Translate

Saturday, November 29, 2014

ഒരു മെഡിക്കൽ വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാന നാൾ

ഒരു മെഡിക്കൽ വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാന നാൾ

മുപ്പതു പതിറ്റാണ്ട് മുന്പ് നടന്ന കാര്യ ത്തിന്റെ പ്രസക്തി യെക്കുറിച്ച് ഒരു അന്ന്യോന്ന്യം വേണ്ട .
ഇതൊരു പൊടിയും പൂപ്പലും പിടിച്ച ഒരു (ക്ലീഷേ ) മയിൽ പീലി മാത്രം .
നാളെ ഇവിടം വിട്ടുപോകണം .
 പലരും ഇതിനകം പെട്ടികളും ബാഗുകളും ഒരുക്കി ,വേണ്ടാത്ത പഴയ ടെക്സ്റ്റ്ബുക്കുകൾ നാളത്തെ തലമുറകൾ ക്ക് മാറ്റി വച്ചും ചുളു വിലക്ക് വിറ്റും ഭാരം ഒഴിവാക്കി യിരിക്കുന്നു .
ഇന്ന് വൈകീട്ട് അവസാനത്തെ പാർട്ടി .
ഹോസ്റ്റൽ മുറിയിൽ നിന്ന് റോഡിനപ്പുറത്തെ ക്രിക്കറ്റ് പിച്ചിലേക്ക് മാറ്റാൻ തീരുമാനമെടുത്തു .
വിദേശ മദ്യത്തിന്റെ മിക്ക സ്പോൻസർ മാരും ഹോസ്റ്റൽ വാസികളായ ഞങ്ങളായിരുന്നില്ല ; ദിവസവും നല്ലപിള്ള കളായി, പഠനം മാത്രം ശരണം എന്ന് ജപിച്ച് മാതാ പിതാക്കളുടെ ചിറകിനടിയിൽ പതുങ്ങിയ ബുജി കൾ ഹോസ്റ്റൽ ജീവികളായ ഞങ്ങളുടെ ബൊഹീമിയൻ പരിസ്ഥിതിയിൽ നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ സ്വാന്തനം തേടി ഡിപ്ലോമാറ്റും ഓൾഡ്മങ്കും മാക്ഡോവലും ഞങ്ങൾക്കായി ഒരുക്കി .
അത്താഴത്തിനു മുൻപുതന്നെ ഹാപ്പി അവർ തുടങ്ങി .
ഒഴിഞ്ഞ മദ്യക്കുപ്പികൾ ജനാലകൾ അലങ്കരിച്ച ഹെഡ് കോർട്ടെർസ് മുറിയിൽ തന്നെ ദിവസത്തിൻറെ ആരംഭവും അന്ത്യവും .
പൊടിയന്റെ അമ്പ്ളിഫയർ വലിയ ലിപ്റ്റൻ ചായപ്പൊടി യുടെ മരപ്പെട്ടിയിലൂടെ 50 വാട്ട്സിന്റെ ശബ്ദവീചികൾ ഹോസ്റ്റൽ ബ്ലോക്കിന്റെ വാതിലുകൾ കടന്ന് ആലസ്യ ത്തിൽ അമർന്നിരുന്ന യുവതയുടെ ഭ്രമരമായി ...
പിന്നെ എല്ലാവരും മെസ്സിലെ അത്താഴത്തിനെത്തി.
നാലരകൊല്ലത്തെ ഓര്മകളും വിഷാദങ്ങളും വെറുപ്പും വിരസതകളും വിയർപ്പും പങ്കിട്ട ലോകത്തു നിന്ന് ഒരുപക്ഷേ പരാജയവും വിജയവും വേർപാടും വരുന്ന നാളുകളിലേക്ക്മനസ്സില്ലാ മനസ്സോടെ പോകാനൊരുങ്ങുന്ന കൊച്ചു സമൂഹം .
പങ്കിട്ട തമാശ കൾക്കും അട്ടഹാസ ചിരികൾകും അടിവരയായി ഒരു ദുഃഖ ത്തിന്റെ ,ഒരു പ്രണയ നൊമ്പരത്തിന്റെ ആർദ്രത യുണ്ടായിരുന്നു ,പലർക്കും .
കഴുത്തിലെ പേശികൾ കൾക് അയവു വന്നോ എന്ന് തല ചരിച്ചും ആട്ടിയും ഉറപ്പു വരുത്തി .
"അളിയാ , നമുക്കു ക്യാമ്പ്ഫയർ വേണം .എന്നിട്ടു അതിനു ചുറ്റും അവസാനത്തെ ഊര്ജവും വറ്റുന്ന വരെ ആടിപ്പാടി ഈരാത്രി ശിവരാത്രിയാക്കണം" .
അത് ഏവരുടെയും മനസ്സിലെ ഏകനാദമായി .
അടിവച്ചു കുപ്പികളുമായി രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ ക്രിക്കറ്റ് പിച്ചിനെ ലക്ഷ്യമാക്കി ഞങ്ങളുടെ കൂട്ടം നീങ്ങി.
പിന്നെ തീയിലിടാൻ ശ്രദ്ധയോടെ എഴുതി കാണാപ്പാഠം പഠിച്ച നോട്ടുകളും അർദ്ധ സുഷുപ്തിയിൽ കോറിവരച്ച കോഴി മാന്തലുകളും . കടലാസുകൾ കാറ്റിൽ കരിയിലകളും ചേർന്ന് അന്തരീക്ഷത്തിൽ നൃത്തമാടി ...
പിന്നെ ഞങ്ങളും .
ആടിയുയരുന്ന ജ്വാലകൾ ക്കിടയിലൂടെ അങ്ങകലെ മതിൽ കെട്ടുകൾ ഞങ്ങളുടെ ശബ്ദങ്ങൾ മാറ്റൊലിയായി .
പിന്നെ അമൂര്ത്ത നിഴലുകൾ കുതൂഹല നേത്രങ്ങളായി ഉയരുന്നത് നൃത്തത്തിന് ആക്കം കൂട്ടി .
ഒറ്റയാൾ പട്ടാളമായി ഉണങ്ങി നിന്ന പറങ്കി മാവിന് ഞങ്ങൾ ചിതയൊരുക്കി ...
പിന്നെ ശപഥങ്ങളും അഗ്നി സാക്ഷ്യമായി പ്രതിജ്ഞകളും .
"ഇനി ജന്മം പുസ്തകങ്ങൾ കൈ കൊണ്ട്തൊടില്ല ...സത്യം .
ഇനി ജീവിതം മാത്രം .
നഷ്ട പ്പെട്ട ജീവിത സ്വപ്നങ്ങളെ ...ഞാൻ വരുന്നു "

മണിക്കൂറുകൾ മരണം വരിച്ചു .
സ്പടിക ക്കുപ്പികളുടെ ചിതറിയ സ്വരങ്ങൾ കത്തിയമരുന്ന വിറകിൻ കൊള്ളികളിൽ അനുനാദമുയർത്തി .
പിന്നെ വൈകിവന്ന മഴയുടെ മർമരവും .
കവിതകളും ജല്പനങ്ങളും അവസാനിച്ചിരിക്കുന്നു . എങ്കിലും തോരാതെ സംസാരിക്കുന്ന കൂട്ടുകാർ ഇപ്പോഴും ഗോദായിൽ തന്നെ
ആരോ തോളിൽ കൈവച്ചു തിരിച്ചു കൊണ്ട് പോയി .
ഹോസ്റ്റലിൽ രാത്രിയുടെ കൂർക്കം വലി മാത്രം .
...
തല പിളർകുന്ന വേദന ഉറക്കത്തിനു ഭംഗം വരുത്തിയപ്പോൾ എഴുന്നേറ്റ് ഇരുന്നു .
ഇത് എന്റെ മുറിയല്ല . പക്ഷെ കട്ടിലിനടുത്ത് ചേർത്തുവച്ച നീല ബക്കറ്റ് എൻറെ മാത്രം .
പലരും ഉറക്കത്തിൽ തന്നെ .
പതുക്കെ മുറിയിലെത്തി ടൂത്ത് ബ്രഷിൽ പേസ്റ്റ് തേച്ചു ബാത്ത് റൂമിനെ ലക്ഷ്യമാക്കി നടന്നു .
വായ തുറന്നത് മാത്രം ഓർകുന്നു ആമാശ യത്തിലെ പേശി കൾ വളഞ്ഞു പിരിഞ്ഞ് ഒരു സിക്സർ .
ഭാഗ്യത്തിന് ബേസിൻ അടുത്തുതന്നെ ആയതിനാൽ വീണില്ല .
അത് ഒരു പൈലറ്റ് പാർടി മാത്രമായിരുന്നു .
പിന്നെ നിലയ്ക്കാത്ത പ്രവാഹം . ആരോ താങ്ങി മുറിയിൽ എത്തിച്ചു . സുഹൃത്തുക്കൾ ഓരോരുത്തരായി ബക്കറ്റുകൾ ഒഴിവാക്കി തന്നു .
പിന്നെ പരിചയസമ്പ ന്നരായവർ ഒറ്റ മൂലികൾ ,ഉണ്ടാക്കി വായിലേക്ക് ഒഴിച്ചു തന്നു .
പക്ഷേ വയറിന്റെ ലക്ഷ്യം അത് നിറവേറ്റി. ഒരിറ്റു വെള്ളം പോലും അത് ഇറക്കാൻ അനുവദിച്ചില്ല .
മണിക്കൂറുകൾ കഴിഞ്ഞു .
സുഹൃത്തുക്കൾ ഓരോരുത്തരായി യാത്ര പറഞ്ഞു .
"അളിയാ , കാഷ്വലിറ്റിയിൽ പോണോ ? വാൻ വിളിക്കാം "
ഒന്നോർത്താൽ അത് നല്ല കാര്യം തന്നെ ,
പിന്നെ കരുതി  അവിടെയുള്ള തന്റെ അധ്യാപകരോട് എന്ത് പറയും ? അവരും ഇതെല്ലാം കണ്ടവരായിരിക്കും . പോവുക തന്നെ .
"വാൻ വിളിക്കൂ , എനിക്ക് നേരെ നില്കാൻ തന്നെ പറ്റുന്നില്ല "
...
ഒരു മണിക്കൂർ കൂടി കഴിഞ്ഞു .
ആരോ വന്നു പറഞ്ഞു , "വാൻ വന്നു "
ഒരുകണക്കിന് ബാഗും എടുത്ത് പടികൾ ഇറങ്ങി .
ആരോ വാതിൽ തുറന്നു .
"രോഗി കയറട്ടെ " കൂട്ടച്ചിരി .
പിന്നെ മനസ്സിലായി .
ടൌണിലേക്ക് വാൻ പോകുന്നു എന്നറിഞ്ഞ പല ഹോസ്റ്റൽ വാസികളും ഒഴിവുള്ള സീറ്റുകളിൽ കയറി പ്പറ്റി യിരിക്കുന്നു .
പിന്നെ ആരോ സൌമനസ്യത്തിൽ നില്കാനുള്ള ഇടം തന്നു .
പുറത്തേക്ക് നോക്കി .
ഇന്നലെ ഉയർന്ന തീജ്വാലകളും കരിഞ്ഞ മരക്കഷണങ്ങളും ഇന്നില്ല .
ഒരുപക്ഷെ സീനിയെര്സ് ഇട്ടിട്ടുപോയ ഒരു ചാരക്കുഴിയായി നാളെ കളിക്കാർ അത് തൂത്ത് കളയും അവജ്ഞ യുടെ ചൂലുകൊണ്ട് .
വിജയങ്ങളുടെ ,പരാജയങ്ങളുടെ സാക്ഷിയായ കാമ്പസ് .
സമൂഹ വനങ്ങൾ നിർമിച്ച കൊച്ചി രാജ്യാവിന്റെ പേര് ഇന്നാർക്കുവേണം . ഇവിടെ യുവജനങ്ങളുടെ സ്വപ്നങ്ങളും ഭീതികളും സന്തോഷങ്ങളും ഇനിയും പുനർജനിക്കുന്നു .
ഒഴിവിന്റെ ഉറക്കത്തിൽ കാമ്പസ് തിരിഞ്ഞു കിടന്നു .
ഉലയുന്ന ചില്ലു ജനാലയിലൂടെ ഉയരുന്ന പൊടിക്കാറ്റിൽ അത് എനിക്കന്ന്യമായി .

വിട ...

Friday, November 21, 2014

ഇന്നത്തെ ജോലി

ഇന്നത്തെ ജോലി

[മലയാളത്തിൽ എഴുതുന്നതിന്റെ ഒരു കാരണം ഇത് വായിച്ചു പാര വച്ച് കഞ്ഞിയിൽ മണ്ണിടാൻ പതുങ്ങിയിരിക്കുന്ന ദുർ ഭൂത സഞ്ചയത്തിന്റെ ഇടയിൽ കഴിഞ്ഞ് കൂടുന്നത് കൊണ്ട് തന്നെ .]

മൂന്ന് വർഷങ്ങൾക്കുമുൻപ് ഒരു ഒമ്പത് വയസ്സുകാരി ദിവാസ്വപ്നം നടത്തി പഠനത്തിൽ ശ്രദ്ധ വയ്കാതെ പിന്നാക്കം പോയപ്പോൾ എന്നെ കാണിക്കാമെന്നു മാതാ പിതാക്കൾ കരുതി .
എന്തോ പന്തികേട്‌ പരിശോ ധനയിൽ കണ്ടതുകൊണ്ടു (ഇവിടെ മെഡിക്കൽ വിജ്ഞാനം വിളമ്പുന്നില്ല ) അടുത്ത ദിവസം തന്നെ MRI എടുത്തു . ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള ടൂമർ തലച്ചോറിന്റെ നടുവിൽ . കണ്ടപ്പോൾ വിഷമം തോന്നി . പിന്നീട് റേഡിയേ ഷൻ ,ഷന്റ് , അവസാനം ഒരു വർഷത്തിനു ശേ ഷം വീണ്ടും പരിശോ ധനക്ക് തിരിച്ചു വന്നു .
സന്തോഷം ... നീ യൊരു സംഭവം തന്നെ .
ചിരിയിൽ ഒതുക്കി യാത്രാ മൊഴി .
രണ്ടു വര്ഷം കഴിഞ്ഞു .
തലവേദന . നാളെ തന്നെ വേണം അപ്പോയിന്റ് മെൻറ് ..
ഒഴിവില്ല
xxxx ഡോക്ടറാണ് ഇവളുടെ കാൻസർ കണ്ടെത്തിയത് ; അയാളെ തന്നെ വേണം .
തിരു വായ്ക് മറു വായില്ല .
വന്നോട്ടെ .പാവങ്ങളാണ് .
പരിശോധ നയിൽ ഒന്നുമില്ല
സ്കൂളിൽ പോകാനുള്ള മടിയാകണം . പറഞ്ഞില്ല . പറഞ്ഞാൽ നാക്ക്‌ ഊരി കൊണാനാക്കുന്ന വര്ഗം .
ദീപസ്തംഭം മഹാശ്ചര്യം .
MRI എടുത്തു കാൻസറിന്റെ പൊടിപോലും എഴയലത്തില്ല .
എല്ലാം നല്ല നിലയിൽ .
ഈ മരുന്നു കഴിച്ചോളൂ , തലവേദന വരാതെ നോക്കാം .
പിന്നെ രണ്ടാഴ്ച വിട്ട ഫോണ്‍ വിളികളും പിന്നെ തെറികളും .
അവസാനം സമയമില്ലാത്ത ദിവസവും വരാൻ അവസരം കൊടുത്തു .
അടുത്ത ആഴ്ച . വന്നോളു , ഞാനും അനുചരനും കാണും .
പിന്നെ ഫോണിലൂടെ അടുത്ത വായ്ത്താരിയും ഭരണി പ്പാട്ടും
തനിക്കും തന്റെ ആശുപത്രിക്കും ഇത് അവസാനത്തെ അവസരമായി എടുത്തോളൂ
എന്റെ മോളെ അസുഖം പൂര്ണമായി ഭേദമാക്കി യില്ലെങ്കിൽ ...
മുഴിമിപ്പിക്കാൻ അവസരം കൊടുത്തില്ല .
ഇല്ലാ ,നമുക്ക് എന്താ വേണ്ടെച്ചാൽ ചെയ്യാലോ , പോന്നോ (പന്നി -എന്ന് പറഞ്ഞില്ല)
......
കഥ തീരണില്ല
-----
13 ദശ കോടിയുടെ വരുമാനമുള്ള ആശുപത്രി സമുച്ചയത്തിന്റെ തലവന്റെ കേന്ദ്രം .
ഫോണ്‍ വിളി
എൻറെ സെക്രെടറി എടുത്തു
"അപ്പോയിന്റ് മെന്റ് നേരത്തെ കൊടുക്കണം "
"അടുത്ത ആഴ്ച കൊടുത്തല്ലോ "
"അത് പറ്റില്ല ,കുട്ടിയുടെ അച്ഛന് മാൻ വേട്ട ക്ക് പോകാനുള്ളതാ ; നാളെ തന്നെ കാണണം "
--------