Translate

Saturday, January 25, 2014

In The Game Of Kings III






ലായക്കാരൻ

ഒരു വളഞ്ഞ സ്ക്രൂ ഡ്രൈവർ കയ്യിലേക്ക് എറിഞ്ഞു ടാമ്മി , "ഇതുവച്ച് കുത്തി നോക്കൂ ചിലർക് ഇതാണിഷ്ടം "; എന്നെ നോക്കി കണ്ണിറുക്കി അടുത്ത സ്ടാലിലേക്ക് ജോഷ്വാ യുമായി നടന്നു നീങ്ങി .
അവളുടെ സ്വർണതലമുടികൾ കുതിരയുടെ വാലുപോലെ കാറ്റിലാടി .

ഞാനാകട്ടെ  ഇടുങ്ങിയ മരപ്പലകകൾ അടിച്ച കുതിര ലായത്തിൽ മൈക്കിന്റെ കുളമ്പിനിടയിലെ ചാണകവും പുല്ലും ഇളക്കിക്കളയാനുള്ള ശ്രമത്തിലാണ് .
 തണുത്ത സെപ്റ്റംബർ പ്രഭാതത്തിൽ മരവിച്ച കാലുകൾ മടക്കി കാലിനിടയിൽ മൈക്കിന്റെ പുറം കാൽ പുറം തിരിഞ്ഞുകൊണ്ട് എന്റെ കാൽമുട്ടുകൾ ക്കിടയിൽ ഞാൻ കുടുക്കി വച്ചിരിക്കയാണ് .
മൈക്ക് ഒരു വളരെ ബുദ്ധിമാനായ കുതിരയാണെന്ന് ടാമ്മി പറഞ്ഞിരുന്നു . പണ്ട് അവളേയും കൊണ്ട് ആഴ്ചകൾ നീണ്ട റോക്കി പർവത സഞ്ചാരത്തിൽ അവൻ അവളോടൊപ്പം ഉണ്ടായിരുന്നത്രേ .
മൈക്കിനു ഒരു പത്തു വയസ്സായി ക്കാണും . കുതിരയുടെ ആയുസ്സ് നോക്കിയാൽ അവൻ ഒരു യുവാവാണ് .
ആദ്യം അകലെ നിൽകുമ്പോൾ മനസ്സിലായില്ല ,അവനു എന്നെക്കാളും ഉയരമുണ്ടെന്ന് .

മൈക്കിനു മതിയായി തുടങ്ങി .
 സാധാരണ ആരും കുളമ്പിനും ലോഹച്ചട്ടക്കും ഇടയിൽ വൃത്തിയാക്കാൻ ഇത്രയും താമസ മെടുത്തു കാണില്ല.
ഞാൻ ഒരു തുടക്കക്കാരൻ വിദ്യാർത്ഥി യായത്‌ മൈക്കിനു ഇഷ്ടമായിട്ടില്ല .
അതുകൊണ്ട് തന്നെ ഞാൻ ആജ്ഞ കൊടുത്താൽ കേൾകാത്ത ഭാവം നടിക്കും . പിന്നെ ടാമ്മിയുടെ ശബ്ദം കേട്ടപാതി ഉടനെ അനുസരിക്കും.
അവൾ പറഞ്ഞു "ആരാണ് നിയന്ത്രിക്കുന്നത്‌ എന്ന് കുതിരക്ക് മനസ്സിലാക്കി കൊടുക്കണം ;അല്ലെങ്കിൽ കുതിര നിങ്ങളെ നിയന്ത്രിക്കും ".
 പിന്നെ കടിഞ്ഞാണും കയ്യിൽ പിടിച്ചു കരുതി ക്കൂട്ടി കുതിരയുടെ മുഖത്തിന്‌ ചേർന്ന് നടന്നു കാണിച്ചു .
ഉടനെ കുതിര മുഖം തിരിച്ചു അനുസരണയോടെ കൂടെ നടന്നു .
മൈക്കിന്റെ രോമമെല്ലാം തണുപ്പിൽ കൊഴിയുന്നത് എനിക്ക് ഒരു പുതിയ ജോലിയും തന്നു .
 കാലത്ത് കുതിര ലായത്തിൽ എത്തിയാൽ അകത്തു തൂക്കിയിട്ട കടിഞ്ഞാണും കയറും ശ്രദ്ധയോടെ കഴുത്തിലെക്കിട്ടു പുറത്തേക്ക് മൈക്കിനെ കൊണ്ടുവരണം . ആദ്യമൊക്കെ ചെറിയ പേടിയായിരുന്നു എന്നെ കാണുന്ന സമയത്ത്  കുതിര സ്ടാളിനകത്തു വട്ടമിട്ടു ഓടുംഞാനാകട്ടെ ഒരു സർകസ് കോമാളിയെപ്പോലെ കയറുമായി പിന്നാലെ .
കുതിരക്കു ദേഷ്യം വന്നാൽ കടിക്കുകയും മുൻ കാലുകൊണ്ട്‌ തൊഴിക്കുകയും ചെയ്യുമെന്നു ഞാൻ കേട്ടിരുന്നു അതുകൊണ്ട് തന്നെ പഠനത്തിന്റെ ആദ്യദിനം തന്നെ ചോദിച്ചറിഞ്ഞു . കുതിരയ്ക്കു ക്രുദ്ധ ഭാവം വരുന്ന ലക്ഷണം ടാമ്മി പറഞ്ഞു . "ചെവിയിലേക്ക് നോക്കുക . ചെവി പിന്നിലേക്ക്‌ ആണെങ്കിൽ അവൻ ശ്രദ്ധിക്കുകയാണ് . അതിനു പകരം മുന്നോട്ടു കൂർപിച്ചാൽ കടിയോ തൊഴിയോ ഉറപ്പാണ്‌ " ഇതിന്റെ യാഥാർത്ഥ്യം പരീക്ഷിച്ചു നോക്കാൻ ഒരിക്കലും ഒരിക്കലും കഴിഞ്ഞില്ല ; ധൈര്യം ഉണ്ടായിട്ടില്ല എന്നാണ് ശരി.

മൈക്ക് ചാണകമിട്ടു കാല് വലിച്ചെടുത്തു .
ഒരു ചിരിയോടെ ടാമ്മി അടുത്തുവന്നു സ്ക്രൂ ഡ്രൈവർ എന്റെ കൈയ്യിൽ നിന്നും വാങ്ങി ഒരു മിനുടുകൊണ്ട് എല്ലാ കുളമ്പും വൃത്തിയാകി .പിന്നെ ഷൂവിനു മേലെ വളർന്ന നഖ ശിഖരങ്ങൾ മൂർച്ചയുള്ള പേനാ ക്കത്തി കൊണ്ടു ചീവിക്കളഞ്ഞു .
ഞാൻ ജീൻസിൽ പറ്റിയ കുതിരച്ചാണകവും രോമക്കെട്ടുകളും തുടച്ചു കളയാനുള്ള ബദ്ധപ്പാടിലായിരുന്നു .
ഇന്നത്തെ ഒരുമണിക്കൂർ പഠനത്തിന്റെ പാതിയും ലായത്തിൽ കഴിച്ചുകൂട്ടി .
ഇനിയേപ്പോഴാണോ കുതിരയുടെ മേലെ കയറാൻ അനുവദിക്കുന്നത്  പീറ പെണ്ണ് ?
എന്റെ മനസ്സ് വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു .
"ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ കുതിരയെ ഓടിക്കാൻ മാത്രമല്ല ,ദിവസേന നോക്കി ശുശ്രൂഷിക്കാനും അറിഞ്ഞിരിക്കണം എന്ന് എനിക്ക് നിർബദ്ധമാണ്‌ ; ഇത് ഇഷ്ടമായെങ്കിൽ മാത്രമേ ഇനി ഇവിടെ വരേണ്ടൂ ."
എന്റെ മുഖത്ത് നോക്കാതെ കുതിരയുടെ മേലെ സാഡിൽ തുകൽ പട്ടകൊണ്ട് വലിച്ചു കെട്ടി അവൾ പറഞ്ഞു .
'ഓക്കേ ... കയറിക്കോളൂ 'കടിഞ്ഞാണ്‍ എനിക്കു നേരെ നീട്ടി പുഞ്ചിരിച്ചുകൊണ്ട് ടാമ്മി പറഞ്ഞു .

ഒരു പക്ഷേ മൈക്കും ചിരിച്ചുകാണും . ഇതെത്ര കേട്ടതാ ...


എല്ലാ ദിവസവും കാലത്ത് മുടങ്ങാതെ കുതിര സവാരി പഠിക്കാൻ പോകുന്നത് പതിവായി.
ഹെൽമെറ്റ്‌ വാങ്ങി .
 പിന്നെ തീരുമാനിച്ചു വെസ്റ്റേണ്‍ സ്റ്റൈൽ മതി . ഇംഗ്ലീഷ് സ്റ്റൈൽ ഒന്ന് വേറെയാണ് . അത് നേരത്തെ അറിഞ്ഞത് കൊണ്ട് ഇളിഭ്യനായില്ല .
അപ്പോഴാണ്‌ ഷൂ വാങ്ങുമ്പോഴുള്ള കുഴപ്പം അദ്ധ്യാപിക അറിയിച്ചത്.
 സോൾ പരന്നതും മുൻ വശം വീതി കുറഞ്ഞതും ആകണം .
 അല്ലെങ്കിൽ കുതിരപ്പുറത്തു നിന്ന് വീഴുമ്പോൾ ഒരു പാദം സ്റ്റിറപ്പിൽ കൊളുത്തി കുടുങ്ങും . അതുകൊണ്ട് ഹീൽ പാടില്ല .
വേഗം തന്നെ പോയി ഒരു കവ്ബോയ്‌ സ്റ്റൈൽ ബൂട്ട് വാങ്ങി ഏന്തി വലിച്ചു നടന്നു .
മൂന്നാം പക്കം മൈക്കിന്റെ മേലെകയറിയത്‌ ഒരു വീഴ്ച യിൽ അവസാനിക്കുമെന്ന് കരുതി . പക്ഷേ വീണ്ടും കയറി നാല് തവണ ഓടിച്ചു .
ദിവസങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല .
ഒരു ദിവസം കാലത്ത് ടാമ്മി പറഞ്ഞു . "അതാ ദൂരെ നിൽകുന്നു മൈക്ക് . പോയി കൊണ്ടുവന്നു സാടിലും കെട്ടി ഒരു ക്രോസ്സ് കണ്ട്രി പൊയ്കോളൂ ."
പ്രതീക്ഷിച്ചില്ല ഇത് പരീക്ഷയാണോ പരീക്ഷണമാണോ എന്നറിഞ്ഞില്ല .
അദ്ധ്യാപിക ചിലപ്പോൾ ദേഷ്യംതീർക്കാൻ ഒരു പണി എനിക്കിട്ട് വച്ചതാണോ എന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല . എന്തും വരട്ടേ യെന്നു വിചാരിച്ചു ബ്രിടിലും കൈയിൽ വച്ച് താഴോട്ടിറങ്ങി .
പുല്ലിലെ കുതിര ചാണകം ചവിട്ടാതെ ശ്രദ്ധിച്ചു പതുക്കെ കമ്പി ഗേറ്റ് തുറന്നു .
കുറച്ചകലെ മൈക്ക് മറ്റ് കുതിരകളോടൊപ്പം പുല്ലു ചവച്ചു നിൽകുന്നു പിന്നെ അടുത്തുള്ള ഉരുളൻ സാൾട്ട് ലിക്കിൽ മുഖമടുപ്പിച്ചു എന്നെ കാണാ ത്ത തുപോലെ ഒരു ഭാവം .
മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം .
ഞാൻ പതുക്കെ ഒരുകൈ ചുമലിൽ തൊട്ട് വിരലുകൾകിടയിൽ ബ്യ്റ്റ് പീസ് പിടിച്ചു വായ്ക കം കടത്തി പതുക്കെ മൂക്കിനു മുകളിലേക്ക് കടത്തി കഴുത്തിന്‌ ചുറ്റും ബ്രിഡിൽ കെട്ടിവച്ചു .
പിന്നെ റൈൻ പിടിച്ചു കൂടെ നടത്തി .
മനസ്സില്ലാ മനസ്സോടെ മൈക്കും എന്നോടൊപ്പം താഴ്വരയിൽ നിന്നും ലായത്തിലേക്ക് നടന്നു.
ഒന്നാം ഭാഗം കഴിഞ്ഞു .
 ഇനിയടുത്ത പണിയാണ് വിഷമം .
അടുത്ത മരബഞ്ചിൽ വച്ചിരുന്ന സാഡിൽ എടുത്തു കുതിര പ്പുറ ത്തേക്ക് കയറ്റി വയ്കണം.ഒന്ന് ആഞ്ഞുപിടിച്ചു എടുത്തു.
 എന്നേക്കാളും ഉയരത്തിലായ കുതിരപ്പുറത്ത് അത് എത്തിയില്ല . രണ്ടാമതും ശ്രമിച്ചു ; 
പിന്നെയും ഗതി താഴോട്ടു തന്നെ .
മാറിയിരുന്ന് ചിരിയടക്കിയ റ്റാമ്മി വന്നു ഒരു നിമിഷം കൊണ്ട് അതെടുത്തു പൊക്കി മാറിനിന്നു .
പെണ്ണിന്റെ  ക്തിപോലും എനിക്കില്ലല്ലോ എന്നോർത്ത് വിഷമം തോന്നി . പിന്നെ പഴയ ചൊല്ലിൽ അഭയം തേടി ."നിത്യഭ്യാസിക്ക് ആനയേയും എടുക്കാം "
തുകൽ പട്ടകൾ വയറിനുമീതെ വലിച്ചു കെട്ടുമ്പോൾ അദ്ധ്യാപിക ശ്രദ്ധിച്ചു . പിന്നെ എന്തെങ്കിലും ആവട്ടേ എന്ന് കരുതി യോ മറ്റോ മുഖം തിരിച്ചു .
എന്നാൽ  രി ; പോകാം ഞാൻ മൈകിനോടെന്ന വണ്ണം പറഞ്ഞു.

ഒരുകയ്യിൽ റൈനും മറ്റെകൈയിൽ സാടിലിന്റെ ഹോണും പിടിച്ചു സ്റ്റിറപ്പിൽ കാലുവച്ചു മേലോട്ടു കയറി .
അപ്പോഴാണ്‌ സാടിൽ ആവശത്തേക്ക് തെന്നിമാറിയത്‌ . വീണില്ല എന്ന് മാത്രം.

അരിശ ത്തോടെ റ്റാമ്മി ഓടി വന്നു ;"ഞാൻ പറഞ്ഞില്ലായിരുന്നോ കെട്ടുമ്പോൾ നന്നായി മുറുക്കാൻ" .
 കുതിര ശ്വാസം പിടിച്ചു കാണുംശ്വാസം വിടുമ്പോൾ കെട്ടഴിയും .

 ഞാൻ മൈകിന്റെ മുഖത്തേക്ക് നോക്കി .
 കള്ളൻ ; എല്ലാ സൂത്രവും കയ്യിലുണ്ട് .
പിന്നെ അദ്ധ്യാപിക തന്നെ പിടിച്ചു കെട്ടി .
 ഞാൻ ഇട്ടിരുന്ന ബെൽറ്റ്‌ ദ്വാരത്തിൽ നിന്നും മൂന്ന് ഇഞ്ചോളം കൂട്ടി .
എന്നിട്ടു ഒരു നെടുവീർപ്പുമായി അഴിഞ്ഞ മുടി വീണ്ടും ഹെയർ ബാൻഡ് വച്ച് കെട്ടി പുറത്തേക്ക് നടന്നു.

പിന്നാലെ ഞാനും മൈകിന്റെ മേലെ കയറി  താഴ്വരകളിലേക്ക് ഓടിയിറങ്ങി .

Karma & Dharma



A Hindu priest was standing on a rock next to the river.
There was a black scorpion which fell from a rock to the water, trying to swim across, but failed.
The old man placed his hand cupped in water below the scorpion and lifted the water out to rescue the poor creature from drowning. While placing it over the rock again, he got stung by the scorpion. The scorpion again got dropped into the water losing grip over the slippery rock surface. The old man again did the same, getting bitten by the scorpion again in this act.
Seeing this ridiculous act, an onlooker asked “swamiji, you should know by now the scorpion will sting you. Why did you keep on helping it?”
This was the story I told to a class full of 8th graders in the Saint James Catholic School.
This was my own version of a story I read somewhere, when I researched about Hinduism, to talk to them.
I was just surprised that there were so many interesting things we can extrapolate from these stories.
I will tell you what the answer from the Swamiji was, in the end of this article.
When my colleague from Philippines asked me to give a talk to school kids on ‘Hindu Religion’, I was initially inclined to say “No”. I never even talked about this to my own children. Then somehow I took it as a challenge to talk to a group with totally different view point.
When I started, I told the children,” I am neither a priest nor I feel myself as religious. I am just here to make you learn from the University of Life.” Children liked that.
One week earlier, I had sent them an assignment with Trivia regarding Hindu Religion, which their teacher loved so much. She never thought that someone who came for an hour casual talk in an eighth grade class would do so much 'home work'. She later sent me all the comments and feed backs written by children. My first fan mail experience!
Interestingly I had a captive audience.
I got applause when I actually read a question from someone’s mind “Why you have so many Gods?”
The part which I liked was the way children approached religion.
Even though they were all Catholics, they were having an open mind to learn something foreign to them, something their parents never could sit and listen without emotional conflicts. I told them I was there as  one among them, to see things as they were, understanding the human culture and diversity, in the end we choose what is worth for us to pursue. I was not selling anything.

…and the swamiji’s answer to the bystander was “The Dharma of the scorpion was to sting; mine was to rescue a life; both fulfilling the destiny”

Thursday, January 16, 2014

ഗൃഹ പ്രവേശം

 2009 ജൂണ്‍ .

ചന്നം പിന്നം പെയ്യുന്ന മഴ തോർന്നപ്പോൾ ജയ്‌ കയറിവന്നു .
എന്തോ അറ്റ കുറ്റ പ്പണികൾ ബാക്കിയുണ്ടെന്ന റിയാ മായിരുന്നു . ഇന്നലെ  ബാങ്കിലെ ഹോം ലോണ്‍ ക്ലോസ് ചെയ്‌തപ്പോൾ അയാൾ വന്നില്ലായിരുന്നു .
വീടിന്റെ താക്കോൽ രിയൽറ്റർ തന്നെ ഞങ്ങൾക്ക് തന്നിരുന്നു . അതുകൊണ്ടുതന്നെ വീട് മാറ്റം സുഗമമായി നടന്നു .
ഇനി കുറച്ച് പെയിന്റ് പണി ബാക്കിയുണ്ട് . "എനിക്കറിയാം , ഞാൻ നിങ്ങളെ വിളിക്കാൻ വരികയായിരുന്നു " എന്റെ ഭാര്യ പറഞ്ഞു .
"മെയ്‌ ഫ്ലവർ ഷിപ്പിങ്ങ് കാരുടെ ട്രക്ക് പോകുന്നത് കണ്ടു . എല്ലാം എത്തിയോ ? എന്തെങ്കിലും സഹായമോ പ്രശ്നമോ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി ."
'എല്ലാം എത്തി ; ഇനി അണ്‍ പാക്കിംഗ് മാത്രം " ഞാൻ അയാൾക് വാതിൽ തുറന്നുകൊടുക്കുന്നതിനിടെ പറഞ്ഞു .
"അപ്പൊ ശരി; ഞാൻ ഇറങ്ങുന്നു ; മേലത്തെ ബാത്ത് റൂമിന്റെ വാതിലിനു പിന്നിൽ പെയിന്റ് ഉണങ്ങിയില്ല ; ഒന്ന് ഓർക്കുമല്ലോ " കയ്യിലെ പെയിന്റ് ബ്രഷും തുടക്കുന്ന തുണികളും ഒരു പ്ലാസ്റ്റിക്‌ ബാഗിലാക്കി പെയിന്റ് പാടുകളുള്ള ആ പരുക്കൻ കൈ നീട്ടി ഹസ്ത ദാനം ചെയ്ത് അയാൾ പടിയിറങ്ങി .
ആ സമയം അമ്മ കോണിപ്പടികൾ ഇറങ്ങി വന്നു .
"അതാരാ മോനേ ?"
"ഏയ്‌ ...നമ്മളുടെ ബിൽടെരാ ; കുറച്ചു പെയിന്റ് ചെയ്തത് ഉണങ്ങിയില്ല എന്ന് പറയായിരുന്നു "
"എന്നിട്ട് അയാള് എവിടെ ?"
"അയാള് ആ പണി തീർത്തു പോയി "
"അതെന്തായാലും മോശ മായിപ്പോയി " അമ്മ പരിഭവത്തോടെ .
ഞാൻ അമ്മയെ തുറിച്ചു നോക്കി
"എന്ത് മോശം ?"
അമ്മ പറഞ്ഞു ,"നമ്മുടെ വീട് പണിത മൂത്താ ശാരി യല്ലെ , അയാൾക്ക് ഊണും പിന്നെ കുറച്ച് പൈസയും കൊടുക്കാമായിരുന്നു ...' അമ്മ ഖേദത്തോടെ പിശുക്കനായ മകനെ നോക്കി പറഞ്ഞു .
എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല ...
"അമ്മേ ഇത് നമ്മുടെ കേരളമല്ല . ആ മുഷിഞ്ഞ ടീ ഷർട്ട്‌ ഇട്ടു വന്ന ആൾ മൂത്താ ശാരി യല്ല ; ഈ വീട് പണിതു നമുക്കു വിറ്റ ആളാ ... നമ്മുടെ വീടുപോലത്തെ ഒരു വീടും ഈ നൂറു ഏക്കർ എസ്റ്റെട്ടും അയാളുടെയാണ് ."
"വെൽക്കം ടു അമേരിക്ക. "
അമ്മക്ക് പിടികിട്ടിയില്ല എന്ന് എനിക്ക് മനസ്സിലായി .

Saturday, January 11, 2014

In The Game Of Kings: II രാജാക്കന്മാരുടെ കളിയിൽ






ഒരു ആമുഖത്തിന്റെ കുറവുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് .

അറബി ക്കുതിരകൾ  വേഗതയിൽ മുന്നിലാണ് . അതിനർത്ഥം അവർ പന്തയക്കുതിരകൾ ആയാൽ അവരെ വെല്ലാൻ വേറൊരു കുതിര ക്കൂട്ടത്തിനും കഴിയില്ല .
അറിവ് മനസ്സിലാക്കിയ നാടുവാഴികൾ അവയെ തടങ്കലിൽ പാർപ്പിച്ചു .
അവരുടെ മനസ്സുകൾ ആവേശ ഭരിതമാണെന്ന് മനസ്സിലാക്കാൻ അധികം താമസമെടുത്തില്ല .

കുതിരവർഗങ്ങൾ ശക്തിയിലും , വേഗതയിലും എടുപ്പിലും നടപ്പിലും പലവിധമാണ് .
അതുകൊണ്ടുതന്നെ ഗ്രാമത്തിലെ ഉത്സവത്തിനെ ത്തുന്ന സർകസ് പോണി യും വണ്ടി വലിക്കുന്ന കുതിരയും ആമിഷ് ഫാമിൽ ഉഴുതു മറിക്കുന്ന കുതിരയും രാജകുമാരിമാരുടെ ഒളിമ്പിക്സ് മത്സരത്തിൽ വേലി ചാടി തലയാട്ടുന്ന കുതിരയും പല വർഗത്തിൽ പെട്ടവയാണ് .
ഉയരത്തില കുറവായ കുതിരകളെയാണ് പോണികൾ എന്ന് വിളിക്കുക.
കുതിരയ്ടെ ഉയരം കണക്കാക്കുന്ന ത് കൈ ചാണ്‍ (hands ) എന്നാ അളവിലാണ് . Horse എന്നാൽ ഉയരത്തിൽ പതിനഞ്ചു  hands ഉണ്ടായിരിക്കണം . ഒരു hand എന്നാൽ നാല് ഇഞ്ച്ആണ്കുതിരകൾ ഇണക്കത്തിലും വേഗതയിലും ആവേ ത്തിലും മൂന്നായി തിരിക്കാം . Hotblooded , warm blooded , cold blooded എന്നിങ്ങനെ.
ഒരു കൊച്ചു കുട്ടിയെ അറബി ക്കുതിരയുടെ പുറത്തു കയറ്റി സവാരി നടത്താൻ പറ്റില്ല . വേഗം ആശുപത്രിയിൽ ആക്കാൻ സമയമെടുക്കില്ല . അറബി ക്കുതിരകൾ പിന്നെ എങ്ങിനെയാണ് ഇത്രയും അനുസരണ കാണിച്ചു കുതിരപ്പന്തയങ്ങളിൽ പങ്കെടുക്കുന്നത്?

കുതിരപ്പന്തയങ്ങളും dressage എന്ന കുതിരകളുടെ സാവധാനത്തിലുള്ള മത്സരങ്ങളും വളരെ വ്യത്യസ്തമാണ് .
ഒന്നിൽ അതിവേഗമോടുന്ന നിയന്ത്രിക്കാൻ എളുപ്പമില്ലാത്ത ചോരത്തിളപ്പുള്ള (warm blooded ) കുതിരകൾ ആണെങ്കിൽ മറ്റേതിൽ ആർജവവും ഇണക്കവും ഉള്ള കുതിരകൾ ആണ് .
അമേരിക്കയിലെ പന്തയക്കുതിരകൾ മറ്റു രാജ്യങ്ങളിലെ പ്പോലെ അറബി ക്കുതിരകളിൽ നിന്നും വളരെ കാലത്തെ പഠനങ്ങൾ നടത്തി ശ്രദ്ധിച്ചു ഇണ ചേർത്ത് പരമ്പരകളുടെ ശക്തിയും വീര്യവും ചേർത്ത് വളർത്തിയെടുത്ത വർഗമാണ് . അവയെ Thoroghbred horses എന്ന് വിളിക്കും ഓടിയില്ലെങ്കിലും മുതുമുത്ത പ്പനായെങ്കിലും കുതിരക്കു കോടിക്കണക്കിനു ഡോളർ വിലവരും .

അപ്പോൾ ഞാൻ വാങ്ങാൻ തീരുമാനിച്ചതോ ?
Thoroghbred
ഒന്നല്ല , രണ്ട് ...














Dr ഫവലർ പറഞ്ഞപ്പോൾ എനിക്കറിയാമായിരുന്നില്ല ഈ കുതിര കച്ചവടത്തിന്റെ ഉള്ളുകള്ളികൾ .
കയ്യിൽ എത്രവേണമെന്നും പറഞ്ഞില്ല . എന്തായാലും പലരോടും ചോദിച്ചു . സാധാ കുതിരയെ വെറും 500 -750 ഡോളറിനു കിട്ടും. പക്ഷേ ഇവിടെ Thoroghbred horses എന്നാൽ മോഹവിലയാണ് .
എന്തായാലും ചോദിച്ചു.
"ഞങ്ങൾ ഒരു യീർലിങ്ങ് സിണ്ടികെറ്റ് തുടങ്ങി ; ഒരു കൊൽറ്റും ഒരു ഫില്ലിയും "
വായനക്കാര്ക്ക് പിടികിട്ടി ക്കാണില്ല .
Colt എന്നാൽ ആണ്‍ കുതിരക്കുട്ടി ; Filly എന്നാൽ പെണ്‍കുതിരക്കുട്ടി;  അപ്പൊ yearling എന്നാൽ ?

അമേരിക്കയിലെ എല്ലാ കുതിര ക്കൊച്ചുങ്ങൾകും ജനുവരി ഒന്നിന് ജന്മദിനമാണ് അതായതു് ജനിച്ച തിയ്യതി നോക്കാതെ . ഉദാഹരണത്തിന് ജനുവരി യിൽ ജനിച്ചവർക്കും ആഗസ്റ്റിൽ ജനിച്ചവർക്കും ഒരേ പ്രായം .
അതായതു ജനിച്ചു അടുത്ത വർഷമായാൽ ആ കുതിര കൾക് ഒരു വയസ്സായി- അതാണ്‌ Yearling .

പറഞ്ഞപ്രകാരം ഈ പങ്കു കച്ചവടം ഒരു വർഷമെത്തിയ രണ്ടു കുതിരകളെ ലേലത്തിൽ വാങ്ങിയിരിക്കുന്നു .
അതിലെ ഒരു പങ്കു എനിക്ക് വാങ്ങാം .
"എത്ര വേണം ?"
"ഒരു 6000 ഡോളർ മതി "
മനസ്സിൽ കണക്കു കൂട്ടി .

ഒരു കുതിരക്കു 3000 .
ഒരു മത്സരത്തിന്റെ പേഴ്സ് ചുരുങ്ങിയത് 50,000 ഡോളർ . ഞങ്ങൾ അഞ്ചു പേർക്ക് തുല്യമായി വീതിച്ചാൽ എനിക്ക്  കിട്ടുന്നത് 10000 . മോശ മില്ല ; വെറുതെയല്ല ആളുകൾ കുതിരയെ വളർത്തുന്നത് .
ഞാൻ ഈ പറഞ്ഞത് കുതിര പന്തയത്തിന്റെ കാര്യമല്ല . അത് പോലെയുള്ള ചീള് കേസ് എനിക്ക് വേണ്ട .

ഏറ്റവും വലിയ കെൻടക്കി ദെർബിയിൽ (Churchill Downs ) നിങ്ങൾ $ 3.00 നു പന്തയം വച്ചാൽ നിങ്ങളുടെ വിജയത്തിന് 1:23  സാദ്ധ്യത യാണ് . നിങ്ങൾക്ക് ഒരു പക്ഷേ 30 ഡോളർ കിട്ടുമായിരിക്കും . അത് എനിക്ക് അറിയേണ്ട . എനിക്ക് പന്തയം വയ്ക്കാൻ താല്പര്യമില്ല .
"ഞങ്ങൾ ഇവിടെ ഫാമിൽ മറ്റു തരത്തിൽ ബിസിനസ്‌ ചെയ്യുന്നതുകൊണ്ട് ഇതൊരു ഹോബി മാത്രം"
ഡോക്ടര തുടർന്നു .
"ഇതിപ്പോ ഗോൾഫ് കോഴ്സിൽ മെംബെർഷിപ് എടുക്കുന്നത് പോലെ , ഇതും ഒരു ഒരു കളി തന്നെ " ചിരിച്ചു  എല്ലാവരും .
ഞാൻ ചെക്ക്‌ ലീഫിൽ ഒപ്പിട്ടു കൊടുത്തു .
"നമുക്കിനി നമ്മുടെ ചുണക്കുട്ടികൾ എന്തെടുക്കാണെന്ന് നോക്കാം "
പിന്നെ പുറത്തിറങ്ങി വെള്ളാരം കല്ലുകൾ വിരിച്ച കൊച്ചു വീഥി യിലേക്ക് നടന്നു .
തല ഉയർത്തി അവരോടൊപ്പം ...
ഞാനും ഈ കളിയിൽ ... ഞാനും ഇവിടെ ഒരു കൊച്ചു രാജാവ് ...





(തുടരും )