Translate

Saturday, August 2, 2014

"ഡോക്ടറെ ആവശ്യമുണ്ട് "



"അപ്പൂന്റെ  മോള് ചോദിച്ചു നീയ്തിരൂര് ജോലിക്ക് നോകീര്ന്നോന്നു "
അമ്മ
അവർക്കിത് എങ്ങിനെ മനസ്സിലായി എന്ന് മറുചോദ്യം വേണ്ട എന്ന് കരുതി ഷെർലക് ഹോംസ് കളിക്കാനിറങ്ങി .
അവര് ഇപ്പൊ ഇവിട്യാ ?
" മെഡിക്കൽ ഷാപ്പിലാ ജോലി ; കണക്കെഴുത്താ ."
മനസ്സിൽ കവടിയും കാവടിയും നിരത്തിയും കറങ്ങിയാടിയിട്ടും പിടി കിട്ടാ പുള്ളിയായി . ഇത് ഭീകരം .
മനോരമ പത്രത്തിന്റെ ഒഴിഞ്ഞ മൂലയിൽ കണ്ട ഒരു പരസ്യത്തിന്നു പിന്നാലെ ഒരു ഇൻലന്ദ് അയച്ചത് കഴിഞ്ഞ ആഴ്ച മാത്രം .
അത് ആമ മാർക്ക് കൊതുകുതിരി സുഗന്ധം നിറഞ്ഞ ആലപ്പുഴ കല്ലുപാലത്തെ ലോഡ്ജ് മുറിയിൽ ഒറ്റക്കിരുന്നു ഗതികെട്ടപ്പോൾ തോന്നിയ തോറ്റം .
ഇവിടെ കരക്കമ്പി യായി ആവിവരവും എത്തി .
ഇനി ഇതായിരിക്കും നിമിത്തം . പീഡിയാട്രിക്ക്സ് പഠിപ്പിച്ചു കിട്ടുന്നതിനേക്കാൾ രണ്ടിരട്ടി ശംമ്പളം .
അപ്പോഴും ചോദ്യം തലയ്ക്കു മീതെ .
ഇതെങ്ങിനെ അപ്പുവിന്റെ മോൾക്ക് അറിവ് കിട്ടി .
പിന്നെ പുറത്തിറങ്ങി അയൽ വാസികളുടെ കൂരകൾ തപ്പിയിറങ്ങി .
ശ്വാനൻ മാർക്കു അർഹിക്കുന്ന അവജ്ഞ നൽകി കോഴി ക്കാഷ്ടങ്ങളിൽ ഹോപ്പ് സ്കോട്ച് ഒഴിച്ചുകൊണ്ടു മുൻവശത്തെ വാതിലിൽ തൊണ്ണൂറു ഡിഗ്രി തീര ശ്ചീനമായി നിലകൊണ്ടു .
"അപ്പു സാമി ഇല്ലേ ?"
 മണ്ഡല കാലമായതിനാൽ സൌജന്യ മായ ഉപചാരം നൽകുന്നത് ഉത്തമം .
വിളി നാല് വാതിലും കടന്ന് പുറത്തെ കുശിനിയിൽ എത്തി യെന്നു ഓടിവന്ന ലഗോണ്കോഴി മൊഴിഞ്ഞു .
"അയ്യോ ഇതാരാ , ഡോക്ക്ടര് ഈവഴിയൊക്കെ അറിയോ ?"
തേടിയ പുള്ളി ഇവിടെ തന്നെ എന്ന സന്തോഷത്തിൽ ചിരിച്ചു .
"ഇല്ല മുടക്കം ആയതു കൊണ്ട് ഇന്നു ആലപ്പുഴ നിന്ന് വന്നതാ , എന്നെ പ്പറ്റി ആരോ തിരക്കീന്ന് അമ്മ പറഞ്ഞു . അതാരാ എന്നറിയാൻ വന്നതാ "
" ; അത് അബൂബക്കർ എന്ന ആളാ .കടയിൽ മരുന്ന് കൊണ്ടുവരുമ്പോൾ ചോദിച്ച് ഇങ്ങനെ ഒരാളെ അറിയോന്ന് "
"അയാൾക്ക് എന്തു കാര്യത്തിനാ ന്നു പറഞ്ഞോ ?" അറിഞ്ഞിട്ടും കപട വേഷം ധരിച്ചു .
"ഒരു ക്ലിനിക് തൊടങ്ങാൻ ഡോക്ടറെ വേണം എന്ന് പത്രത്തിൽ കൊടുത്തിട്ടുണ്ടായത്രേ ; എനിക്ക് ആളെ വലിയ പരിചയം ഒന്നുമില്ല . ഞങ്ങൾ അയാളെ ആഴ്ച്ചയിൽ ഒരിക്കൽ മാത്രം കാണും .കുന്നംകുളത്തുനിന്നും അയാളാണ് മരുന്ന് കൊണ്ടുവരുന്നത് ."
"മെഡിക്കൽ രേപ്പാണോ ?"
"ഏയ്‌ ; അയാൾക് മരുന്നിന്റെ കാര്യമൊക്കെ അറിയാം ; കൂടുതലൊന്നും പറഞ്ഞില്ല ."
"കേറി ഇരിക്കുന്നില്ലേ ; ഒരു ചായ എടുക്കട്ടേ ?"
"ഇല്ല , ഒന്നും വേണ്ട ; ഇനി ഏറങ്ങട്ടെ "
തിരിച്ചു നടന്നു .
മനസ്സിൽ കണക്കു കൂട്ടി . ഇപ്പോൾ നാലര . രാത്രിയാകും പോളെക്കും തിരൂര് എത്താം . ഇന്നുതന്നെ വിവരമറിഞ്ഞാൽ എല്ലാം കഴിഞ്ഞു . നാളെ ഒഴിവായി . ശുഭസ്യ ശീക്റാം, രഖുപതി രാജാറാം , ഹേയ് റാം എന്ന പാട്ടും പാടി വീട്ടിനകത്ത് കയറി .
ഇനി പതീത പാവന പത്നിയോട് പാടണം .
കേട്ടപാതി എനിക്കും പാതി . ഭാര്യക്കും കൂടെ വരണം .
പാടില്ല ,പാടില്ല നമ്മെ നമ്മൾ എന്ന് പറഞ്ഞിട്ട് കാര്യമില്ല .
ഒന്നോർകുംപോൾ മിണ്ടിയും പറഞ്ഞും പോകാമല്ലോ .
പിന്നെയാണ് നാലുമാസം പ്രായമായ മോളുടെ കാര്യമോർത്തത് .
"മോളെ അമ്മ നോക്കും ...രാത്രി ഒറ്റയ്ക്ക് പോണ്ടാ ട്ടോ "
പെണ്വാക്ക് കേൾകുന്നത് പെരുവഴിക്കും നാഷണൽ ഹൈ വേ ക്കും ഉത്തമം എന്ന് ഗുരുവാക്യം സ്മരിച്ചു ,
മാരുതീ വാഹനനായി ഉത്തര കാണ്ടത്തിൽ ജീപ്പീയെസ്സ് മനസ്സിൽ നിനച്ചു കീ തിരിച്ചു .

തിരൂര് പട്ടണത്തിൽ എത്തി .
  സൂര്യൻ കടയടച്ചു നിരപ്പലകകൾ നിരത്തി .
വാഹനം മുറുക്കാൻ കടയുടെ അരികത്തു ചാരി ഒതുക്കി . ഒതുക്കുകല്ലിനിടയിൽ കാൽ പെടാതെ  എന്തിവലിച്ചു പത്രക്കെട്ടുകൾക്കു അകത്തു ആരൂടനായ വ്യാപാരി യോട് വഴി ചോദിച്ചു .
"ബെട്യാ ഉമ്മളെ ആല്മാവ് ?"
"എന്ത്യേ ഇങ്ങൾക്ക്അൽമാവിന്റെ അവിടേ ?"
"ഒരാളെ കാണാൻ പോക്വാ ; അബൂബക്കർ ,പൊക്കക്കില്ലത്ത് , അറിയോ ?"
"പൊക്കക്കില്ലത്ത് അബൂക്കരൊ , അങ്ങിനെ ആരപ്പാ , നല്ല ഉയരത്തിലാണോ ?"
"ഇല്ലാ , പൊക്കം അറിയില്ല , വീട്ടു പേരാണ് പൊക്കക്കില്ലത്ത് ."
"അത് ഇക്ക് അറിയാം , ആരപ്പാ അബൂക്കര് ? എവിട്യാന്നാ പറഞ്ഞത് ?"
"ആല്മാവിന്റെ അടുത്താ ,പോസ്റ്റ്തിരൂര് ."
"ആല്മാവ്ദാ ,വെട്ടുവഴീന്നു പടിഞ്ഞാട്ടു പോയിട്ടാ , ഇങ്ങള് നടക്കാ ?"
"ഏയ്‌ , കാറുണ്ട് "
"ആരാ , എബടെ സ്ഥലം ഇങ്ങടെ ?"
"ഞാൻ കുറേ തെക്കുന്നാ ,തൃശ്ശൂർ പടിഞ്ഞാറ് വശം ."
"എന്നാ വിട്ടോ ,റോഡു കുണ്ടും കുഴീം ആയി കേടപ്പാട്ടോ "
വഴിയിൽ മുഴച്ചു നിൽക്കുന്ന ചെങ്കല്ലുകൾ  കാളവണ്ടി ചക്രങ്ങളുടെ നിരന്തരമായ ഉഴിച്ചിലിലും പിഴിച്ചിലിലും മിനുസ്സമെങ്കിലും സമരാഭിവാദ്യങ്ങളായി ചക്രങ്ങൾക്ക് തടസ്സം നിന്നു .
എതിരെവന്ന ആള്നിറഞ്ഞ ജീപ്പിന്റെ കരിപ്പുകയിലും ചെങ്കൽ പൊടിയിലും സൂര്യൻ പടികടന്നു പിണ്ഡം വച്ചു .
പിന്നെ തലയിൽ ഓല മടലുമായി വന്ന ഒരു സ്ത്രീയോട് വഴിചോദിക്കാ മെന്നു വാമഭാഗം .
തലയിട്ടു വിളിച്ചു കൂവി " ഒന്ന് നിക്കണേ ,എവിടെയാ ആല്മാവ്‌ ?"
"ആല്മാവോ ? രണ്ടു വളവു കഴിഞ്ഞു പോണം . കാറ് പോവില്ല ."
ഇന്ന് കേട്ട ഉപദേശങ്ങളിൽ ഏറ്റവും വിലപ്പെട്ട കനിയായി അത് തൊണ്ടയിൽ കുടുങ്ങി .
ഒരു നിമിഷം ഭാര്യ യുടെ നോട്ടം ചെവിയിലൂടെ തുളഞ്ഞു മസ്തിഷ്കത്തിന്റെ നടുവിലൂടെ മറ്റേ ചെവിയിലൂടെ കടന്നു പോകുന്നത് മനസ്സിലാക്കി .
" പടിയിലേക്ക് കേറ്റിട്ടൊ ; ഞാൻ ആൾകാരെ വിളിക്കാം ..."
ഓലമടൽ നിരത്തിൽ ഉരഞ്ഞ ബ്ദത്തിൽ എൻറെ എതിർ വാക്കുകൾ മുങ്ങി .

പിന്നെ പൈലറ്റ് പാർട്ടികൾ , ബാലസന്ഘം , തലയിൽ തൊപ്പികൾ ,മുച്ചീട്ട് കളിക്കാർ ,അത്തർ വില്പനക്കാർ ,പക്ഷി ശാ സ്ത്രജ്ഞർ  കാറിനു ചുറ്റും കുത്ത് രാത്തീവ് കളിച്ചു .

അസമയത്ത് പടിക്കൽ കോലാഹലം നടക്കുന്ന വിവരം നമസ്കാരത്തിന്നിടയിൽ ഹാജിയാരെ ഭാര്യ വിവരം ധരിപ്പിച്ചു .
ഇങ്ങള് കേറി പ്പോയീൻ , എട്ടുകട്ട ബാറ്റെറിയുടെ ടോര്ച് ആന്ഗ്യം കാണിച്ചു .
കാറിൽ നിന്ന് പുറത്തിറങ്ങി വീണ്ടും,
"ബെട്യാ ഉമ്മളെ ആല്മാവ് ?"
"എന്ത്യേ ഇങ്ങൾക്ക് അൽമാവിന്റെ അവിടേ ?"
"ഒരാളെ കാണാൻ പോക്വാ ; അബൂബക്കർ ,പൊക്കക്കില്ലത്ത് , അറിയോ ?"
"പൊക്കക്കില്ലത്ത് അബൂക്കരൊ , അങ്ങിനെ ആരപ്പാ , നല്ല ഉയരത്തിലാണോ ?"
"ഇല്ലാ , പൊക്കം അറിയില്ല , വീട്ടു പേരാണ് പൊക്കക്കില്ലത്ത് ."
"അത് ഇക്ക് അറിയാം , ആരപ്പാ അബൂക്കര് ? എവിട്യാന്നാ പറഞ്ഞത് ?"
"ആല്മാവിന്റെ അടുത്താ ,പോസ്റ്റ് തിരൂര് ."
ഹാജിയാർ കാറിലേക്ക് സൂക്ഷിച്ചു നോക്കി .
ഭാര്യാ സമേതനായാണ് യാത്രികൻ പട്ടണത്തിൽ വഴിതെറ്റിവ ന്നതെന്ന് മനസ്സിലാക്കി യപ്പോൾ
ബീടരെ വരാൻ ആന്ഗ്യം കാണിച്ചു ,
"ഇങ്ങള് അകത്തുപോയി കുത്തിയിരിക്കീൻ ; അസമയത്ത് കാറിൽ ഇരിക്കേണ്ട "
ഭാര്യ മനസ്സില്ലാ മനസ്സോടെ സ്ത്രീജങ്ങളോട് കൂടി അകത്തു പോയി .
ഇനി ഇവിടെ ആണുങ്ങളുടെ സംഘം മാത്രം .
ഹാജിയാർ എന്നിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ച് പുള്ളിയുടെ രേഖാചിത്രം മനസ്സില് വരച്ചു .
"പുടി കിട്ടീ ; തോട്ടി ബക്കര് , അവൻ താമസിക്കുന്നത് കടവിന്റെ അപ്പ്രത്ത കടയുടെ മേലെ "
"അപ്പൊ കടത്തു കടന്നു പോണോ ?"
"ഇങ്ങള് ബേജാറാവണ്ട , ഓനെ ഇബടെ ബരുത്താം ; ഇങ്ങള് ഇബടെ കുത്തിയിരിക്കീൻ ."
"ഡാ ,അന്ത്രൂ നിയ്യ്സൈക്കിൾ എട്ത്ത് തോട്ടി ബക്കറിനെ കൊണ്ട് ബരീൻ ,ഇബ്ടെ ആള് തിരക്കി വന്നീര്ക്കാ ന്നു പറഞ്ഞാ മതി ."
"ചോയ്ച്ച ആരാന്ന പരാണ്ടെ ?" എന്നോട്
"ഒരു ഡോക്ടർ ; തൃശ്ശൂര് ന്നാ "
"ഇങ്ങള് ഡോക്കിട്ടരാ ? ഡോക്ടർ മൊയ്തീനെ അറിയോ ? എന്റെ വയറു ഓപെരഷൻ ചെയ്ത ആളാ , ഇപ്പൊ സൗദീലാ ; തിരൂര് പുതിയ ആസ്പത്രി പണിയാൻ സ്ഥലം വാങ്ങ്യേത് കഴിഞ്ഞ ആഴ്ച്യാ " ഹാജിയാർ ഉന്മേഷ ഭരിതനായി .
പിന്നെ പതിനഞ്ചു മിനിട്ടും നാരങ്ങാ വെള്ളവും നാട്ടിലെ വിശേഷങ്ങളും വിവരിച്ചു കഴിഞ്ഞു മതിയായപ്പോൾ ഹാജിയാർ ചോദിച്ചു
" തോട്ടി ബക്കറിന് ഇങ്ങളെ എങ്ങിനെ കിട്ടീ ?"
നല്ല സമരിയക്കാരനും സാമൂഹ്യ നേതാവും ലോക്കൽ ഗടിയും ആയ സ്ഥിതിയിൽ വിവരം പറയാം എന്ന് കരുതി .
"ഇവിടെ ഒരു ക്ലിനികിൽ ഡോക്ടറെ വേണമെന്ന് പത്രത്തിൽ കണ്ടു വന്നതാണ് "
"ഇവിടെ ഏതു ക്ലിനിക്‌ ?"
സമയത്ത് അന്ത്രു വിന്റെ സൈക്കിൾ പടികടന്നു വന്നു ; കൂടെ ഒരു സൈക്കിൾ കൂടി .
തോട്ടി ബക്കർ എന്ന് മുഖത്ത് പച്ചകുത്തിയിരിക്കുന്നു . അല്ലാതെ വേറെ പേരൊന്നും ഇയാൾക്ക് യോ ജിക്കില്ല .
സുല്ല് .നാട്ടുകാര് മിടുക്കർ .ശംശല്ല്യ
"ഡോക്ടർ ?"
"അബൂബക്കർ ?"
"നമുക്ക് അങ്ങോട്ട്മാറി നിന്ന് സംസാരിക്കാം "
"ശരി " ഞാൻ ഭാവിയിലെ അന്ന ദാദാവിനെ അനുസരിച്ചു .
"എവിട്യാ ക്ലിനിക് ?"
"കൊറച്ചു പോകണം . ഒരു പീടിക മുറി വാടകയ്ക്ക് നോക്കി വച്ചിരിക്ക്യാ " തോട്ടി
"ഡോക്ടർ എല്ലാ കേസും നോക്കാൻ റെഡി യാണോ ?"
"ഒടിവും ഒപ്പെരഷൻ കേസും പ്രസവവും ഒന്നും പറ്റില്ല ." ഞാൻ
"അത് വേണ്ട കേസൊക്കെ ഉമ്മക്ക്തിരൂർക്കു വിടാം " ബക്കർ ബിസിനസ്പ്ലാൻ പുറത്തിറക്കി .
"പിന്നെ വേറെ സ്റ്റാഫും നേഴ്സ് ഒക്കെ ?" ഞാൻ
"അതൊക്കെ ഞാൻ തന്നെ ; പൈസാ വാങ്ങാനും മരുന്നിന്റെ പേരൊക്കെ എനിക്കറിയാം ; പിന്നെ അത്യാവശ്യം മുറിവ് മരുന്ന് വയ്കാനും ബാണ്ടാജ് കെട്ടാനും ഞാനുണ്ടാവും . ഡോക്ടർ കുത്തിവക്കുന്നത് ഒരുതവണ കാണിച്ചാൽ മതി . ഞാൻ എളുപ്പം പഠിക്കും ."
തോട്ടി ബക്കർ തന്റെ ജന്നത്തുൽ ഫിർദൌസിൽ എന്നെ എന്നെയും കൊണ്ട് പറന്നു നടന്നു .
സ്വർഗ്ഗ രാജ്യത്തിലെ കട്ടുറുമ്പായി അന്ത്രു  കടന്നു വന്നു .
"ബക്കരെ , എബിട്യാ നീ ആസ്പത്രി നടത്താ ?"
"ബീഡി കമ്പനീന്റെ അങ്ങേ മുറീല് "
…………..
അന്തരീക്ഷത്തിലെ ചുടു വായുവിനു കട്ടികൂടി
ഇനി എവിടെ തുടങ്ങണം എന്നറിഞ്ഞില്ല .
……………

"ശരി ; എന്നാൽ ഞങ്ങൾ ഇറങ്ങട്ടേ , ഇത് വഴി വന്നപ്പോൾ ഒന്ന് കയറി ചോദിക്കാമെന്ന് കരുതി ."
ഭാര്യ പടിയിറങ്ങി വരുമ്പോൾ കൂടെ സ്ത്രീകളും .
ഹാജിയാരോടും കുടുംബത്തോടും യാത്ര പറഞ്ഞു .
"പിന്നെ അറിയിക്കാം " തോട്ടി ബക്കർ എന്റെ വാക്കുകളിലെ അമർഷം ഇരുളിൽ കണ്ടില്ലെന്നു ഞാൻ നടിച്ചു .
ഇനി മടക്ക യാത്ര ... ദൂരം കൂടിയിരിക്കുന്നു .

Earth is Spherical: Lesson 2.


As the conference was over, a line of passengers formed in front of the Hilton hotel along the piled up luggage.  Then slowly roaming taxies came flowing. Like the beads dropping off a broken pearl necklace, each one hurried to get in through the opening doors.
“Airport… anyone? We can take one more person; Excuse me Sir, would you like?”
I did not realize that it was meant for me as I was busy getting my phone out of the pocket to check the flight schedule.
“Oh I am sorry... Yes, me too. Just one piece here.” I placed my luggage, leaning on the back door.
The driver was politely holding the door open for me to get in the van.
Making sure that I didn’t bump my head on top, somehow got in the empty seat spotted straight ahead.
Then I paid attention.
A familiar face.
The fellow from the old University. Now having realized the futility of the respect and fear, she just pleasantly smiled” Hey Sir, where are you these days?”
-------------------------
Then we exchanged pleasantries for a while. I said, “However that was a good thing that I left the University. Now I feel that it was the great decision I took. There is no return.”
Now the fellow has grown to Assistant Professor. I remember the time when I was quizzing her, she could not get the answer and made her cry. It stayed in my mind like yesterday.
In the seats behind us in the van, an elderly man and wife enjoying the vacation photos from before.
“Are you still living in Crestwood?”
“Yes; we bought a new house” Fellow said
“Oh! You could’ve told me, our house is still there, empty”; I said.
“What happened? Couldn’t sell?”
“No; the market is bad now; May be I can come back to you guys. That’s why I left it like that” Both of us laughed.
“No I was just joking. I had decided to leave before the chairman there makes a mess of the department with his ineptitude. And… rest of the people just interested in backstabbing the deserving ones; including the Dean”
 “True; I know; but they all have changed”
While taking a deep sigh, I spotted the sign for the Airport.
“So; when would we see again?”
“May be next time in some meetings like this one; would you say ‘Hi’ to your family for me. I have to go to the next terminal.”
“OK then”
I let the way for the couples from the back seat.
While giving the goodbye-hug to the former student, I saw the couples returning to the van.
-----
“Here is my business card, Doc”
------
“Give me a buzz if you need to sell your house. Your Dean and I are very close friends”
With a smile both of them walked away

While I and my fellow searched for the already departed words from our tongues.