ഇന്ന് പഴയ സർട്ടിഫിക്കറ്റ്
പലതും തപ്പുന്നതിനിടയിൽ കയ്യിൽ
തടഞ്ഞു, തൊട്ടാൽ കീറുന്ന
കനം കുറഞ്ഞ റീസൈകിൾ
ചെയ്ത ബ്രൌൺ നിറത്തിലുള്ള
കടലാസ്സും അതിൽ തേയ്മാനം
വന്ന ടൈപ്പ് ചെയ്ത
ഡിസ്ചാർജ് സർട്ടിഫിക്കറ്റ് .
എന്റെ ആദ്യത്തെ ജോലി
.
ഒരു ഡിസംബർ മാസത്തിൽ പോസ്റ്റ്
മാൻ കൊണ്ടുവന്ന കത്ത്
അച്ഛൻ തുറന്നു വായിച്ചതിനു
ശേഷം എനിക്ക് തന്നു
.(ഞങ്ങളുടെ വീട്ടിൽ എല്ലാവരും എല്ലാവരുടെയും
കത്തുകൾ വായിക്കുന്നത് പതിവായിരുന്നു ...അന്ന് !)
"നിനക്ക്
ആലപ്പുഴ മെഡിക്കൽ കോളേജിൽ ടൂട്ടർ
ആയി പോസ്റ്റ് ചെയ്തിരിക്കുന്നു.
സാലറിയും മറ്റും കുറവാ ...അവിടെ
പോകുമ്പോൾ ശ്രദ്ധിക്കണം. മന്തോക്കെയുള്ള നാടാ,
പിന്നെ എവിടെ താമസിക്കും
?"
ചോദ്യങ്ങളിൽ
ഉത്തരങ്ങളും ആശങ്കകളും നിറഞ്ഞു നിന്നു.
ഒന്നും
പറഞ്ഞില്ല . കുറച്ചു നേരം ആലോചിച്ചു.
പിന്നെ പോകാമെന്നു തന്നെ
കരുതി.
…………..
പിന്നെ
ഇന്റർവ്യൂ .
കാലത്തെ പുറപ്പെട്ടു . ആലപ്പുഴഎത്തി.
പല
വിഭാഗത്തിലും ഒഴിവുകളുണ്ട് .
രണ്ടാം
നിലയിൽ വരിനിന്നു.
മുന്നിൽ
പോയവർ പറഞ്ഞു , "ക്ലിനിക്കൽ
ആണ് എല്ലാവർക്കും വേണ്ടത്
എന്നറിയാം അവർക്ക്,
അതുകൊണ്ട് നോൺ ക്ലിനിക്കൽ
ആയാലും മതിയെന്ന് പറയുന്നവർക്കാ
മുൻഗണന !"
പിന്നെ
എഴുതി .
ലിസ്റ്റ് : 1.പീഡിയട്രിക്സ് ,2.മെഡിസിൻ
,3.ഫാർമക്കൊലോജി ,4.ഫിസിയോലോജി. കിടക്കെട്ടെ എന്ന്
മനസ്സിൽ കരുതി .
കഴിഞ്ഞ
മാസം വെറുതെ ഒരു
രസത്തിന് തിരു- കൊച്ചി
രെജിസ്ട്രേഷൻ നടത്താൻ പോയപ്പോൾ എമ്പ്ലോയ്മെന്റ്
എക്സ്ചെഞ്ചിൽ പോയി അപേക്ഷ
കൊടുത്തു . അതുകൊണ്ടാണ് പ്രോവിഷണൽ ടുറ്റർ
ജോലിക്ക് വിളിച്ചത് .
ഇന്റർവ്യൂ
ഒന്നും കാര്യമായില്ല .
നാടെവിടെ
, അച്ഛന്റെ പേര് ,പിന്നെ
കോളേജിൽ പഠിപ്പിച്ച പ്രോഫെസ്സർ മാരെ
അറിയുമോ എന്നും .
പിന്നെ പറഞ്ഞു
, "ധാരാളം അപേക്ഷകരുണ്ട് , പിന്നെ അറിയിക്കാം."
അന്ന്
ഇതായിരിക്കും ജീവിതകാലം ചെയ്യുന്ന ജൊലിയെന്നൊന്നും
വിചാരിച്ചില്ല .
പഴയ,
തിരക്കേറിയ ആശുപത്രി കെട്ടിടത്തിലെ മനുഷ്യപ്പറ്റുള്ള
പല അധ്യാപകരെയും പരിചയപ്പെട്ടു
; ഇന്നും മനസ്സിലുള്ള പേരുകൾ
,' നൊയെൽ
നാരായണൻ , ചന്ദ്രഭാനു ,ഗിരിജ , തോമസ്
...'
ആദ്യ
ദിവസത്തെ രോഗികൾ ഇന്നും ഓർമയുണ്ട്
.
മണ്ണെണ്ണ കുടിച്ച മൂന്നു വയസ്സുകാരൻ
;
ഈച്ച പൊതിഞ്ഞ നിലയിലുള്ള
OP യിൽ നെഫ്രിറ്റിസ് ആയി
ചുഴലി വന്ന പെൺകുട്ടി
.
കുടലും മറ്റും പുറത്തേക്കു വന്ന
നിലയിലുള്ള നവജാത...
പിന്നെ
മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും
ജോലിയെല്ലാം നിത്യവൃത്തിയായി . കല്ലുപാലത്തെ ലോഡ്ജിൽ നിന്നും
രാത്രി ഭക്ഷണത്തിന് ആലപ്പുഴയിലെ
പല ഹോട്ടലുകളും മാറി
മാറി നോക്കി.
പിന്നെ
ഒരു ദിവസം പ്രിൻസിപ്പൽ
കത്ത് കൊടുത്തയച്ചു.
"ഫിസിയോളജി
യിലേക്ക് മാറ്റിയിരിക്കുന്നു."
പിന്നെ
ഒന്ന് രണ്ട് ആഴ്ചകൾ
അവിടെ യായി.
ജീവിതം
സുഖം.
ഇടക്ക്
ഭാര്യ വീട്ടിൽ പോയി
കൊച്ചു മോളെയും കണ്ട്
തിരിച്ചു വരും.
പിന്നെ
വിദേശ യാത്രയെക്കുറിച്ച് ചിന്തിച്ചു
.
വീട്
പണിത കടങ്ങൾ കുന്നു
കൂടിയെന്നു തോന്നുന്നു.
ഒന്നും അച്ഛൻ
അറിയിക്കാറില്ല.
പിന്നെ
ഇത് നിർത്തി നാട്ടിൽ
പോയി ജോലി നോക്കാമെന്ന്
വിചാരിച്ചു .
രാജി
ക്കത്ത് കൊടുത്തു .
പ്രോഫെസ്സർ ദുഖം
കാണിച്ചു ആശംസകൾ നൽകി.
കോളേജ് ഓഫീസിൽ
കയറി .
ക്ലെർക്കിനോട്
ചോദിച്ചു ; "ഒരു എമ്പ്ലോയ്മെന്റ്
സർട്ടിഫിക്കറ്റ് വേണമല്ലോ ?"
"ഡോക്ടർ
ഇരിക്കൂ , റ്റ്യ്പിസ്റ്റ് ഒന്ന് വന്നോട്ടെ."
"നമ്മുടെ
കമ്മത്ത് ഇവിടെയുണ്ടോ ?"
"ഇല്ല
,സാലറി ബില്ല് പാസ്സാക്കാൻ
ട്രഷറിയിൽ പോയിരിക്ക്യാ..എന്തേ ?"
"എൻറെ ബില്ലിന്റെ പൈസാ വാങ്ങിക്കാനാ
."
കമ്മത്ത് ഹൊസ്പിറ്റലിലെ ഡോക്ടർ മാരുടെ സാലറി
ബില്ല് പൂരിപ്പിച്ചു പൈസാ
കൊണ്ടുവന്നു തരും .
ബുദ്ധിമുട്ടിന് ചെറിയ
ചായക്കാശും കൊടുക്കും.
"ഇനിയിപ്പോ
ഒരു രണ്ടുമണി കഴിഞ്ഞു
അയാളുടെ വീട്ടില് പോയാൽ കയ്യോടെ
വാങ്ങാം ."
"വീട് ഇരുമ്പുപാലം കഴിഞ്ഞു ശിവന്റെ
അമ്പലത്തിന്റെ വശത്തുകൂടി പോയാൽ ഒരു
ഇടവഴി കാണാം . ആരോട്
ചോദിച്ചാലും പറഞ്ഞു തരും."
"ഞാൻ ഇനി ഇങ്ങോട്ട്
വരുന്നില്ലല്ലോ അതുകൊണ്ട് പോയി വാങ്ങാം
."
"ശ്രീദേവി
, ദാ ഈ ലെറ്റർ
ഒന്ന് ടൈപ്പ് ചെയ്തു
മാഡം പൊവുമ്പൊഴെക്കും ഒന്ന്
ഒപ്പിടീച്ചു ഡോക്ടർക്ക് കൊടുക്കൂ ."
"ഡോക്ടർ
എവിട്യാ വീടൊക്കെ ?"
"തൃശൂർ
,ഗുരുവായൂർ പോകുന്ന വഴി ."
"കുടുംബോക്കെ
, അവിടെ തന്ന്യാവും ല്ലേ ?"
"അതേ."
"അപ്പോ
എന്താ വേണ്ടെന്നു വച്ചത്
?"
"പുറത്തു
ഒന്ന് ജോലി തിരക്കണം,
പിന്നെ ഇവിടെ പീഡിയട്രിക്സ്
കിട്ടിയത് കൊണ്ടാ നിന്നത്; അത്
ഇപ്പൊ ഒഴിവില്ലല്ലോ. പിന്നെ
നോൺ ക്ലിനിക്കലിനു താല്പര്യമില്ല
."
പിന്നെ മേശ പ്പുറത്തെ
പത്രം വായിച്ചു .
വാച്ച് നോക്കി , പതിനൊന്നര മണിയായി
.
കൂടെ ജോലി ചെയ്തിരുന്ന പീഡിയട്രിക്
റ്റ്യുറ്റർ പടി കയറി
വന്നു ...
"എന്താ
ഇവിടെ ?"
"എൻറെ പേപ്പർ കുറച്ച് സൈൻ
വേടിക്കാൻ വന്നതാ .,കമ്മത്തിനെ കണ്ടോ
?"
"ഇല്ല
,പുള്ളിക്കാരൻ ട്രഷരീൽ പോയിരിക്ക്യാ ."
"അപ്പൊ
ശരി...പിന്നേ ,നമ്മളൊക്കെ
ഒരു നാട്ടുകാരാ, ഏടത്തിരുത്തി
വഴിക്ക് വരുമ്പോൾ കയറണം; പോട്ടെ
"
"ഇതാ ഡോക്ടറെ ,ഡിസ്ചാർജ് ലെറ്റർ
." ക്ലെർക്ക് ബ്രൌൺ നിറത്തിലെ
കടലാസ്സ് എനിക്ക് നേരെ നീട്ടി.
അത് വായിച്ചു നോക്കി .വീണ്ടും
കവറിലിട്ടു.
"ഇനീപ്പോ
പീഡിയട്രിക്സ് ടുട്ടരുടെ ഒഴിവായി ...അതും
എമ്പ്ലോയ്മെന്റിനു വിടുമായിരിക്കും", ക്ലെർക്കു പറഞ്ഞു.
തിരിഞ്ഞു നിന്നു; ഒട്ടും പിടികിട്ടിയില്ല
.
"മനസ്സിലായില്ല
..."
"ആ പോയ ഡോക്ടരില്ലേ
, ഒരുമാസം വന്ന് ചാർജ് എടുത്ത്
,ദാ ആറുമാസത്തെ ലീവിന്
അപേക്ഷ കൊടുക്കാൻ വന്നതാ."
"ശരി ;
വളരേ ഉപകാരം ..പോട്ടെ
."
പടിയിറങ്ങി പോകുന്നതിനിടെ വിദ്യാർഥികൾ .
"സാറ് പോവാന്ന് പറഞ്ഞു കേട്ടു ..."
"ആ ...ഇനി PG യൊക്കെ നോക്കണം , പോട്ടെ ."
കാറിന്റെ ഡോർ തുറന്ന് സീറ്റിലെക്കു കവർ വലിച്ചെറിഞ്ഞു.