Translate

Monday, July 28, 2014

ഭൂമി ഉരുണ്ടതാണ് : പാഠം 2


കോണ്ഫെറെൻസ് കഴിഞ്ഞു ഹിൽറ്റൻ ഹോട്ടലിന്റെ മുൻ വശത്തെ അടുക്കി വച്ച ലഗ്ഗേജുകൾക്ക് മുൻപിൽ യാത്രികരുടെ ഒരു നിര രൂപപ്പെട്ടു . പിന്നെ സാവധാനം വട്ടമിട്ടു ഒന്നായി ഒഴുകിവന്ന ടാക്സി കൾ.
 മുറിഞ്ഞ പളുങ്ക് മാല യിൽ നിന്ന് ഊരിപ്പോകുന്ന മണികളെ പ്പോലെ ഓരോരുത്തരും ഊഴമിട്ട് തുറന്ന വാതിലിൽ ഇരച്ചു കയറുന്നു .
"എയർപോർട്ട് ..ഒരാൾക്കുകൂടി ഇതിൽ കയറാം ; സാർ വരുന്നോ ?"
എന്നോടെന്നു കരുതിയില്ല പോക്കറ്റിൽ നിന്നും ഫോണെടുത്തു ഫ്ലൈറ്റ് സമയം തീര്ച്ചപ്പെടുത്തുന്ന തിരക്കിൽ ശ്രദ്ധിച്ചില്ല .
" .ക്ഷമിക്കണം ; ഞാനും വരുന്നു . ഒരു പീസ് മാത്രം ."അടുത്തുവച്ച പെട്ടി വാനിന്റെ പിന്നിലെ വാതിലിൽ ചാരി വച്ചു . ഡ്രൈവർ വിനയാന്വിതനായി കയറാനുള്ള വാതിൽ തുറന്നു കാത്തുനിന്നു .
തല മുകളിൽ തട്ടാതെ ഒരു വിധത്തിൽ നേരെ കണ്ട ഒഴിഞ്ഞ സീറ്റിൽ കയറിയിരുന്നു . പിന്നെയാണു ശ്രദ്ധിച്ചത് .
പരിചിത മുഖം. പഴയ യുനിവെർസിറ്റിയിലെ തന്റെ ഫെല്ലോബഹുമാനവും ഭയഭക്തി യും ഇനി ആവശ്യമില്ല എന്നറിയുന്നത് കൊണ്ട് സുസ്മേരവദനയായി പറഞ്ഞു" അല്ല , സാറിപ്പോൾ എവിടെയാ ?"
പിന്നെ കുശ ലങ്ങൾ പറഞ്ഞു കൊണ്ടിരിക്കെ പറഞ്ഞു "എന്തായാലും യുനിവേര്സിടി വിട്ടത് ഒരു നല്ല കാര്യം തന്നെ . ഇപ്പോൾ എനിക്ക് അതാണ്ഏറ്റവും നല്ല തീരുമാനമായി തോന്നുന്നത് . ഒരു തിരിച്ചു പോക്കില്ല ."
ഫെല്ലോ പരിശീ ലനം കഴിഞ്ഞു അസിസ്റ്റന്റ്പ്രൊഫസർ ആയിരിക്കുന്നു . ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടാതെ കരഞ്ഞു കാണിച്ച നാളുകൾ ഇന്നലെ യെന്നപോലെ മനസ്സിൽ വന്നു.
പിന്നിലെ സീറ്റിൽ ഒരു പ്രായം ചെന്ന ഒരാളും ഭാര്യയും കഴിഞ്ഞ നാളുകളിലെ വിനോദയാത്രകളുടെ ഫോട്ടോ കൾ ഫോണിൽ നോക്കി ആസ്വദിക്കുന്നു .
"ഇപ്പോഴും ക്രെസ്റ്റ് വുഡിൽ തന്നെയാണോ താമസം ?"
"അതേ ; ഞങ്ങൾ ഒരു പുതിയ വീട് വാങ്ങി ." ഫെല്ലോ പറഞ്ഞു .
"അയ്യോ , ഒരു വാക്ക് പറയാമായിരുന്നില്ലേ , ഞങ്ങളുടെ വീട് ഇപ്പോഴും അവിടെ ഒഴിഞ്ഞു കിടക്കുകയാ ." ഞാൻ പറഞ്ഞു .
"എന്ത് പറ്റീ ? വിൽക്കാൻ കഴിഞ്ഞില്ലേ ?"
"ഇല്ല ഇപ്പൊ മാർക്കറ്റ്മോശം . ഇനി നിങ്ങളുടെ കൂടെ വീണ്ടും തിരിച്ചു വരാം എന്ന് കരുതി കാത്തു വച്ചിരിക്കയാ .."  രണ്ടു പേരും ചിരിച്ചു.
"ഇല്ല , ഞാൻ തമാശ പറഞ്ഞതാ , അവിടത്തെ ചെയർമാൻ യാതൊരു വെളിവും ഇല്ലാതെ ഡി പ്പാർ ട്മെന്റ്റ് കുളമാ ക്കുന്നതിന് മുൻപ് ഇറങ്ങാമെന്ന് വച്ചതാ , പിന്നെ ശരിക്കും അർഹതയുള്ളവരെ പാര വയ്കാൻ മാത്രമേ ബാകിയുള്ളവര്ക് താല്പര്യം ..ഡീൻ അടക്കം "
"ശരിയാണ് , എനിക്കറിയാം ; ഇപ്പൊ അവരെല്ലാം മാറി ."
പിന്നെ നീട്ടി ഒരു നെടു വീർപിടുമ്പോൾ കണ്ടു എയർപോർട്ട് .
"ഇനിയെന്നാണ് ?"
"പിന്നെ ഇതുപോലെ വല്ല മീറ്റിങ്ങിലും കാണാം ; ഫാമിലിയോട് ചോദിച്ചതായി പറയൂ , എനിക്ക് അടുത്ത ടെർമിനലിൽ ആണ് . എന്നാൽ രി "
പിന്നിലെ ദമ്പതികൾ ക്ക് വഴിയൊതുക്കി വിധ്യാര്തിനിക്ക് സ്നേഹശ്ലേഷണം നൽകുമ്പോൾ  ദമ്പതിമാർ എന്തോ മറന്ന പോലെ തിരിച്ചു വന്നു .
"ഡോക്ടർ , ഇതാണെന്റെ ബിസിനസ്കാർഡ്‌ "
.......
"വീട്വില്കണമെങ്കിൽ ഒന്ന് വിളിച്ചാൽ മതി ."
"ഞാനും നിങ്ങളുടെ ഡീനും വളരെ അടുത്ത പരിചയക്കാർ "
ഒരു മന്ദഹാസം നല്കി അവർ അകന്നു പോകുമ്പോൾ

ഞാനും എന്റെ ഫെല്ലോ യും നാക്കുവിട്ട വാക്കുകൾ തിരയുകയായിരുന്നു ...