസ്ഥികൾ കുടത്തിലാക്കി പ്ലാവിൽ കെട്ടിയിട്ടു . അത്
ഒരിക്കലും കണ്ടിട്ടില്ലാത്ത ആചാരമായി .
ഭാര്യ ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കണ്ട്
പലപ്പോഴും ഉണർന്നു .
പിന്നെ നിലാവിൽ പ്ലാവിന്റെ കൊമ്പിൽ
കെട്ടിയ ചുവന്ന തുണിയിലെ കുടുക്ക
ഒരു കടമയുടെ ചോദ്യമായി
അവശേഷിച്ചു .
ഞായറാഴ്ച്ച ഒഴിവായിരുന്നു .
ഉങ്ക്ലിയും ഞാനും ചേർന്ന്
പ്ലാവിൽ നിന്നും തുണിക്കെട്ട് അഴിച്ചു
കുടുക്ക പൊട്ടാതെ താഴെയെത്തിച്ചു.
എങ്കിൽ പോകാം .
"ഞാനില്ല
; എനിക്ക് പേടിയാ " ഭാര്യ .
പിന്നെ അമ്മായി അമ്മയെയും ഉങ്ക്ലിയെയും കൂട്ടി കാറിൽ കടൽ
തീരത്ത് എത്തി .
അറബിക്കടൽ ശാ ന്തമായിരുന്നില്ല
. എൻറെ മനസ്സും .
അച്ചാമ്മയുടെ
അസ്ഥികളുമായി തിര കൾ
ആർത്തലച്ചു പോകുമ്പോൾ ഞാൻ നടന്നു
,മണലിൽ തറഞ്ഞ കാലുകൾ
ഉയർത്തി .
"കടവുളേ
..."ഉങ്ക്ലി കണ്ണു നീർ
തുടച്ചു ഞങ്ങൾകൊപ്പം നടന്നു .
No comments:
Post a Comment