Translate

Thursday, November 29, 2012

The Tears of Dwaraka




A novel based on the stories from the Mahabharata, the Hindu epic.  
Over the years following the Kurukshetra war, Dwaraka, the coastal metropolis witnessed the rise and fall of Yaduvamsha, finally had to face the curse of flood waters. It wiped out everything Lord Krishna fought and lived for. 
Was that just destiny or a curse? 
These are the stories of the divine presence being transcended to the minds of men and women who lived and died in the valleys of Sindh approximately 5400 years ago.




The Tears of Dwaraka

List Price: $7.99
5.25" x 8" (13.335 x 20.32 cm) 
Black & White on White paper
148 pages
ISBN-13: 978-1481036955 (CreateSpace-Assigned) 
ISBN-10: 1481036955 
BISAC: Fiction / Fairy Tales, Folklore & Mythology





                              Sauparnika Publications


(The following is a sample of this novel originally written as transliterated to Malayalam)


മധ്യാഹ്നം അവസാനിക്കാന്‍ ഒരു നാഴിക ബാക്കിയായി . തിടുക്കത്തില്‍ വെള്ളിപാത്രത്തില്‍ പഴങ്ങളും പുഷ്പങ്ങളും ഒരുക്കി അവസാന നാളിലെ സാന്ത്വനവുമായി സുകന്യയും സുനേത്രനും കൊട്ടാരത്തിലേക്ക് യാത്രയായി . പല്ലക്ക് ചുമക്കുന്നവരുടെ  ഈണം ഓടിയകലുന്ന കുതിരക്കുളംബടികളില്‍ ചിതറിപ്പോകുമ്പോള്‍ സുനേത്രന്‍ തിരശ്ശീലക്കിടയിലൂടെ ദൂരത്തെ കുംഭഗോപുരങ്ങളില്‍ ദൃഷ്ടി പായിച്ചുകൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാവിന്‌ വേണ്ടി ഗ്രാമത്തില്‍ നിന്നും തന്നെ വിളിച്ചു വരുത്തിയപ്പോള്‍ ആദ്യമായി കണ്ടത് ഈ കാഴ്ചയായിരുന്നു. അന്ന് വെയിലില്‍ തിളങ്ങിയ കുംഭ ഗോപുരങ്ങള്‍ തന്‍റെ ഭാവി ജീവിതത്തിന്‍റെ വഴി ത്തൂണുകളായി താന്‍ കരുതി.
പുറംകാഴ്ചയില്‍ നിന്നും കണ്ണെടുത്ത്‌ അയാള്‍ പല്ലക്കിനകത്തേക്ക് നോക്കി.
അധികാരഭ്രമത്തേക്കാള്‍ ഏറെ താന്‍ വില കല്‍പിച്ചത്‌ രാജകുമാരനുമായുള്ള ബാല്യകാല സൗഹൃദമായിരുന്നു.
ആ ദിനങ്ങളില്‍ കൊട്ടാരത്തിന്‍റെ ഇടനാഴികയിലെ അമര്‍ഷവും മുറുമുറുപ്പും ഒരിക്കലും തന്‍റെ കാതുകളിലെത്തിയില്ല
ഇളം പച്ച നിറത്തിലുള്ള ശിരോവസ്ത്രത്തിന്നിടയിലെ മഷിയെഴുതാത്ത ആ നയനങ്ങളില്‍ ഒരു അശ്രുധാരയുടെ തിളക്കം
വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നുപോകുന്നത് ?
സുകന്യയുടെ എതിര്‍പ്പിനും താന്‍ ഒരിക്കലും വിലകൊടുത്തില്ല.
രാജ്ഞി പദം വേണ്ടെന്നു പറഞ്ഞ്‌ തന്നെ വരനായി സ്വീകരിക്കുമ്പോള്‍ സ്നേഹബന്ധത്തിനാണ് അവള്‍ വിലകല്‍പിച്ചത്,
തീര്‍ച്ചയായും ഭാരത വര്‍ഷത്തിലെ ഏതു പുരുഷനും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സൌന്ദര്യ ത്തിന്‍റെ ഉടമയാണവള്‍
പക്ഷെ രാജകീയ ജീവിതം അവളെ ഒരിക്കലും ആകര്‍ഷിച്ചില്ല മഹാപുരോഹിതനായ സോമജാതന്‍റെ മകള്‍ ഒരിക്കലും കൊട്ടാരത്തിലേക്ക് വരാന്‍ താല്‍പര്യം കാണിച്ചില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും രാജകുമാരനും ആരും കാണാതെ ഉജ്ജയിനി തീര്‍ത്ഥത്തിലേക്ക് പോകുന്നത്‌ ഒരു പതിവായിരുന്നു
സുകന്യയടക്കമുള്ള സുന്ദരിമാരെ കാണുക എന്നതിലുപരി മറ്റൊന്നിനും ആ ഗൂഡ യാത്രകള്‍ ലക്ഷ്യമിട്ടിരുന്നില്ല
എല്ലാവരുടേയും കണ്ണിലുണ്ണിയായ രാജകുമാരന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു താന്‍ തീര്‍ത്ഥക്കരയില്‍ വച്ചാണ് അവളുടെ കൂട്ടുകാരികള്‍ തന്നെ വഴികാട്ടിയായി രാജകുമാരനോട് സൗഹൃദം സ്ഥാപിക്കാനായി ശ്രമിക്കുന്നത് പക്ഷെ അദ്ദേഹത്തിന്‍റെ താല്പര്യം സുകന്യയിലായിരുന്നുവെന്ന് അറിയുന്നത് തനിക്കുമാത്രം.
പല്ലക്കിലെ യാത്ര ഒരിക്കലും അവസാനിക്കാത്തതായി സുകന്യക്കു തോന്നി
പുറമേ മൂകമായിരുന്നെങ്കിലും അവളുടെ മനസ്സ് അതിവാചാലമായിരുന്നു
ഒരുപക്ഷെ തന്‍റെ പതിയുടെ വിചാരധാരയറിയാനുള്ള കുതൂഹലം പോലുമില്ലാതെ ജീവച്ഛവമായി അവള്‍ ഇരുന്നു.
അവളുടെ ചിന്ത രാജാവിനെക്കുറിച്ചുമാത്രമായിരുന്നു. ഇനി ഏതാനും നാഴികകള്‍ കഴിഞ്ഞാല്‍ രാജാവിനു ശാപമോക്ഷം ലഭിക്കും ഒരുപക്ഷെ ഈ മനുഷ്യജന്മത്തില്‍നിന്നുമുള്ള ഒരു നിതാന്ത മോചനം
ഒരുപക്ഷെ ഇന്നോളം ചെയ്ത സല്‍കര്‍മങ്ങള്‍ തിരിച്ചുകിട്ടുന്ന ആ അനര്‍ഖ നിമിഷം അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ പെടാതെ വളരെയധികംവര്‍ഷങ്ങള്‍കഴിച്ചുകൂട്ടിയത്എന്തിനായിരുന്നു ?
രാജകുമാരനെ മനസ്സുനിറയെ സ്നേഹിച്ചത് ആരുമറിയാതെ ആയിരുന്നു പിന്നീട് തന്നെ പരിണയിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടെന്നറിഞ്ഞപ്പോള്‍ മനസ്സു ചഞ്ചലപ്പെട്ടു. സുകന്യേ നീയൊരു വിഡ്ഢിയാണെന്ന് ആരൊ കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്നു വര്‍ഷങ്ങളോളം അദ്ദേഹത്തിന്‍റെ മനസ്സറിയാനുള്ള ആറാമിന്ദ്രിയ മുണ്ടായിരുന്നെങ്കില്‍!!!!
അവളുടെ ചിന്തകള്‍ ഒരു നീണ്ട നെടുവീര്‍പ്പായി  പുറത്തുവന്നു.







Will be continued...

Read in English
The novel available in Kindle e-book format
 at www. amazon.com
You do not need to own Kindle or need to be an Amazon member

The Tears of Dwaraka by SauparnikaThe Tears of Dwaraka