ഗോട്ടി (പളുങ്ക് ) കളിയൊ ഴിച്ച്
ഈയുള്ളവന് മേൽപറഞ്ഞ IPL കളികളിൽ ഒരിക്കലും പ്രാമുഖ്യം
നേടാനായില്ല എന്ന പരമാർത്ഥം മാറ്റി
വച്ചാണ് ഇതെഴുതാൻ ഒരുമ്പെട്ടു കെട്ടിയെടുത്തത്
.
1.അണ്ടിക്കളി,
ഞാൻ ജനിച്ച കശു
വണ്ടി കായ്ക്കുന്ന മലബാർ ദേശക്കാർക്ക് മാത്രം
തീറു കിട്ടിയതാണെന്ന് പറഞ്ഞാൽ
തീര ദേശ ത്തേക്ക്
പട യോട്ടിയ ടിപ്പു
സുൽത്താൻ പോലും സുല്ല് പറയും
.
ഇത് എന്നത്തുംകായ എന്ന് ചോദിച്ച ഗുണ്ടർട്ട്
സായിപ്പിനോട് കായിനെട്ട് എന്ന് പറഞ്ഞതും ഞങ്ങളുടെ
പൂർവ പിതാക്കൾ തന്നെ
. പച്ചക്ക് കടിച്ചു മുറിക്കാൻ പറ്റുന്ന
കശു വണ്ടിയും ഞങ്ങൾ
കൃഷി ചെയ്തു . അന്ന്
എൻഡോ സൽഫാനും സൽമാൻ
ഖാനും മലനാട്ടിൽ അട്ടിപ്പേരായിരുന്നില്ല .
ആയിടക്കാണ്
എൻറെ കോം റെഡ്
ഒരു അതീവ രഹസ്യം
പുറത്ത് വിടുന്നത് . അവൻ "വക്കേനണ്ടി "യുള്ള
കശു മാവ് കണ്ടെത്തിയിരിക്കുന്നു
.
ഇതിലെന്തിരിക്കുന്നു
എന്ന് അല്ലേ ? അറിയാവുന്നവർക് അറിയാം
, അല്ലാത്തവർക് തല ചൊറിയാം
.
"വക്കേനണ്ടി"
യുള്ള മാവ് കണ്ടെത്തിയത് എൻറെ
തറവാടിനു വടക്ക് അമ്പലത്തിലേക്ക് പോകുന്ന
ഇട വഴിയിലാണ് . അതുവരെ
ഞങ്ങളുടെ തെക്കേ അതിരിലെ ഒരു
മാവുമാത്രമായിരുന്നു ഗ്രാമത്തിലെ അണ്ടിക്കളി ജേതാക്കളുടെ ഒരേയൊരു
ആശ്രയം . അറുപതുകളിൽ റോഡു വിരിക്കാൻ
ഇറക്കിയ കരിങ്കൽ കഷണങ്ങൾ പിന്നെ
ആ മാവിൻ ചുവട്ടിൽ
വിശ്രമിച്ചു . വക്കേനണ്ടി യാണ് ആണ്ടിക്കളി
യിലെ മറഡോണ ,അവൻ
കളിക്കളത്തിലെ ചെറിയ കശു വണ്ടികളുടെ
പേടി സ്വപ്നമാണ് , അവന്റെ
അകം നിറയെ ഉരുകിയ
ഈയം , അവനു ഭാരവും ഉരുക്ക്
മുഷ്ടിയും കൊടുക്കും . ഈയം കിട്ടാനില്ല
എങ്കിൽ റോഡിനരികിലെ ടാർ വീപ്പകളിൽ
നിന്നൊലിച്ച ടാർ ഉരുട്ടിയെടുക്കാം
.
പക്ഷേ പോക്കറ്റിൽ സൂക്ഷിക്കുമ്പോൾ
ശ്രദ്ധിക്കണം , കഴുകി ഇസ്തിരി ചെയ്യുമ്പോൾ
ടാറിന്റെ മണം വന്നാൽ
തുടയിലെ തൊലി യുരിക്കുന്ന അടി
പാർസൽ ഉറപ്പാണ് മൂപ്പരെ .
"വക്കേനണ്ടി"
ഏകദേശം മൂന്നിരട്ടി വലിപ്പം കാണും സാധാരണ
അണ്ടി കളെ അപേക്ഷിച്ച്
.
വലിപ്പവും
ഭാരവും അവനു പ്രാമാണിത്യം കൊടുക്കും.
ഈയുള്ളവന്
അതൊന്നു കിട്ടാൻ ഇരുപതു തീപ്പെട്ടി
പ്പടവും ശ്രീലങ്കയുടെ രണ്ടു സ്റ്റാമ്പും ഒരു
കാന്തവും കൊടുക്കേണ്ടി വന്നു . അന്നത്തെ നിലയിൽ
ഒരു സച്ചിൻ തെണ്ടുൽകരെ
വാങ്ങി യതുപോലെ കൂട്ടിയാൽ മതി
.
ആ വക്കേനണ്ടിയെ ഞാൻ കളത്തിൽ
ഒരിക്കലും ഇറക്കിയില്ല . അത് മേശ
വലിപ്പിലെ മറ്റു "കിഷ്കണാ ന്തങ്ങളുടെ" (എൻറെ
പിതാവിന്റെ രചന )കൂടെ വിശ്രമിച്ചു
.
ഞാൻ അ ണ്ടിക്കളി
ജീവിതമാർഗമായി എടുക്കാൻ തീരുമാനിച്ചില്ല എന്നത്
ഒരു തെറ്റായി തന്നെ
കരുതിയ പലരും എന്റെ കൂട്ടുകാരായിരുന്നു
.
കഴിഞ്ഞയാഴ്ച നടക്കാനിറങ്ങിയപ്പോൾ നിരത്തിനടുത്തു കാവി മുണ്ടും
മടക്കിക്കുത്തി
ഭവ്യതയോടെ പല്ലിനിടയിലെ കാജാ ബീഡി എടുത്തു
തൊഴുതു ഭവ്യത കാണിച്ചത് അന്നത്തെ
ഏറ്റവും പ്രഗൽഭ അണ്ടിക്കളി രാജാവാണെന്ന് ഭാര്യയോട് പറയാൻ മടിച്ചത്
എന്റെ ഒരു കൊച്ചു
മനസ്സിലെ പക മാത്രം
കൊണ്ടായിരുന്നു
വക്കേനണ്ടി
പിന്നെ ഏതോ ദിവസം
ആരുമറിയാതെ മറ്റു സാധാരണക്കാരോടൊപ്പം ആദ്യം
കൊല്ലത്തെക്കും പിന്നെ ഏതോ മറു
ശീ മയിലേക്കും കടൽ
കടന്നു.
ഇരുപതു കൊല്ലത്തിനു ശേഷം ഞാനും…
2. പമ്പരം
എന്നാൽ എഴുപതുകളിൽ സ്കൂൾ വിദ്യാർത്ഥികളുടെ
പോക്കറ്റിൽ പരിശോധിച്ചാൽ കണ്ടെത്താവുന്ന ഉരുണ്ട മരം കൊണ്ട്
നിർമിച്ച കൂർത്ത ആണിയുടെ മുനയുള്ള
ഒരു ജീവിതോപാധി യാണ്
.
അന്നും പല പിന്തിരിപ്പൻ
വരട്ടു വാദി വാദ്ധ്യാർ മാരുടെ
രഹസ്യ പരി ശോധന
കളിൽ ഇതും ഇതിനെ
ചുറ്റിയ നിയന്ത്രണ ചരടും കണ്ടെടുത്തു
കണ്ഡം ചെയ്യപ്പെട്ടിരുന്നു . അതുകൊണ്ട് തന്നെ ഞങ്ങൾ
ഇത് അവരറിയാതെ സ്കൂളിനു
പുറത്തു മരച്ചുവടിലോ പ്രത്യേകം അടക്കം ചെയ്ത
ടൈം കപ്സൂളിലോ കുഴിച്ചിട്ടിരുന്നു
.
മുരിക്കിന്റെയോ
തേക്കിന്റെയോ എന്ന വ്യത്യാസം പമ്പരത്തിന്
ഒട്ടുമില്ല . ആർക്കും ചാട്ടയിട്ടു കറക്കാം
എങ്കിലും , പമ്പരം കൊത്തു എന്നാൽ
കളി വേറെയാണ് . ഇത്
വെറും പിള്ളാര് കളിയല്ല ; ഇത്
ലോക മഹാ യുദ്ധ
മാണ് . ആദ്യം ഓരോരുത്തരായി പമ്പരമെറിഞ്ഞു
കറക്കും . പിന്നെ ചാട്ടയിട്ടു കറങ്ങുന്ന
പമ്പരത്തിനെ എടുത്ത് പൊക്കി "ഗൂസ്
'എടുക്കും . പിന്നെ വിജയിക്ക് തകർക്കാൻ
തോറ്റവരുടെ പമ്പരങ്ങൾ കളത്തിൽ ഇടും
. മേലേ പ്രതീകാത്മകമായി ചവറും .
എറിഞ്ഞു ആണിയുള്ള ഭാഗം നിങ്ങളുടെ
പമ്പരതിന്റെ മരത്തെയും നിങ്ങളുടെ മനസ്സിനെയും
പിളർത്തും .
പിന്നെ അടുത്ത കളത്തിൽ വച്ച്
കാണാമെന്ന രക്ത പ്രതിജ്ഞയുമായി നിങ്ങൾ
വിട പറയും .
വലിപ്പത്തിലല്ല
പമ്പരതിന്റെ ശക്തിയെ ന്നു അറിഞ്ഞു
വന്നപ്പോഴേക്കും കളിക്കളത്തിൽ നിന്നും ഞാൻ അകന്നു
പോയിരുന്നു .പിന്നെ മ്ലേച്ച മായ
വോളി ബോളും ക്രിക്കെട്ടും
ഞങ്ങളുടെ ഗ്രാമത്തിന്റെ ഇളം മനസ്സുകളിൽ
ഒരു ഈസ്റ്റ് ഇൻഡ്യ
കമ്പനിയായി ആധിപത്യം ഉറപ്പിച്ചു .
ഇത് വെറും ആമുഖം മാത്രം
.
അണ്ടിക്കളി
യും പമ്പരം കൊത്തലുമൊക്കെ
IPL ലേക്ക് പറന്നെത്തുന്ന ദിവസവും കാത്തിരിക്കയാണ് ഞാൻ
.