ഇത് ഒരു യാത്രാ
ക്കുറിപ്പാ ണോ അതോ
ചിതറിയ ചിന്തകളാണോ എന്നറിയില്ല
.
ഇന്നലെ ഫേസ് ബുക്കിലെ
ഒരു മെസ്സേജ് കിട്ടി
.
അഞ്ചുവർഷം കൂടെ പഠിച്ച
കൂട്ടുകാരൻ ചോദിച്ചു : അവിടെ എന്തൊക്കെ
കാണാനുണ്ട് ?
ഒന്നാലോചിച്ചു
: എന്താണ് ഞാൻ കണ്ടതിൽ
ഏറ്റവും മഹത്തായത് ? പറയാനൊത്തില്ല .
ഇരുപത് വർഷങ്ങൾക്കു മുൻപ് ബ്രൂക്ളിനിൽ
ഡ്രൈവിംഗ് ലൈസെൻസ് എടുക്കാനായി കുറേദിവസം
ഇന്സ്ട്രക്ടർ പാബ്ലോ യുടെ കാറിൽ
പോകുമ്പോൾ അയാൾ പറഞ്ഞത്
മനസ്സിൽ കിടന്നിരുന്നു .
"ജൂ (യു )ഹവ്
ടു ഡ്രൈബ് ഫ്രോം
LA ടു സം ഫ്രസിസ്കൊ
, route 1 ബേബി "
അതുപിന്നെ ബക്കെറ്റ് ലിസ്റ്റിൽ കിടന്നു
.
വർഷങ്ങളും അത് കൊണ്ടുവന്ന
സുന്ദര ദിനങ്ങളും,ദീനങ്ങളും
പരിഭവങ്ങളും പരാധീനതകളും അതിനു മേലെ
അടിഞ്ഞു .
പിന്നെ വീണ്ടും ഒറ്റയാനായി ഒരുമുറിയിൽ
ജീവിതം വീണ്ടും ഒരുക്ക്
കൂട്ടിയപ്പോൾ രണ്ടാഴ്ച്ച വീണു കിട്ടി
.
ഒരിടത്തും പോകാനില്ല .
ഈ മഹാ രാജ്യത്തിൻറെ
തടവുകാരനായി കഴിയണം .
ഏകാന്തത ഒരു ചിതൽ
പുറ്റായി മനസ്സിൽ വളർന്നു വന്ന
ദിവസങ്ങൾ ...
അന്ന് ഒരു വൈകി
വീണ സായാഹ്നത്തിൽ മനസ്സിലെത്തിയ
സംഗീതമായ പോർതുഗീസ് ജാസ് ഗായിക
പറഞ്ഞു .
“എനിക്ക് വരാനൊക്കില്ല . എങ്കിലും , പോകുന്നെങ്കിൽ ഓർക്കുക
. ആരുമറിയാത്ത ഒരു കാഴ്ച
,ആ വഴിയിൽ ഉണ്ട്
. പോവുക , ജൂലിയ ഫൈഫെർ
പാർക്ക് “.
.................. 2 ................................കാലത്ത് ഹോട്ടൽ മുറി പൂട്ടി ലഗ്ഗേജ് കാറിനകത്ത് ഭദ്രമായി വച്ച് ലാപ് ടോപ്പ് ബാഗ് പിന്നിലെ സീറ്റിൽ വയ്കുമ്പോൾ ഓർത്തു .
തിരക്കുപിടിച്ച് പോകേണ്ട ആവശ്യമില്ല .
സാൻഫ്രാൻസിസ്കോ ഉദ്ദേശം 7 മണിക്കൂർ മതിയാകും .
വഴിയിൽ തങ്ങാനുള്ള പരിപാടി യില്ല . കാലത്തെ കമ്മ്യൂറ്റെർ ട്രാഫിക് കഴിഞ്ഞു പോയാൽ മതി .
കയ്യിൽ AAA യുടെ രണ്ടു മാപ്പുകൾ മാത്രം .
താമസിക്കുന്ന സ്ഥലം ആദ്യം കണ്ടുപിടിക്കണം . പിന്നെ യാണ് റൂട്ട് .
ഒരു കണക്കിന് തിരക്കിട്ട ഹൈ വേയിൽ കയറാനുള്ള വഴി കണ്ടുപിടിച്ചു .
പതുക്കെ സ്പീഡ് ലിമിറ്റ് നോക്കി ഇടുങ്ങിയ നഗര പാതകളിൽ നിന്ന് അതി വിശാല മായ പ്രാന്തങ്ങളിലേക്ക് ഇറങ്ങി .
മൂടൽ മഞ്ഞു ഉറഞ്ഞു പിന്നിലെ ഗ്ലാസ് ജനാലകളിൽ കാഴ്ച മറച്ചിരിക്കുന്നു .
65 മൈൽ വേഗത മിനിട്ടു കൊണ്ട് 5 മൈൽ ആയി .
പിന്നെ ഞാനും അഞ്ചു വരിയിലെ വാഹന സമുദ്രവും ഒരു നിശ്ചല ചിത്രമായി സമയങ്ങൾക്കതീതമായി അവിടെ കിടന്നു .
കാറിലെ റേഡിയോ ഓണ്‍ ചെയ്തു NPR സ്റ്റേഷൻ തപ്പി .
ക്ലാസിക്കൽ മ്യൂസിക് കുറച്ചു നേരം കേട്ട് അടച്ചു വച്ച് പുറത്തേക്ക് നോക്കി .
മൊട്ടക്കുന്നുകളും അവക്കിടയിൽ അടക്കി വച്ച കെട്ടിടങ്ങളും.
അകലെ പൊടിക്കാറ്റിൽ പറന്നുപോകുന്ന കരിയിലകളും ഉണക്ക പുല്ലും .
വെളുത്ത, വെള്ളമില്ലാത്ത കോണ്ക്രീറ്റ് കനാലുകളിൽ വളരുന്ന ചെടികൾ . ഇതിലായിരിക്കും വർഷങ്ങൾക്കു മുൻപ് ഹോളി വുഡ് നായകൻ മോട്ടോർ സൈക്കിൾ സവാരി നടത്തിയത് .
നിന്നും പാഞ്ഞു പോയും ഈ ട്രാഫിക് ശീലമായി തുടങ്ങിയിരിക്കുന്നു .
വീണ്ടും മാപ്പ് നോക്കി എവിടെയെത്തി എന്ന് മനസ്സിലാക്കി .
പിന്നിടേണ്ട തിന്റെ പത്തിലൊന്നു പോലും ആയില്ല . ഇനിയും നൂറോളം മൈൽ താണ്ടിയാലെ പസിഫിക് തീരത്തിലേക്ക് എത്തുകയുള്ളൂ .
ഒഴിഞ്ഞ മൈതാനങ്ങൾ വിട്ടു പൂച്ചെടികളും കൊച്ചു വൃക്ഷങ്ങളും മോടി പിടിപ്പിച്ച സമ്പന്നരുടെ വീടുകൾ നിറഞ്ഞ കൊച്ചു "ഗ്രാമ "വീഥികളിലൂടെ കടന്നു പോയി .
---------------------------- 3 ------------------------------
Monterray Bay കടന്നു വാഹനത്തിരക്കിൽ നഗരത്തിലെ എവിടെയോ എത്തി . വെള്ളിയാഴ്ച്ച ക്ലാസ്സുകഴിഞ്ഞു വീടെത്താൻ വെമ്പുന്ന യുവാക്കൾക്ക് വഴി വിട്ടു കൊടുത്തു .
തിരക്കൊഴിഞ്ഞപ്പോൾ വഴിക്കരികിൽ നിർത്തി മലകൾകും ശാന്ത സമുദ്രത്തിനും ഇടയിലെ കാഴ്ചകൾ ക്യാമറ യിൽ പകർത്തിയത് നോക്കി സന്തോഷിച്ചു .
ഇന്നത്തെ പകൽ മുഴുവനും
കാർ ഓടിച്ചത് ഒറ്റക്കായിരുന്നു
. പിന്നെ പലയിടത്തും നിർത്തിയിട്ട് പടിഞ്ഞാറുനിന്നും
വീശിയടിച്ച കാറ്റിൽ ശാന്ത സമുദ്രത്തിന്റെ
രുചി ചുണ്ടിൽ നുണഞ്ഞു
. കിഴക്ക് മതിൽ കെട്ടായി മലകളും
കുന്നുകളും . താഴെ നോക്കിയാൽ ഇളം
നീലനിറത്തിലുള്ള തീരങ്ങളിൽ അലയടിക്കുന്ന കൊച്ചു
തിരമാലകൾ . റോഡിൽ നിന്ന് കടലിലേക്ക്
ഇറങ്ങാൻ ഒക്കില്ല . അങ്ങകലെ ജലബാഷ്പം റോഡിനെ
പുൽകുന്നു .
ഇടയ്ക്കു നിർത്തി ഫോട്ടോ എടുക്കുന്ന
യാത്രികർ പുഞ്ചിരിച്ചു സൗഹൃദം കാണിച്ചു .
ഇനി ജൂലിയ ഫൈഫെർ പാർക്കിൽ
പോകണം . മനസ്സില് ഓർത്തിരുന്നത് കൊണ്ട്
വൃക്ഷക്കൂട്ടങ്ങളിലെ തവിട്ടു ചൂണ്ടു പലക
കണ്ടുപിടിക്കാൻ കഴിഞ്ഞു . മെയിൻ റോഡിൽ
നിന്ന് വളഞ്ഞു പോകുന്ന വഴി
. എന്താണ് കാണുക എന്നറിയില്ലായി രുന്നു
.അത് കൊണ്ടുതന്നെ കാർ
പാർക്ക് ചെയ്തപ്പോൾ ഇഛാഭംഗം ഓടിയെത്തി
. അകലെ പാർക്ക് ചെയ്ത ഒരു
ട്രക്കും പിന്നെ ഒരു പഴയ
കാരവാനും . കുറച്ചു സമയം കഴിഞ്ഞു
തിരിച്ചു പോകാമെന്ന് കരുതുമ്പോൾ ഒരു
വൃദ്ധനും യുവതിയും പടികൾ കയറി
വന്നു . എൻറെ മനസ്സു വായിച്ചതുപോലെ
അവർ പറഞ്ഞു , "കാണേണ്ട
കാഴ്ച ഇവിടെയല്ല . ആകാണുന്ന മണൽ വിരിച്ച
വഴിയിലൂടെ നടന്നോളൂ . ക്ഷീണമെല്ലാം മാറ്റുന്ന
വിരുന്ന് പ്രകൃതി ഒരുക്കിയിട്ടുണ്ട് ;വിട്ടോളൂ
" ചിരിച്ചു അപരിചിതരോട് നന്ദി പറഞ്ഞ് നടന്നു
. ഏതാണ്ട് അര
മൈൽ നടന്നു കാണും
,ഒരുപക്ഷെ മുഖത്തിന് നേരെ വീണ
സൂര്യരശ്മികൾ അതുപോലെ തോന്നിപ്പിച്ചു. പിന്നെ
അകലെ കടൽ തിരകൾ
കണ്ടു ഒരുവിജനമായ ഒറ്റയടിപ്പാത . അതിനരികിൽ
കുറേ ഈന്തപ്പനകളും കാറ്റാടി
മരങ്ങളും ...
പിന്നെ മരത്തിന്റെ ഒരു കൊച്ചു
വേലിയും .
വേലിയിൽ പിടിച്ചു താഴേക്ക് നോക്കി
. കൊച്ചു മലയിടുക്കിലൂടെ തീരത്തേക്ക് വരുന്ന തിരകൾ . നീലനിറത്തിലുള്ള
വെള്ളം വെളുത്ത മണലിൽ വിരിയിക്കുന്ന
ഭംഗി . പിന്നെ മേലെനിന്നു ഒരു
ജലധാര . ആർക്കുമെത്താൻ കഴിയാത്ത പറുദീസയുടെ ഒരു
കണിക ...ഇതാ താഴെ
.
നന്ദി ...
സൂസന്നാ
..നിനക്കും പിന്നെ ആരെന്നറിയാത്ത വഴികാട്ടികൾക്കും .
ഫോണ് കയ്യിലെടുത്തു വിളിക്കാൻ തോന്നി .
"The person you are calling is unavailable ;please call
later "
അതെ ...ഇവിടെ ഞാൻ ഒറ്റയ്ക്കാണ്
.ഞാനും ഭൂമിയിലെ പറുദീസയും , വെള്ള
മണൽ തിട്ടകളെ ചുംബിക്കുന്ന
അലകളും .
"Sir ,are you OK
?, please don't go close to the curb
"
"I am fine ;just trying to get a better shot " തിരിഞ്ഞ് നോക്കിയപ്പോൾ എവിടെ
നിന്നോ പൊട്ടിവീണ ഒരു പാർക്ക്
ഉദ്യോഗസ്ഥൻ .
താഴെ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നവനാ
ണെന്ന് വിചാരിച്ച് കാണും പുള്ളി
.
ഇല്ല ;ഇതു ജീവിക്കാൻ
തീരുമാനിച്ച ഹത ഭാഗ്യൻ
മാത്രം . മനസ്സിൽ പറഞ്ഞു ..
പിന്നെ തിരിച്ചു നടന്നു കാറിലേക്ക്
.വീണ്ടും മാപ്പ് നോക്കി . ഇനിയും
മണിക്കൂറുകൾ കഴിയണം .
കാർ സൂക്ഷിച്ചു വഴിയിലെക്കെടുക്കുമ്പോൾ കണ്ടു
, ഒരു യുവാവ് . അലക്ഷ്യമായി കോന്തിയ
മുടിയും ടീ ഷർട്ടും
ഷൊർറ്റ്സും പിന്നിൽ ഒരു കാക്കി
നിരത്തിലെ ബാക്ക് പാക്കും .
തള്ളവിരൽ മേലോട്ട് ഉയർത്തിക്കാണിച്ചു . സൌജന്യ യാത്രക്കായിരിക്കും . ചില സംസ്ഥാനങ്ങളിൽ ഇതുപോലെ അപരിചിതരെ എടുക്കാൻ പാടില്ല എന്ന നിയമമുണ്ടെന്ന് അന്നറിയില്ലായിരുന്നു .
പിന്നെ കരുതി ; ചെറുക്കനെ എടുക്കാം .
ഞാൻ പറഞ്ഞു , "I am going North"

"OK ; thank you sir "
മുന്നിലെ സീറ്റിൽ കയറിക്കോളാൻ ആന്ഗ്യം കാണിച്ചു .
Backpack പിന്നിലെ സീറ്റിൽ ഇട്ട് ,അയാൾ ഭവ്യത കാട്ടി .
മുന്നിലെ സീറ്റിൽ കയറിക്കോളാൻ ആന്ഗ്യം കാണിച്ചു .
Backpack പിന്നിലെ സീറ്റിൽ ഇട്ട് ,അയാൾ ഭവ്യത കാട്ടി .
ഞാൻ ആലോചിച്ചു .
ഇനി ഇവൻ ഞാൻ ആരാണെന്നു ചോദിക്കും .
പിന്നെ എൻറെ ജോലി . അവന് പിടികൊടുക്കാതിരിക്കാനുള്ള നുണക്കഥ മിനയുന്നതിനിടെ ഞാൻ ചോദിച്ചു .
"എവിടെ പോകാൻ ആണ് ഉദ്ദേശം ?"
ഇനി ഇവൻ ഞാൻ ആരാണെന്നു ചോദിക്കും .
പിന്നെ എൻറെ ജോലി . അവന് പിടികൊടുക്കാതിരിക്കാനുള്ള നുണക്കഥ മിനയുന്നതിനിടെ ഞാൻ ചോദിച്ചു .
"എവിടെ പോകാൻ ആണ് ഉദ്ദേശം ?"
പക്ഷേ പ്രതീക്ഷിക്കാത്ത ഉത്തരമാണ് എനിക്ക് കിട്ടിയത്
------------------4------------------
നമുക്കവനെ Danny എന്ന് വിളിക്കാം ...
അയാൾ ഞാൻ കരുതിയത് പോലെയുള്ള യുനിവേര്സിടി വിദ്യാർത്ഥി ആയിരുന്നില്ല ...
അയോവയിലെ മൈലുകൾ അകലെ ഏതോ ഒരു ഫാമിലെ കർഷകന്റെ മകൻ .
അല്ലെങ്കിൽ അതായിരിക്കും അവൻ എനിക്കിട്ടു പണിഞ്ഞ കഥ .എന്തുകൊണ്ട് വീട് വിട്ടു പോന്നു എന്നതിന് അവനു മറുപടിയില്ലായിരുന്നു .
ഒരു ജോലിയും കയ്യിൽ പൈസയില്ലാതെയും ഈ കാലിഫോർണിയ തീരത്ത് എന്തിനെത്തി എന്നതിനും അവനു മറുപടിയില്ലായിരുന്നു .
സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചു .
വളഞ്ഞുപുളഞ്ഞ റോഡിനരികെ മൂടൽ മഞ്ഞു രൂപം കൊണ്ടു .
പിന്നെ ട്രാഫിക് ഇഴഞ്ഞു നീങ്ങി .
പിന്നെ ഒരു മണിക്കൂറിൽ വെറും പത്ത് മൈൽ മാത്രമായി .
സഹ യാത്രികൻ പെട്ടെന്ന് സ്വന്തം വയറിൽ അമർത്തിപ്പിടിച്ചു .
"Buddy ,You alright ?"
"I will be fine ;I have n't eaten anything today "
ഞാൻ ഓർത്തു ;ഇവനേയും കൂട്ടി SF വരെ പോയാൽ ചിലപ്പോൾ പണി കിട്ടും .
പഠിച്ച കള്ളനായിരിക്കും .
ഇനി എങ്ങിനെയാ ഈ മാരണത്തെ പിരിച്ചു വിടുന്നത്
"നിനക്ക് എവിടെ യാണ് പോകേണ്ടത് ?"
"ഇവിടെ നാല് മൈൽ പോയാൽ ഒരു മുക്കുവ ഗ്രാമമുണ്ട് ;അവിടെ വിട്ടാൽ മതി ."
"അവിടെ നിനക്ക് ആരെങ്കിലും പരിചയമുണ്ടോ ?"
"ഇല്ല ...അത് സാരമില്ല ;രാത്രി അത്ര ഇരുട്ടിയില്ലല്ലോ ,ഞാൻ എവിടെയെങ്കിലും കൂടും ."
അവന്റെ അതീവ മായ സ്ഥല പരിചയവും എല്ലാം നേരിടാനുള്ള ചങ്കൂറ്റവും കണ്ടെപ്പോൾ എനിക്ക് ഭയം തോന്നി .
ഇനി എന്റെ പെട്ടെന്നുള്ള ഒരു പ്ലാൻ മാറ്റമായിരിക്കും നല്ലത് .
ഞാൻ പറഞ്ഞു . "അതാ ആ കാണുന്ന ഗ്യാസ് സ്റ്റേഷനിൽ നിന്നെ ഇറക്കാം" .
ഉടനെ കാർ exit ചെയ്യുമ്പോൾ അവന്റെ മുഖം ചമ്മിയിരിക്കുന്നത് ശ്രദ്ധിച്ചു .
അവൻ കാറിന്റെ വാതിൽ തുറക്കുന്നതിനിടയിൽ ചോദിച്ചു .
"Can I have some money to buy food ?"
വല്ലെറ്റിൽ നിന്നു പത്ത് ഡോളർ എടുത്തു കൊടുത്തു , "Okay bye "
അവന്റെ നിഴലിൽ ചുവന്ന വെളിച്ചം പതിച്ച് ഞാൻ വീണ്ടും Highway യിൽ കയറി .
ട്രാഫിക് സ്പീഡ് കൂടിയിരിക്കുന്നു .
ഞാൻ ഇറക്കിവിട്ട ആ യുവാവിനെ കുറിച്ചു ചിന്തിച്ചു .
അയോവയിലെ ഫാമിൽ അവന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഒരച്ഛൻ . ചക്രവാളം വരെ ഒഴിഞ്ഞു കിടക്കുന്ന ചോള വയലുകൾ .ഒരു മരത്തിനു താഴെ കേടുവന്നു പുല്ലു പടർന്ന ട്രാക്ടർ . കാറ്റിൽ വലിച്ചടക്കപെടുന്ന തകരത്തിന്റെ വാതിൽ . പിന്നെ ചളിയും പൊടിയും വിണ്ടുകിടക്കുന്ന ഒരു വഴി .
അതിൽ ബാക്ക് പാക്ക് തോളിലേന്തി Danny ...
മുഖം തിരിച്ചു തോക്ക് പോളിഷ് ചെയ്യുന്ന താടിക്കാരനായ അവന്റെ അച്ഛൻ .
...
പിന്നിലെ സീറ്റിലേക്ക് ഒന്ന് ഇടം കണ്ണിട്ടു നോക്കി
അവൻ ബാഗ് എടുത്തിരുന്നോ ?
പിൻ സീറ്റ് ശൂന്യം .
ശൂന്യം ...?
ഭഗവാനേ ചതിച്ചു ...എന്റെ ആയിരത്തി അഞ്ഞൂറിന്റെ ലാപ്ടോപ് !
പോയി .
പണി കിട്ടി എനിക്ക്
എന്റെ മഹാമനസ്കതക്ക് .
ഞാൻ സ്ടിയർ റിങ്ങിൽ തലയടിച്ചു ...
ഹോണ്‍ മുഴങ്ങി .
എന്റെ യാത്ര ഇവിടെ അവസാനിക്കുനില്ല .
പക്ഷെ ജീവിതത്തിന്റെ ഒരേട് അടര്ന് പോയിരിക്കുന്നു ...
------------ വാൽ കഷണം ---------
കഥ അവിടെ ശോകാന്ത്യമായി പ്പോയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞു ഹോട്ടലിൽ എത്തിയപ്പോൾ മനസ്സിലായി .
കാറിന്റെ ബൂട്ടിൽ എന്റെ ബാഗിനോടൊപ്പം ലാപ് ടോപ് ഉണ്ടായിരുന്നു . ഒരുപക്ഷെ ഞാൻ വഴിയിൽ കാർ നിർത്തിയപ്പോൾ കരുതലോടെ അത് മാറ്റി വച്ചിരുന്നു .
വെറുതെ അയാളെ സംശയിച്ചു .
മുപ്പതുകാരനായ അയാൾ Route 1 ൽ ലിഫ്റ്റ് കൊടുത്ത "Oakland ലെ കമ്പ്യൂട്ടർ പ്രോഗ്രാമർ രജനീഷിനെ " ഇന്ന് ഓർകുമോ എന്നറിയില്ല ...