Translate

Monday, March 25, 2013

The True Friendship

Three class mates in the second year in college. They sat together as they had the same first name.
Teacher asked “What do you want to be?”
“Doctor”, one said
“Compounder (Pharmacist)”, the comedian said to make the entire class laugh.
“At least I want to a Compounder if I can’t be a Doctor” He said.
The third one just laughed with the rest of the class.
Months later, they took their University examinations.
Many weeks later, the practical examinations were scheduled; but got postponed by the University due to technical reasons.
One of the friends sat home last minute cramming for the examinations starting at 1 PM
He made sure that he remembered all the bones of the frog, all the cells in a moss plant and all the mouth parts of cock roach.
Meanwhile miles away two friends entered the examination hall.
Ten minutes passed.
The seat next to them was empty…
“Something is wrong…” They whispered.
“Where is HE?”
“May be… he forgot about the examination schedule change”
Examiner saw the commotion.
“What is wrong?”
“Madam, Our friend is probably unaware that exam time changed to 9:30 AM; otherwise he would never miss this University examination. He is the top scorer in our class. We can bring him here if you let us. Would you give him a chance?” The two friends begged.
After few seconds of deep thought, the external examiner went to check with the internal examiner. She verified the truth.
“OK; we will believe you and this is a special case. You have to be here within 30 minutes”
“Thank you madam,” Both chanted in synchrony.

The friend at home was happy that he had finished reading the Zoology book. While opening the Botany book, he saw a taxi car coming through the gate in the rising dust following. It screeched to halt.
Two of his friends jumped out of the car.
“Hey guys; whatsup?”
“What the heck are you still here? why you are not in the exam?”
“It is not time yet.”
“Just come with us, the exam already started”
“What…?”The chilling news came as a lightning to his mind.
“Just put clothes on and come with us; you can still make it”
The friend was still in shock. He could not believe it. He missed the examination.
Everything went before him was unimaginable.
Then finally he was in the college. He knew that he has to finish both Zoology and Botany examinations in half of the time allotted. He was working like a Robot. He felt like his brain was but frozen. His hands moved without knowing what the brain wanted to do. Finally the time was up. He was still in shock. He slowly walked to the examiners.
“Thank you Madam; for your kindness and help” Words fell out of his lips while his eyes flooded with tears.
“You should be thankful to those two fellows who risked their exams for your success”
He looked outside.
There, they were standing outside waiting for him to finish the examination.
The friend who wanted to be a Doctor became one. The friend who joked about becoming a Pharmacist became one. The third one who never thought he would be a Pharmacist became one too.
The person who would remember this story is the one who experienced the true friendship. He pondered always. If instead he was the one in their situation, would he have risked his examination on that day?
He still ponders… but he can never forget the names of his true friends till he dies.

Would you do it for a friend ?

(This is a Malayalam version of the above blog)
.................................................
സൗഹൃദം എന്നാൽ ...
നാട്ടിക ശ്രീനാരായണ കോളേജിലെ ഒരു ക്ലാസ്സ് മുറി
മൂന്നു് വിദ്യാർത്ഥികൾ ഒരേ ബഞ്ചിൽ രണ്ടാംവർഷം . പേനകൊണ്ട് ഡസ്കിൽ കുത്തിക്കുറി നടത്തിയ മൂവർക്കും ഒരേ പേരായിരുന്നു , അതും പിതാക്കൾ അദ്ധ്യാപകരാണെ ന്നതും ഒഴിച്ചാൽ അവർക്ക് ഒരു സാമ്യ വും ഇല്ലായിരുന്നു
സുവോളജി ലെക്ചരർ ചോദിച്ചു :
നിങ്ങൾക്ക് ആരാവാനാണ് ആഗ്രഹം ?
...........
ഒന്നാമൻ : "ഡോക്ടർ"
രണ്ടാമൻ :"കമ്പൌണ്ടെർ ".... കൂട്ടത്തിലെ കോമാളി മൊഴിഞ്ഞു
ക്ലാസ്സിലെ കൂട്ടച്ചിരിയിൽ മൂന്നാമനും ചേർന്നു .
"...അല്ല പിന്നെ ഡോക്ടരാവാൻ പറ്റിയില്ലെങ്കിൽ അതായാലും മതി ". രണ്ടാമന്റെ വിശദീകരണം .
മാസങ്ങൾക്കുശേഷം യൂണിവേര്സിടി പരീക്ഷകളുടെ തിരക്ക് ..
പിന്നെ ആഴ്ചകളുടെ ശേഷം പ്രാക്റ്റിക്കലും ...
കശുമാവിൻ തോപ്പിലെ ആര്ക്കും വേണ്ടാതെ വീണ മാങ്ങകൾ ഇടവപ്പാതിയിലെ ചന്നം പിന്നം പെയ്ത മഴയിൽ ചീഞ്ഞു കിടന്നു. ഗന്ധവും പേറി കിഴക്കുനിന്നെത്തിയ പൊടിക്കാറ്റിൽ പറന്നു പോയ കടലാസ്കഷണങ്ങളിൽ ഒന്നാമൻ തൻറെ ജീവശാസ്ത്ര ക്കുറിപ്പുകൾ ആലേഖനം ചെയ്തിരുന്നു . പൂ മുഖത്തെ മേശയിൽ ചിതറിക്കിടന്ന പുസ്തകങ്ങള ക്കിടയിൽ കാലിന്മേൽ കാല് കയറ്റി അവസാനത്തെ പഠനത്തിന്റെ മിനുക്ക്പണിയിൽ മുഴുകിയിരുന്ന അയാൾ പെട്ടന്ന് ദൂരെനിന്നും പാഞ്ഞു വന്ന ടാക്സി ക്കാറിലെ പിൻ സീറ്റിൽ നിന്നും ചാടിയിറങ്ങിയ രണ്ടു പേരെ പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസ പ്പെട്ടു .
"എടാ നീയെന്തെട്ക്കാ ഇവിടെ ?"
"വേഗം കേറ് വണ്ടീല് ?"
"അല്ലാ ഇതെവിടെക്കാ നിങ്ങള് രണ്ടാളും കൂടി ?"
"കഥ പിന്നെ പ്പറയാം . എക്സാമിനെരെ പറഞ്ഞു ഒരുകണക്കിന് സമ്മതിപ്പിച്ചാ ഞങ്ങള് ഇപ്പൊ വന്നത്‌ . നീയെന്തു കണ്ടാ ഇവിടെ ഇരിക്കുന്നത് ?"
"പരീക്ഷക്ക് പോണ്ടേ നിനക്ക്‌ ?"
"അതിനു പരീക്ഷ ഒന്നരക്കല്ലേ ? ഇപ്പൊ പത്തല്ലേ ആയുള്ളൂ എന്തിനാ ഇത്ര വെപ്രാളം ?"
"എടാ പൊട്ടാ , പരീക്ഷ തൊടങ്ങി ഒമ്പതിനു , നീ മാത്രം വന്നില്ല .നിനക്ക് പരീക്ഷയുടെ സമയം മാറ്റിയത് പത്രത്തില് കണ്ടില്ലേ ?"
"ഇനി സമയം കളയണ്ട വേഗം ഷർട്ട്മാറ്റി കേറിക്കോ കാറില് , വെഷമിക്കണ്ട ഞങ്ങള് എല്ലാ എക്സാമിനർ മാരോടും പറഞ്ഞു ശരിയാക്കി യിട്ടാണ് കാറ് വിളിച്ചത് "
മുണ്ട് മടക്കി ക്കുത്തിയ ഡ്രൈവർ മീശ മിനുക്കി പുഞ്ചിരിച്ചു.
ഒന്നാമൻ പഠിച്ച ബോട്ടണിയും സുവോളജി യും ആവിയായ അറിവിൽ ഒരു ജീവനില്ലാത്ത രീര മായി രണ്ടു കൂട്ടുകാരോടൊത്ത് യാത്രയായി ...
"ഹെഡ് ലൈ റ്റും ഇട്ടു പറപ്പിച്ചോ " ഡ്രൈവറോട് രണ്ടാമന്റെ ഉത്തരവ്കാറിന്റെ വാതിലടന്ക്കുന്ന സ്വരത്തിൽ കൂട്ടു കൂടി .
....
മുഖം താഴ്ത്തി ലജ്ജയോടെ തിടുക്കത്തിൽ തവളയെ കീറിമുറിച്ചു കൊണ്ടിരുന്ന അയാൾക്ക് പിന്നിൽ പുറത്തുനിന്നും വന്ന എക്സാമിനെർ ആകമാനം നിരീക്ഷിച്ചു കൊണ്ടിരുന്നതും മണിയടിക്കുന്നതും ഒന്നും അറിയാൻ കഴിഞ്ഞില്ല .

ഒരു മണിക്കൂർ പരീക്ഷ അരമണിക്കൂറാക്കി അവസാനിപ്പിച്ചു അടുത്ത കെട്ടിടത്തിലേക്ക് അയാള് ഓടി . ചെരിപ്പിന്റെ ഉള്ളിലേക്ക് കയറിയ ആറ്റുമണൽ ത്തരികൾ കാൽവിരലുകളിൽ വേദന സമ്മാനിച്ചതൊന്നും അയാൾ അറിഞ്ഞില്ല .
......
അവസാനം പരീക്ഷ കഴിഞ്ഞു ...
യാത്ര മൊഴികൾ
...
വർഷങ്ങൾ ക്ക്ശേഷം
ഒന്നാമൻ ഡോക്ടറായി
രണ്ടാമനും അവൻ വർഷങ്ങൾ ക്ക് മുൻപ് തമാശയായി പ്പറഞ്ഞ തുപോലെ ഒരു ഫാർമസിസ്റ്റ് ... മൂന്നാമനും ...
...
ഒന്നാമന് അവർക്ക് ഒരിക്കലും തിരിച്ചു നല്കാൻ കഴിയാത്ത സ്നേഹത്തിന്റെ കടപ്പാടും ...

ഇത് എഴുതിയത് മറന്നിട്ടില്ല എന്ന് പറയാൻ മാത്രം. എന്റെ കൂട്ടുകാരെ നന്ദി ...

No comments:

Post a Comment